Cricket

വനിതാ ലോകകപ്പ്: ഇരു ടീമിനും ബാറ്റിംഗ് തകർച്ച; ഒടുവിൽ ഇന്ത്യയെ കീഴടക്കി ഇംഗ്ലണ്ട്

ഇന്ത്യക്കെതിരായ വനിതാ ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ടിനു ജയം. 4 വിക്കറ്റിന് ഇന്ത്യയെ കീഴടക്കിയ ഇംഗ്ലണ്ട് ലോകകപ്പിലെ ആദ്യ ജയമാണ് കുറിച്ചത്. ഇരു ടീമുകൾക്കും ബാറ്റിംഗ് തകർച്ച നേരിട്ടപ്പോൾ ക്യാപ്റ്റൻ ഹെതർ നൈറ്റിൻ്റെയും ( 53 നോട്ടൗട്ട്) നതാലി സിവറിൻ്റെയും (45) ഇന്നിംഗ്സുകളാണ് ഇംഗ്ലണ്ടിനെ വിജയിപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇന്ത്യ 36.2 ഓവറിൽ 134 റൺസെടുക്കുന്നതിനിടെ ഓൾ ഔട്ടായി. മറുപടി ബാറ്റിംഗിൽ 31.2 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് വിജയിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത […]

Football Kerala

മഞ്ഞപ്പട ഗോവയിലേക്ക്; ഫറ്റോർഡ മഞ്ഞ പുതയ്ക്കും

6 വർഷങ്ങൾക്കു ശേഷം മലയാളികളുടെ സ്വന്തം ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ഫൈനൽ കളിക്കുകയാണ്. കഴിഞ്ഞ രണ്ട് സീസണുകളായി ഐഎസ്എലിൽ കാണികളെ അനുവദിക്കുന്നില്ലെങ്കിലും ഇത്തവണ ഫൈനലിൽ ആരാധകർക്ക് പ്രവേശനമുണ്ട്. ഈ മാസം 20ന് ഗോവ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരം കാണാൻ ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടമായ മഞ്ഞപ്പട ഒഴുകിയെത്തുമാണ് കരുതപ്പെടുന്നത്. ഞായറാഴ്ചത്തെ ഫറ്റോർഡ എങ്ങനാവുമെന്നെതിൻ്റെ സാമ്പിൾ ജംഷഡ്പൂരിനെതിരായ സെമിഫൈനലുകൾ പ്രദർശിപ്പിച്ച ഫാൻ പാർക്കുകളിൽ കണ്ടു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൻ്റെ പരിസരത്തും കോഴിക്കോട് ബീച്ചിലും സംഘടിപ്പിച്ച ഫാൻ […]

Cricket Sports

ഐപിഎൽ: കൊവിഡ് ബാധിച്ചാൽ കളി മാറ്റിവെക്കും; ഡിആർസിന്റെ എണ്ണത്തിൽ വർധനവ്

ഐപിഎലിൽ നിയമപരിഷ്കാരങ്ങളുമായി ഗവേണിംഗ് കമ്മറ്റി. ടീമിൽ കൊവിഡ് ബാധ സ്ഥിരീകരിച്ച് 12 താരങ്ങളെ ഫീൽഡിലിറക്കാൻ സാധിക്കില്ലെങ്കിൽ കളി മാറ്റിവെക്കും എന്നതാണ് സുപ്രധാന തീരുമാനം. ഡിആർഎസ് ഒന്നിൽ നിന്ന് രണ്ടിലേക്ക് വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇതോടൊപ്പം ഫീൽഡർ ക്യാച്ച് ചെയ്ത് ബാറ്റർ പുറത്തായാൽ അടുത്ത ബാറ്റർ സ്ട്രൈക്കർ എൻഡിൽ കളിക്കുമെന്നതും പുതിയ പരിഷ്കാരങ്ങളിൽ പെടുന്നു. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കളി മാറ്റിവെക്കാൻ 12 പേരിൽ കുറവ് താരങ്ങളുണ്ടാവണം എന്നതിനൊപ്പം ഈ 12 പേരിൽ 7 പേരെങ്കിലും ഇന്ത്യൻ താരങ്ങളാവണം. കളി […]

