ടി-20 ലോകകപ്പിനുള്ള മത്സരക്രമങ്ങൾ ഐസിസി പുറത്തുവിട്ടു. യോഗ്യതാ മത്സരങ്ങൾ ഒമാൻ, അബുദാബി, ഷാർജ എന്നീ വേദികളിലും സൂപ്പർ 12 മത്സരങ്ങൾ അബുദാബി, ദുബായ്, ഷാർജ എന്നീ വേദികളിലുമായാണ് നടക്കുക. യോഗ്യതാ മത്സരങ്ങൾക്ക് ശേഷം ഒക്ടോബർ 23 മുതൽ സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കും. പിറ്റേന്ന്, ഒക്ടോബർ 24 മുതലാണ് ഇന്ത്യയുടെ മത്സരങ്ങൾക്ക് തുടക്കമാവുക. (t20 world cup india) സൂപ്പർ 12 ഘട്ടത്തിൽ ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യ. ഇന്ത്യക്കൊപ്പം പാകിസ്താ, അഫ്ഗാനിസ്ഥാൻ, ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് […]
Sports
ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 151 റൺസിന്റെ ത്രസിപ്പിക്കും ജയം
ലോർഡ്‌സിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 151 റൺസിന്റെ ത്രസിപ്പിക്കും ജയം. ഇന്ത്യ ഉയർത്തിയ 272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 51.5 ഓവറിൽ 120 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. ആറിന് 181 റൺസുമായി അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയെ, അവിശ്വസനീയ ചെറുത്തുനിൽപ്പിലൂടെ മികച്ച ലീഡിലേക്കു നയിച്ചത് മുഹമ്മദ് ഷമി- ജസ്പ്രീത് ബുമ്ര കൂട്ടുകെട്ടാണ്. ഒൻപതാം വിക്കറ്റിൽ 120 പന്തിൽ 89 […]
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വിയോടെ തുടക്കം. ടോട്ടന്‍ഹാമാണ് സീസണിലെ ആദ്യ മത്സരത്തില്‍ സിറ്റിയെ അട്ടിമറിച്ചത്. സണ്‍ ഹ്യൂ-മിന്‍ 55-ാം മിനിറ്റില്‍ നേടിയ ഗോളാണ് സിറ്റിയുടെ വിധിയെഴുതിയത്. മറ്റൊരു മത്സരത്തില്‍ വെസ്റ്റ് ഹാം രണ്ടിനെതിരെ നാല് ഗോളിന് ന്യൂകാസില്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചു. ലാ ലിഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ജയത്തോടെ അരങ്ങേറി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മറ്റൊരു വമ്പന്മാരായ ലിവര്‍പൂളിനും ഇന്നലെ വിജയത്തുടക്കം ലഭിച്ചു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സി, ലെസ്റ്റര്‍ സിറ്റി, എവര്ട്ടന് എന്നിവര്‍ക്കു പിന്നാലെയാണ് വിജയം. […]
പി എസ് ജിയ്ക്കായി മെസ്സി ഇന്ന് കളത്തിൽ
