ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് വൻ തിരിച്ചടി. പരിക്കേറ്റ ഗോൾകീപ്പർ സച്ചിൻ സുരേഷിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായേക്കും. താരം ദീർഘനാളത്തേക്ക് ടീമിന് പുറത്തായേക്കുമെന്നാണ് റിപ്പോർട്ട്. 2023-24 ഐഎസ്എൽ സീസൺ ഏപ്രിൽ അവസാനത്തോടെ പൂർത്തിയാകും. ചെന്നൈയിൻ എഫ്‌സിക്കെതിരായ മത്സരത്തിനിടെയാണ് ഗോൾകീപ്പർ സച്ചിൻ സുരേഷിന് പരിക്കേറ്റത്. ത്സരത്തിൻ്റെ ആദ്യ പകുതിയിൽ സച്ചിൻ എതിരാളിയുമായി കൂട്ടിയിടിച്ച് നിലത്ത് വീഴുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ മലയാളി ഗോൾകീപ്പറെ സ്‌ട്രെച്ചറിലാണ് മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയത്. താരത്തിൻ്റെ തോളിനേറ്റ പരിക്ക് ഗുരുതരമാണെന്ന് […]
Sports
ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി; ചെന്നൈയുടെ ജയം എതിരില്ലാത്ത ഒരു ഗോളിന്
ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. എതിരില്ലാത്ത ഒരു ഗോളിന് ചെന്നൈയിന്‍ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തിയത്. 15 മത്സരങ്ങളില്‍ 26 പോയിന്റുകളുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് നിലവില്‍ നാലാം സ്ഥാനത്താണ്. മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായാണ് അവസാനിച്ചത്. മത്സരത്തിന്റെ 60-ാം മിനിറ്റില്‍ ആകാശ് സങ്കവാനാണ് ചെന്നൈയ്ക്കായി ഗോള്‍ നേടിയത്. കളിയുടെ 81-ാം മിനിറ്റില്‍ അങ്കിത് മുഖര്‍ജി ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായി. ഇരുടീമുകള്‍ക്കുമായി കളി യില്‍ ഏഴ് മഞ്ഞകാര്‍ഡുകളാണ് കണ്ടത്. ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ […]
തുടക്കത്തിലെ തകർച്ച അതിജീവിച്ച് ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിംഗ്സിൽ മികച്ച സ്കോർ
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 445 റൺസിന് ഓൾ ഔട്ടായി. 131 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമയാണ് ടീമിൻ്റെ ടോപ്പ് സ്കോറർ. രവീന്ദ്ര ജഡേജയും (112) സെഞ്ചുറി നേടി. ഇംഗ്ലണ്ടിനായി മാർക്ക് വുഡ് 4 വിക്കറ്റ് വീഴ്ത്തി. 3 വിക്കറ്റ് നഷ്ടത്തിൽ 33 റൺസ് എന്ന നിലയിൽ പതറിയ ഇന്ത്യയാണ് പിന്നീട് തിരിച്ചുവന്നത്. യശസ്വി ജയ്സ്വാൾ (10), ശുഭ്മൻ ഗിൽ (0), രജത് പാടിദാർ […]
നീണ്ട കാത്തിരിപ്പിനൊടുവിൽ സർഫറാസ് ഖാന് അരങ്ങേറ്റം, ധ്രുവ് ജുറേലും ടീമിൽ; മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ്
