Football Sports

റൊണാൾഡോ യുവന്റസ് വിടുന്നു

ലയണൽ മെസിക്ക് പിന്നാലെ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ക്ലബ്ബ് മാറാനൊരുങ്ങുന്നതനായി റിപ്പോർട്ടുകൾ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവൻറസ് വിടുന്നതായി ക്ലബ് മാനേജ്മെന്റിനെ അറിയിച്ചു. ചുവട് മാറ്റം മാഞ്ചസ്റ്റർ സിറ്റിയിലേക്കെന്ന സൂചന. സിറ്റിയുടെ പോർച്ചുഗീസ് താരങ്ങളായ ബെർണാഡോ സിൽവ, റൂബൻ ഡയസ് തുടങ്ങിയവരുമായി റൊണാൾഡോ സംസാരിച്ചെന്നാണ് സൂചന. അതേസമയം, കിലിയൻ എംബാപ്പെക്കായി റയൽ മാഡ്രിഡും രംഗത്തെത്തി. ഇറ്റാലിയൻ ലീഗിലെ ആദ്യ മത്സരത്തിൽ ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്തതിൽ റൊണാൾഡോ അതൃപ്തനെന്ന് റിപ്പോർട്ടുണ്ടായിരുന്നു. 36കാരനായ റോണാൾഡോയും യുവൻറസും തമ്മിലുള്ള […]

Cricket Sports

ലീഡ്സില്‍ ബാറ്റിംഗ് തകർച്ച ; ഇന്ത്യ 78 റണ്‍സിന് ഓള്‍ഔട്ട്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. 56 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയുടെ നാലു വിക്കറ്റുകള്‍ നിലംപൊത്തി. വെറും 78 റണ്‍സിന് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയുടെ തീരുമാനം പിഴയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. 19 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയാണ് ടീമിന്റെ ടോപ് സ്കോറര്‍. അജിങ്ക്യ രഹാനെ 18 റണ്‍സ് നേടി. 40.4 ഓവറില്‍ ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചു. മൂന്ന് വീതം വിക്കറ്റുമായി ജെയിംസ് ആന്‍ഡേഴ്സണും […]

Football Sports

ഡ്യൂറൻഡ് കപ്പ്: ബ്ലാസ്റ്റേഴ്സ് ഒക്ടോബർ 11നിറങ്ങും; ഗോകുലം കേരളയുടെ ആദ്യ മത്സരം ഒക്ടോബർ 12ന്

ഡ്യൂറൻഡ് കപ്പ് 130ആം പതിപ്പിനുള്ള മത്സരക്രമം പുറത്തുവന്നു. ഗ്രൂപ്പ് എയിൽ ഇന്ത്യൻ എയർഫോഴ്സും മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബും തമ്മിലാണ് ആദ്യ മത്സരം. അടുത്ത മാസം അഞ്ചാം തിയതി വൈകിട്ട് 4.15നാണ് മത്സരം നടക്കുക. ഗ്രൂപ്പ് സിയിൽ ഉൾപ്പെട്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് സെപ്തംബർ 11നാണ് ആദ്യ മത്സരം കളിക്കുക. ഇന്ത്യൻ നേവിയാണ് എതിരാളികൾ. ഉച്ചകഴിഞ്ഞ് 3 മണിക്കാണ് മത്സരം. (durand cup fixture out) ഗ്രൂപ്പ് സിയിൽ ബ്ലാസ്റ്റേഴ്സിനും ഇന്ത്യൻ നേവിക്കും ഒപ്പം ബെംഗളൂരു എഫ്സി, ഡൽഹി എഫ്സി […]

Football Sports

അടിച്ചത് ഒരു ഡസൻ ഗോൾ; ജർമ്മൻ കപ്പിൽ ബയേണിന് പടുകൂറ്റൻ ജയം

ജർമ്മൻ കപ്പിൽ കരുത്തരായ ബയേൺ മ്യൂണിക്കിന് പടുകൂറ്റൻ ജയം. മടക്കമില്ലാത്ത 12 ഗോളുകൾക്കാണ് ബ്രെമർ എസ്‌വിയെ ആണ് ബയേൺ നാണം കെടുത്തിയത്. രണ്ടാം നിര ടീമുമായി ഇറങ്ങിയാണ് ജർമ്മൻ ടീം ഇത്തരമൊരു ജയം സ്വന്തമാക്കിയത്. ഇത് ബയേണിൻ്റെ കരുത്ത് വിളിച്ചറിയിക്കുന്നതാണ്. 76ആം മിനിട്ടിൽ പ്രതിരോധ താരം ചുവപ്പുകാർഡ് കണ്ട് മടങ്ങിയതോടെ അവസാന 14 മിനിട്ട് 10 പേരുമായാണ് ബ്രെമർ പൂർത്തിയാക്കിയത്. 7 മാറ്റങ്ങളുമായാണ് ബയേൺ ഇന്നലെ ഇറങ്ങിയത്. അവസാന മത്സരത്തിലെ ടീമിൽ നിന്ന് ജോഷ്വ കിമ്മിച്ച്, തോമസ് […]

