ഈ കോവിഡ് കാലത്ത് കാല്‍പ്പന്തുകളിയിലെ മിശിഹക്ക് വിപുലമായ ജന്മദിന ആഘോഷങ്ങളില്ല ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് ഇന്ന് 33ാം പിറന്നാള്‍. ഈ കോവിഡ് കാലത്ത് കാല്‍പ്പന്തുകളിയിലെ മിശിഹക്ക് വിപുലമായ ജന്മദിന ആഘോഷങ്ങളില്ല. കൊറോണ കാരണം ലോക്ഡൌണിലായ ഫുട്‌ബോള്‍ പുനരാരംഭിച്ചപ്പോള്‍ മെസിയില്‍ യൗവ്വനമാണ് തുടിച്ചത്. ഗോളടിച്ചും ഗോളടിപ്പിച്ചും അര്‍ജന്‍റൈന്‍ ഇതിഹാസം ബാഴ്‌സലോണ ക്ലബ്ബിന്‍റെ നെടുംതൂണായി നില്‍ക്കുന്നു. 1987 ജൂണ്‍ 24ന് അര്‍ജന്‍റീനയിലെ റൊസാരിയോയില്‍ ജനിച്ച മെസി ഫുട്‌ബോളില്‍ ഉയരങ്ങള്‍ കീഴടക്കിയത് ബാഴ്‌സലോണ എഫ് സിക്കൊപ്പമാണ്. പന്തുമായി അത്ഭുതം കാണിക്കുന്ന […]
Sports
കാല്‍മുട്ടിനേറ്റ പരിക്ക് ഗുരുതരം; അഗ്യൂറോക്ക് സീസണ്‍ നഷ്ടമാകും
മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റെയ്ന്‍ സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോയുടെ കാല്‍മുട്ടിനേറ്റ പരിക്ക് ഗുരുതരം. തിങ്കളാഴ്ച്ച പ്രീമിയര്‍ ലീഗില്‍ നടന്ന ബേണ്‍ലിക്കെതിരായ മത്സരത്തിനിടെയാണ് അഗ്യൂറോക്ക് പരിക്കേറ്റത്. വിദഗ്ധ ചികിത്സക്കായി അഗ്യൂറോ ബാഴ്‌സലോണയിലേക്ക് പോകും. സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ അഞ്ചുഗോളുകള്‍ക്കാണ് ബേണ്‍ലിയെ തകര്‍ത്തത്. എന്നാല്‍, ആദ്യപകുതി തീരുന്നതിന് തൊട്ടു മുമ്പാണ് മുടന്തിക്കൊണ്ട് അഗ്യൂറോ കളം വിട്ടത്. ഇത് ടീമിന് വലിയ തിരിച്ചടിയാകുമെന്ന സൂചനകള്‍ വൈകാതെ വന്നു. മത്സരശേഷം അഗ്യൂറോയുടെ പരിക്ക് നിസാരമാണെന്ന് തോന്നുന്നില്ലെന്നും കുറച്ചു […]
സിറ്റി- ബേണ്‍ലി മത്സരത്തിനിടെ ആകാശത്ത് വൈറ്റ് ലൈഫ് മാറ്റര്‍ ബാനര്‍
ബാനറിന് പിന്നില്‍ ആരായാലും അവര്‍ക്ക് തങ്ങളുടെ സ്റ്റേഡിയത്തില്‍ മേലില്‍ പ്രവേശനമുണ്ടാവില്ലെന്നും ബേണ്‍ലി അധികൃതര്‍ അറിയിച്ചു മാഞ്ചസ്റ്റര്‍ സിറ്റി ബേണ്‍ലി മത്സരത്തിനിടെ എത്തിഹാദ് സ്റ്റേഡിയത്തിന് മുകളിലൂടെ പറന്ന വൈറ്റ് ലൈവ്‌സ് മാറ്റര്‍ ബേണ്‍ലി ബാനര്‍ പുതിയ വിവാദത്തിന് തിരികൊളുത്തി. ലോകമാകെ വംശീയതക്കെതിരായ മുന്നേറ്റങ്ങള്‍ നടക്കുന്നതിനിടെയാണ് പ്രീമിയര്‍ ലീഗില്‍ വംശീയതയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ബാനര്‍ പ്രത്യക്ഷപ്പെട്ടത്. ബാനറില്‍ പേരുണ്ടായിരുന്നതുകൊണ്ടുതന്നെ മിനുറ്റുകള്‍ക്കകം ഇതിനെ അപലപിച്ചുകൊണ്ട് ബേണ്‍ലി ക്ലബ് അധികൃതര്‍ രംഗത്തെത്തുകയും ചെയ്തു. എല്ലാ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്കു മുമ്പും വംശീയ അധിക്ഷേപങ്ങള്‍ക്കെതിരായ […]
