Football Sports

വിട്ടുകൊടുക്കില്ല: ജെസ്സെൽ കാർനെറോ ബ്ലാസ്റ്റേഴ്സിൽ തുടരും

കരുത്തുറ്റ പ്രകടനം കാഴ്ച്ചവെച്ച ജെസ്സല്‍ വൈകാതെ തന്നെ കെ.ബി.എഫ്.സി പ്രതിരോധനിരയുടെ ഭാഗമാകും. ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ആറാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് നിരയിലെ മിന്നും താരം ജെസ്സൽ കാർനെറോ കേരള ബ്ലാസ്റ്റേഴ്സിൽ തുടരും. പരിചയസമ്പന്നനായ ഗോവൻ ലെഫ്റ്റ് ബാക്കായ ജെസ്സലുമായി മൂന്ന് വർഷത്തെക്കാണ് ബ്ലാസ്റ്റേഴ്‌സ് കരാർ നീട്ടിയത്. കഴിഞ്ഞ സീസണിൽ ഡെംപോ സ്‌പോർട്ടിംഗ് ക്ലബിൽ നിന്ന് കെബിഎഫ്‌സിയിൽ എത്തിയ ജെസ്സൽ ടീമിനായി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഗോവൻ പ്രൊഫഷണൽ ലീഗിലൂടെ വളർന്നുവന്ന ജെസ്സൽ 2018-2019 വർഷം സന്തോഷ് […]

Cricket Sports

“മൂന്നാമനായിറങ്ങാന്‍ നിര്‍ദേശിച്ചത് ചാപ്പലല്ല, സച്ചിന്‍” ഇര്‍ഫാന്‍ പത്താന്‍

‘എന്റെ കരിയര്‍ നശിപ്പിച്ചത് ഗ്രഗ് ചാപ്പലാണെന്ന ആരോപണത്തില്‍ അടിസ്ഥാനമില്ല. ഇന്ത്യക്കാരനല്ലാത്തതുകൊണ്ട് ചാപ്പലിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുക എളുപ്പമാണ് തന്നെ വണ്‍ഡൗണായി ബാറ്റിംഗിന് ഇറക്കണമെന്ന് നിര്‍ദേശിച്ചത് ചാപ്പലല്ല സച്ചിന്‍ ടെണ്ടുല്‍ക്കറാണെന്ന് ഇര്‍ഫാന്‍ പത്താന്‍. പേസ് ബൗളറായി ഇന്ത്യന്‍ ടീമിലെത്തിയ ഇര്‍ഫാന്‍ പത്താന്‍ ബാറ്റിംഗിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ബൗളിംഗിലെ പ്രകടനത്തെ ബാധിച്ചിരുന്നു. ഇര്‍ഫാന്‍ പത്താന്റെ കരിയര്‍ നശിപ്പിച്ചത് ഗ്രഗ് ചാപ്പലാണെന്ന വിമര്‍ശങ്ങള്‍ തള്ളിക്കളയുന്നതാണ് പത്താന്റെ പ്രതികരണം. റോണക് കപൂറിന്റെ ബിയോണ്ട് ദ ഫീല്‍ഡ് ചാനലില്‍ സംസാരിക്കവേയാണ് ഇര്‍ഫാന്‍ പത്താന്‍ ഇക്കാര്യം തുറന്നു […]