Cricket Sports

പ്രകോപിപ്പിച്ചാൽ ഞങ്ങൾ ഒരടി പിന്നിലേക്ക് വെക്കില്ല; മൂന്നാം ടെസ്റ്റിനുള്ള ടീമിൽ മാറ്റമുണ്ടാവില്ല: വിരാട് കോലി

പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. മൂന്നാം ടെസ്റ്റിനു മുൻപ് നടന്ന വാർത്താസമ്മേളനത്തിലാണ് കോലി നിലപാട് വ്യക്തമാക്കിയത്. അതേസമയം, രണ്ടാം ടെസ്റ്റിനിനിടെ ഇംഗ്ലണ്ട് പേസർ ജയിംസ് ആൻഡേഴ്സണുമായി നടന്ന വാക്കുതർക്കത്തെപ്പറ്റി വിശദീകരിക്കാൻ കോലി തയ്യാറായില്ല. നാളെ ലീഡ്സിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക. (virat kohli india team) “പ്രകോപിപ്പിച്ചാൽ ഈ ടീം ഒരടി പിന്നോട്ടുവെക്കില്ല. ഞങ്ങൾ ഒരുമിച്ച് കളിക്കും. ജയിക്കാനായാണ് ഞങ്ങൾ കളിക്കുന്നത്. കളിക്കിടെ സംസാരിച്ച കാര്യങ്ങളെപ്പറ്റി വിശദീരിക്കാനാവില്ല. ഫീൽഡിൽ സംഭവിക്കുന്നത് നിങ്ങൾക്ക് പ്രത്യേക പ്രചോദനം […]

Sports

ടോക്യോ പാരാലിമ്പിക്സിന് വർണാഭമായ തുടക്കം

ടോക്യോ പാരാലിമ്പിക്സിന് വർണാഭമായ തുടക്കം. ജാപ്പനീസ് ചക്രവർത്തി നരുഹിതോ പാരാലിമ്പിക്സ് ഉദ്ഘാടനം ചെയ്തു. ടോക്യോയിലെ ഒളിമ്പിക് സ്റ്റേഡിയത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. എന്നാൽ ചടങ്ങുകൾ കാണാൻ അധികം ആളുകൾ ഉണ്ടായിരുന്നില്ല. കൊവിഡ് രോഗബാധ കാരണം ഏതാണ്ടെല്ലാ മത്സരങ്ങളും കാണികളില്ലാതെയാണ് നടക്കുക. (Tokyo Paralympic Games Open) 3,400 ഓളം പാരാലിമ്പ്യൻസ് ആണ് മാർച്ച് പാസ്റ്റിൽ പങ്കെടുത്തത്. കൊവിഡ് ആയതിനാൽ ഒളിമ്പിക്സ് പോലെ പാരാലിമ്പിക്സിലും സംഘാംഗങ്ങൾക്ക് എല്ലാവർക്കും മാർച്ച് പാസ്റ്റിൽ പങ്കെടുക്കാൻ അനുവാദമുണ്ടായിരുന്നില്ല. രാഷ്ട്രീയ കാരണങ്ങളെ തുടർന്ന് കായിക മാമാങ്കത്തിൽ […]

Sports

ടോക്യോ പാരലിംപിക്സിന് ഇന്ന് തുടക്കം; മെഡല്‍ പ്രതീക്ഷയില്‍ ഇന്ത്യ

ടോക്യോ പാരലിംപിക്സിന് ഇന്ന് തുടക്കം. 162 രാജ്യങ്ങളില്‍ നിന്നായി നാനൂറ്റി നാനൂറോളം താരങ്ങള്‍ പങ്കെടുക്കും. 54 പേരാണ് ഇന്ത്യയില്‍ നിന്ന് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ഭിന്നശേഷിക്കാരായ കായിക താരങ്ങളുടെ ലോക പോരാട്ടമാണ് പാരാലിംപിക്സ്. 539 ഇനങ്ങളിലാണ് ഇക്കുറി മത്സരങ്ങള്‍. മത്സര ഇനങ്ങളില്‍ ഇത്തവണ ബാഡ്മിന്‍റണും തെയ്ക് വോണ്‍ഡോയും കൂടിയുണ്ടാകും. കോവിഡ് പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍‌ക്കിടയിലാകും ടൂര്‍ണമെന്‍റ് കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല. പാരാലിംപിക്സ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണ് ഇക്കുറി ടോക്യോയിലുള്ളത്. 54 പേര്‍. മലയാളി ഷൂട്ടര്‍ സിദ്ധാര്‍ഥ് ബാബുവും […]

