ടോക്യോ ഒളിമ്പിക്‌സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. ആദ്യ രണ്ട് ശ്രമങ്ങളില്‍ മികച്ച ദൂരമാണ് നീരജ് കാഴ്ച വച്ചത്. ആദ്യശ്രമത്തില്‍ 87.03 മീറ്ററാണ് പ്രകടനം. രണ്ടാം ശ്രമത്തില്‍ ദൂരം മെച്ചപ്പെടുത്തി 87.58 മീറ്ററിലെത്തി. പ്രാഥമിക റൗണ്ടില്‍ 86.65 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച് യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് നീരജ് ഫൈനലില്‍ എത്തിയത്. ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റ് എന്ന അപൂര്‍വമായ നേട്ടമാണ് നീരജ് ഇതോടെ സ്വന്തമാക്കിയത്. ഇതോടെ, ഒളിമ്പിക്‌സ് […]
Sports
മൂന്നാം ടി-20യിലും ഓസ്ട്രേലിയക്ക് പരാജയം; പരമ്പര സ്വന്തമാക്കി ബംഗ്ലാദേശിന് ചരിത്ര നേട്ടം
ഓസ്ട്രേലിയക്കെതിരായ ടി-20 പരമ്പര തൂത്തുവാരി ബംഗ്ലാദേശ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ബംഗ്ലാദേശ് തൂത്തുവാരിയത്. ഇന്ന് നടന്ന അവസാന മത്സരത്തിൽ 10 റൺസിന് ഓസീസിനെ കീഴടക്കിയ ബംഗ്ലാദേശ് ചരിത്രത്തിൽ ആദ്യമായി ഓസ്ട്രേലിയക്കെതിരെ തുടർച്ചയായ മൂന്ന് മത്സരങ്ങൾ വിജയിച്ച് റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തു. ഇത് ആദ്യമായാണ് ബംഗ്ലാദേശ് ഓസ്ട്രേലിയക്കെതിരെ ഒരു പരമ്പര സ്വന്തമാക്കുന്നത്. 128 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് 4 വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് മാത്രമേ നേടാനായുള്ളൂ. 4 ഓവറിൽ വെറും 9 റൺസ് മാത്രം വഴങ്ങിയ […]
പത്താം നമ്പർ സ്വീകരിക്കാതെ മെസ്സി
പി.എസ്.ജിയിൽ പത്താം നമ്പർ ജേഴ്സി വേണ്ടെന്ന് ലയണൽ മെസ്സി. 19 -ാം നമ്പർ ജേഴ്‌സി ധരിക്കാനാണ് മെസ്സിയുടെ തീരുമാനം. പി.എസ്.ജിയിൽ നെയ്മർ ആണ് പത്താം നമ്പർ ജേഴ്‌സി അണിയുന്നത്. അതിനിടെ, മെസിയുടെ വരവോടെ കിലയൻ എംബപ്പേ ടീം വിടുമെന്ന് അഭ്യൂഹങ്ങൾ പുറത്ത് വരുന്നുണ്ട്. (messi rejects number 10) ബാഴ്സലോണ വിട്ട ഇതിഹാസ താരം ലയണൽ മെസി ഫ്രഞ്ച് ക്ലബായ പി.എസ്.ജി.യിൽ ചേരുമെന്ന വാർത്ത പുറത്ത് വരുന്നത് ഇന്ന് പുലർച്ചെയാണ്. ഫ്രഞ്ച് ഭീമന്മാരായ പാരീസ് സെന്റ് ജർമ്മനുമായുള്ള […]
