Football Sports

ഐ ലീഗ്‌: ഗോകുലം എഫ്.സി ഇന്ന് പഞ്ചാബിനെതിരെ

ഐ-ലീഗിയിൽ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്‌.സി റൗണ്ട്‌ഗ്ലാസ് പഞ്ചാബ്‌ എഫ്‌.സിയെ നേരിടും. രാത്രി 8ന് കൊൽക്കത്തയിലെ കല്യാണി സ്‌റ്റേഡിയത്തിലാണ് മത്സരം. ജയത്തോടെ ലീഡ്‌ നിലനിര്‍ത്താനുള്ള അവസരമാണ്‌ ഗോകുലത്തിന്. ഐലീഗ് സീസണിൽ കളിച്ച 11 മത്സരങ്ങളിലും തോൽവിയറിയാതെയാണ് ഗോകുലം കേരള എഫ് സി ഇന്ന് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ സുദേവ ഡൽഹി എഫ് സിയെ 4-0ന് തകർത്ത ഗോകുലം 27 പോയിന്റോടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. നാല് പോയിന്റ് വ്യത്യസത്തിൽ റൗണ്ട്ഗ്ലാസ് പഞ്ചാബാണ് മൂന്നാമതും. നിലവിലെ ഐ […]

Football Sports

അവസാന 10 മിനിറ്റിൽ രണ്ട് ഗോൾ; സന്തോഷ് ട്രോഫിയിൽ കേരളത്തിന് തുടർ ജയം

സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് രണ്ടാം ജയം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് കരുത്തരായ ബംഗാളിനെ കേരളം പരാജയപ്പെടുത്തി. കളിയുടെ 84-ാം മിനിറ്റിലും എക്സ്ട്രാ ടൈമിലുമാണ് കേരളം ഗോൾ നേടിയത്. നൗഫൽ പി എൻ, ജെസിൻ ടി.കെ എന്നിവരാണ് കേരളത്തിനായി വല കുലുക്കിയത്. ആദ്യ പകുതിയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കേരളവും പശ്ചിമ ബംഗാളും പുറത്തെടുത്തത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചു. പക്ഷേ ഗോൾ കണ്ടെത്താൻ […]

Cricket Sports

പൊരുതി തോറ്റ് കെ.കെ.ആർ; ചാഹലിന് ഹാട്രിക്, രാജസ്ഥാന് 7 റൺസ് ജയം

ഐപിഎൽ ആവേശപ്പോരിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏഴ് റണ്‍സിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. രാജസ്ഥാൻ ഉയർത്തിയ 218 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത ഇന്നിംഗ്സ് 19.4 ഓവറിൽ 210 റൺസിൽ അവസാനിച്ചു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് ജോസ് ബട്ട്‌ലറുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. ത്രില്ലര്‍ മത്സരത്തില്‍ ഹാട്രിക് സഹിതം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ യുസ്വേന്ദ്ര ചാഹലിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനമാണ് മത്സരം രാജസ്ഥാന്റെ വരുതിയിലാക്കിയത്. 51 പന്തില്‍ 85 റണ്‍സ് […]

Cricket Sports

സീനിയർ വനിതാ ടി-20 ലീഗ്: മിന്നു മണിയ്ക്ക് ഫിഫ്റ്റി; കേരളത്തിന് വിജയത്തുടക്കം

സീനിയർ വനിതാ ടി-20 ലീഗിൽ കേരളത്തിന് വിജയത്തുടക്കം. രാജസ്ഥാനെ 8 വിക്കറ്റിനാണ് കേരളം കീഴടക്കിയത്. രാജസ്ഥാൻ മുന്നോട്ടുവച്ച 114 റൺസിൻ്റെ വിജയലക്ഷ്യം 11 പന്തുകൾ ബാക്കിനിർത്തി 2 വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടക്കുകയായിരുന്നു. 41 പന്തിൽ 50 റൺസെടുത്ത് പുറത്താവാതെ നിന്ന മിന്നു മണിയാണ് കേരളത്തെ അനായാസ വിജയത്തിലേക്ക് നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനു വേണ്ടി എസ്പി കുമാവത്ത് ആണ് ടോപ്പ് സ്കോറർ ആയത്. താരം 41 പന്തുകളിൽ 46 റൺസെടുത്തു. കുമാവത്തിനെ മിന്നു തന്നെയാണ് […]