Football Sports

ബാഴ്‌സയിലെത്തുന്ന പാനിച്ച് റയല്‍ മാഡ്രിഡ് ആരാധകന്‍

ബാഴ്‌സക്ക് സാമ്പത്തികമായി മെച്ചപ്പെട്ട കരാറെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും ദീര്‍ഘകാലത്തേക്ക് ഗുണമാവില്ലെന്നും ആരോപണമുണ്ട്. ബാഴ്‌സക്ക് 23കാരനായ ആര്‍തറിനെ നഷ്ടമാകുമ്പോള്‍ പകരം ലഭിക്കുന്നത് 30കാരനെയാണ് നിരവധി കാരണങ്ങളെക്കൊണ്ട് വിവാദമാണ് ബാഴ്‌സലോണയും യുവന്റസും തമ്മില്‍ നടക്കുന്ന കൈമാറ്റ കരാര്‍. ബാഴ്‌സലോണയിലെ ആര്‍തറിനേയും യുവന്റസിലെ പാനിച്ചിനേയുമാണ് ക്ലബുകള്‍ പരസ്പരം കൈമാറുന്നത്. ബാഴ്‌സലോണക്ക് സാമ്പത്തികമായി മെച്ചപ്പെട്ട കരാറെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും ദീര്‍ഘകാലത്തേക്ക് ഗുണമാവില്ലെന്ന ആരോപണങ്ങളുമുണ്ട്. 72 ദശലക്ഷം യൂറോ ആര്‍തറിനായി യുവന്റസ് നല്‍കുന്നുണ്ട്. തിരികെ പാനിച്ചിന് 60 ദശലക്ഷം യൂറോയാണ് ബാഴ്‌സലോണ ചിലവിടുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന […]

Sports

യുനൈറ്റഡും ആഴ്‌സനലും എഫ്.എ കപ്പ് സെമിയില്‍

മാഞ്ചസ്റ്റര്‍ യുനൈറ്റഡും ആഴ്‌സനലും എഫ്.എ കപ്പിന്റെ സെമിയില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 2-1 എന്ന സ്‌കോറിന് നോര്‍വിച്ച്‌ സിറ്റിയെ പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സെമിയില്‍ പ്രവേശിച്ചത്. രണ്ട@ാം പകുതിയുടെ തുടക്കത്തില്‍ ഇഗാളോയിലൂടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്നില്‍ എത്തി.എന്നാല്‍ കാന്റ്വലിന്റെ ലോങ് റെയ്ഞ്ചറില്‍ നോര്‍വിച് സിറ്റി സമനില സ്വന്തമാക്കി. മത്സരം എക്‌സ്ട്രാ ടൈമിലേക്ക് പോകുന്നതിന് തൊട്ടു മുമ്ബായി നോര്‍വിച് സിറ്റി താരം ക്ലോസെ ചുവപ്പ് ക@ണ്ട് പുറത്തായത് ടീമിന് തിരിച്ചടിയായി. എക്‌സ്ട്രാ ടൈമില്‍ വിജയ ഗോളിനായി […]

Football Sports

മെസിയും റൊണാള്‍ഡോയും ഒരു ടീമില്‍ കളിക്കും

എക്കാലത്തും എതിര്‍ ചേരിയിലായിരുന്ന ഇരുവരേയും ഒരു ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നത് ഇരുവരുടേയും സഹതാരമായിരുന്ന കാര്‍ലോസ് ടെവസാണ്… മെസിയും റൊണാള്‍ഡോയും ഒരു ടീമില്‍ കളിക്കുമോ? ആസാധ്യമെന്ന് പറയാന്‍ വരട്ടെ അതിനുള്ള സാധ്യതകളാണ് തെളിയുന്നത്. അതിന് വഴിയൊരുക്കുന്നതാവട്ടെ മെസിയുടേയും റൊണാള്‍ഡോയുടേയും സഹതാരമായിരുന്ന കാര്‍ലോസ് ടെവസും. ടെവസിന്റെ വിടവാങ്ങല്‍ മത്സരത്തിലായിരിക്കും മെസിയും റൊണാള്‍ഡോയും ഒന്നിച്ചിറങ്ങുക. തന്റെ വിടവാങ്ങല്‍ മത്സരത്തിനായി മുമ്പ് ഒപ്പം കളിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ ഏഴ് താരങ്ങളെയാണ് ടെവസ് തെരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം മാഞ്ചസ്റ്റര്‍ സിറ്റിയിലെ ഒരാളെ പോലും ടെവസ് വിളിച്ചിട്ടുമില്ല. നാല് […]

