Football Sports

കോവിഡിനെയും തോല്‍പ്പിച്ച് മെസി

ക്ലബ്ബ് വിടാന്‍ താല്‍പര്യം അറിയിച്ച് മെസി തന്നെ ബാഴ്‌സലോണ മാനേജ്‌മെന്റിന് ഫാക്‌സ് അയിച്ചിരുന്നു ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ടതില്‍ കോവിഡിനെ പിന്നിലാക്കി മെസി. മെസി ബാഴ്‌സലോണ വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചതോടെ ലോകത്തെ ഏറ്റവും ആധികം ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞത് മെസ്സിയെ സംബന്ധിക്കുന്ന വാര്‍ത്തകളാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി കോവിഡ് ആയിരുന്നു ഗൂഗിളിന്റെ സെര്‍ച്ച് ചാര്‍ട്ടില്‍ മുന്‍പില്‍ നിന്നിരുന്നത്. മെസി എന്ന വാക്ക് ഉപയോഗിച്ചുള്ള സെര്‍ച്ചുകള്‍ കൂടിയതിനൊപ്പം, മെസി ലീവ്‌സ് ബാഴ്‌സ എന്ന വാക്കുകള്‍ ഉപയോഗിച്ചുള്ള തെരച്ചിലിന്റെ […]

Cricket Sports

ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാമ്പില്‍ കോവിഡ്

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാമ്പില്‍ പത്ത് പേര്‍ക്ക് കോവിഡ്. ഒരു താരത്തിനും സ്റ്റാഫ് അംഗങ്ങളും ഉള്‍പ്പെടെ പത്തോളം പേര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചുവെന്ന് എന്‍.‍ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. ടീം ഒരാഴ്ച ക്വാറന്റൈനിലാണ്. യുഎഇ ആതിഥേയത്വം വഹിക്കുന്ന ഐ.പി.എൽ ടൂർണമെൻറിനായി ടീമുകളെത്തിയതോടെ കോവിഡ് പരിശോധന അടക്കമുള്ള ആരോഗ്യസുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയിരുന്നു. കളിക്കാർക്കും ടീം ഒഫീഷ്യൽസിനുമടക്കം 20,000 കോവിഡ് പരിശോധനകളായിരിക്കും നടത്തുക. ഇൌ പരിശോധനയിലാണ് ചെന്നൈ ടീം അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം, മൽസരക്രമത്തിൻറെ കാര്യത്തിൽ അന്തിമതീരുമാനം ഉടനുണ്ടാകുമെന്ന് ഐ.പി.എൽ […]

Football Sports

മെസിയെ തന്നാൽ മൂന്ന് മുൻനിര താരങ്ങളെയും 89.5 മില്ല്യൺ യൂറോയും നൽകാമെന്ന് മാഞ്ചസ്റ്റർ സിറ്റി; റിപ്പോർട്ട്

മെസിയെ തന്നാൽ മൂന്ന് മുൻനിര താരങ്ങളെയും 89.5 മില്ല്യൺ യൂറോയും നൽകാമെന്ന് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി. ബെർണാഡോ സിൽവ, ഗബ്രിയേൽ ജെസൂസ്, എറിക് ഗാർഷ്യ എന്നീ താരങ്ങളെ ബാഴ്സലോണക്ക് നൽകാമെന്നാണ് ഓഫർ. ബാഴ്സലോണയിൽ നിന്ന് പുറത്തു പോവുകയാണെന്നറിയിച്ചതു മുതൽ മെസിയെ ക്ലബിലെത്തിക്കാൻ താത്പര്യം കാണിച്ച ക്ലബാണ് സിറ്റി. സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയ്ക്ക് മെസിയിൽ വ്യക്തിപരമായ താത്പര്യമുണ്ട്. മുൻപ് ബാഴ്സ പരിശീലകനായിരുന്നപ്പോൾ മെസിക്കൊപ്പം നടത്തിയ പ്രകടനങ്ങൾ സിറ്റിയിൽ തുടരാമെന്നാണ് ഗ്വാർഡിയോള കരുതുന്നത്. അതുകൊണ്ട് തന്നെ താരവുമായി […]