India Sports

ടോക്യോ പാരാലിംപിക്‌സിന് നാളെ തുടക്കം; രാഷ്ട്രീയ കാരണങ്ങളാല്‍ അഫ്ഗാനിസ്ഥാന്‍ ടീം പിന്‍മാറി

ടോക്യോ പാരാലിംപിക്‌സിന് നാളെ തുടക്കം. 160 രാജ്യങ്ങള്‍. 4,400 അത്‌ലറ്റുകള്‍. നാളെ തുടങ്ങി സെപ്റ്റംബര്‍ അഞ്ച് വരെ ഇനി പാരാലിംപിക് പോരാട്ടങ്ങള്‍ നടക്കും. രാഷ്ട്രീയ കാരണങ്ങളാല്‍ രണ്ടംഗ അഫ്ഗാനിസ്ഥാന്‍ ടീം പിന്‍മാറി. മലയാളി ഷൂട്ടര്‍ സിദ്ധാര്‍ഥ് ബാബു ഉള്‍പ്പടെ ഇന്ത്യ അണിനിരത്തുന്നത് 54 താരങ്ങളെയാണ്. റിയോ പാരാലിംപിക്‌സ് ഹൈജംപില്‍ സ്വര്‍ണമെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലു ഇന്ത്യന്‍ പതാകയേന്തും. പാരാലിംപിക് ചരിത്രത്തില്‍ എത്തുന്നത് ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണ്.   ബാഡ്മിന്റണും തെയ്ക് വോണ്‍ഡോയും അരങ്ങേറ്റം കുറിക്കുന്ന ടോക്യോ […]

Kerala Sports

ആ വിയോഗം ഒരിക്കലും നികത്താനാകില്ല; ഒ എം നമ്പ്യാരെക്കുറിച്ച് പി.ടി ഉഷ

അന്തരിച്ച പ്രശസ്ത കായിക പരിശീലകന്‍ ഒ.എം നമ്പ്യാരുടെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് അദ്ദേഹത്തിന്റെ പ്രിയ ശിഷ്യ പി.ടി ഉഷ. ഫേസ്ബുക്ക് കുറിപ്പിലാണ് പി.ടി ഉഷ തന്റെ ഗുരുവിനെ കുറിച്ചെഴുതിയത്.‘എന്റെ ഗുരു, പരിശീലകന്‍, അദ്ദേഹത്തിന്റെ വിയോഗം ഒരിക്കലും നികത്താനാകില്ല. അതെന്നില്‍ വലിയ ശൂന്യതായണ് സൃഷ്ടിക്കുന്നത്. എന്റെ ജീവിതത്തില്‍ അദ്ദേഹം വഹിച്ച പങ്ക് വാക്കുകളിലൊതുക്കാന്‍ കഴിയുന്നതല്ല, ഞങ്ങള്‍ ഒ.എം നമ്പ്യാര്‍ സാറിനെ മിസ് ചെയ്യും’. 1984ല്‍ ലോസ്ഏഞ്ചല്‍സിലെ ഒളിമ്പിക്‌സില്‍ പി.ടി ഉഷയുടെ പരിശീലകനായിരുന്നു ഒ.എം നമ്പ്യാര്‍. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് […]

Cricket Sports Uncategorized

അടുത്ത വർഷം മുതൽ ഐപിഎലിൽ 10 ടീമുകൾ; സ്ഥിരീകരിച്ച് ബിസിസിഐ

അടുത്ത വർഷം മുതൽ ഐപിഎലിൽ 10 ടീമുകൾ ഉണ്ടാവുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ. 8 ടീമുകളുമായുള്ള ഐപിഎലിൻ്റെ അവസാന സീസണാവും ഇതെന്ന് ട്രഷറർ അരുൺ ധുമാൽ വ്യക്തമാക്കി. ഇക്കൊല്ലം യുഎഇയിൽ നടക്കുന്ന ഐപിഎലിൻ്റെ അവസാന മത്സരങ്ങളിൽ കാണികളെ പ്രവേശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ ഐഎഎൻഎസിനോടാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. (ipl 10 teams bcci) “അവിടെ എല്ലാവരും വാക്സിനേഷൻ എടുത്തതിനാൽ ഐപിഎൽ കാണാൻ സർക്കാർ കാണികളെ അനുവദിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. എന്താണ് സംഭവിക്കുന്നതെന്ന് കാണാം. എങ്കിലും താരങ്ങളുടെ […]