ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യജയം കുറിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്. ദുബെയുടെയും ഉത്തപ്പയുടെയും സൂപ്പര്‍ പോരാട്ടമാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്. 23 റണ്‍സിനാണ് ചെന്നൈ ആര്‍സിബിയെ തോല്പിച്ചത്. ടോസ് നേടിയ ആര്‍സിബി ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബാറ്റ് ചെയ്ത ചെന്നൈ നാലു വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് അടിച്ചുകൂട്ടി. 46 പന്തില്‍ എട്ടു സിക്സും അഞ്ചു ബൗണ്ടറിയുമടക്കം 95 റണ്‍സ് നേടിയ ശിവം ദുബെയും 50 പന്തില്‍ ഒമ്പതു സിക്സും നാലു ഫോറുമടക്കം 88 റണ്‍സ് നേടിയ റോബിന്‍ ഉത്തപ്പയുമാണ് […]
Sports
തെരുവുകുട്ടികളുടെ ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യ വേദിയാവും
തെരുവുകുട്ടികൾക്കായുള്ള ക്രിക്കറ്റ് ലോകകപ്പിൻ്റെ രണ്ടാം പതിപ്പിനു വേദിയായി ഇന്ത്യ. 2023ലെ പുരുഷ ഏകദിന ലോകകപ്പിന് ഏതാനും ആഴ്ചകൾക്കു മുൻപാണ് ലോകകപ്പ് നടക്കുക. 16 രാജ്യങ്ങളിൽ നിന്നുള്ള 22 ടീമുകൾ ലോകകപ്പിൽ പങ്കെടുക്കും. ആൺ, പെൺകുട്ടികൾ അടങ്ങുന്നതാവും ടീമുകൾ. 2019ൽ ഇംഗ്ലണ്ടിൽ വച്ചാണ് ലോകകപ്പിൻ്റെ ആദ്യ പതിപ്പ് നടന്നത്. 8 ടീമുകൾ പങ്കെടുത്ത ലോകകപ്പിൽ ഇന്ത്യ ആയിരുന്നു ജേതാക്കൾ. ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ തകർത്താണ് ഇന്ത്യ കിരീടം ചൂടിയത്. 10 ദിവസമാണ് ലോകകപ്പ് നടക്കുക. ഇന്ത്യ ഉൾപ്പെടെ ബംഗ്ലാദേശ്, […]
രാഹുൽ ത്രിപാഠിക്കും വാഷിംഗ്ടൺ സുന്ദറിനും പരുക്ക്; സൺറൈസേഴ്സിനു തിരിച്ചടി
ഐപിഎലിൽ വിജയവഴിയിലേക്ക് തിരികെയെത്തിയെങ്കിലും സൺറൈസേഴ്സിനു തിരിച്ചടിയായി താരങ്ങളുടെ പരുക്ക്. ടോപ്പ് ഓർഡർ ബാറ്റർ രാഹുൽ ത്രിപാഠിക്കും സ്പിൻ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിനുമാണ് പരുക്കേറ്റിരിക്കുന്നത്. ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിൽ പരുക്കേറ്റ താരങ്ങൾ എന്ന് തിരികെയെത്തുമെന്നതിൽ വ്യക്തതയില്ല. മൂന്ന് ഓവർ മാത്രം എറിഞ്ഞാണ് വാഷിംഗ്ടൺ സുന്ദർ മടങ്ങിയത്. 3 ഓവറിൽ വെറും 14 റൺസ് മാത്രമേ താരം വഴങ്ങിയിരുന്നുള്ളൂ. വാഷിംഗ്ടണ് രണ്ടോ മൂന്നോ ദിവസത്തെ വിശ്രമം വേണ്ടിവന്നേക്കുമെന്നാണ് വിവരം. മത്സരത്തിൻ്റെ 14ആം ഓവറിലാണ് ത്രിപാഠിയ്ക്ക് പരുക്കേറ്റത്. രാഹുൽ […]
