Sports

ഒളിമ്പിക്സ് പുരുഷ വിഭാ​ഗം ജാവലിൻ ത്രോ: ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ

ഒളിമ്പിക്സ് പുരുഷ വിഭാ​ഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനൽ റൗണ്ടിൽ. യോ​ഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ 86.65 മീറ്റർ താണ്ടിയാണ് ഫൈനൽ ഉറപ്പിച്ചത്. നീരജ് ടോപ്രയ്ക്ക് പുറമെ, ജർമനിയുടെ വെറ്ററും ഫിൻലൻഡിന്റെ ലസ്സിയും ഫൈനലിലേക്ക് യോ​ഗ്യത നേടി. 85.64 മീറ്റർ മൂന്നാം ശ്രമത്തിലെറിഞ്ഞാണ് ലോക നമ്പർ വൺ താരമായ വെറ്റർ യോ​ഗ്യത നേടിയത്. ലസ്സി ആദ്യ ശ്രമത്തിൽ 84.50 മീറ്ററാണ് താണ്ടിയത്. ഓ​ഗസ്റ്റ് 7നാണ് ഫൈനൽ മത്സരങ്ങൾ നടക്കുക. അതേസമയം, ഷോട്ട് പുട്ട് ഫൈനലിൽ […]

Sports

ടോക്യോ ഒളിമ്പിക്സ്: പുരുഷ താരങ്ങളെ പിന്തള്ളി ചരിത്രത്തിലാദ്യമായി അശ്വാഭ്യാസ സ്വർണം വനിതാ താരത്തിന്

ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി അശ്വാഭ്യാസത്തിൽ സ്വർണമെഡൽ നേടി വനിതാ താരം. ജർമനിയുടെ ജൂലിയ ക്രയേവ്സ്കിയാണ് ഒപ്പം മത്സരിച്ച പുരുഷ താരങ്ങളെയൊക്കെ മറികടന്ന് സ്വർണമെഡൽ സ്വന്തമാക്കിയത്. ഗ്രേറ്റ് ബ്രിട്ടണിൻ്റെ ടോം മക്‌ഈവനാണ് വെള്ളി. ഓസീസ് താരം ആൻഡ്രൂ ഹോയ് വെങ്കലം നേടി. 2016 റിയോ ഒളിമ്പിക്സ് ടീം ഇനത്തിൽ വെള്ളിമെഡൽ നേടിയ സംഘാംഗം കൂടിയാണ് ജൂലിയ. (Julia Krajewski equestrian olympics) ഈ വർഷാരംഭത്തിൽ പിതാവിനെ നഷ്ടമായ ജൂലിയ ഒളിമ്പിക്സിനെത്തുമോ എന്നത് സംശയമായിരുന്നു. എന്നാൽ, മത്സരിക്കാൻ തീരുമാനിച്ച താരം […]

Sports

വനിതാ ​ഗുസ്തി : ഇന്ത്യയുടെ സോനം മാലിക്കിന് തോൽവി

വനിതാ ​ഗുസ്തിയിൽ ഇന്ത്യയുടെ സോനം മാലിക്കിന് തോൽവി. 62 ക്ലോ​ഗ്രാം ഫ്രീ സ്റ്റൈലിൽ തോറ്റത് മം​​ഗോളിയൻ താരത്തോടാണ്. അതേസമയം, ഒളിമ്പിക്സ് പുരുഷ ഹോക്കി സെമിഫൈനലിലും ഇന്ത്യ തോൽവി നേരിട്ടു. ബെൽജിയത്തിനെതിരെയാണ് ഇന്ത്യ പൊരുതി തോറ്റത്. 5-2 ആണ് സ്കോർ. ആവേശകരമായ മത്സരത്തിൽ ആദ്യം പിന്നിൽ നിന്ന ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. ഹർമൻപ്രീത് സിം​ഗും മൻദീപ് സിം​ഗുമാണ് ഇന്ത്യയ്ക്ക് വേണ്ടി ​ഗോളുകൾ നേടിയത്. എന്നാൽ ബെൽജിയത്തിന്റെ അലക്സാണ്ടർ ഹെൻഡ്രിക്ക് ​ഗോൾ അടിച്ച് ടീമിനെ സമനിലയിൽ എത്തിച്ചു. പിന്നീട് […]

