ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ പി വി സിന്ധുവിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രിയുടെ ട്വീറ്റ്. ടോക്കിയോ ഒളിമ്പിക്സിൽ വെങ്കലമെഡല്‍ നേടിയാണ് ബാഡിമിന്റണ്‍ താരം പി.വി. സിന്ധു ചരിത്രം സൃഷ്ടിച്ചത്. സിന്ധു രാജ്യത്തിന്റെ അഭിമാനമെന്നായിരുന്നു പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്. ചൈനയുടെ ഹേ ബിന്ജിയോയെ പരാജയപ്പെടുത്തിയാണ് സിന്ധു വെങ്കല മെഡല്‍ നേടിയത്. ഇതോടെ രണ്ട് ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന ചരിത്രനേട്ടവും സിന്ധു സ്വന്തമാക്കിയിട്ടുണ്ട്. പി വി സിന്ധുവിന് സെമി ഫൈനലില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. […]
Sports
ടോക്യോ ഒളിമ്പിക്സ്: ബാഡ്മിന്റൺ സെമിയിൽ സിന്ധുവിന്റെ എതിരാളി ലോക ഒന്നാം നമ്പർ താരം
ടോക്യോ ഒളിമ്പിക്സ് വനിതകളുടെ വ്യക്തിഗത ബാഡ്മിൻ്റൺ സെമിഫൈനലിൽ സിന്ധുവിൻ്റെ എതിരാളി ലോക ഒന്നാം നമ്പർ താരമായ തായ് സു-യിങ്. ചൈനീസ് തായ്പേയിയുടെ താരമായ സു-യിങ് തായ്ലൻഡിൻ്റെ ഇൻ്റനോൺ രത്ചനോകിനെയാണ് ക്വാർട്ടർ ഫൈനലിൽ കീഴടക്കിയത്. സ്കോർ 14-21, 21-18, 21-18. (olympics sindhu tai ying) 67 മിനിട്ട് നീണ്ടുനിന്ന പോരാട്ടത്തിൽ ലോക ആറാം നമ്പർ താരത്തിൻ്റെ കനത്ത വെല്ലുവിളി അതിജീവിച്ചായിരുന്നു സു-യിങ്ങിൻ്റെ വിജയം. ആദ്യ സെറ്റ് നഷ്ടമായെങ്കിലും അടുത്ത രണ്ട് സെറ്റുകളിൽ തിരിച്ചടിച്ച താരം സെമി പ്രവേശനം […]
ടോക്യോ ഒളിമ്പിക്സ്: റിലേയിലും പുറത്ത്; അത്‌ലറ്റിക്സിൽ ഇന്ത്യക്ക് നിരാശ തന്നെ
ടോക്യോ ഒളിമ്പിക്സ് അത്‌ലറ്റിക്സിൽ ഇന്ത്യക്ക് നിരാശ തന്നെ. 4*400 മീറ്റർ മിക്സഡ് റിലേയിലെ ഹീറ്റ്സിൽ ഇന്ത്യക്ക് എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. സീസണിലെ മികച്ച സമയമായ 3.19.93 കണ്ടെത്താൻ ഇന്ത്യൻ സംഘത്തിനായെങ്കിലും ഫൈനൽസിലേക്ക് യോഗ്യത നേടാനായില്ല. രണ്ട് ഹീറ്റ്സുകളിൽ ഓരോ ഹീറ്റിൽ നിന്നും ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളവർക്കും മറ്റ് ടീമുകളിൽ മികച്ച സമയം കുറിച്ച രണ്ട് സംഘങ്ങൾക്കും മാത്രമേ ഫൈനൽ പ്രവേശനം ലഭിക്കൂ. (olympics india poor performance) നേരത്തെ വനിതകളുടെ 100 മീറ്റർ ഹീറ്റ്സിൽ […]
സന്ദീപ് വാര്യർക്ക് അരങ്ങേറ്റം; സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും ടീമിൽ
ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി ട്വന്റിയിൽ മലയാളി താരം സന്ദീപ് വാര്യക്ക് അരങ്ങേറ്റം. മലയാളി താരങ്ങളായ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലിനും പിന്നാലെയാണ് സന്ദീപ് വാര്യരും ടീമിൽ ഇടംപിടിച്ചത്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. നിതീഷ് റാണയും ഭുവനേശ്വർ കുമാറുമാണ് ക്രീസിൽ. രണ്ടാം ട്വന്റി ട്വന്റിയിൽ ഫീൽഡിംഗിനിടെ തോളിന് പരുക്കേറ്റ നവദീപ് സയ്‌നിക്ക് പകരമായാണ് സന്ദീപ് ടീമിൽ ഇടം നേടിയത്. ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നെറ്റ് ബൗളർ എന്ന നിലയിലാണ് സന്ദീപിനെ ഉൾപ്പെടുത്തിയതെങ്കിലും പിന്നീട് ടീമിൽ […]
‘റെഫറി എന്നെ വിജയിയായി പ്രഖ്യാപിച്ചുവെന്നാണ് കരുതിത്; തോൽവി അറിയുന്നത് ആ ട്വീറ്റിലൂടെ’: മേരി കോം
ടോക്യോ ഒളിമ്പിക്‌സ് വനിതാ ബോക്‌സിംഗ് വിഭാഗത്തിൽ കൊളംബിയൻ താരത്തോട് പരാജയപ്പെട്ട് പുറത്തുപോകുമ്പോൾ ചിരിക്കുന്ന മുഖത്തോടെയുള്ള മേരി കോമിനെയാണ് കണ്ടത്. പരാജയത്തിന്റെ യാതൊരു ഭാവവും മേരി കോമിൽ കണ്ടില്ല. മത്സരം വീക്ഷിച്ചവർക്ക് അക്കാര്യം വ്യക്തമാകും. റിങ്ങിൽവച്ച് മേരി കോം തന്റെ പരാജയം അറിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം. ഉത്തേജക മരുന്ന് പരിശോധനയ്ക്കായി സാംപിൾ നൽകാൻ പോയപ്പോൾ പരിശീലകൻ ചോട്ടെലാലിൽ നിന്നാണ് മേരി അക്കാര്യം അറിയുന്നത്. വിഷമിക്കേണ്ടെന്നും തന്റെ വിജയി മേരിയാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അതോടെ എന്തോ പ്രശ്‌നമുണ്ടെന്ന് മനസിലായെന്ന് മേരി […]
അമ്പെയ്ത്തില്‍ ദീപിക കുമാരി ക്വാര്‍ട്ടറില്‍
ടോക്യോ ഒളിമ്പിക്‌സ് അമ്പെയ്ത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി ക്വാര്‍ട്ടറില്‍. റഷ്യന്‍ ഒളിമ്പിക് കമ്മിറ്റിയുടെ കെസീന പെറോവയെ തോല്‍പ്പിച്ചത് ഷൂട്ട് ഓഫിലാണ്. ക്വാട്ടറില്‍ ദക്ഷിണ കൊറിയന്‍ താരമായിരിക്കും ദീപികയുടെ എതിരാളി. ടോപ് സീഡായ ആന്‍ സെന്നിനെ ആയിരിക്കും ദീപിക നേരിടുക. ഇന്ത്യന്‍ സമയം 11.30നാണ് ക്വാര്‍ട്ടര്‍ ഫൈനല്‍. അതേസമയം ഒളിമ്പിക്‌സില്‍ മെഡല്‍ ഉറപ്പിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ ഇന്നിറങ്ങുന്നുണ്ട്. ബോക്‌സിംഗ് 60 കിലോഗ്രാം വിഭാഗത്തില്‍ ലോവ്‌ലിന ബോര്‍ക്കിന്‍ തായ്‌ലന്റ് താരത്തെ നേരിടും. വിജയിച്ചാല്‍ ലോവ്‌ലീന മെഡല്‍ ഉറപ്പിക്കും. ബാഡ്മിന്റണില്‍ സെമി […]
ടോക്യോ ഒളിമ്പിക്സ്; ബോക്സിംഗിൽ സതീഷ് കുമാർ ക്വാർട്ടറിൽ