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി സർഫറാസ് ഖാനും ധ്രുവ് ജുറേലും അരങ്ങേറും. ഇന്ത്യൻ നിരയിൽ ആകെ നാല് മാറ്റങ്ങളും ഇംഗ്ലണ്ട് നിരയിൽ ഒരു മാറ്റവുമാണുള്ളത്. അക്സർ പട്ടേൽ, മുകേഷ് കുമാർ, കെഎസ് ഭരത്, ശ്രേയാസ് അയ്യർ എന്നിവരാണ് ടീമിൽ നിന്ന് പുറത്തായത്. രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവർ യഥാക്രമം അക്സറിനും മുകേഷിനും പകരക്കാരായപ്പോൾ ജുറേലും സർഫറാസും യഥാക്രമം ഭരതിനും ശ്രേയാസിനും പകരക്കാരായി […]
ഹിറ്റ്മാൻ തന്നെ നയിക്കും; ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ജയ് ഷാ
അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ബിസിസിഐ ജയ് ഷാ. ടീമിനെ രോഹിത് ശർമ തന്നെ നയിക്കുമെന്ന് ജയ് ഷാ വ്യക്തമാക്കി. 2024 ട്വന്റി 20 ലോകകപ്പിലെ ഫൈനലിൽ ഇന്ത്യൻ ടീം രോഹിത് ശർമയുടെ കീഴിൽ കപ്പുയർത്തുമെന്ന് അദ്ദേഹം പറഞ്ഞു.കോച്ച് രാഹുൽ ദ്രാവിഡ്, ചീഫ് സെലക്ടർ അജിത് അഗാർക്കർ, നായകൻ രോഹിത് ശർമ്മ എന്നിവരെ സാക്ഷിയാക്കിയായിരുന്നു പ്രഖ്യാപനം. തുടർച്ചയായി 10 മത്സരങ്ങൾ വിജയിച്ചിട്ടും 2023 ഏകദിന ലോകകപ്പ് കലാശക്കളിയിൽ ഇന്ത്യക്ക് […]
‘ഡ്രസ്സിംഗ് റൂം വളരെ മോശം, അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല’; തിരുവനന്തപുരത്ത് നടന്ന രഞ്ജി മത്സരങ്ങൾക്ക് ശേഷം പൊട്ടിത്തെറിച്ച് മനോജ് തിവാരി
തിരുവനന്തപുരം തുമ്പ സെൻ്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിൽ കേരളത്തിനെതിരെ നടന്ന രഞ്ജി ട്രോഫി മത്സരത്തിന് പിന്നാലെ പൊട്ടിത്തെറിച്ച് മുൻ ഇന്ത്യൻ താരവും നിലവിലെ ബംഗാൾ ക്യാപ്റ്റനുമായ മനോജ് തിവാരി. സ്റ്റേഡിയത്തിലല്ല മറിച്ച് ഒരു ഗ്രൗണ്ടിലാണ് മത്സരം നടന്നത്. സെൻ്റ് സേവ്യേഴ്സിലെ ഡ്രസ്സിംഗ് റൂമുകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. രഞ്ജി മത്സരങ്ങളുടെ ശോഭ നഷ്ടപ്പെട്ടു. ടൂർണമെന്റ് തന്നെ നിർത്താനുള്ള സമയമായെന്നും പശ്ചിമ ബംഗാൾ കായിക മന്ത്രി കൂടിയായ തിവാരി തുറന്നടിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് മനോജ് തിവാരി വിമർശനം ഉന്നയിച്ചത്. […]
രണ്ടാം ഇന്നിംഗ്സിൽ ബംഗാൾ 339നു പുറത്ത്; ജലജ് സക്സേനയുടെ മികവിൽ കേരളത്തിന് ആദ്യ ജയം
രഞ്ജി ട്രോഫി സീസണിൽ കേരളത്തിന് ആദ്യ ജയം. ഗ്രൂപ്പ് ബിയിൽ ബംഗാളിനെ 109 റൺസിനു വീഴ്ത്തിയാണ് കേരളം ആദ്യ ജയം കുറിച്ചത്. രണ്ടാം ഇന്നിംഗ്സിൽ ബംഗാളിനെ 109 റൺസിനു തകർത്ത കേരളം 14 പോയിൻ്റുമായി പട്ടികയിൽ നാലാമതാണ്. ഇതുവരെ ഒരു ജയവും ഒരു പരാജയവും നാല് സമനിലയുമാണ് കേരളത്തിനുള്ളത്. ആദ്യ ഇന്നിംഗ്സിൽ കേരളം 363 റൺസ് നേടി പുറത്തായി. 124 റൺസ് നേടി സച്ചിൻ ബേബി ടോപ്പ് സ്കോററായപ്പോൾ അക്ഷയ് ചന്ദ്രൻ 106 റൺസ് നേടി. ജലജ് […]
