Sports

ടോക്യോ ഒളിമ്പിക്സ് ; ഏഷ്യന്‍ചാമ്പ്യൻ പൂജാ റാണി ബോക്‌സിങ് ക്വാര്‍ട്ടര്‍ ഫൈനലില്‍

ടോക്യോ ഒളിമ്പിക്സ് ബോക്‌സിങ് റിങ്ങില്‍ നിന്നു വീണ്ടും പ്രതീക്ഷകളുടെ വെളിച്ചും. ലോവ്‌ലിന ബോര്‍ഗോഹെയ്‌നു പിന്നാലെ ഇന്ത്യയുടെ പൂജാ റാണിയും പ്രതീക്ഷകള്‍ക്കു നിറം പകരുകയാണ്. ഇന്നു നടന്ന മത്സരത്തില്‍ അള്‍ജീരിയന്‍ താരം ഇച്ച്‌രാക് ചൈബിനെ ഇടിച്ചിട്ട പൂജ ക്വാര്‍ട്ടറില്‍ കടന്നു. ഇനി ഒരു ജയം കൂടി കണ്ടെത്തിയാല്‍ ചുരുങ്ങിയത് വെങ്കല മെഡലെങ്കിലും പൂജയ്ക്ക് ഉറപ്പിക്കാനാകും. ഇച്ച്‌രാക്കിനെതിരേ 5-0 എന്ന ആധികാരിക സ്‌കോറിലാണ് പൂജ വിജയം കണ്ടത്. മൂന്നു റൗണ്ടിലും മുഴുവന്‍ ജഡ്ജിമാരും ഇന്ത്യന്‍ താരത്തിന് അനുകൂലമായി വിധിയെഴുതിയത്. ക്വാര്‍ട്ടറില്‍ […]

Sports

ടോക്യോ ഒളിമ്പിക്സ്: ടെന്നീസിൽ സിറ്റ്സിപാസിനെ അട്ടിമറിച്ച് ഫ്രഞ്ച് താരം

ടോക്യോ ഒളിമ്പിക്സ് പുരുഷ വിഭാഗം ടെന്നീസിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ അട്ടിമറിച്ച് ഫ്രഞ്ച് താരം ഉഗോ ഹുംബെർട്ട്. മൂന്നാം റൗണ്ട് മത്സരത്തിൽ അഞ്ചാം സീഡായ സിറ്റ്സിപാസിനെ 6-2, 6-7, 2-6 എന്ന സ്കോറുകൾക്കാണ് ഹുംബെർട്ട് അട്ടിമറിച്ചത്. ഒളിമ്പിക്സ് അരങ്ങേറ്റം നടത്തിയ സിറ്റ്സിപാസ് ആദ്യ സെറ്റ് 30 മിനിട്ടിനുള്ളിൽ സ്വന്തമാക്കിയെങ്കിലും രണ്ടാമത്തെയും മൂന്നാമത്തെയും സെറ്റുകളിൽ ഗംഭീര തിരിച്ചുവരവ് നടത്തിയ ഫ്രഞ്ച് താരം ആവേശജയം സ്വന്തമാക്കുകയായിരുന്നു. 2020 നവംബറിൽ നടന്ന പാരിസ് മാസ്റ്റേഴ്സിൽ രണ്ടാം സീഡ് ആയിരുന്ന സിറ്റ്സിപാസിനെ […]

Sports

ടോക്യോ ഒളിമ്പിക്സ്: ആവേശപ്പോരിനൊടുവിൽ അമ്പെയ്ത്ത് പ്രീക്വാർട്ടറിൽ തരുൺദീപ് റായ് പുറത്ത്

ടോക്യോ ഒളിമ്പിക്സ് അമ്പെയ്ത്ത് പ്രീക്വാർട്ടറിൽ ഇന്ത്യയുടെ തരുൺദീപ് റായ്ക്ക് തോൽവി. ഷൂട്ട് ഓഫിലേക്ക് നീണ്ട മത്സരത്തിൽ ഇസ്രയേലിൻ്റെ ഇറ്റലി ഷാനിയോട് 6-5 എന്ന സ്കോറിനാണ് തരുൺദീപിൻ്റെ തോൽവി. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ അവസാനം വരെ പോരടിച്ചാണ് തരുൺദീപ് പുറത്തായത്. ആദ്യ റൗണ്ട് 24-28നു നഷ്ടപ്പെടുത്തിയ തരുൺദീപ് അടുത്ത റൗണ്ടിൽ 27-26നു ജയിച്ചു. മൂന്നാം റൗണ്ട് 27-27 എന്ന നിലയിൽ സമനില ആയി. അടുത്ത റൗണ്ടിൽ 28-27 എന്ന സ്കോറിന് തരുൺദീപ് ജയം കുറിച്ചു. 27-28 എന്ന […]