Sports

ദി ഹണ്ട്രഡ് പുരുഷ ലീഗിൽ അടുത്ത വർഷം മുതൽ ഇന്ത്യൻ താരങ്ങൾ കളിച്ചേക്കും

ദി ഹണ്ട്രഡ് പുരുഷ ക്രിക്കറ്റ് ലീഗിൽ അടുത്ത വർഷം മുതൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ കളിച്ചേക്കുമെന്ന് റിപ്പോർട്ട്. ലീഗിലേക്ക് അടുത്ത വർഷം മുതൽ ചില താരങ്ങളെ വിട്ടുനൽകണമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ബിസിസിഐയോട് ആവശ്യപ്പെട്ടു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യത്തിൽ ബിസിസിഐ അന്തിമ നിലപാട് എടുത്തിട്ടില്ലെങ്കിലും ദേശീയ ടീമിലെ സ്ഥിര സാന്നിധ്യങ്ങൾ ഒഴികെയുള്ള ചിലരെയെങ്കിലും ടൂർണമെൻ്റിന് അയക്കുമെന്നാണ് കരുതപ്പെടുന്നത്. (the hundred india players) അതേസമയം, വിവാദമായ കശ്മീർ പ്രീമിയർ ലീഗിൽ കളിക്കുന്നവരെ ഇന്ത്യയിലെ […]

Sports

ടോക്യോ ഒളിമ്പിക്സ്: ഡിസ്കസ് ത്രോയിൽ കമൽപ്രീത് ആറാം സ്ഥാനത്ത്

ടോക്യോ ഒളിമ്പിക്സിലെ വനിതകളുടെ ഡിസ്കസ് ത്രോയിൽ ഇന്ത്യയുടെ കമൽപ്രീത് കൗർ സ്ഥാനത്ത് ഫിനിഷ് ചെയ്തു. അമേരിക്കയുടെ വാലറി ഓൾമൻ ആണ് സ്വർണമെഡൽ നേടിയത്. ആദ്യ ശ്രമത്തിൽ തന്നെ 68.98 മീറ്റർ ദൂരം ഡിസ്ക് എറിഞ്ഞ അമേരിക്കൻ താരം ആ ഏറിൽ തന്നെ സ്വർണം ഉറപ്പിച്ചിരുന്നു. ആദ്യ ഏറിൽ 68.98 മീറ്റർ ദൂരം ഡിസ്ക് പായിച്ച താരം അഞ്ചാം ശ്രമത്തിൽ 66.78 മീറ്റർ ദൂരം എറിഞ്ഞ് ഏറ്റവും മികച്ച ആദ്യത്തെയും മൂന്നാമത്തെയും ദൂരവും കുറിച്ചു. ജർമനിയുടെ ക്രിസ്റ്റിൻ പുഡൻസ് […]

Sports

കാലിടറി വീണിട്ടും 1500 മീറ്റർ ഹീറ്റ്സിൽ ഒന്നാമത്; പിന്നാലെ 5000 മീറ്ററിൽ സ്വർണം; ഒളിമ്പിക്സ് വേദിയെ അമ്പരപ്പിച്ച് സിഫാൻ ഹസൻ

അവസാന ലാപ്പിൽ കാലിടറി വീണിട്ടും വനിതകളുടെ 1500 മീറ്റർ ഹീറ്റ്സിൽ ഒന്നാമത് ഫിനിഷ് ചെയ്ത് നെതർലൻഡിൻ്റെ ദീർഘദൂര ഓട്ടക്കാരി സിഫാൻ ഹസൻ. പിന്നാലെ 5000 മീറ്റർ ഫൈനൽസിൽ ഒന്നാമതെത്തി സ്വർണ മെഡൽ സ്വന്തമാക്കിയ താരം ഒളിമ്പിക്സ് വേദിയിൽ പോരാട്ടവീര്യത്തിൻ്റെ പുതിയ മുഖമാണ് തുറന്നത്. (sifan hassan tokyo olympics) ലോക ജേതാവായ സിഫാൻ ഹസൻ അവസാന ലാപ്പിൻ്റെ തുടക്കത്തിലാണ് കെനിയൻ താരം എദിന ജെബിടോക്കിൻ്റെ ദേഹത്ത് തട്ടി നിലത്തുവീണത്. വീഴ്ചയിൽ പതറാതെ കുതിച്ചെഴുന്നേറ്റ് എതിരാളികളെ ഓരോരുത്തരെയായി മറികടന്ന […]

Sports

ഒളിമ്പിക്സ് പുരുഷ ഹോക്കി; ഇന്ത്യ പൊരുതി തോറ്റു

ഒളിമ്പിക്സ് പുരുഷ ഹോക്കി സെമിഫൈനലിൽ ഇന്ത്യയ്ക്ക് തോൽവി. ബെൽജിയത്തിനെതിരെയാണ് ഇന്ത്യ പൊരുതി തോറ്റത്. 5-2 ആണ് സ്കോർ. (India loses Hockey semi) ആവേശകരമായ മത്സരത്തിൽ ആദ്യം പിന്നിൽ നിന്ന ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. ഹർമൻപ്രീത് സിം​ഗും മൻദീപ് സിം​ഗുമാണ് ഇന്ത്യയ്ക്ക് വേണ്ടി ​ഗോളുകൾ നേടിയത്. എന്നാൽ ബെൽജിയത്തിന്റെ അലക്സാണ്ടർ ഹെൻഡ്രിക്ക് ​ഗോൾ അടിച്ച് ടീമിനെ സമനിലയിൽ എത്തിച്ചു. പിന്നീട് വീണ്ടും കളി അവസാന ക്വാർട്ടറിലേക്ക് കടന്നപ്പോൾ അലക്സാണ്ടർ ഹെൻഡ്രിക്ക് തന്നെ വീണ്ടും മൂന്ന് ​ഗോൾ […]