മഴ : ഗോൾഫ് മത്സരം നിർത്തിവച്ചു; അതിഥ് അശോക് മൂന്നാം സ്ഥാനത്ത് തുടരുന്നു
ടോക്യോ ഒളിമ്പിക്സ് ഗോൾഫ് മത്സരം മഴയെ തുടർന്ന് നിർത്തിവച്ചു. ഇന്ത്യൻ താരം അതിഥി അശോക് മുന്നാം സ്ഥാനത്താണ് നിലവിലുള്ളത്. നിലവിൽ ഒന്നാം സ്ഥാനത്ത് അമേരിക്കയുടെ നെല്ലി കോർഡയാണ്. ജപ്പാന്റെ മോനെ ഇനാമിയാണ് രണ്ടാം സ്ഥാനത്ത്. മുന്നാം സ്ഥാനത്ത് ന്യൂസീലാൻഡിന്റെ ലിഡിയ കോയും ഇന്ത്യയുടെ അതിഥി അശോകുമാണ്. ഇന്നലെ നടന്ന മത്സരത്തിലെ മൂന്നാം റൗണ്ടിലും അദിതി അശോക് രണ്ടാം സ്ഥാനത്ത് ആയിരുന്നു. -12 പോയിൻ്റുകളാണ് മൂന്നാം റൗണ്ട് അവസാനിക്കുമ്പോൾ അദിതിക്ക് ഇന്നലെ ഉണ്ടായിരുന്നത്. ഇന്ന നടക്കുന്ന മത്സരത്തിലെ അവസാന […]
ബജ്രംഗ് പൂനിയയ്ക്ക് സെമിയിൽ തോൽവി; ഇനി പ്രതീക്ഷ വെങ്കലം
ഗുസ്തിയിൽ ഇന്ത്യയുടെ ബജ്രംഗ് പൂനിയയ്ക്ക് സെമിയിൽ തോൽവി. അസർബൈജാൻ താരത്തോടാണ് ബജ്രംഗ് പൂനിയയുടെ തോൽവി. വെങ്കല മെഡലിനായി ബജ്രംഗ് പൂനിയ മത്സരിക്കും. ക്വാര്‍ട്ടറില്‍ ഇറാന്റെ ഗിയാസി ചേക്കയെ ബൈ-ഫാളിലൂടെ തോല്‍പ്പിച്ചാണ് ബജ്‌റംഗ് സെമിയിലെത്തിയത്. ആദ്യറൗണ്ടില്‍ കിര്‍ഗിസ്ഥാന്റെ എര്‍നാസര്‍ എക്മത്തലീവിനെ പരാജയപ്പെടുത്തിയാണ് ബജ്‌റങ് പൂനിയ ക്വാര്‍ട്ടറില്‍ എത്തിയത്. ഇക്കഴിഞ്ഞ ഏഷ്യന്‍ ഗുസ്തി ചാംപ്യന്‍ഷിപ്പ് ജേതാവായിരുന്ന ബജ്‌റങ് കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയിരുന്നു.
മലര്‍ത്തിയടിച്ച് ബജ്‌റംഗ് പൂനിയ
65 കിലോഗ്രാം പുരുഷ വിഭാഗം ഗുസ്തിയില്‍ ഇന്ത്യയുടെ ബജ്‌റംഗ് പൂനിയ സെമിയില്‍. ക്വാര്‍ട്ടറില്‍ ഇറാന്റെ ഗിയാസി ചേക്കയെ ബൈ-ഫാളിലൂടെ തോല്‍പ്പിച്ചാണ് ബജ്‌റംഗ് സെമിയിലെത്തിയത്. ഉച്ചയ്ക്ക് ശേഷം 2.50ന് നടക്കുന്ന സെമിഫൈനലില്‍ അസര്‍ബൈജാന്റെ ഹാജി അലിയേവിനെ നേരിടും. ആദ്യറൗണ്ടില്‍ കിര്‍ഗിസ്ഥാന്റെ എര്‍നാസര്‍ എക്മത്തലീവിനെ പരാജയപ്പെടുത്തിയാണ് ബജ്‌റങ് പൂനിയ ക്വാര്‍ട്ടറില്‍ എത്തിയത്. ഇക്കഴിഞ്ഞ ഏഷ്യന്‍ ഗുസ്തി ചാംപ്യന്‍ഷിപ്പ് ജേതാവായിരുന്ന ബജ്‌റങ് കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയിരുന്നു.