എഎഫ്സി ചാമ്പ്യൻസ് ലീഗ്; ചരിത്ര വിജയവുമായി മുംബൈ സിറ്റി
ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻസ് ലീഗിൽ ചരിത്ര ജയവുമായി മുംബൈ സിറ്റി എഫ്സി. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ ഇറാഖ് ക്ലബായ എയർ ഫോഴ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മുംബൈ പരാജയപ്പെടുത്തിയത്. ഒരു ഗോളിനു പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് മുബൈ വിജയിച്ചത്. എഎഫ്സി ചാമ്പ്യൻസ് ലീഗിൽ ഒരു ഇന്ത്യൻ ടീം നേടുന്ന ആദ്യ ജയമാണിത്. മത്സരത്തിലെ ആധിപത്യം ഇറാഖ് ക്ലബിനു തന്നെ ആയിരുന്നു. എന്നാൽ, ആദ്യ പകുതിയിൽ ഗോളുകൾ നേടാൻ അവർക്ക് സാധിച്ചില്ല. മുംബൈ സിറ്റിയുടെ പഴുതടച്ച […]
ടെസ്റ്റ് പരമ്പര ഒഴിവാക്കി ഐപിഎൽ കളിക്കാൻ പോയവർ ഇനി ടീമിലെത്തിയേക്കില്ല; ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ഒഴിവാക്കി ഐപിഎൽ കളിക്കാൻ പോയവർ ഇനി ടീമിലെത്തിയേക്കില്ലെന്ന് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡീൻ എൽഗർ. നേരത്തെ തന്നെ ബംഗ്ലാദേശ് പരമ്പര ഒഴിവാക്കി ഐപിഎൽ കളിക്കാൻ പോയ താരങ്ങൾക്കെതിരെ എൽഗർ നിലപാടെടുത്തിരുന്നു. ക്യാപ്റ്റൻ്റെ പുതിയ വെളിപ്പെടുത്തൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ തന്നെ വലിയ ചലനങ്ങളുണ്ടായേക്കും. “ഐപിഎൽ കളിക്കാൻ പോയവർ ഇനി എപ്പൊഴെങ്കിലും ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുമോ എന്നറിയില്ല. അത് എൻ്റെ കയ്യിലല്ല.”- എൽഗർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഗീസോ റബാഡ, മാർക്കോ ജാൻസൺ, ലുങ്കി എങ്കിഡി, ആൻറിച് നോർക്ക്യെ, റസ്സി […]
ഇമ്രാൻ ഖാൻ പുറത്ത്; പിസിബി ചെയർമാൻ സ്ഥാനത്തുനിന്ന് റമീസ് രാജ രാജിവച്ചേക്കും
പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് റമീസ് രാജ രാജിവച്ചേക്കും. അവിശ്വാസ പ്രമേയം പാസായി പാകിസ്താൻ പ്രധാന മന്ത്രി ഇമ്രാൻ ഖാൻ പുറത്തായതോടെയാണ് റമീസ് രാജയും രാജിക്കൊരുങ്ങുന്നത്. ഇമ്രാൻ ഖാൻ്റെ പിന്തുണയോടെയാണ് റമീസ് ചെയർമാൻ സ്ഥാനത്തെത്തിയത്. പുതിയ പ്രധാനമന്ത്രിയുടെ പിന്തുണയില്ലെങ്കിൽ അദ്ദേഹത്തിന് രാജിവച്ചൊഴിയേണ്ടിവരും. (imran khan ramiz raja) അതേസമയം, ചതുർരാഷ്ട്ര ക്രിക്കറ്റ് ടൂർണമെൻ്റിനുള്ള പിസിബി ചെയർമാൻ റമീസ് രാജയുടെ ആശയം രാജ്യാന്തര ക്രിക്കറ്റ് കമ്മറ്റി തള്ളിയിരുന്നു. ഇന്ത്യ, പാകിസ്താൻ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ടീമുകൾ അടങ്ങിയ […]