Sports

ടോക്യോ ഒളിമ്പിക്സ്: ‘മഴ മൂലം കളി നിർത്തിവച്ചു’; ഡിസ്കസ് ത്രോ മുടങ്ങിയപ്പോൾ കമൽപ്രീത് ഏഴാമത്

ടോക്യോ ഒളിമ്പിക്സ് വേദിയിൽ ഭീഷണിയായി കനത്ത മഴ. ഔട്ട്ഡോർ മത്സരങ്ങൾക്കെല്ലാം ഭീഷണിയായി കനത്ത മഴ പെയ്തപ്പോൾ അത് ഏറ്റവുമധികം ബാധിച്ചത് ഡിസ്കസ് ത്രോ വേദിയെ ആയിരുന്നു. കനത്ത മഴ മൂലം ഡിസ്കും പ്ലാറ്റ്ഫോമുമൊക്കെ തെന്നിയതിനാൽ പല താരങ്ങളുടെയും രണ്ടാം ശ്രമം ഫൗളായി. 12 താരങ്ങളിൽ ഏഴ് പേർക്കും രണ്ടാം ശ്രമത്തിൽ വിജയിക്കാനായില്ല. ഇന്ത്യൻ താരം കമൽപ്രീത് കൗറിൻ്റെ ശ്രമവും ഫൗളായി. കനത്ത മഴയിലും മത്സരം നടത്താൻ തീരുമാനിച്ച സംഘാടകർക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം ഉയരുകയാണ്. (rain discuss […]

Sports

ടോക്യോ ഒളിമ്പിക്സ്: 100 മീറ്ററിൽ ഇറ്റലിയുടെ ലമോണ്ട് ജേക്കബ്സിന് സ്വർണം

ടോക്യോ ഒളിമ്പിക്സ് 100 മീറ്ററിൽ ഇറ്റലിയുടെ ലമോണ്ട് മാഴ്സൽ ജേക്കബ്സിന് സ്വർണം. 9.80 സെക്കൻഡിൽ ഓടിയെത്തിയാണ് ഇറ്റാലിയൻ താരം സ്വർണമെഡൽ സ്വന്തമാക്കിയത്. അമേരിക്കയുടെ ഫ്രെഡ് കെർലീ വെള്ളിയും കാനഡയുടെ ആന്ദ്രേ ഡി ഗ്രാസ്സേ വെങ്കലവും നേടി. യഥാക്രമം 9.84, 9.89 സെക്കൻഡുകളിലാണ് ഇരുവരും ഫിനിഷ് ലൈൻ തൊട്ടത്. (Olympics Lamont Jacobs gold) നേരത്തെ, 89 വർഷത്തിനു ശേഷം ഒളിമ്പിക്സ് 100 മീറ്റർ ഫൈനൽസിൽ പ്രവേശിക്കുന്ന ആദ്യ ഏഷ്യൻ താരമെന്ന റെക്കോർഡ് ചൈനയുടെ സു ബിങ്‌ടൈൻ സ്വന്തമാക്കിയിരുന്നു. […]

Sports

ടോക്യോ ഒളിമ്പിക്സ് ഹോക്കി; സെമിയിൽ ഇന്ത്യൻ പുരുഷ ടീം ബെൽജിയത്തെ നേരിടും; ക്വാർട്ടറിൽ വനിതാ ടീമിന് എതിരാളികൾ ഓസീസ്

ടോക്യോ ഒളിമ്പിക്സ് ഹോക്കി സെമിഫൈനലിൽ ഇന്ത്യൻ പുരുഷ ടീമിനും ക്വാർട്ടർ ഫൈനലിൽ വനിതാ ടീമിനും കടുപ്പമുള്ള എതിരാളികൾ. സെമിഫൈനലിൽ പുരുഷ ടീം ബെൽജിയത്തെ നേരിടുമ്പോൾ വനിതാ ടീം ഓസ്ട്രേലിയക്കെതിരെയാണ് കളത്തിലിറങ്ങുക. ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനത്താണ് ബെൽജിയം. വനിതാ ടീമുകളിൽ ഓസ്ട്രേലിയ നാലാമതും ഇന്ത്യ 10ആം സ്ഥാനത്തുമാണ്. ഓഗസ്റ്റ് മൂന്നിന് ഇന്ത്യൻ സമയം പുലർച്ചെ 7 മണിക്കാണ് പുരുഷ ടീമിൻ്റെ മത്സരം. നാളെ പുലർച്ചെ 8.30നാണ് വനിതാ ടീം ഇറങ്ങുക. (olympics india belgium hockey) കഴിഞ്ഞ […]