ഐപിഎലിൽ ഇന്ന് നവാഗതരുടെ പോരാട്ടം. ഈ സീസണിൽ രൂപീകരിക്കപ്പെട്ട ഗുജറാത്ത് ടൈറ്റൻസും ലക്നൗ സൂപ്പർ ജയൻ്റ്സും തമ്മിലാണ് ഇന്നത്തെ മത്സരം. രാത്രി 7.30ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ മത്സരം നടക്കും. മുംബൈ ഇന്ത്യൻസിൻ്റെ മുൻ താരം ഹാർദിക് പാണ്ഡ്യ ആണ് ഗുജറാത്ത് ക്യാപിറ്റൽസിനെ നയിക്കുക. റാഷിദ് ഖാൻ, ശുഭ്മൻ ഗിൽ, ഡേവിഡ് മില്ലർ, മുഹമ്മദ് ഷമി, റഹ്മാനുള്ള ഗുർബാസ്, മാത്യു വെയ്ഡ്, വിജയ് ശങ്കർ തുടങ്ങിയ മികച്ച താരങ്ങൾ ഗുജറാത്ത് ജഴ്സിയിൽ അണിനിരക്കും. മുൻ ഇന്ത്യൻ താരം […]
Sports
സ്വിസ് ഓപ്പൺ പുരുഷ ബാഡ്മിന്റണിൽ മലയാളി താരം എച്ച് എസ് പ്രണോയ്ക്ക് തോൽവി
സ്വിസ് ഓപ്പൺ പുരുഷ ബാഡ്മിന്റണിൽ മലയാളി താരം എച്ച് എസ് പ്രണോയ്ക്ക് തോൽവി. ഫൈനലിൽ ഇന്തോനേഷ്യൻ താരത്തോട് നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റു. സ്കോർ 12-21, 18-21. എന്നാൽ സെമിയിൽ ഇന്തൊനീഷ്യയുടെ ലോക 5–ാം നമ്പർ താരം ആന്തണി സിനിസുക ഗിന്റിങ്ങിനെയാണ് 26–ാം റാങ്കുകാരൻ പ്രണോയ് തോൽപിച്ചത്. സ്കോർ: 21–19,19–21,21–18. മത്സരം ഒരു മണിക്കൂറും 11 മിനിറ്റും നീണ്ടു നിന്നു.2017ൽ യുഎസ് ഓപ്പൺ ജയിച്ചതിനു ശേഷം പ്രണോയിയുടെ ആദ്യ ഫൈനലായിരുന്നു ഇത്. ഇന്ന് നടന്ന വനിതകളുടെ സ്വിസ് ഓപ്പൺ […]
സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണില്‍ പി വി സിന്ധുവിന് കിരീടം
സ്വിസ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ പി വി സിന്ധുവിന് കിരീടം.സിന്ധുവിന്റെ വിജയം നേരിട്ടുള്ള ഗെയിമുകള്‍ക്ക്. ഫൈനലിൽ തായ്‌ലൻഡ് താരം ബുസാനനെയാണ് തോൽപ്പിച്ചത്. അതേസമയം പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ്.പ്രണോയും വനിതകളിൽ പി.വി.സിന്ധുവുമാണ് ഫൈനലിൽ കടന്നത്. സെമിയിൽ ഇന്തൊനീഷ്യയുടെ ലോക 5–ാം നമ്പർ താരം ആന്തണി സിനിസുക ഗിന്റിങ്ങിനെയാണ് 26–ാം റാങ്കുകാരൻ പ്രണോയ് തോൽപിച്ചത്. സ്കോർ: 21–19,19–21,21–18. മത്സരം ഒരു മണിക്കൂറും 11 മിനിറ്റും നീണ്ടു നിന്നു. 2017ൽ യുഎസ് ഓപ്പൺ ജയിച്ചതിനു ശേഷം പ്രണോയിയുടെ […]
ക്യാപ്റ്റനെ കളിയാക്കി; രാജസ്ഥാന്‍ റോയല്‍സിന്റെ സമൂഹമാധ്യമ ടീമിനെതിരെ നടപടി
