Sports

ടോക്യോ ഒളിമ്പിക്സ്: ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയെ വീഴ്ത്തി ബെൽജിയം പുരുഷ ഹോക്കി ചാമ്പ്യന്മാർ

ടോക്യോ ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ബെൽജിയത്തിനു സ്വർണം. ഫൈനലിൽ ഓസ്ട്രേലിയയെ കീഴടക്കിയാണ് ലോക ചാമ്പ്യന്മാർ ഒളിമ്പിക്സിലും ഒന്നാമത് എത്തിയത്. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിലാണ് ബെൽജിയം ഓസ്ട്രേലിയയെ കീഴടക്കി ജേതാക്കളായത്. നിശ്ചിത സമയത്ത് ഒരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനില പാലിക്കുകയായിരുന്നു. ഷൂട്ടൗട്ടിൽ ബെൽജിയം മൂന്ന് കിക്കുകൾ സ്കോർ ചെയ്തപ്പോൾ ഓസ്ട്രേലിയക്ക് രണ്ടെണ്ണമേ ലക്ഷ്യത്തിലെത്തിക്കാനായുള്ളൂ. സെമിഫൈനലിൽ ഇന്ത്യയെ കീഴടക്കിയാണ് ബെൽജിയം ഫൈനലിൽ പ്രവേശിച്ചത്. ഓസ്ട്രേലിയ ആവട്ടെ ജർമ്മനിയെ വീഴ്ത്തി കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തു. (olympics hockey belgium gold) […]

Sports

ടോക്യോ ഒളിമ്പിക്സ്: ഗുസ്തി ഫൈനലിൽ രവികുമാർ പൊരുതിത്തോറ്റു; റഷ്യയുടെ ലോക ചാമ്പ്യന് സ്വർണം

ടോക്യോ ഒളിമ്പിക്സ് പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തി ഫൈനലിൽ ഇന്ത്യയുടെ രവി കുമാർ ദഹിയക്ക് തോൽവി. റഷ്യൻ താരം സൗർ ഉഗുയേവിനോടാണ് രവി കീഴടങ്ങിയത്. അവസാനം വരെ പൊരുതിയാണ് രവി കുമാർ കീഴടങ്ങിയത്. ഇതോടെ താരം വെള്ളിമെഡൽ നേടി. ടോക്യോ ഒളിമ്പിക്സിലെ ഇന്ത്യയുടെ രണ്ടാം വെള്ളിമെഡലാണ് ഇത്. നേരത്തെ ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവാണ് ഇന്ത്യക്കായി വെള്ളി നേടിയത്. (ravi kumar lost wrestling) രണ്ട് തവണ ലോക ചാമ്പ്യൻ 2 പോയിൻ്റിനു മുന്നിലെത്തിയ റഷ്യൻ താരത്തിനിനെതിരെ 2 […]

Sports

അഭിമാന നെറുകയിൽ കേരളം; മെഡൽ നേടുന്ന രണ്ടാമത്തെ മലയാളിയായി പി.ആർ ശ്രീജേഷ്

അഭിമാന നെറുകയിൽ കേരളം. മെഡൽ നേടുന്ന രണ്ടാമത്തെ മലയാളിയായി പി.ആർ ശ്രീജേഷ് ചരിത്രമെഴുതുകയാണ്. ശ്രീജേഷിലൂടെ കേരളത്തിലേക്ക് 2021 ൽ ഒളിമ്പിക് മെഡൽ ലഭിക്കുന്നതിന്റെ ആവേശത്തിലാണ് മലയാളികൾ. 41 വർഷത്തിന് ശേഷമാണ് ഇന്ത്യയ്ക്ക് മെഡൽ ലഭിക്കുന്നത്. സെമിയിൽ എത്തുന്ന കാര്യത്തിൽ സംശയമില്ലായിരുന്നുവെന്ന് കായിക താരം അഞ്ജു ബോബി ജോർജ് പറഞ്ഞു. മാനുവൽ ഫ്രെഡറിക്കിന് ശേഷം കേരളത്തിൽ ഒളിമ്പിക് മെഡൽ ലഭിക്കുന്നത് ഇപ്പോഴാണെന്നും, സുഹൃത്തിന് മെഡൽ ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് ട്വന്റിഫോറിനോട് പറഞ്ഞു. ശ്രീജേഷിന് […]