Cricket Sports

പൊരുതിയത് കരുണരത്നെ മാത്രം; ഇന്ത്യക്ക് കൂറ്റൻ ജയം

ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ ജയം. 238 റൺസിന് വിജയിച്ച ഇന്ത്യ ടെസ്റ്റ് പരമ്പര തൂത്തുവാരി. 446 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്ക 208 റൺസെടുക്കുന്നതിനിടെ ഓൾഔട്ടായി. 107 റൺസെടുത്ത ക്യാപ്റ്റൻ ദിമുത് കരുണരത്നെ മാത്രമാണ് ശ്രീലങ്കക്കായി പൊരുതിയത്. കുശാൽ മെൻഡിസ് 54 റൺസെടുത്തു. രണ്ടാം ഇന്നിംഗ്സിൽ ശ്രീലങ്കയുടെ ഏഴ് താരങ്ങളാണ് ഒറ്റയക്കത്തിനു മടങ്ങിയത്. 4 വിക്കറ്റ് വീഴ്ത്തിയ അശ്വിൻ ഇന്ത്യയെ മുന്നിൽ നിന്നു നയിച്ചപ്പോൾ ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിൽ […]

Sports

പുതിയ ഐപിഎൽ സീസണിലേക്കുള്ള ജഴ്സി അവതരിപ്പിച്ച് മൂന്ന് ടീമുകൾ

പുതിയ ഐപിഎൽ സീസണിലേക്കുള്ള ജഴ്സി അവതരിപ്പിച്ച് നാല് ടീമുകൾ. മുബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകളാണ് ജഴ്സി അവതരിപ്പിച്ചത്. കിംഗ്സ് ഇലവൻ പഞ്ചാബ് ടീമിൻ്റെ ജഴ്സിയെന്ന പേരിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. റോയൽ ചലഞ്ചേഴ്സ് തങ്ങളുടെ പുതിയ ക്യാപ്റ്റനെയും പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിയാണ് വരുന്ന സീസണിൽ ആർസിബിയെ നയിക്കുക. (new ipl jerseys reveald)

Cricket Sports

കപിൽ ദേവിനെ മറികടന്ന് ഋഷഭ് പന്ത്

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമായി ഋഷഭ് പന്ത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ റെക്കോർഡാണ് മറികടന്നത്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ 28 പന്തിൽ നിന്നാണ് ഋഷഭ് അർദ്ധ സെഞ്ച്വറി നേടിയത്. 30 പന്തിൽ നിന്നാണ് കപിൽ തൻ്റെ അർധസെഞ്ചുറി തികച്ചത്. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് വിക്കറ്റ് കീപ്പർ-ബാറ്റർ ഈ നേട്ടം കൈവരിച്ചത്. ജസ്പ്രീത് ബുംറയുടെ അഞ്ച് വിക്കറ്റ് നേട്ടവും ആതിഥേയരെ […]

Football Sports

ഐഎസ്എല്‍; ഹൈദരാബാദ്-എടികെ മോഹൻ ബഗാന്‍ സെമി ഇന്ന്, ഒഗ്ബചേ ശ്രദ്ധാകേന്ദ്രം

പനാജി: ഐഎസ്എൽ (ISL 2021-22) രണ്ടാം സെമിയുടെ ആദ്യപാദത്തില്‍ ഹൈദരാബാദ് എഫ്‌സി ഇന്ന് മുൻ ചാമ്പ്യൻമാരായ എടികെ മോഹൻ ബഗാനെ (HFC vs ATKMB) നേരിടും. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ഹൈദരാബാദ് (Hyderabad FC) നിരയില്‍ പരിക്കുമാറി എത്തുന്ന ബർത്തലോമിയോ ഒഗ്ബചേയാണ് (Bartholomew Ogbeche) മത്സരത്തിലെ ശ്രദ്ധാകേന്ദ്രം.  അടിയും തടയും ഒരുപോലെ അറിയുന്ന രണ്ട് ടീമുകളാണ് ഇന്ന് നേര്‍ക്കുനേര്‍ വരുന്നത്. ലീഗ് റൗണ്ടിലെ രണ്ടാം സ്ഥാനക്കാരാണ് ഹൈദരാബാദ് എങ്കില്‍ മൂന്നാം സ്ഥാനത്തായിരുന്നു എടികെ മോഹൻ ബഗാന്‍. 20 […]