ഐപിഎല്‍ പതിനഞ്ചാം സീസണിന് നാളെ തുടക്കമാകുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സമൂഹമാധ്യമ ടീമിന് വിലക്ക്. ക്യാപ്റ്റന്‍ സഞ്ജു വി സാംസണിനെ അപമാനിക്കുന്ന തരത്തില്‍ ട്വീറ്റ് ചെയ്തതിന് സഞ്ജുവിന്റെ പരാതിയെ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയ ടീമിനെ പുറത്താക്കിയത്. സഞ്ജുവിന്റെ മോര്‍ഫ് ചെയ്ത ചിത്രമാണ് രാജസ്ഥാന്‍ റോയല്‍സ് പ്രചരിപ്പിച്ചത്. ടീമിന്റെ ബസിലിരിക്കുന്ന സഞ്ജുവിനെ, തലപ്പാവും കണ്ണടയുമൊക്കെയായി കളിയാക്കുന്ന തരത്തിലായിരുന്നു ചിത്രം. സഞ്ജു പരാതി ഉന്നയിച്ചതോടെ ചിത്രം നീക്കം ചെയ്യുകയുമുണ്ടായി. സുഹൃത്തുക്കളാണ ഇങ്ങനെയൊക്കെ ചെയ്യുന്നതെങ്കില്‍ കുഴപ്പമില്ല, പക്ഷേ ഇവിടെ ടീം പ്രൊഫഷണലായിരിക്കണം എന്ന് […]
ഐപിഎൽ 2022; നാളെ ചെന്നൈ കൊൽക്കത്ത പോരാട്ടം; വിദേശ താരങ്ങള്‍ എത്താന്‍ വൈകും
ഐപിഎൽ പതിനഞ്ചാം സീസണിന് നാളെയാണ് മുംബൈയിൽ തുടക്കമാകും. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സ് ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. വാംഖഡേ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. കഴിഞ്ഞ സീസണിലെ ഫൈനലിന്‍റെ ആവർത്തനമാണ് ഇത്തവണത്തെ ആദ്യ മത്സരം. ഗുജറാത്ത് ടൈറ്റൻസും ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സും വന്നതോടെ ഈ സീസൺ മുതൽ ഐപിഎല്ലിൽ പത്ത് ടീമുകളാണ് മത്സരിക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനും തുടക്കം പ്രതിസന്ധിയാണ്. ഓസീസ് താരങ്ങളായ ആരോൺ ഫിഞ്ചിനും പാറ്റ് കമ്മിൻസിനും ആദ്യ […]
ഫിഫ ലോകകപ്പ് 2022 : ഔദ്യോഗിക സ്‌പോൺസറായി ബൈജൂസ്
ബൈജൂസ് ഫിഫ ലോകകപ്പ് 2022 ന്റെ ഔദ്യോഗിക സ്‌പോൺസർ. ഫിഫ ലോകകപ്പിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി സ്‌പോൺസർമാരാകുന്നത്. ഇതോടെ ഫിഫാ ലോകകപ്പിന്റെ ചിഹ്നവും മറ്റും ഉപയോഗിച്ച് പ്രമോഷനുകൾ തയാറാക്കാനുള്ള അധികാരവും ബൈജുവിനുണ്ട്. ലോകകപ്പ് സ്‌പോൺസർ ചെയ്യുന്ന ആദ്യ ഇന്ത്യൻ സ്ഥാപനം എന്നതിലുപരി, ആദ്യ എഡ്യു-ടെക്ക് സ്ഥാപനം കൂടിയാണ് ബൈജൂസ്. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്‌പോൺസർമാരുമാണ് ബൈജൂസ്. ‘ ലോകത്തെ ഏറ്റവും വലിയ കായിക മത്സരം സ്‌പോൺസർ ചെയ്യാൻ സാധിച്ചതിന്റെ ആവേശത്തിലാണ് ഞങ്ങൾ’- ബൈജൂസിന്റെ സഹസ്ഥാപകൻ […]
ചെന്നൈ സൂപ്പർ കിംഗ്സ് നായകത്ത്വം ഒഴിഞ്ഞ് ധോണി, ഇനി ജഡേജ യുഗം
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് നായക സ്ഥാനമൊഴിഞ്ഞ് എം എസ് ധോണി. പുതിയ സീസണിൽ രവീന്ദ്ര ജഡേജയാകും ടീമിനെ നയിക്കുകയെന്ന് സിഎസ്കെ സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് ധോണിയിൽ നിന്ന് നായകസ്ഥാനം ജഡേജ ഏറ്റെടുക്കുന്ന വിവരം ടീം പരസ്യമാക്കിയത്. അപ്രതീക്ഷിത തീരുമാനത്തിൽ ചെന്നൈ ആരാധകർ കടുത്ത നിരാശയിലാണ്. ഐപിഎൽ അരങ്ങേറ്റ സീസണ്‍ മുതല്‍ ചെന്നൈയ്ക്ക് ഒരേയൊരു നായകനെ ഉണ്ടായിരുന്നുള്ളു. ചെന്നൈയെ നാലു തവണ കിരീടത്തിലേക്ക് നയിച്ച ധോണി, രോഹിത് ശര്‍മക്ക് ശേഷം ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ […]