മോട്ടോ ജിപി ഇതിഹാസം വാലന്റീനോ റോസി വിരമിക്കുന്നു
മോട്ടോ ജിപി ഇതിഹാസമായ ഇറ്റാലിയൻ താരം വാലൻ്റിനോ റോസി വിരമിക്കുന്നു. ഈ സീസണിനൊടുവിൽ റേസ് ട്രാക്കിനോട് വിടപറയുമെന്ന് റോസി അറിയിച്ചു. യമഹയുടെ ഡ്രൈവറാണ് 42കാരനായ റോസി. ഇതോടെ 25 വർഷം നീണ്ട കരിയറിനാണ് റോസി വിരാമമിടുന്നത്. 9 തവണ ലോക റേസിങ് ചാമ്പ്യൻ പട്ടം സ്വന്തമാക്കിയ താരം 115 ഗ്രാൻഡ് പ്രീ കിരീടവും സ്വന്തമാക്കി. (Valentino Rossi retire MotoGP)
ടോക്യോ ഒളിമ്പിക്സ്: വനിതാ ഗോൾഫിൽ രണ്ടാം റൗണ്ടിലും അദിതി അശോക് രണ്ടാമത്
ടോക്യോ ഒളിമ്പിക്സ് വനിതാ ഗോൾഫിൽ രണ്ടാം റൗണ്ടിലും ഇന്ത്യയുടെ അദിതി അശോക് രണ്ടാം സ്ഥാനത്ത്. ഡെന്മാർക്കിൻ്റെ നന്ന മാഡ്സണൊപ്പം അദിതി രണ്ടാം സ്ഥാനം പങ്കിടുകയാണ്. ഇന്നലെ അദിതിക്കൊപ്പം രണ്ടാം സ്ഥാനം പങ്കിട്ട അമേരിക്കയുടെ നെല്ലി കോർഡെയാണ് രണ്ടാം റൗണ്ടിൽ ഒന്നാം സ്ഥാനത്ത്. ആദ്യ റൗണ്ടിൽ ഒന്നാമത് ഫിനിഷ് ചെയ്ത സ്വീഡൻ്റെ മാഡ്ലിൻ സാഗ്സ്ട്രോം ഇന്ന് അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇനി രണ്ട് റൗണ്ടുകൾ കൂടിയാണ് അവശേഷിക്കുന്നത്. (aditi ashok second round golf) അതേസമയം, പുരുഷന്മാരുടെ […]
പൊരുതി വീണ് ഇന്ത്യ; വനിതാ ഹോക്കിയിൽ ബ്രിട്ടണ് വെങ്കലം
ടോക്യോ ഒളിമ്പിക്സ്, വനിതാ ഹോക്കിയിൽ ഇന്ത്യക്കെതിരെ ബ്രിട്ടണ് വെങ്കലം. ബ്രിട്ടണ് വിജയ ഗോൾ പിറന്നത് അവസാന ക്വാർട്ടറിലായിരുന്നു.കളിയിൽ ഉടനീളം ആധിപത്യം പുലർത്തിയത് ഇന്ത്യയായിരുന്നു കൂടാതെ ഗോൾ കീപ്പർ സവിതയുടെ സേവുകളും ഫലം കണ്ടില്ല. ബ്രിട്ടന്റെ ജയം 4 -3 ന്. പകുതി സമയത്ത് ഇന്ത്യ 3-2ന് മുന്നിലായിരുന്നുവെങ്കിലും മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യയ്ക്കെതിരെ ഗോള്‍ നേടി ബ്രിട്ടന്‍ ഒപ്പമെത്തി. എന്നാൽ മത്സരത്തിന്റെ 48ാം മിനിറ്റിൽ പെനാൽറ്റി കോര്‍ണറിലൂടെ ബ്രിട്ടന്‍ മുന്നിലെത്തി. ബ്രിട്ടന് വേണ്ടി സിയാന്‍ റായെര്‍, പിയേനി വെബ്, […]
ഔദ്യോഗിക സ്ഥിരീകരണമായി; മെസി ഇനി ബാഴ്സലോണക്കൊപ്പം ഇല്ല
ലയണൽ മെസി ബാഴ്സലോണ വിട്ടു എന്നതിൽ ഔദ്യോഗിക സ്ഥിരീകരണമായി. താരം ഇനി ക്ലബിനൊപ്പം തുടരില്ലെന്ന് ബാഴ്സലോണ തന്നെ ഔദ്യോഗിക വാർത്താകുറിപ്പിലൂടെ അറിയിച്ചു. സാമ്പത്തിക, സാങ്കേതിക കാരണങ്ങൾ കൊണ്ട് താരം ക്ലബ് വിടുകയാണെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്. (lionel messi left barcelona) മെസിയുടെ കരാർ പുതുക്കാനുള്ള ബാഴ്സലോണയുടെ ശ്രമം പരാജയപ്പെട്ടു എന്നാണ് പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾഡോട്ട്‌കോം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. മെസിയും പിതാവും ബാഴ്സലോന പ്രസിഡൻ്റ് യുവാൻ ലപോർട്ടയുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടെന്നും കരാർ നീട്ടാൻ മെസി […]