Cricket Sports

ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ: 183ന് എല്ലാവരും പുറത്ത്

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ബൗളർമാർ ഫോമിലേക്ക്. ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സിൽ 183ന് എല്ലാവരും പുറത്ത്. 64 റൺസ് നേടിയ നായകൻ ജോ റൂട്ട് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ബാക്കിയുള്ളവർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല. സാക് ക്രൗളി, സാം കറൺ എന്നിവർ 27 റൺസെടുത്തു. 29 റൺസെടുത്ത ജോണി ബെയര്‍‌സ്റ്റോയാണ് മറ്റൊരു സ്‌കോറർ. പിച്ച് മനസിലാക്കിയുള്ള നീക്കങ്ങളായിരുന്നു ഇന്ത്യയുടെത്. ഫോമിലുള്ള രവിചന്ദ്ര അശ്വിനെ പുറത്തിരുത്തി പേസർമാർക്ക് അവസരം കൊടുത്തായിരുന്നു ഇന്ത്യ അന്തിമ ഇലവനെ പ്രഖ്യാപിച്ചത് തന്നെ. […]

Sports

ചരിത്രം കുറിച്ച് ഇന്ത്യ; വെങ്കലം സ്വന്തമാക്കി പുരുഷ ഹോക്കി ടീം

ടോക്യോ ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ വെങ്കലം നേടി ഇന്ത്യ. പതിറ്റാണ്ടുകൾ നീണ്ടു നിന്ന കാത്തിരിപ്പിന് ഒടുവിലാണ് ഇന്ത്യ ഹോക്കിയിൽ മെഡൽ നേടുന്നത്. വെങ്കലം നേടി ഇന്ത്യ ചരിത്രം എഴുതി. 5-4 ആണ് സ്കോർ ഒന്നിനെതിരെ മൂന്ന് ​ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യയുടെ ഉയർത്തെഴുനേൽപ്പ്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രൻജിത് സിം​ഗ്, ഹാർദിക് സിം​ഗ്, ഹർമൻപ്രീത്, രൂപീന്ദർ സിം​ഗ് എന്നിവരാണ് ​ഗോളുകൾ നേടിയത്. അറ്റാക്കിം​ഗിൽ ശ്രദ്ധയൂന്നിയാണ് ഇരുടീമുകളും കളിക്കുന്നത്. കളി തുടങ്ങുമ്പോൾ ജർമനി ഒരു ​ഗോളിന് മുന്നിലായിരുന്നു. തിമൂർ ഒറൂസാണ് […]

Sports

ടോക്യോ ഒളിമ്പിക്സ്: വനിതാ ഹോക്കി സെമിഫൈനലിലും ഇന്ത്യക്ക് പരാജയം

ടോക്യോ ഒളിമ്പിക്സ് വനിതാ ഹോക്കി സെമിഫൈനലിലും ഇന്ത്യക്ക് പരാജയം. കരുത്തരായ അർജന്റീനയ്ക്കെതിരെയാണ് ഇന്ത്യ പരാജയപ്പെട്ടത്. കളിയിലുടനീളം ആഥിപത്യം പുലർത്തിയ ലാറ്റിനമേരിക്കൻ ടീം ഒന്നിനെതിരെ ഗോളുകൾക്ക് ഇന്ത്യയെ കീഴടക്കുകയായിരുന്നു. ക്യാപ്റ്റൻ നോയൽ ബാരിയോന്യുവോ അർജൻ്റീനയ്ക്കായി ഇരട്ട ഗോൾ നേടി. ഗുർജിത് കൗർ ആണ് ഇന്ത്യയുടെ ആശ്വാസ ഗോൾ ഗോൾ നേടിയത്. (womens hockey india lost) ഒരു ഗോളിനു മുന്നിൽ നിന്നതിനു ശേഷമാണ് ഇന്ത്യ മത്സരം പരാജയപ്പെട്ടത്. കളി തുടങ്ങി രണ്ടാം മിനിട്ടിൽ തന്നെ ഇന്ത്യ മുന്നിലെത്തി. പെനൽറ്റി […]

Sports

ടോക്യോ ഒളിമ്പിക്സ്: ഗുസ്തിയിൽ രവികുമാറും ദീപക് പുനിയയും സെമിയിൽ

ടോക്യോ ഒളിമ്പിക്സ് പുരുഷ ഗുസ്തിയിൽ ഇന്ത്യൻ താരങ്ങൾ സെമിയിൽ. 57 കിലോഗ്രാമിൽ രവികുമാറും 86 കിലോഗ്രാമിൽ ദീപക് പുനിയയുമാണ് അവസാന നാലിലെത്തിയത്. ബൾഗേറിയൻ താരം ജോർജി വാംഗെലോവിനെ കീഴടക്കി രവികുമാർ മുന്നേറിയപ്പോൾ ചൈനയുടെ ലിൻ സുഷെൻ ആണ് ദീപകിനു മുന്നിൽ വീണത്. സെമിയിൽ രവി കസാക്കിസ്ഥാൻ്റെ നൂരിസ്ലാം സനയേവിനെയും ദീപക് അമേരിക്കൻ താരം ഡേവിഡ് മോറിസിനെയും നേരിടും. (olympics ravi deepak punia) അതേസമയം, വനിതാ ​ഗുസ്തിയിൽ അൻഷു മാലിക്കിന് ആദ്യ റൗണ്ടിൽ തോൽവി. ബെലാറസ് താരം […]