Football Sports

മെസി ബാഴ്സയിൽ തുടർന്നാൽ താൻ രാജി വെക്കാമെന്ന് ബാർതോമ്യു; റിപ്പോർട്ട്

ലയണൽ മെസി ബാഴ്സലോണയിൽ തുടർന്നാൽ താൻ രാജി വെക്കാമെന്ന് ബാഴ്സ പ്രസിഡൻ്റ് ജോസപ് മാർതോമ്യു. വിവിധ സ്പാനിഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. താൻ ക്ലബിൽ തുടരുമെന്ന് പരസ്യമായി മെസി അറിയിച്ചാൽ രാജിവെക്കാമെന്ന് ബാഴ്സ പ്രസിഡൻ്റ് പറഞ്ഞു എന്നാണ് റിപ്പോർട്ട്. അതേസമയം, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുമായി മെസി കരാറിലെത്തിയെന്നും തീരുമാനം ഉടൻ അദ്ദേഹം പരസ്യമായി അറിയിക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ബാർതോമ്യു രാജിവച്ച് മെസി ക്ലബിൽ തുടരണമെന്ന് ആരാധകർ ആവശ്യപ്പെട്ടിരുന്നു. സ്റ്റേഡിയത്തിനു പുറത്ത് തടിച്ചു […]

Football Sports

ബെര്‍ത്തോമേയുമായി കൂടിക്കാഴ്ച്ചക്കില്ല; മെസി ഉറച്ച് തന്നെ?

മെസി ക്ലബ് വിടാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അതില്‍ ഉറച്ച് നില്‍ക്കുകയാണെന്നുമാണ് ഇപ്പോഴും പുറത്തുവരുന്ന വാര്‍ത്ത ലിയോണല്‍ മെസി ബാഴ്‌സ വിടാന്‍ താല്‍പര്യം പ്രകടിപ്പിച്ചതോടെ ഫുട്‌ബോള്‍ ലോകം സ്‌പെയിനിലേക്ക് കണ്ണുംനട്ടിരിക്കുകയാണ്. ലോക സൂപ്പര്‍ താരം മെസിയെ പിന്തിരിപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ് ക്ലബ്. എന്നാല്‍ ബാഴ്‌സ പ്രസിഡന്റ് ബെര്‍ത്തോമേയുമായി കൂടിക്കാഴ്ച്ച നടത്താന്‍ മെസി വിസമ്മതിച്ചിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. അവധി കഴിഞ്ഞ് മെസി തിരിച്ച് ബാഴ്‌സയിലെത്തിയിട്ടുണ്ട്. ഉടനെ ബെര്‍ത്തോമേയുമായി കൂടിക്കാഴ്ച്ചക്ക് സാധ്യതയുണ്ടെന്ന് സ്പാനിഷ് പത്രം മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ബെര്‍ത്തോമേയുടെ ആവശ്യം […]

Cricket Sports

ഞങ്ങള്‍ ഇനി മൂന്ന്; അച്ഛനാകാന്‍ പോകുന്ന സന്തോഷം പങ്കുവെച്ച് വിരാട് കോഹ്ലി

ബോളിവുഡ് താരം അനുഷ്ക ശർമയുടേയും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടേയും ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തുന്നു. കോഹ്ലിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പുതിയ വിശേഷം ലോകത്തെ അറിയിച്ചിരിക്കുന്നത്. ഞങ്ങൾ ഇനി മൂന്ന്, അടുത്ത വർഷം ജനുവരിയിൽ ആളിങ്ങെത്തും വിരാട് കോഹ്ലി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതേ ചിത്രം അനുഷ്കയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. പുതിയ അതിഥി കൂടി താരങ്ങൾക്കിടയിലേക്ക് വരുന്ന കാര്യം ആരാധകരെ ആവശേത്തിലാക്കി. ഇരുവര്‍ക്കും ആശംസയുമായി സോഷ്യൽമീഡിയയില്‍ നിറയുകയാണ് ആരാധകരും ക്രിക്കറ്റ് ലോകവും. […]

Football Sports

മെസി സിറ്റിയിലേക്കു തന്നെ? പിതാവ് മാഞ്ചസ്റ്ററിൽ, ട്രാൻസ്ഫർ സാധ്യത ശക്തമാകുന്നു

രണ്ടുവർഷ കരാർ സംബന്ധിച്ചാണ് ചർച്ചയെന്നും സൂപ്പര്‍ താരത്തിനായി റെക്കോർഡ് തുക മുടക്കാൻ അറബ് ഉടമസ്ഥതയിലുള്ള ക്ലബ്ബ് ഒരുക്കമാണെന്നും ഇംഗ്ലീഷ് മാധ്യമങ്ങള്‍ ബാഴ്‌സലോണ മാനേജ്‌മെന്റിന് ട്രാൻസ്ഫർ റിക്വസ്റ്റ് നൽകിയ സൂപ്പർ താരം ലയണൽ മെസ്സി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റിയിൽ ചേരാനുള്ള സാധ്യത ശക്തമാകുന്നു. താരത്തിന്റെ അഭ്യർത്ഥന സംബന്ധിച്ച് ബാഴ്‌സലോണ ഉന്നതർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെങ്കിലും മെസ്സിയുടെ പിതാവ് മാഞ്ചസ്റ്ററിൽ എത്തിയെന്നും സിറ്റി മാനേജ്‌മെന്റുമായി ചർച്ച നടത്തിയെന്നും ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. Lionel Messi's father […]