Sports

ടോക്യോ ഒളിമ്പിക്സ്; ഇന്ത്യ ഇന്ന്

ആദ്യ ദിനം മീരാബായ് ചാനു നേടിയ ഒരേയൊരു വെള്ളിമെഡൽ മാത്രമേയുള്ളെങ്കിലും ഇന്ത്യ പ്രതീക്ഷയിലാണ്. ഇന്നും ഏറെ പ്രതീക്ഷയുള്ള ഇനങ്ങളിൽ ഇന്ത്യ കളിക്കും. (tokyo olympics india today) രാവിലെ 6.30ന് പൂൾ എയിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം ഗ്രേറ്റ് ബ്രിട്ടനെ നേരിടും. കളിയിൽ ബ്രിട്ടൺ ആധിപത്യം പുലർത്തുന്നു. ആദ്യ ക്വാർട്ടർ അവസാനിക്കുമ്പോൾ അവർ മറുപടിയില്ലാത്ത ഒരു ഗോളിനു മുന്നിലാണ്. 7.30ന് വനിതാ സിംഗിൾസ് ബാഡ്മിൻ്റൺ ഗ്രൂപ്പ് ഘട്ടത്തിൽ പിവി സിന്ധു ഹോങ് കോങ് താരം ച്യുങ് […]

Sports

ടോക്യോ ഒളിമ്പിക്സ്: ആദ്യ ഇരട്ട സ്വർണം ഓസ്ട്രേലിയയുടെ ആരിയാൻ റ്റിറ്റ്മസിന്; നേട്ടം ഒളിമ്പിക്സ് റെക്കോർഡോർടെ

ടോക്യോ ഒളിമ്പിക്സിലെ ആദ്യ ഇരട്ട സ്വർണം ഓസ്ട്രേലിയയുടെ നീന്തൽ താരം ആരിയാൻ റ്റിറ്റ്മസിന്. വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈലിലാണ് താരത്തിൻ്റെ രണ്ടാം സ്വർണനേട്ടം. നേരത്തെ 400 മീറ്റർ ഫ്രീസ്റ്റൈലിലായിരുന്നു താരത്തിൻ്റെ ആദ്യ സ്വർണം. 400 മീറ്റർ ഫ്രീസ്റ്റൈലിൽ സ്വർണം നേടിയതിനു പിന്നാലെ പരിശീലകൻ ഡീൻ ബോക്സലിൻ്റെ ആഘോഷം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. (Ariarne Titmus gold olympics) അമേരിക്കൻ ഇതിഹാസ താരമായ കേറ്റി ലെഡെക്കി അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ചൈനീസ് താരം സിയോഭാൻ ബെർനഡെട്ട് ആയിരുന്നു റ്റിറ്റ്മസിന് […]

Sports

ടോക്യോ ഒളിമ്പിക്സ്: വനിതാ ഹോക്കിയിൽ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം തോൽവി; സിന്ധുവിന് അനായാസ ജയം

ടോക്യോ ഒളിമ്പിക്സ് വനിതാ ഹോക്കിയിൽ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം തോൽവി. പൂൾ എയിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗ്രേറ്റ് ബ്രിട്ടണോട് ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യയുടെ തോൽവി. ഹന്ന മാർട്ടിൻ ഇരട്ട ഗോൾ നേടിയപ്പോൾ ഷോന മക്കാലിൻ, ഗ്രേസ് ബാൾഡ്സൺ എന്നിവരും ബ്രിട്ടണു വേണ്ടി സ്കോർ ചെയ്തു. പെനൽറ്റി കോർണറിൽ നിന്ന് ഷർമിള ദേവിയാണ് ഇന്ത്യയുടെ ആശ്വാസ ഗോൾ നേടിയത്. (tokyo olympics pv sindhu won womens hockey lost) കളി തുടങ്ങി 75ആം […]

Sports

ടോക്യോ ഒളിമ്പിക്സ്: ഇടിക്കൂട്ടിൽ ലോവ്‌ലിനക്ക് ജയം; ക്വാർട്ടർ ഉറപ്പിച്ചു

ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആശ്വാസമായി ലോവ്‌ലിന ബോർഗോഹൈൻ. വനിതകളുടെ 69 കിലോഗ്രാം ബോക്സിംഗിൽ ജർമ്മനിയുടെ നദീൻ അപേറ്റ്സിനെ കീഴടക്കിയ ലോവ്‌ലിന ക്വാർട്ടർ ഉറപ്പിച്ചു. സ്കോർ 3-2. അസമിൽ നിന്ന് ഒളിമ്പിക്സിൽ മത്സരിക്കുന്ന ആദ്യ വനിതാ അത്‌ലറ്റാണ് ലോവ്‌ലിന. ( lovlina borgohain won boxing ) ഇതിനിടെ, 10 മീറ്റർ എയർ റൈഫിൾ മിക്സ്ഡ് മത്സരത്തിലും ഇന്ത്യ ഫൈനൽ കാണാതെ പുറത്തായി. ഇന്ത്യയുടെ രണ്ട് ടീമുകൾക്കും യോഗ്യതാ ഘട്ടം കടക്കാനായില്ല. എളവേനിൽ വാലറിവാൻ- ദിവ്യാൻഷ് സിങ് പൻവാർ […]