അര്‍ജന്റീനിയൻ താരം ലയണല്‍ മെസിയുടെ ഫ്രഞ്ച് ലീഗ് ഫുട്‌ബോളിലെ അരങ്ങേറ്റം ഇന്ന് നടക്കുമെന്ന ആകാംക്ഷയിലാണു കായിക ലോകം. ഇന്ത്യന്‍ സമയം രാത്രി 12.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ മെസിയുടെ പുതിയ ക്ലബ് പാരീസ് സെയിന്റ് ജെര്‍മെയ്‌ന്‍(പി എസ് ജി) സ്‌ട്രാസ്‌ബര്‍ഗിനെ നേരിടും. ഫ്രാന്‍സില്‍ കൊവിഡ്-19 വൈറസ് മഹാമാരിയുടെ വ്യാപന ഭീഷണി കുറഞ്ഞതിനാൽ കാണികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. മെസിയെ കൂടാതെ റയാല്‍ മാഡ്രിഡ് വിട്ട സെര്‍ജിയോ റാമോസ്, അഷ്‌റാഫ് ഹാകിമി, ഗോള്‍ കീപ്പര്‍ ജിയാന്‍ ലൂയിജി ഡൊന്നരൂമ, ജോര്‍ഗിനോ […]
ഫിഫ റാങ്കിംഗ്: ബ്രസീൽ രണ്ടാമത്; അർജന്റീനയ്ക്കും നേട്ടം
ഏറ്റവും പുതിയ ഫിഫ റാങ്കിംഗിൽ ബ്രസീൽ രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്രസീൽ ആണ് ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്ത് എത്തിയത്. ടോക്യോ ഒളിമ്പിക്സിലെ സ്വർണനേട്ടമാണ് ബ്രസീലിനു തുണയായത്. കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ കീഴടക്കി കിരീടം സ്വന്തമാക്കിയ അർജൻ്റീന ആറാം സ്ഥാനത്തേക്കുയർന്നു. ബെൽജിയം ഒന്നാം സ്ഥാനം നിലനിർത്തി. ഇന്ത്യ 105ആം സ്ഥാനത്ത് തുടരുകയാണ്. (fifa ranking brazil argentina) കോപ്പ കിരീട നേട്ടം അർജൻ്റീനയ്ക്കും യൂറോ കപ്പ് നേട്ടം ഇറ്റലിക്കും തുണയായി. ഇറ്റലി അഞ്ചാം […]
പാരാലിമ്പിക്സ് ഈ മാസം 24 മുതൽ; ഇന്ത്യയിൽ നിന്ന് പങ്കെടുക്കുക 54 അംഗ സംഘം
ഭിന്നശേഷിക്കാരുടെ ഒളിമ്പിക്സായ പാരലിമ്പിക്സ് ഈ മാസം 24 മുതൽ ആരംഭിക്കും. ടോക്യോയിൽ തന്നെയാണ് പാരലിമ്പിക്സും നടക്കുക. മത്സരങ്ങൾക്കായി 54 അംഗ സംഘത്തെയാണ് ഇന്ത്യ അയച്ചിരിക്കുന്നത്. ഇതുവരെ പാരലിമ്പിക്സിൽ പങ്കെടുത്തതിൽ വച്ച് ഏറ്റവും വലിയ ഇന്ത്യൻ സംഘമാണ് ഇത്. (tokyo paralympics 54 members) കഴിഞ്ഞ പാരലിമ്പിക്സിൽ ഇന്ത്യക്കായി സ്വർണം നേടിയ ഹൈജമ്പ് താരം മാരിയപ്പൻ തങ്കവേലുവാണ് ഇന്ത്യൻ സംഘത്തിൻ്റെ പതാകവാഹകൻ. കഴിഞ്ഞ തവണ, റിയോയിൽ വച്ച് നടന്ന പാരലിമ്പിക്സിൽ 19 അത്‌ലീറ്റുകളാണ് ഇന്ത്യയിൽ നിന്ന് പങ്കെടുത്തത്. രണ്ട് […]
2028 ഒളിമ്പിക്സിൽ ക്രിക്കറ്റും ഉണ്ടായേക്കും;ഐ സി സി
ലോസ് അഞ്ചലസില്‍ നടക്കുന്ന 2028 ഒളിമ്പിക്സിൽ ക്രിക്കറ്റും ഉള്‍പ്പെടുത്താന്‍ ശ്രമം ആരംഭിച്ചതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍. ഔദ്യോഗികമായി ശ്രമം ആരംഭിച്ചു, ഇതിനായി ഒരു പ്രവര്‍ത്തന സമിതിയെ ഐസിസി നിയമിച്ചുവെന്നാണ് ഔദ്യോഗിക പത്രകുറിപ്പില്‍ അറിയിക്കുന്നത്. 1900 പാരീസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഒരു ഇനമായിരുന്നു. എന്നാല്‍ പിന്നീട് അത് ഒഴിവാക്കി. ആ വിടവ് നികത്താനും 128 കൊല്ലത്തിന് ശേഷം ക്രിക്കറ്റിന്‍റെ ഒളിമ്പിക്സിലേക്കുള്ള മടങ്ങിവരവിനുമാണ് ഐസിസി ശ്രമം നടത്തുന്നത്. 2022 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ അന്താരാഷ്ട്ര കായിക […]
