Football Sports

ചാംമ്പ്യന്‍സ് ലീഗ്; ആറാം കിരീടം ചൂടി ബയേണ്‍

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പി.എസ്.ജിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ബയേണ്‍ മ്യൂണിക്കിന് കിരീടം. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തിന്‍റെ 59ാംമിനുട്ടില്‍ ബയേണിന് വേണ്ടി കോമാന്‍ പി.എസ്.ജിയുടെ വല കുലുക്കുകയായിരുന്നു. മത്സരത്തിന്‍റെ ഇരുപതാം മിനുട്ടില്‍ നെയ്മറിന് ഗോള്‍ നേടാന്‍ ലഭിച്ച സുവര്‍ണാവസരം ബയേണ്‍ ഗോള്‍കീപ്പര്‍ ന്യൂയറിന്‍റെ മികവില്‍ ലക്ഷ്യത്തിലെത്താതെ പോയി. പിന്നീട് നടന്ന കടുത്ത പോരാട്ടത്തില്‍ മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ കിമ്മിക്കിന്‍റെ മനോഹരമായ പാസ് ബയേണിന് വേണ്ടി കോമാന്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ​ക്വാർട്ടറിൽ ബാഴ്​സലോണയെ 8-2നും സെമിയിൽ ഒളിമ്പിക്​ […]

Football Sports

പ്രതിരോധം കടുപ്പിച്ച് മഞ്ഞപ്പട; സന്ദീപ് സിംഗ് ബ്ലാസ്റ്റേഴ്‌സിൽ

മണിപ്പൂരിലെ ഇംഫാലിൽ നിന്നുള്ള 25കാരനായ പ്രതിരോധ താരമായ സന്ദീപ് ഷില്ലോംഗ് ലജോംഗ് അക്കാദമിയിൽ നിന്നാണ് ഫുട്ബോള്‍ യാത്ര ആരംഭിച്ചത് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ സന്ദീപ് സിംഗ് കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും. ഒരു വർഷത്തെ കരാറിലാണ് സന്ദീപ് എത്തുക. മണിപ്പൂരിലെ ഇംഫാലിൽ നിന്നുള്ള 25കാരനായ പ്രതിരോധ താരമായ സന്ദീപ് ഷില്ലോംഗ് ലജോംഗ് അക്കാദമിയിൽ നിന്ന് തന്റെ ഫുട്ബോൾ യാത്ര ആരംഭിക്കുകയും 2014 ൽ അവരുടെ സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നേടുകയും ചെയ്തു. 2015 ല്‍ പൂനെ […]

Sports

രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഖേല്‍രത്ന; മലയാളിയായ ജിൻസി ഫിലിപ്പിന് ധ്യാൻചന്ദ് പുരസ്കാരം

ക്രിക്കറ്റ് താരങ്ങളായി ഇശാന്ത് ശര്‍മ്മ, ദീപ്തി ശര്‍മ്മ എന്നിവരുള്‍പ്പെടെ 29 പേര്‍ അര്‍ജ്ജുന അവാര്‍ഡിന് അര്‍ഹരായി. ക്രിക്കറ്റ് താരം രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരത്തിന് അര്‍ഹരായി. ഗുസ്തി താരം വിനേഷ് ഫോഗാട്ട്‌, ടേബിൾ ടെന്നിസ് താരം മാണിക്ക ബാത്ര, പരാലിമ്പിക് ഹൈജംപ് താരം മാരിയപ്പൻ തങ്കവേലു ,ഹോക്കി താരം റാണി റാംപാല്‍ എന്നിവരാണ് ഖേൽരത്‌ന പുരസ്കാരത്തിന് അര്‍ഹരായ മറ്റു താരങ്ങള്‍. ക്രിക്കറ്റ് താരങ്ങളായി ഇശാന്ത് ശര്‍മ്മ, […]