അർജന്റിനയോട് തോൽവി; പാരിസ് ഒളിംപിക്സിന് യോഗ്യത നേടാനാവാതെ ബ്രസീൽ പുറത്ത്
ബ്രസീൽ അണ്ടർ 23 ടീം പാരിസ് ഒളിംപിക്സിന് യോഗ്യത നേടാനാവാതെ പുറത്ത്. അർജന്റീനയ്ക്കെതിരായ മത്സരത്തിൽ തോൽവി നേരിട്ടതോടെയാണ് നിലവിലെ സ്വർണ മെഡൽ ജേതാക്കളായ ബ്രസീൽ പുറത്തായത്. അർജന്റീനയ്ക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീലിന്റെ തോൽവി. ജയത്തോടെ അർജൻറീന ടൂർണമെൻറിന് യോഗ്യത നേടി. തുടർച്ചയായ മൂന്നാം ഒളിംപിക് സ്വർണമെന്ന ലക്ഷ്യമാണ് ഇതോടെ ബ്രസീലിന് നഷ്ടമായത്. 2004നു ശേഷം ആദ്യമായാണ് ബ്രസീൽ ഒളിംപിക് ഫുട്ബോളിന് യോഗ്യത നേടാനാവാതെ പുറത്താകുന്നത്. ലൂസിയാനോ ഗോണ്ടു കളിയുടെ 77-ാം മിനിറ്റിൽ ഹെഡ്ഡറിലൂടെ നേടിയ ഗോളാണ് […]
ജമൈക്കൻ സ്പ്രിൻ്റ് ഇതിഹാസം ഷെല്ലി ആൻ ഫ്രേസർ വിരമിക്കുന്നു
മൂന്ന് തവണ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവും 10 തവണ ലോക ചാമ്പ്യനുമായ ജമൈക്കൻ സ്പ്രിൻ്റ് ഇതിഹാസം ഷെല്ലി ആൻ ഫ്രേസർ പ്രൈസ് വിരമിക്കൽ പ്രഖ്യാപിച്ചു. പാരീസ് ഒളിമ്പിക്സിന് ശേഷമായിരിക്കും പ്രൈസ് ട്രാക്കിനോട് വിടപറയുക. എക്കാലത്തെയും മികച്ച സ്പ്രിൻ്റർമാരിൽ ഒരാളാണ് 37 കാരി ഫ്രേസർ. ‘കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു. എൻ്റെ മകന് എന്നെ വേണം. 2008ൽ ആദ്യമായി വിജയിക്കുന്നതിന് മുമ്പ് തന്നെ പൂർണ പിന്തുണയുമായി ഭർത്താവ് ഒപ്പമുണ്ടായിരുന്നു. അദ്ദേഹം എനിക്ക് വേണ്ടി ഒരുപാട് ത്യാഗം […]
ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകളിൽ ശ്രേയസ് അയ്യർ കളിച്ചേക്കില്ല
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. അഞ്ച് മത്സരങ്ങളുള്ള ഹോം പരമ്പരയിലെ അവസാന മൂന്ന് ടെസ്റ്റുകളിൽ മധ്യനിര ബാറ്റ്സ്മാൻ ശ്രേയസ് അയ്യർ കളിച്ചേക്കില്ല. അവസാന മൂന്ന് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ സെലക്ഷൻ കമ്മിറ്റി വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് ഈ റിപ്പോർട്ട്. അയ്യർ മുംബൈയിലേക്ക് മടങ്ങിയെന്നാണ് റിപ്പോർട്ട്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ താരം ചികിത്സ തേടുമെന്നും, ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിന് മുമ്പ് സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ഫോമിലല്ലാത്ത താരം, ആദ്യ രണ്ട് […]