‘മെസി നേടിയതിന്റെ ഒരു ശതമാനം മറഡോണക്കില്ല” ഷിലാവര്‍ട്ട്
ലോകകപ്പ് മെസി നേടിയിട്ടില്ലെന്ന പോരായ്മ ചൂണ്ടിക്കാണിക്കുന്നവരോട് മെസിയുടെ ട്രോഫികള്‍ വെക്കുന്ന ഷെല്‍ഫ് സംസാരിക്കുമെന്ന മറുപടിയാണ് ഷിലാവര്‍ട്ട് നല്‍കുന്നത്… മെസിയോ മറഡോണയോ? എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കിയിരിക്കുകയാണ് പരാഗ്വയുടെ എക്കാലത്തേയും മികച്ച ഗോളികളിലൊരാളായ യോസെ ലൂയിസ് ഷിലാവര്‍ട്ട്. മെസിയാണ് ലോകത്തിലെ മികച്ച താരമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് പറയുന്ന ഷിലാവര്‍ട്ട് മെസി നേടിയതിന്റെ ഒരു ശതമാനം പോലും മറഡോണ നേടിയിട്ടില്ലെന്നാണ് അവകാശപ്പെടുന്നത്. റേഡിയോ റിവാള്‍ഡാവിയയോടായിരുന്നു ഷിലാവര്‍ട്ടിന്റെ പ്രതികരണം. ലോകകപ്പ് മെസി നേടിയിട്ടില്ലെന്ന പോരായ്മ ചൂണ്ടിക്കാണിക്കുന്നവരോട് മെസിയുടെ ട്രോഫികള്‍ വെക്കുന്ന […]
ലോകകപ്പ് ഒത്തുകളി ആരോപണം ഐ.സി.സിയും ബി.സി.സി.ഐയും അന്വേഷിക്കണമെന്ന് ഡിസില്‍വ
ഇത്തരം നുണകള്‍ പറയുന്നവരെ രക്ഷപ്പെടാന്‍ അനുവദിക്കരുത്. നിഷ്പക്ഷ അന്വേഷണത്തിലൂടെ സത്യമെന്താണെന്ന് ലോകത്തെ അറിയിക്കണമെന്നും അരവിന്ദ ഡിസില്‍വ… 2011 ലോകകപ്പിനെതിരെ ഉയര്‍ന്ന ഒത്തുകളി ആരോപണത്തെക്കുറിച്ച് ഐ.സി.സിയും ബി.സി.സി.ഐയും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും അന്വേഷിക്കണമെന്ന് മുന്‍ ക്രിക്കറ്റ് താരം അരവിന്ദ ഡിസില്‍വ. മുന്‍ കായികമന്ത്രി മഹിന്ദാനന്ദ അലുത്ഗാമേജയാണ് ശ്രീലങ്ക ഇന്ത്യക്ക് ലോകകപ്പ് വിറ്റുവെന്ന വിവാദ പ്രസ്താവന നടത്തിയത്. ഇത്തരം നുണകള്‍ പറയുന്നവരെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും അരവിന്ദ ഡിസില്‍വ ശ്രീലങ്കന്‍ പത്രമായ സണ്‍ഡേ ടൈംസിനോട് പറഞ്ഞു. സച്ചിനെ പോലുള്ള കളിക്കാരുടെ ക്രിക്കറ്റ് […]
ജയത്തോടെ റയല്‍ മാഡ്രിഡ് ലാലിഗയില്‍ ഒന്നാമത്