India Sports

ടോക്കിയോ ഒളിമ്പിക്സ് :ഷൂട്ടിംഗില്‍ ഇന്ത്യ പുറത്ത്

വീണ്ടും ഷൂട്ടിംഗില്‍ ഇന്ത്യയുടെ മെഡല്‍ മോഹങ്ങള്‍ പൊലിയുന്നത് കണ്ട് ആരാധകര്‍. ഇന്ന് തകര്‍പ്പന്‍ ആദ്യ റൗണ്ടിന് ശേഷം ഒന്നാം സ്ഥാനക്കാരായി രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയ ഇന്ത്യയുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഈവന്റിലെ താരങ്ങളായ മനു ഭാക്കര്‍/സൗരഭ് ചൗധരി കൂട്ടുകെട്ട് സമ്മര്‍ദ്ദത്തിന് അടിപ്പെടുന്നതാണ് കണ്ടത്. രണ്ടാം റൗണ്ട് അവസാനിക്കുമ്ബോള്‍ 380 പോയിന്റ് നേടിയ ഇന്ത്യ ഏഴാം സ്ഥാനത്ത് എത്തുക മാത്രമാണുണ്ടായത്. 380 പോയിന്റ് ആണ് ഇന്ത്യ നേടിയത്. 194 പോയിന്റ് സൗരഭ് ചൗധരി […]

Cricket Sports

ശ്രീലങ്കക്കെതിരെ പരമ്പര നേടാനൊരുങ്ങി ഇന്ത്യ;മത്സരം രാത്രി 8 ന്

ശ്രീലങ്കയ്‌ക്കെതിരായ ടി 20 പരമ്പര നേടാന്‍ ഇന്ത്യ ഇന്ന് ഇറങ്ങും.ആദ്യ മല്‍സരത്തില്‍ ശ്രീലങ്കയെ 38 റണ്‍സിന് തോല്‍പ്പിച്ചിരുന്നു ഇന്ത്യ.ഇംഗ്ലണ്ട് ടെസ്റ്റ്‌ ടീമില്‍ ഇടം നേടിയ ഷാ,സൂര്യ കുമാര്‍ യാദവ് എന്നിവരെ ഇന്നത്തെ മത്സരത്തില്‍ മാറ്റുമോ എന്ന് കണ്ടു അറിയണം.ഇന്നത്തെ മത്സരത്തില്‍ കളിച്ചതിനു ശേഷം അവസാന മത്സരത്തില്‍ ഇരുവര്‍ക്കും ടീം വിശ്രമം അനുവദിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇന്ന് രാത്രി ഇന്ത്യന്‍ സമയം എട്ട് മണിക്ക് കൊളബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ആണ് മത്സരം നടക്കാന്‍ പോകുന്നത്.മലയാളി താരം ആയ […]

Cricket Sports

പരീക്ഷണം പാളി, പരമ്പരയിലെ ആദ്യ തോല്‍വിയേറ്റുവാങ്ങി ഇന്ത്യ

ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ തോല്‍വിയേറ്റുവാങ്ങി ഇന്ത്യ. 227 റണ്‍സെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്കയ്ക്ക് ജയത്തിനടുത്തെത്തിയപ്പോള്‍ ലേശം കാലിടറുന്നത് കണ്ടെങ്കിലും ഇന്ത്യയ്ക്കെതിരെ 3 വിക്കറ്റ് വിജയം നേടുവാന്‍ ടീമിന് സാധിച്ചു. അവിഷ്ക ഫെര്‍ണാണ്ടോയുടെ പ്രകടനം ആണ് മത്സരം ശ്രീലങ്കയ്ക്ക് വിജയം സാധ്യമാക്കിയത്. 39 ഓവറിലാണ് ശ്രീലങ്ക ഏറെക്കാലത്തിന് ശേഷമുള്ള തങ്ങളുടെ വിജയം നേടിയത്.ഇന്ന് അഞ്ച് താരങ്ങള്‍ക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കിയ ഇന്ത്യയുടെ നീക്കം പാളുന്ന കാഴ്ചയാണ് കണ്ടത്. അദ്യം ബാറ്റ് ചെയ്ത ഇന്ത്യ 43.1 ഓവറില്‍ […]