മെസി പാരീസില്‍, വരവേല്‍ക്കാനായി വന്‍ ആരാധകസംഘമേത്തി
പാരീസ് വിമാനത്താവളത്തിലിറങ്ങിയ മെസിയെ വരവേല്‍ക്കാനായി വന്‍ ആരാധകസംഘമാണ് എത്തിയത്. മെസിയും പിഎസ്‌ജിയും തമ്മില്‍ കരാര്‍ ഒപ്പിടുന്നത് സംബന്ധിച്ച് ധാരണയിലെത്തി. വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയായശേഷം മെസിയുമായി കരാറിലെത്തിയ കാര്യം പി എസ് ജി ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതിനുശേഷം മെസ്സിയെ പിഎസ്ജിയുടെ ഔദ്യോഗിക ജേഴ്സിയില്‍ അവതരിപ്പിക്കും. മെസിയെ ഈഫല്‍ ഗോപുരത്തിന് മുന്നില്‍ അവതരിപ്പിക്കാനാണ് പി എസ് ജി പദ്ധതിയിടുന്നത് എന്നാണ് സൂചന.രണ്ടു വര്‍ഷത്തേക്കാകും മെസിയുമായി പി എസ് ജി കരാറിലെത്തുക. സീസണില്‍ 35 ദശലക്ഷം യൂറോ ആയിരിക്കും മെസിയുടെ പ്രതിഫലം. […]
ടോക്യോ ഒളിമ്പിക്‌സ്: ഇന്ത്യയുടെ അഭിമാനമായ താരങ്ങൾ മടങ്ങിയെത്തി
ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സിന് കൊടിയിറങ്ങി, മികച്ച പ്രകടനം കാഴ്ച വച്ച് രാജ്യത്തിന്‍റെ അഭിമാന താരങ്ങള്‍ മടങ്ങിയെത്തി. വിമാനത്താവളത്തിലെത്തിയ താരങ്ങള്‍ക്ക് ഉജ്ജ്വല വരവേല്‍പ്പാണ് ലഭിച്ചത്. ഒളിമ്പിക്സിൽ ഇന്ത്യക്കായി മെഡല്‍ നേടിയ താരങ്ങളെ കായിക മന്ത്രാലയം ഇന്ന് ആദരിക്കും. അശോക ഹോട്ടലിൽ താമസിക്കുന്ന ടീമംഗങ്ങള്‍ക്ക് പ്രത്യേക വിരുന്നും അധികൃതർ ഒരുക്കിയിട്ടുണ്ട്. സ്വാതന്ത്ര്യ ദിന ചടങ്ങിലും പങ്കെടുത്ത ശേഷമാവും ടീമംഗങ്ങൾ നാട്ടിലേയ്ക്ക് മടങ്ങുക. കേന്ദ്ര കായിക മന്ത്രാലയവും സ്പോർട്സ് അതോറിറ്റിയും ചേര്‍ന്നാണ് കായിക താരങ്ങള്‍ക്ക് വന്‍ സ്വീകരണം ഒരുക്കുന്നത്. […]
ഗോദയിൽ ഇന്ത്യക്ക് വീണ്ടും മെഡൽ; ബജ്റംഗ് പുനിയക്ക് വെങ്കലം
ഗോദയിൽ ഇന്ത്യക്ക് വീണ്ടും മെഡൽ. പുരുഷന്മാരുടെ 65 കിലോഗ്രാം ഗുസ്തിയിൽ കസാക്കിസ്ഥാൻ്റെ ദൗലത് നിയാസ്ബെകോവിനെ 8-0 എന്ന സ്കോറിനു കീഴടക്കിയ ബജ്റംഗ് പുനിയ ആണ് ഇന്ത്യയുടെ മെഡൽ ശേഖരത്തിലേക്ക് ഒരു വെങ്കലം കൂടി കൂട്ടിച്ചേർത്തത്. (bajrang punia bronze olympics) ആധികാരികമായായിരുന്നു ബജ്റംഗിൻ്റെ ജയം. ആദ്യ പിരിയഡിൽ രണ്ട് പോയിൻ്റുകൾക്ക് മുന്നിലെത്തിയ ഇന്ത്യൻ താരം ബ്രേക്കിനു ശേഷം കസാക്ക് സ്ഥാരത്തിന് ഒരു അവസരവും നൽകാതെയാണ് കളിച്ചത്. മൂന്ന് തവണ 2 പോയിൻ്ററുകൾ നേടി ദൗലത്തിനെ നിഷ്പ്രഭനാക്കിയ ബജ്റംഗ് […]