Cricket Sports

ചെന്നൈക്കെതിരെ ഗുജറാത്തിന് തകര്‍പ്പന്‍ ജയം

ചെന്നൈക്കെതിരെ ഗുജറാത്തിന് തകര്‍പ്പന്‍ ജയം. മൂന്ന് വിക്കറ്റിനാണ് ഗുജറാത്ത് ചെന്നൈയെ തകര്‍ത്തത്. മില്ലര്‍ 50 പന്തില്‍ നിന്ന് 6 സിക്സുകളുടേയും 8 ഫോറുകളുടേയും അകമ്പടിയില്‍ റണ്‍സെടുത്തു. റാഷിദ് ഖാന്‍ പന്തില്‍ സിക്‌സുകളുടേയും ഫോറുകളുടേയും അകമ്പടിയില്‍ റണ്‍സെടുത്തു. 18ാം ഓവറില്‍ ക്രിസ് ജോര്‍ഡാനെ മൂന്ന് സിക്‌സറും ഒരു ഫോറും പറത്തി റാഷിദാണ് കളി ഗുജറാത്തിന്റെ വരുതിയിലാക്കിയത്. ചെന്നൈക്കായി മഹേഷ് തീക്ഷ്ണ രണ്ടു വിക്കറ്റ് വീഴ്ത്തി. നേരത്തെ സീസണില്‍ ഫോം കണ്ടെത്താന്‍ കഷ്ടപ്പെട്ടു കൊണ്ടിരുന്ന രാഹുല്‍ ഗെയ്ക് വാദിന്റെ തകര്‍പ്പന്‍ […]

Football Sports

സന്തോഷ് ട്രോഫി: പഞ്ചാബിനെ വീഴ്ത്തി പശ്ചിമ ബംഗാൾ

75-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് മലപ്പുറത്ത് തുടക്കം. ആദ്യ മത്സരത്തിൽ പഞ്ചാബിനെ ഏക പക്ഷീയമായ ഒരു ഗോളിന് പശ്ചിമ ബംഗാൾ പരാജയപ്പെടുത്തി. അറുപത്തിയൊന്നാം മിനിട്ടിൽ ശുഭം ഭൗമികാണ് ബംഗാളിനായി വിജയ ഗോൾ നേടിയത്. അതേസമയം ചാമ്പ്യൻഷിപ്പിലെ ആദ്യ അങ്കത്തിനായി കേരളം ഇന്നിറങ്ങും. രാജസ്ഥാനാണ് കേരളത്തിന്റെ ആദ്യ എതിരാളികൾ. രാത്രി 8 മണിക്ക് പയ്യനാട് സ്റ്റേഡിയത്തിൽ ആണ് മത്സരം. നിറഞ്ഞ സ്റ്റേഡിയം ആണ് ഏവരും പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പിലെ ഏറ്റവും ചെറിയ ടീമാണെങ്കിലും യോഗ്യത റൗണ്ടിൽ അത്ഭുതങ്ങൾ കാണിച്ച […]

Cricket Sports

മുംബൈയ്ക്ക് ഇന്ന് മരണക്കളി, എതിരാളി ലഖ്‌നൗ; ഡല്‍ഹി ആര്‍സിബി പോരാട്ടവും ഇന്ന്

ഐപിഎല്ലിൽ ഇന്ന് ഇരട്ട പോരാട്ടം. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ നേരിടുമ്പോള്‍ രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. സീസണില്‍ ഒരു മത്സരം പോലും ജയിക്കാത്ത മുംബൈയ്ക്ക് ഇന്ന് നിർണായകമാണ്. അതേസമയം ഡല്‍ഹിക്കും ആര്‍സിബിക്കും ഇന്നത്തെ മത്സരം ജയിച്ചേ മതിയാകൂ. അതുകൊണ്ട് തന്നെ വാശിയേറിയ പോരാട്ടമാണ് രണ്ട് മത്സരങ്ങളിലും പ്രതീക്ഷിക്കുന്നത്. തുടര്‍ച്ചയായി അഞ്ച് മത്സരം തോറ്റ മുംബൈയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ തുടര്‍ ജയങ്ങള്‍ അത്യാവശ്യമാണ്. നായകനെന്ന […]