Sports

സഹലിന്‍റെ ഗോളില്‍ തിരയാര്‍ത്ത് കൊച്ചിയില്‍ മഞ്ഞപ്പട- വീഡിയോ

കൊച്ചി: ആര്‍ത്തിരമ്പുന്ന മഞ്ഞക്കടല്‍ പോലെ ഗാലറി. ഓരോ സെക്കന്‍ഡിലും ബ്ലാസ്റ്റേഴ്‌സ്, ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) എന്ന ആര്‍പ്പുവിളി മാത്രം മുഴങ്ങിക്കേള്‍ക്കുന്ന മൈതാനം. ഐഎസ്എല്ലില്‍ (ISL 2021-22) ഹോം ഗ്രൗണ്ടിന്‍റെ ഈ വലിയ ആവേശം കൊവിഡ് കവര്‍ന്നതിന്‍റെ വലിയ നിരാശയുണ്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് (Manjappada). ടൂര്‍ണമെന്‍റിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിസ്‌മയക്കുതിപ്പ് തുടരുന്ന സീസണില്‍ ഗാലറിയില്‍ മഞ്ഞപ്പടയില്ലാത്തത് നിരാശ നല്‍കുന്നതായി പരിശീലകന്‍ തന്നെ തുറന്നുപറഞ്ഞതാണ്. ജംഷഡ്‌പൂര്‍ എഫ്‌സിക്കെതിരായ ആദ്യപാദ സെമിക്ക് ഹോം ഗ്രൗണ്ടിന് പുറത്ത് ഫാന്‍ പാര്‍ക്ക് […]

Sports

ആദ്യപാദ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം; സഹലിന്റെ ഒരടിയില്‍ ജംഷഡ്പൂര്‍ വീണു

ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത്. മലയാളി താരം സഹല്‍ അബ്ദു സമദാണ് (Sahal Abdul Samad) വിജഗോള്‍ നേടിയത്. ജയത്തോടെ 15ന് നടക്കുന്ന രണ്ടാംപാദ മത്സത്തില്‍ ബ്ലാസ്റ്റേഴ്‌സിന് മാനസിക ആധിപത്യമായി. ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (Indian Super League) ആദ്യപാദ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് (Kerala Blasters) ജയം. ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത്. മലയാളി താരം സഹല്‍ അബ്ദു സമദാണ് […]

Sports

ബ്ലാസ്റ്റേഴ്സിന് ജംഷഡ്പൂരിന്റെ അഗ്നിപരീക്ഷ; സെമി ആദ്യ പാദം ഇന്ന്

ഇന്ത്യൻ സൂപ്പർ ലീഗ് സെമിഫൈനലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂർ എഫ്സിയെ നേരിടും. സീസണിൽ രണ്ട് തവണ ഏറ്റുമുട്ടിയപ്പോൾ ഒരു കളി സമനില ആവുകയും രണ്ടാം മത്സരത്തിൽ ജംഷഡ്പൂർ വിജയിക്കുകയും ചെയ്തു. രണ്ടാം പാദ ലീഗ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത 3 ഗോളുകൾക്കാണ് ജംഷഡ്പൂർ പരാജയപ്പെടുത്തിയത്. സീസണിലെ രണ്ട് മത്സരങ്ങളിലും ജംഷഡ്പൂരിനെ പരാജയപ്പെടുത്താനാവാത്തത് തിരിച്ചടിയാണെങ്കിലും സെമിഫൈനലിൽ എങ്ങെനെയും വിജയിക്കാനാവും ബ്ലാസ്റ്റേഴ്സിൻ്റെ ശ്രമം. (kerala blasters jamshedpur isl) തുടരെ ഏഴ് മത്സരങ്ങൾ വിജയിച്ച് റെഡ് ഹോട്ട് ഫോമിലാണ് […]