Football Sports

റയല്‍ ഒന്നാമതെത്തിയത് കള്ളക്കളിയിലെന്ന് ആരോപണം; പിക്വെക്ക് റാമോസിന്‍റെ മറുപടി

റയല്‍ മാഡ്രിഡിന് വേണ്ടി റഫറിമാരും വാറും കളിക്കുന്നുവെന്നാണ് ആരോപണം ഉയരുന്നത്. പിക്വെ അടക്കമുള്ളവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി റയല്‍ ക്യാപ്റ്റന്‍ റാമോസ്… മാഡ്രിഡ് ലാ ലിഗയില്‍ ഒന്നാമതെത്തിയിരിക്കുകയാണ്. സിദാന്റെ മാഡ്രിഡിനും ബാഴ്‌സലോണക്കും ഒരേ പോയിന്റുകളാണെങ്കിലും നേരിട്ടുള്ള മത്സരങ്ങളിലെ മുന്‍തൂക്കമാണ് റയല്‍ മാഡ്രിഡിനെ മുന്നിലെത്തിക്കുന്നത്. ബാഴ്‌സലോണയെ മറികടന്ന് റയല്‍ മാഡ്രിഡ് ഒന്നാമതെത്തിയതിന് പിന്നാലെ ഇരുടീമുകളിലേയും പ്രതിരോധ താരങ്ങളായ പിക്വെയും റാമോസും വാക്കുകള്‍കൊണ്ട് കൊമ്പുകോര്‍ക്കുകയാണ്. വെള്ളിയാഴ്ച്ച സെവില്ലക്കെതിരായ മത്സരത്തില്‍ ബാഴ്‌സലോണ ഗോള്‍രഹിത സമനില വഴങ്ങിയതിന് പിന്നാലെയാണ് ബാഴ്‌സ താരം പിക്വ […]

Football Sports

30 വര്‍ഷത്തെ കാത്തിരിപ്പ്, കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ലിവര്‍പൂള്‍ ആരാധകരുടെ ആഘോഷം

കോവിഡ് ലോക്ഡൗണ്‍ നിലവിലിരിക്കെ ലിവര്‍പൂളിന്റെ പ്രീമിയര്‍ ലീഗ് കിരീടനേട്ടം ആരാധകര്‍ ആഘോഷിക്കാനിറങ്ങിയത് ആശങ്കയാവുന്നുണ്ട്… പ്രീമിയര്‍ ലീഗ് കിരീടം മൂന്ന് പതിറ്റാണ്ടിന് ശേഷം ആന്‍ഫീല്‍ഡിലെത്തിയത് ആഘോഷിക്കാതിരിക്കാനായില്ല ലിവര്‍പൂള്‍ ആരാധകര്‍ക്ക്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ‘വീടുകളില്‍ ആഘോഷിക്കൂ’ എന്ന നിര്‍ദേശം പാലിക്കാതെ ആന്‍ഫീല്‍ഡിന് ചുറ്റും ഒത്തുകൂടിയത് ആയിരങ്ങള്‍. ഉച്ചത്തില്‍ പാട്ടുവെച്ചും നൃത്തം ചവിട്ടിയും പൂത്തിരികള്‍ കത്തിച്ചും ഹോണ്‍ മുഴക്കിക്കൊണ്ട് കാറുകളിലെത്തിയും അവര്‍ ഈ രാത്രി ആഘോഷത്തിന്റേതാക്കി. ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ നിലവിലിരിക്കെ ലിവര്‍പൂള്‍ ആരാധകര്‍ ആഘോഷിക്കാനിറങ്ങിയത് ആശങ്കയാവുന്നുമുണ്ട്. നേരത്തെ ഇറ്റാലിയന്‍ കപ്പ് നാപ്പോളി […]