Cricket Sports

ഐ.പി.എല്ലിന് ഒരുങ്ങി യു.എ.ഇ; ടീമുകള്‍ ദുബൈയിലെത്തി തുടങ്ങി

സെപ്റ്റംബര്‍ 19ന് ആരംഭിക്കുന്ന ഐ.പി.എല്ലിന് ഒരുങ്ങി യുഎഇ. ടൂര്‍ണമെന്റിന്റെ മുന്നോടിയായി ടീമുകള്‍ യു.എ.ഇല്‍ എത്തി തുടങ്ങി. രാജസ്ഥാന്‍ റോയല്‍സും, പഞ്ചാബും ദുബായിലും കൊല്‍ക്കത്ത അബുദാബിയിലുമാണ് വിമാനമിറങ്ങിയത്. ഇന്ത്യയില്‍ നിന്നും യാത്ര തിരിക്കുന്നതിനു മുമ്പ് താരങ്ങള്‍ പല തവണ കൊവിഡ് ടെസ്റ്റിനു വിധേയരായിരുന്നു. ഇനി യു.എ.ഇയില്‍ താരങ്ങള്‍ക്കു ആറു ദിവസം ഐസോലേഷനില്‍ കഴിയേണ്ടി വരും. രണ്ടാം തവണയാണ് യുഎഇയില്‍ ഐപിഎല്ലിന് കളമൊരുങ്ങുന്നത്. 2014ല്‍ ടൂര്‍ണമെന്റിലെ ആദ്യപാദ മല്‍സരങ്ങള്‍ യുഎഇയില്‍ നടന്നിരുന്നു. ഇന്ത്യയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാലാണ് ടൂര്‍ണമെന്റിലെ പകുതി […]

Football Sports

യൂറോപ്പയില്‍ ഇന്ന് കലാശപ്പോര്; കിരീടം തേടി ഇന്‍ററും സെവിയ്യയും ഫെെനലില്‍

യൂറോപ്പയില്‍ ഫൈനലില്‍ എത്തിയപ്പോഴെല്ലാം കിരീടം നേടാന്‍ സെവിയ്യക്ക് ആയിട്ടുണ്ട്. ലുക്കാകുവിന്‍റെ ഗംഭീര ഫോമിലാക്കും ഇന്‍റര്‍ മിലാന്‍റെ പ്രതീക്ഷ. യുവേഫ യൂറോപ്പാ ലീ​ഗില്‍ ഇന്ന് കലാശ പോരാട്ടം. ഇന്ത്യന്‍ സമയം രാത്രി 12.30-ന് നടക്കുന്ന ഫൈനലില്‍ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാന്‍ സ്പാനിഷ് ക്ലബ് സെവിയ്യയെ നേരിടും. യൂറോപ്യന്‍ പോരാട്ടത്തില്‍ ഇതാദ്യമായാണ് ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടുന്നത്. അഞ്ചു തവണ യൂറോപ്പ ലീഗ് നേടി റെക്കോര്‍ഡ് ഇട്ട ടീമാണ് സെവിയ്യ. 2015-16 സീസണിലാണ് സെവിയ്യ അവസാനമായി കിരീടം നേടിയത്. ലൊപെറ്റെഗി […]

Cricket Sports

130 കോടി ജനങ്ങളെ നിരാശരാക്കി; ധോണിക്ക് അഭിനന്ദനമറിയിച്ച് മോദി

വിരമിക്കലിനുശേഷം ധോണി ബി.ജെ.പിയിലൂടെ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രിയുടെ കത്ത് പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിക്ക് അഭിനന്ദനമറിയിച്ച് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിൽ രാജ്യത്തെ 130 കോടി ജനങ്ങൾ നിരാശരാണെന്ന് മോദി കത്തില്‍ കുറിച്ചു. ധോണിയുടെ ക്രിക്കറ്റിലെ നേട്ടങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചു. വിരമിക്കലിനുശേഷം ധോണി ബി.ജെ.പിയിലൂടെ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രിയുടെ കത്ത് പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ് . […]

Football Sports

തോല്‍വിയറിയാതെ കലാശക്കൊട്ടിലേക്ക്; ലിയോണിനെ തകര്‍ത്ത് ബയേണ്‍ മ്യൂണിക് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍

ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കാന്‍ യോഗ്യത നേടിയ ഫ്രഞ്ച് ക്ലബ് പി.എസ്.ജിക്ക് ഏതായാലും കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല ബയേണ്‍ മ്യൂണിക് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍. എതിരില്ലാത്ത മൂന്ന് ഗോളിന് ലിയോണിനെ തകര്‍ത്താണ് ബയേണ്‍ 2020 ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക് കടക്കുന്നത്. സെര്‍ജ് നാബ്രി രണ്ടും ലെവന്‍റോസ്കി ഒരു ഗോളും നേടി ബയേണിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഫൈനലില്‍ ശക്തരായ പി.എസ്.ജിയാണ് ബയേണിന്‍റെ എതിരാളികള്‍. തുടക്കം മുതല്‍ക്കേ കളിയില്‍ ആധിപത്യം സൃഷിക്കാന്‍ ബയേണിനായിരുന്നു. 19 തവണയാണ് ബയേണ്‍ ലിയോണ്‍ […]