Cricket Sports

സഞ്ജുവിനും സംഘത്തിനും ഇന്ന് അഞ്ചാം അങ്കം; എതിരാളികൾ ഗുജറാത്ത്

ഐപിഎലിൽ രാജസ്ഥാൻ റോയൽസിന് ഇന്ന് അഞ്ചാം അങ്കം. 4 മത്സരങ്ങളിൽ മൂന്നും ജയിച്ച് 6 പോയിൻ്റുമായി പട്ടികയിൽ ഒന്നാമതുള്ള റോയൽസ് ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെയാണ് നേരിടുക. ഗുജറാത്തിനും 4 മത്സരങ്ങളിൽ നിന്ന് ഇത്ര തന്നെ പോയിൻ്റുണ്ടെങ്കിലും നെറ്റ് റൺ റേറ്റാണ് രാജസ്ഥാനു ഗുണമായത്. തുടരെ മൂന്ന് മത്സരങ്ങൾ വിജയിച്ച് തുടങ്ങിയെങ്കിലും ഗുജറാത്ത് ടൈറ്റൻസിൻ്റെ ദൗർബല്യം കഴിഞ്ഞ മത്സരത്തിൽ തെളിഞ്ഞുകണ്ടു. സ്ഥിരതയില്ലാത്ത ടോപ്പ് ഓർഡറാണ് ഗുജറാത്തിനെ പിന്നോട്ടടിക്കുന്നത്. മാത്യു വെയ്ഡ് ഇതുവരെ ഒരു മികച്ച ഇന്നിംഗ്സ് കളിച്ചിട്ടില്ല. ശുഭ്മൻ […]

Football Sports

അണ്ടർ 17 വനിതാ ലോകകപ്പ് ഇന്ത്യയിൽ. വേദികൾ പ്രഖ്യാപിച്ചു

ഈ വർഷം നടക്കാനിരിക്കുന്ന അണ്ടർ 17 ഫിഫ വനിതാ ലോകകപ്പ് ഇന്ത്യയിൽ നടക്കും. ഗോവ, ഭുവനേശ്വർ, നവി മുംബൈ എന്നീ വേദികളിലായാണ് ലോകകപ്പ് നടക്കുക. മത്സരക്രമത്തിൻ്റെ നറുക്കെടുപ്പ് ജൂൺ 24ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ വച്ച് നടക്കും. ഒക്ടോബർ 11 മുതൽ 30 വരെയാണ് ലോകകപ്പ് നടക്കുക. 16 ടീമുകളാണ് ടൂർണമെൻ്റിൽ പങ്കെടുക്കുക. ആതിഥേയരായ ഇന്ത്യയെ കൂടാതെ ബ്രസീൽ, ചിലി, ചൈന, കൊളംബിയ, ജപ്പാൻ, ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഇതുവരെ യോഗ്യത നേടിയിട്ടുള്ളത്. ഇനി 9 ടീമുകൾ കൂടി […]

Football Kerala Sports

ജിജോ ജോസഫ് ക്യാപ്റ്റന്‍; സന്തോഷ് ട്രോഫി ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ കേരള ടീമില്‍ 13 പേര്‍ പുതുമുഖങ്ങളാണ്. തൃശൂര്‍ സ്വദേശി മിഡ് ഫീല്‍ഡര്‍ ജിജോ ജോസഫ് കേരളത്തെ നയിക്കും. വി മിഥുനും അജ്മലുമാണ് ഗോള്‍ കീപ്പര്‍മാര്‍. ജിജോ ജോസഫ്, വി. മിഥുന്‍, അജ്മല്‍, സഞ്ജു, സോയല്‍ ജോഷി, ബിപിന്‍ അജയന്‍, മുഹമ്മദ് സഹീഫ്, അജയ് അലക്‌സ്, സല്‍മാന്‍ കള്ളിയത്ത്, അര്‍ജുന്‍ ജയരാജ്, അഖില്‍, ഷിഖില്‍, ഫസലുറഹ്മാന്‍, നൗഫല്‍, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് റാഷിദ്, എം. വിഘ്‌നേഷ്, […]