ബാഴ്സക്കും റയലിനും ഒരേ പോയിന്റാണെങ്കിലും നേര്‍ക്കുനേരെയുള്ള പോരാട്ടങ്ങളിലെ മുന്‍തൂക്കമാണ് റയലിനെ ഒരുപടി മുന്നിലെത്തിച്ചത്… റയല്‍ സോസിഡാഡിനെതിരെ 2-1ന്റെ ജയത്തോടെ ലാലിഗ കിരീട പോരാട്ടത്തിന്റെ നിയന്ത്രണം റയല്‍ മാഡ്രിഡ് ഏറ്റെടുത്തു. ഈ ജയത്തോടെ ബാഴ്‌സലോണയെ മറികടന്ന് റയല്‍ മാഡ്രിഡ് ലാലിഗയില്‍ ഒന്നാമതെത്തി. ഇരുടീമുകള്‍ക്കും ഒരേ പോയിന്റാണെങ്കിലും നേര്‍ക്കുനേരെയുള്ള പോരാട്ടങ്ങളിലെ മുന്‍തൂക്കമാണ് റയലിനെ ഒരുപടി മുന്നിലെത്തിച്ചത്. വിനീഷ്യസ് ജൂനിയറിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനല്‍റ്റി ഗോളാക്കി 50ാം മിനുറ്റില്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് റയല്‍ മാഡ്രിഡിനെ മുന്നിലെത്തിച്ചു. വൈകാതെ സോസിഡാഡ് […]
ബാഴ്‌സലോണക്ക് സമനില, റയല്‍ മാഡ്രിഡിന്റെ കിരീട പ്രതീക്ഷകള്‍ വീണ്ടും സജീവം
മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും മെസിക്ക് കരിയറിലെ 700 ഗോളുകളെന്ന നേട്ടം സെവില്ലക്കെതിരെ പൂര്‍ത്തിയാക്കാനായില്ല… ലാലിഗയില്‍ സെവില്ലക്കെതിരെ ബാഴ്‌സലോണ സമനിലയില്‍ കുരുങ്ങിയതോടെ റയല്‍ മാഡ്രിഡിന്റെ ലാലിഗ പ്രതീക്ഷകള്‍ വീണ്ടും സജീവമായി. ഞായറാഴ്ച്ച റിയല്‍ സോസിഡാസുമായുള്ള മത്സരത്തില്‍ ജയിക്കാനായാല്‍ റയല്‍ മാഡ്രിഡ് പോയിന്റ് നിലയില്‍ ബാഴ്‌സലോണക്കൊപ്പമെത്തും. മൂന്നാം സ്ഥാനത്തുള്ള സെവില്ലക്കെതിരെ ഗോള്‍രഹിത സമനിലയിലാണ് ബാഴ്‌സലോണ കുരുങ്ങിയത്. മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും മെസിക്ക് കരിയറിലെ 700 ഗോളുകളെന്ന നേട്ടം സെവില്ലക്കെതിരെ പൂര്‍ത്തിയാക്കാനായില്ല. ബാഴ്‌സലോണക്കുവേണ്ടി 629 ഗോളുകളും അര്‍ജന്റീനക്കായി 70 ഗോളുകളുമാണ് മെസി […]
യുണൈറ്റഡ് – ടോട്ടന്നം സമനില, സൗത്താംപ്ടണ് ജയം
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 0-0 ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍, സൗത്താംപ്ടണ്‍ 3-0 നോര്‍വിച്ച് സിറ്റി… ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ടോട്ടന്നത്തിന് സമനില. അവസാനസ്ഥാനക്കാരായ നോര്‍വിച്ച് സിറ്റിയെ സൗത്താംപ്ടണ്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ചു. യുണൈറ്റഡിനെതിരായ അവസാന നിമിഷങ്ങളില്‍ റഫറി പെനല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടിയപ്പോള്‍ നെഞ്ചിടിപ്പേറിയത് ടോട്ടന്നം പ്രതിരോധക്കാരന്‍ എറിക് ഡയറിനായിരുന്നു. നേരത്തെ ബ്രൂണോ ഫെര്‍ണാണ്ടസ് 81ാം മിനുറ്റില്‍ സമനില ഗോള്‍ നേടിയ പെനല്‍റ്റിക്ക് കാരണമായതും ഡയറിന്റെ ഫൗളായിരുന്നു. എന്നാല്‍ വാര്‍ പരിശോധനയില്‍ പെനല്‍റ്റി റദ്ദാക്കിയതോടെ ടോട്ടന്നവും […]
2011 ലോകകപ്പ് ഫൈനലിനെതിരെ ഒത്തുകളി ആരോപണം; പ്രതികരണവുമായി സംഗക്കാരയും ജയവര്‍ധനയും
ശ്രീലങ്കയുടെ മുന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗാമേജയാണ് 2011 ലോകകപ്പ് ഫൈനലില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്ന് ആരോപിച്ചത്… ഇന്ത്യ ജേതാക്കളായ 2011ലെ ലോകകപ്പ് ഫൈനല്‍ ഒത്തുകളിയാണെന്ന ശ്രീലങ്കന്‍ മുന്‍ കായികമന്ത്രിയുടെ ആരോപണത്തിനെതിരെ സംഗക്കാരയും ജയവര്‍ധനയും. 2011 ലോകകപ്പില്‍ ശ്രീലങ്കയെ നയിച്ചത് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ കുമാര്‍ സംഗക്കാരയായിരുന്നു. വാങ്കഡെയില്‍ ഇന്ത്യക്കെതിരെ നടന്ന ഫൈനലില്‍ ജയവര്‍ധനെ സെഞ്ചുറി നേടുകയും ചെയ്തിരുന്നു. ഒത്തുകളിയെക്കുറിച്ച് വ്യക്തമായ ‘തെളിവു’ണ്ടെങ്കില്‍ അദ്ദേഹമത് ഐ.സി.സിക്കും അഴിമതി വിരുദ്ധ വിഭാഗത്തിനും സുരക്ഷാ യൂണിറ്റിനും കൈമാറണമെന്നും എങ്കില്‍ അവകാശവാദങ്ങളില്‍ അന്വേഷണം […]
ഐ.പി.എല്‍ സ്‌പോണ്‍സറായി വിവോ തുടരുമെന്ന് ബി.സി.സി.ഐ
ഐ.പി.എല്ലിന്റെ പ്രധാന സ്‌പോണ്‍സര്‍മാരാണ് ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ വിവോ… ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സ്‌പോണ്‍സറായി ചൈനീസ് കമ്പനി വിവോ തുടരുമെന്ന് ബി.സി.സി.ഐ ട്രഷറര്‍ അരുണ്‍ ധുമാല്‍. ഇന്ത്യ ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന പ്രചാരണം ശക്തിപ്പെടുന്നതിനിടെയാണ് ബി.സി.സി.ഐ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഐ.പി.എല്ലിന്റെ പ്രധാന സ്‌പോണ്‍സര്‍മാരാണ് ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ വിവോ. ചൈനീസ് കമ്പനിയെ സഹായിക്കുന്നതും ഇന്ത്യയിലെ കാര്യങ്ങള്‍ക്ക് ചൈനീസ് കമ്പനി സഹായിക്കുന്നതും തമ്മിലുള്ള വ്യത്യാസം മനസിലാക്കണമെന്നാണ് ബി.സി.സി.ഐ ട്രഷറര്‍ പറയുന്നത്. ഒരു ചൈനീസ് […]