Football Sports

ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാര്‍

രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയോട് 1-2ന് തോറ്റതോടെയാണ് ലിവര്‍പൂളിന്‍റെ കിരീട നേട്ടം നേരത്തെ ആയത്… ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാര്‍. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് കിരീടനേട്ടം. ഇന്നലെ നടന്ന മത്സരത്തില്‍ രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയോട് 2-1ന് തോറ്റതോടെയാണ് കിരീട നേട്ടം നേരത്തെ ആക്കിയത്. ഏഴ് മത്സരങ്ങള്‍ ബാക്കി… എതിരാളികളെ കാതങ്ങള്‍ പിന്നിലാക്കിയാണ് യര്‍ഗര്‍ ക്ലോപ്പിന്‍റെയും സംഘത്തിന്‍റെയും കിരീടാരോഹണം. സ്റ്റാം ഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ ചെല്‍സി പോയിന്‍റ് പട്ടികയില്‍ രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ട് […]

Football Sports

മാര്‍ഷ്യല്‍- റാഷ്‌ഫോഡ്- ഗ്രീന്‍വുഡ് സഖ്യത്തെ ശ്രദ്ധേയരാക്കുന്ന ചില കണക്കുകള്‍

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സമീപ പ്രതാപകാലത്ത് തിളങ്ങിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, വെയ്ന്‍ റൂണി, കാര്‍ലോസ് ടെവസ് സഖ്യത്തോടാണ് മാര്‍ഷ്യല്‍- റാഷ്‌ഫോഡ്- ഗ്രീന്‍വുഡ് സഖ്യത്തെ താരതമ്യപ്പെടുത്തുന്നത്… പ്രീമിയര്‍ ലീഗില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് മുക്കിയപ്പോള്‍ ഹാട്രിക്ക് അടിച്ച് തിളങ്ങിയത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ആന്റണി മാര്‍ഷ്യലായിരുന്നു. എന്നാല്‍ പരിശീലകന്‍ ഒലേ ഗണ്ണാര്‍ സോള്‍ഷ്യറിന്റെ മുന്നേറ്റനിരയില്‍ മാര്‍ഷ്യലിനൊപ്പം പ്രാധാന്യം റാഷ്‌ഫോഡിനും ഗ്രീന്‍വുഡിനും കൂടിയുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ത്രീമെന്‍ ആര്‍മിയായി ഇവര്‍ മാറിക്കഴിഞ്ഞുവെന്ന് കണക്കുകള്‍ പറയുന്നു. ഏഴാം മിനുറ്റില്‍ മാര്‍ഷ്യല്‍ […]

Sports

കോടതി തുണയായി, അനാവശ്യ മരുന്നടി വിവാദത്തില്‍ പെട്ട സഞ്ജിത ചാനുവിന് അര്‍ജുന

സഞ്ജിത ചാനുവിന് അര്‍ജുന നല്‍കുന്ന കാര്യം ഉത്തേജക വിവാദത്തില്‍ തീരുമാനമായതിന് ശേഷം പരിഗണിക്കണമെന്ന 2018ലെ ഡല്‍ഹി ഹൈക്കോടതി വിധിയും നിര്‍ണ്ണായകമായി… സാംപിള്‍ തെറ്റി ഉത്തേജക മരുന്ന് വിവാദത്തില്‍ പെട്ട ഇന്ത്യന്‍ താരം സഞ്ജിത ചാനുവിന് ഒടുവില്‍ ആശ്വാസ വാര്‍ത്ത. തടഞ്ഞുവെക്കപ്പെട്ട സഞ്ജിത ചാനുവിന്റെ 2018ലെ അര്‍ജ്ജുന അവാര്‍ഡ് അപേക്ഷ ഇക്കുറി പരിഗണിക്കുമെന്നാണ് കായികമന്ത്രാലയം അധികൃതര്‍ അറിയിച്ചിരിക്കുന്നത്. സഞ്ജിത ചാനുവിന് അര്‍ജുന നല്‍കുന്ന കാര്യം ഉത്തേജക വിവാദത്തില്‍ തീരുമാനമായതിന് ശേഷം പരിഗണിക്കണമെന്ന 2018ലെ ഡല്‍ഹി ഹൈക്കോടതി വിധിയും നിര്‍ണ്ണായകമായി. […]