Sports

ടോക്യോ ഒളിമ്പിക്സ്: ബോക്സിംഗ് സെമിഫൈനലിൽ ലോവ്‌ലിന പൊരുതിത്തോറ്റു

ടോക്യോ ഒളിമ്പിക്സ് വനിതകളുടെ 64-69 കിലോഗ്രാം ബോക്സിംഗ് സെമിഫൈനലിൽ ഇന്ത്യയുടെ ലോവ്‌ലിന ബോർഗൊഹൈൻ പൊരുതിത്തോറ്റു. തുർക്കിയുടെ ബുസാനസ് സുർമെനെല്ലിയോട് കീഴടങ്ങിയെങ്കിലും ലോവ്‌ലിന വെങ്കല മെഡലിന് അർഹയായി. ലോകചാമ്പ്യനായ സുർമെനെല്ലി കൃത്യമായി മത്സരത്തിൽ ആധിപത്യം പുലർത്തിയിരുന്നെങ്കിലും സേഫ് ഓപ്ഷൻ പരിഗണിക്കാതെ പൊരുതിത്തന്നെയാണ് അസം സ്വദേശി കീഴടങ്ങിയത്. (Olympics wrestling Lovlina Surmeneli) ആദ്യ റൗണ്ടിലെ അവസാന 30 സെക്കൻഡുകളിലാണ് ലോവ്‌ലിനക്കെതിരെ ഒന്നാം സീഡ് താരം ആഥിപത്യം സ്ഥാപിക്കാൻ തുടങ്ങിയത്. രണ്ടാം റൗണ്ടിൽ ചില കരുത്തുറ്റ പഞ്ചുകളിലൂടെ ലോവ്‌ലിന തിരികെവരാൻ […]

Sports

ടോക്യോ ഒളിമ്പിക്സ്: വനിതകളുടെ 200 മീറ്ററിലും സ്വർണം; എലൈൻ തോംസണ് ഡബിൾ

ടോക്യോ ഒളിമ്പിക്സ് വനിതകളുടെ 200 മീറ്റർ ഓട്ടത്തിൽ ജമൈക്കയുടെ എലൈൻ തോംസണ് സ്വർണം. 100 മീറ്റർ ഓട്ടത്തിലും സ്വർണമെഡൽ സ്വന്തമാക്കിയ താരം ഇതോടെ ഒളിമ്പിക്സ് ഡബിളും സ്വന്തമാക്കി. 21.53 സെക്കൻഡിലാണ് എലൈൻ രണ്ടാം സ്വർണത്തിലേക്ക് ഓടിക്കയറിയത്. 21.81 സെക്കൻഡിൽ ഫിനിഷ് ചെയ്ത നമീബിയയുടെ ക്രിസ്റ്റീൻ എംബോമയ്ക്ക് വെള്ളിമെഡൽ ലഭിച്ചു. 21.87 സെക്കൻഡിൽ ഫിനിഷ് ലൈൻ കടന്ന അമേരിക്കൻ താരം ഗബ്രിയേൽ തോമസിനാണ് വെങ്കലം. (elaine thompson gold olympics) 200 മീറ്റർ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ […]

Football Sports

ടോക്യോ ഒളിമ്പിക്സ്: ഫുട്ബോൾ ഫൈനലിൽ ബ്രസീലിന് എതിരാളി സ്പെയിൻ

ടോക്യോ ഒളിമ്പിക്സ് ഫുട്ബോൾ ഫൈനൽ ബ്രസീലും സ്പെയിനും തമ്മിൽ. നേരത്തെ മെക്സിക്കോയ്ക്കെതിരായ പെനൽറ്റി ഷൂട്ടൗട്ടിൽ ബ്രസീൽ വിജയിച്ചപ്പോൾ ആതിഥേയരായ ജപ്പാനെ മടക്കമില്ലാത്ത ഒരു ഗോളുകൾക്ക് കീഴടക്കിയാണ് സ്പെയിൻ കലാശപ്പോരിൽ ഇടം നേടിയത്. നിശ്ചിത സമയത്തിൽ ഇരു ടീമുകളും ഗോളടിക്കാതിരുന്നതിനെ തുടർന്ന് അധികസമത്തിലേക്ക് നീണ്ട മത്സരത്തിൻ്റെ 116ആം മിനിട്ടിൽ മാർക്കോ അസൻസിയോ ആണ് സ്പെയിൻ്റെ വിജയഗോൾ നേടിയത്. (olympics football brazil spain) ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ് പോരാടിയതെങ്കിലും ഫിനിഷിംഗിലെ പാളിച്ചകളും സ്പെയിൻ്റെ പഴുതടച്ച പ്രതിരോധവും ജപ്പാനെ ഗോൾ […]