Football Sports

ഡ്രീം ഇലവന് ചെെനീസ് ബന്ധമോ? വിവാദങ്ങൾ വിട്ടൊഴിയാതെ 2020 ഐ.പി.എൽ

ഈ വര്‍ഷത്തെ ഐ.പി.എൽ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് ഫാന്റസി ഗെയിം പ്ലാറ്റ്‌ഫോമായ ഡ്രീം ഇലവന്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവോയെ മുഖ്യസ്​പോൺസർ സ്ഥാനത്ത്​ നിന്നുമാറ്റിയതി​ന്‍റെ വിവാദങ്ങള്‍ കെട്ടടങ്ങും മു​മ്പെ ഡ്രീം ഇലവന്‍റെ ചൈനീസ് ബന്ധം ബി.സി.സി.ഐക്ക് തലവേദനയായിരിക്കുകയാണ്​. ചൈനീസ് കമ്പനിയായ ടെന്‍സെന്റ് ഹോള്‍ഡിങ്‌സ് ലിമിറ്റഡ് ഡ്രീം ഇലവനില്‍ നിക്ഷേപകരാണ് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് വഴി വെച്ചത്. “ഡ്രീം ഇലവനിലെ ചൈനീസ് കമ്പനിയായ ടെൻസെന്റിന്റെ നിക്ഷേപത്തെക്കുറിച്ച് ചില ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. എന്നാൽ അവരുടെ നിക്ഷേപം 10 ശതമാനത്തിൽ […]

Football Sports

ചാമ്പ്യന്‍സ് ലീഗ്; പി.എസ്.ജി ഫൈനലില്‍

ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രഞ്ച് പടയുടെ വിജയം. ചാമ്പ്യന്‍സ് ലീഗ് ആദ്യ സെമിയില്‍ ജര്‍മന്‍ ക്ലബായ ലീപ്‌സിഷിനെ പരാജയപ്പെടുത്തി പി.എസ്.ജി ഫൈനലില്‍. ബെന്‍ഫിക്കയുടെ ഹോം ഗ്രൗണ്ടായ എസ്റ്റാദിയോ ദേ ലൂസില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രഞ്ച് പടയുടെ വിജയം. കളിയുടെ 13ാം മിനുട്ടില്‍ തന്നെ മാര്‍ക്വിനോസ് പി.എസ്.ജിക്കായി ആദ്യ ഗോള്‍ കണ്ടെത്തി പിന്നീട് പ്രതിരോധത്തിലൂന്നി കളിച്ച ലീപ്‌സിഷിന്‍റെ നെഞ്ചിലേക്ക് വീണ്ടും നിറയൊഴിക്കാനുള്ള നിയോഗം എയ്ഞ്ചല്‍ ഡി മരിയക്കായിരുന്നു. സ്കോര്‍(2-0) 55-ാം മിനുട്ടില്‍ പി.എസ്.ജിക്കായി യുവാന്‍ […]

Sports

രോഹിത് ശര്‍മ ഉള്‍പ്പെടെ നാലു പേര്‍ക്ക് ഖേൽരത്‌ന പുരസ്കാരത്തിന് ശിപാർശ

മലയാളിയായ അത്‌ലറ്റിക്സ് താരം പി.യു ചിത്ര സാധ്യത പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും അന്തിമ പട്ടികയിൽ സ്ഥാനം ലഭിച്ചില്ല. ക്രിക്കറ്റ് താരം രോഹിത് ശര്‍മ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരത്തിന് ശിപാർശ. ഗുസ്തി താരം വിനേഷ് ഫോഗാട്ട്‌, ടേബിൾ ടെന്നിസ് താരം മാണിക്ക ബാത്ര, പരാലിമ്പിക് ഹൈജംപ് താരം മാരിയപ്പൻ തങ്കവേലു എന്നിവരാണ്ഖേൽരത്‌ന പുരസ്കാരത്തിന് ശിപാർശ ചെയ്ത മറ്റു താരങ്ങള്‍. 29 താരങ്ങളെ അർജുന പുരസ്കാരത്തിനും സമിതി ശിപാർശ ചെയ്തു. മലയാളിയായ […]