ടോക്യോ ഒളിമ്പിക്സ് ബോക്സിംഗിൽ ഇന്ത്യയുടെ സതീഷ് കുമാർ ക്വാർട്ടർ ഫൈനലിൽ. പുരുഷന്മാരുടെ 91+ കിലോ ഹെവിവെയ്റ്റ് മത്സരത്തിൽ ജമൈക്കയുടെ റിക്കാർഡോ ബ്രൗണിനെ 4-1നു കീഴടക്കിയാണ് സതീഷ് കുമാർ ക്വാർട്ടറിൽ പ്രവേശിച്ചത്. ക്വാർട്ടറിൽ ഉസ്ബെക്കിസ്ഥാൻ്റെ ബഖോദിർ ജലോലൊവ് ആണ് സതീഷിൻ്റെ എതിരാളി. (tokyo olympics boxing satish kumar quarter) അതേസമയം, ഒളിമ്പിക്സ് പുരുഷന്മാരുടെ അമ്പെയ്ത്തിൽ ഇന്ത്യയുടെ അതാനു ദാസ് പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. നിലവിലെ ഒളിമ്പിക്സ് ജേതാവും ടോക്യോ ഒളിമ്പിക്സ് അമ്പെയ്ത്തിൽ സ്വർണം നേടിയ ടീമിലെ അംഗവുമായ […]
ടോക്യോ ഒളിമ്പിക്സ്: ഇന്ത്യ ഇന്ന്
ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ഇതുവരെ ഒരേയൊരു മെഡൽ മാത്രമാണ് ലഭിച്ചിരിക്കുന്നത്. ഉദ്ഘാടന ദിനത്തിൽ മീരാബായ് ചാനു ഭാരോദ്വഹത്തിൽ നേടിയ വെള്ളിമെഡൽ മാത്രമാണ് ഇതുവരെ ഇന്ത്യയുടെ സമ്പാദ്യം. 45ആം റാങ്കിലുള്ള ഇന്ത്യ ഇന്നും പ്രതീക്ഷയോടെ മത്സരങ്ങൾക്കിറങ്ങുന്നുണ്ട്. (olympics india 29 july) വനിതകളുടെ വ്യക്തിഗത ബാഡ്മിൻ്റൺ പ്രീക്വാർട്ടറിൽ പിവി സിന്ധു ഡെന്മാർക്കിൻ്റെ മിയ ബ്ലിച്ച്ഫെൽറ്റിനെ കീഴടക്കി ക്വാർട്ടറിൽ കടന്നു. പുരുഷ വ്യക്തിഗത അമ്പെയ്ത്ത് പ്രീക്വാർട്ടറിൽ അതാനു ദാസ് ചൈനീസ് തായ്പേയിയുടെ ഡെങ് യു-ചെങിനെ നേരിടും. രാവിലെ 7.31നാണ് മത്സരം. […]
ടോക്യോ ഒളിമ്പിക്സ്: പുരുഷ ഹോക്കിയിൽ ജേതാക്കളെ തകർത്ത് ഇന്ത്യ ക്വാർട്ടറിൽ
ടോക്യോ ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് തകർപ്പൻ ജയം. നിലവിലെ ഒളിമ്പിക്സ് ജേതാക്കളും ലോക നാലാം നമ്പർ ടീമുമായ അർജൻ്റീനയെയാണ് ഇന്ത്യ കീഴടക്കിയത്. പൂൾ എയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ വിജയിച്ചത്. വരുൺ കുമാർ, വിവേക് സാഗർ, ഹർമൻപ്രീത് സിംഗ് എന്നിവർ ഇന്ത്യക്കായി സ്കോർഷീറ്റിൽ ഇടം നേടിയപ്പോൾ മായോ കസെല്ല അർജൻ്റീനയുടെ ആശ്വാസ ഗോൾ നേടി. ജയത്തോടെ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പൂൾ എയിൽ മൂന്ന് ജയവും ഒരു തോൽവിയും സഹിതം […]
ടോക്യോ ഒളിമ്പിക്സ്: അമ്പെയ്ത്തിൽ നിലവിലെ ജേതാവിനെയും കീഴടക്കി അതാനു ദാസിന്റെ തേരോട്ടം
ടോക്യോ ഒളിമ്പിക്സ് പുരുഷന്മാരുടെ അമ്പെയ്ത്തിൽ ഇന്ത്യയുടെ അതാനു ദാസ് പ്രീ ക്വാർട്ടറിൽ. നിലവിലെ ഒളിമ്പിക്സ് ജേതാവും ടോക്യോ ഒളിമ്പിക്സ് അമ്പെയ്ത്തിൽ സ്വർണം നേടിയ ടീമിലെ അംഗവുമായ ദക്ഷിണകൊറിയൻ താരം ഓ ജിൻ ഹ്യെക്കിനെ 6-5 എന്ന സ്കോറിനു കീഴടക്കിയാണ് അതാനു ദാസ് പ്രീക്വാർട്ടർ ഉറപ്പിച്ചത്. ഷൂട്ടോഫിലേക്ക് നീണ്ട ആവേശം നിറഞ്ഞ മത്സരത്തിലായിരുന്നു ഇന്ത്യൻ താരത്തിൻ്റെ ജയം. (olympics archery atanu won) ചൈനീസ് തായ്പേയിയുടെ ഡെങ് യു-ചെങിനെ 6-4 എന്ന സ്കോറിനു മറികടന്നാണ് അതാനു അവസാന 16ലെത്തിയത്. […]