Football Sports

ബാഴ്സലോണ വിടാന്‍ മെസി; കാറ്റലോണിയന്‍ തെരുവിൽ പ്രതിഷേധ തീ

മെസിയെ വേണം ക്ലബ്​ പ്രസിഡൻറ്​ ബര്‍തേമ്യൂ വേണ്ട’ എന്നാണ്​ പ്രതിഷേധത്തിൽ പ്രധാനമായും ഉയർന്നത്​. സൂപ്പർതാരം ലയണൽ മെസ്സി ക്ലബ്​ വിടുന്നെന്ന റിപ്പോർട്ട്​ പുറത്തുവന്നതിന്​ ബാഴ്​സയുടെ ഹോം ഗ്രൗണ്ടായ ന്യൂക്കാമ്പ് സ്​റ്റേഡിയത്തിന്​ മുമ്പിൽ പ്രതിഷേധവുമായി ആരാധകർ. ബാഴ്​സലോണ പ്രസിഡൻറ്​ ജോസഫ്​ മരിയ ബര്‍തേമ്യൂവിൻെറ രാജി ആവശ്യപ്പെട്ട്​ മെസിയുടെ ജഴ്​സി ഉയർത്തിക്കാണിച്ചുമാണ്​ പ്രതിഷേധകർ ഒത്തുചേർന്നത്​. വാർത്ത പുറത്തുവന്ന ഉടനെ തന്നെ രാത്രിയിൽ ആരംഭിച്ച പ്രതിഷേധം ഇന്നും തുടരുന്നുണ്ട്​. ‘മെസിയെ വേണം ക്ലബ്​ പ്രസിഡൻറ്​ ബര്‍തേമ്യൂ വേണ്ട’ എന്നാണ്​ പ്രതിഷേധത്തിൽ പ്രധാനമായും […]

Football Sports

ബാഴ്സലോണ വിടാന്‍ മെസി; ക്ലബ് അടിയന്തര യോഗം ചേരുന്നു

തന്‍റെ തീരുമാനം മെസി ബാഴ്സ മാനേജ്മമെന്‍റിനെ അറിയിച്ചതായാണ് വിവരം അഭ്യൂഹങ്ങള്‍ക്കും ഉദ്വേഗങ്ങള്‍ക്കും നടുവില്‍ ലയണല്‍ മെസി ബാഴ്സലോണ വിട്ടേക്കുമെന്ന് സൂചന. തന്‍റെ തീരുമാനം മെസി ബാഴ്സ മാനേജ്മമെന്‍റിനെ അറിയിച്ചതായാണ് വിവരം. ഇതിനെ തുടര്‍ന്ന് ബാഴ്സലോണ മാനേജ്മെന്‍റ് അടിയന്തര യോഗം ചേരുകയാണ്. ക്ലബിന്‍റെ തീരുമാനം എന്തായിരിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് കായിക ലോകം. ഈ സീസണില്‍ ഒറ്റ കിരീടവും നേടാനാകാത്തതും പിന്നാലെ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിച്ചിനെതിരെ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തത് മെസിയെ അങ്ങേയറ്റം നിരാശനാക്കിയിരുന്നു. പുതിയ കോച്ച് […]

Football Sports

ചാമ്പ്യൻസ് ലീഗ് ഫെെനലിലെ തോല്‍വി; പാരീസിൽ കലാപം

ആൾക്കൂട്ടത്തെ പിരിച്ചു വിടാൻ പൊലീസിന് കണ്ണീർവാതകവും ലാത്തി ചാർജും പ്രയോഗിക്കേണ്ടി വന്നു. ലിസ്ബണിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഫ്രഞ്ച് ക്ലബ് പി.എസ്.ജി ബയേൺ മ്യൂണിക്കിനോട് പരാജയപ്പെട്ടതിനെ തുടർന്ന് പാരീസിൽ കലാപം. 148 പേരെ അറസ്റ്റ് ചെയ്തുവെന്നും, മാസ്ക് ധരിക്കാതിരുന്നതിന് 400 ലധികം പേർക്ക് പിഴ ചുമത്തിയതായും പാരിസ് പോലീസ് പറഞ്ഞു. ഫ്രഞ്ച് തലസ്ഥാന നഗരം നിലവിൽ കൊറോണ വൈറസ് റെഡ് സോണ്‍ അയിട്ടും ആരാധകർ പി‌എസ്‌ജിയുടെ ഹോം ഗ്രൗണ്ടായ പാർക്ക് ദേ പ്രിൻസിന് പുറത്ത് തടിച്ചുകൂടി. […]