ഇന്ത്യ- ബഹ്‌റൈന്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം ഇന്ന്
ഇന്ത്യ- ബഹ്‌റൈന്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം ഇന്ന് നടക്കും. ബഹ്‌റൈനിലെ മദിനറ്റ് ഹമദ് സ്‌റ്റേഡിയത്തില്‍ രാത്രി ഒമ്പതരയ്ക്കാണ് മത്സരം.ഫിഫ റാങ്കിംഗില്‍ 104ാം സ്ഥാനത്താണ് ഇന്ത്യ. ബഹ്‌റൈന്‍ 89ാം സ്ഥാനത്തും.എന്നാല്‍ സൗഹൃദ മത്സരങ്ങളിലേക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് മലയാളി താരം വി പി സുഹൈര്‍ സ്ഥാനം പിടിച്ചിടുണ്ട്. പരുക്ക് മൂലം ടീമില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ചേത്രിയും, മലയാളി താരം സഹല്‍ അബ്ദുള്‍ സമദും ഇന്ത്യയുടെ സൗഹൃദ മത്സരങ്ങളില്‍ കളിക്കില്ല. ഈ മാസം 26ന് ബെലാറൂസിനെതിരെയും […]
ലോക ഒന്നാം നമ്പർ ആഷ്‍ലി ബാർട്ടി ടെന്നീസിൽ നിന്ന് വിരമിച്ചു
ലോക ഒന്നാം നമ്പർ വനിതാ താരം ആഷ്‍ലി ബാർട്ടി ടെന്നീസിൽ നിന്ന് വിരമിച്ചു. 25-ാം വയസിലാണ് ഓസ്‌ട്രേലിയൻ താരത്തിൻ്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. മറ്റ് സ്വപ്നങ്ങളെ പിന്തുടരാൻ ആഗ്രഹിക്കുന്നുവെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിൽ താരം പറയുന്നു. ടെന്നിസിൽ നിന്ന് അവധിയെടുത്ത ബാർട്ടി പ്രഫഷണൽ ക്രിക്കറ്ററായി അരങ്ങേറിയിരുന്നു. “വിജയതൃഷ്ണ നഷ്ടമായി, ക്ഷീണിതയാണ്…കരിയറിനെ കുറിച്ച് അഭിമാനവും സംതൃപ്തിയും തോന്നുന്നു. തുടക്കം മുതൽ സഹായിച്ചവർക്കും, പിന്തുണച്ചവർക്കും, വിമർശിച്ചവർക്കും നന്ദി… ടെന്നീസ് നൽകിയ ഓർമ്മകൾ ആജീവനാന്തം കൂടെയുണ്ടാകും.” വികാരഭരിതയായി ആഷ്‍ലി പറയുന്നു […]
വനിതാ ലോകകപ്പ്: അവസാന ഓവർ വരെ ആവേശം; ന്യൂസീലൻഡിനെ തകർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് ജയം
വനിതാ ലോകകപ്പിൽ ന്യൂസീലൻഡിന് തുടർച്ചയായ നാലാം ജയം. ഇന്നത്തെ മത്സരത്തിൽ ന്യൂസീലൻഡിനെ 3 വിക്കറ്റിനു കീഴടക്കിയ പ്രോട്ടീസ് സെമി സാധ്യതകൾ സജീവമാക്കി. ന്യൂസീലൻഡ് മുന്നോട്ടുവച്ച 229 റൺസ് വിജയലക്ഷ്യം 7 വിക്കറ്റ് നഷ്ടത്തിൽ 3 പന്തുകൾ ബാക്കിനിൽക്കെ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ മരിസെൻ കാപ്പ് ആണ് കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർക്കായി ക്യാപ്റ്റൻ സോഫി ഡിവൈൻ ആണ് തിളങ്ങിയത്. 93 റൺസുമായി ഡിവൈൻ ടോപ്പ് സ്കോററായപ്പോൾ അമേലിയ കെർ 42 റൺസെടുത്ത് […]