ഡെവലപ്‌മെന്റ് ലീഗ്; ബിജോയും വിൻസിയും ഉൾപ്പെടെ പ്രമുഖരെ നിരത്തി ബ്ലാസ്റ്റേഴ്സ്
പ്രഥമ റിയലയൻസ് ഫൗണ്ടേഷൻ ഡെവലപ്മെൻ്റ് ലീഗിനുള്ള കേരള ബ്ലാസ്റ്റേഴ്സ് സംഘത്തെ പ്രഖ്യാപിച്ചു. ഐ എസ് എലിൽ ബ്ലാസ്റ്റേഴ്സ് ടീമിലുണ്ടായിരുന്ന ചില യുവതാരങ്ങൾ ഉൾപ്പെടെയുള്ള 23 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 15 മുതൽ ഗോവയിലാണ് ഡെവലപ്‌മെൻ്റ് ലീഗ് നടക്കുക. സൂപ്പർ ലീഗിനുള്ള ടീമിൽ ഉൾപ്പെട്ടിരുന്ന ഏഴ് യുവതാരങ്ങളാണ് ബ്ലാസ്റ്റേഴ്സ് ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്. മധ്യനിര താരങ്ങളായ ആയുഷ് അധികാരി, ഗിവ്സൺ സിങ്, വിൻസി ബരെറ്റോ, പ്രതിരോധ താരങ്ങളായ സഞ്ജീവ് സ്റ്റാലിൻ, വി ബിജോയ്, ഗോൾ കീപ്പർമാരായ സച്ചിൻ […]
സാമ്പത്തിക പ്രതിസന്ധി; ഏഷ്യാ കപ്പ് നടത്തിപ്പവകാശം ശ്രീലങ്കയ്ക്ക് നഷ്ടമായേക്കും
ഈ വർഷത്തെ ഏഷ്യാ കപ്പ് നടത്തിപ്പവകാശം ശ്രീലങ്കയ്ക്ക് നഷ്ടമാവും. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് വേദി മാറ്റാൻ അണിയറയിൽ നീക്കം തുടങ്ങിയത്. ഈ വർഷം ഓഗസ്റ്റ് 27 മുതൽ സെപ്തംബർ 11 വരെ ടി-20 ഫോർമാറ്റിലാണ് ഏഷ്യാ കപ്പ് തീരുമാനിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ ഐപിഎൽ സംപ്രേഷണം നിർത്തിവച്ചിരുന്നു. ഏഷ്യാ കപ്പ് പോലെ ഒരു വലിയ ക്രിക്കറ്റ് ടൂർണമെൻ്റ് നടത്താൻ ഇപ്പോൾ ശ്രീലങ്കയുടെ സാമ്പത്തിക സ്ഥിതിയ്ക്ക് സാധിക്കില്ലെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഐസിസി ഉടൻ തീരുമാനമെടുക്കും. 6 […]
‘അൽ രിഹ്ല’ എത്തി, വില 13,000 രൂപ; ലോകകപ്പ് ആവേശത്തിന് കിക്ക് ഓഫ് ആയി മലപ്പുറം
ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക പന്തായ ‘അൽ രിഹ്ല’ മഞ്ചേരിയിലെത്തി. 620 ഖത്തർ റിയാലാണ് പന്തിന്‍റെ വില. ഏകദേശം 13,000 രൂപയാണ് നാട്ടിലെ വില. ഫിഫ സ്‌പോർട്‌സ് ഉടമ മുഹമ്മദ് സലീമാണ് ഖത്തറിൽ നിന്ന് പന്ത് ഫുട്‌ബോളിന്റെ ഈറ്റില്ലമായ മലപ്പുറം ജില്ലയിലേക്ക് എത്തിച്ചത്. യാത്ര, സഞ്ചാരം എന്നാണ് അൽ രിഹ്ല എന്ന അറബി വാക്കിന്റെ ഭാഷാർഥം. സംഘാടകരുടെ അനുമതി കിട്ടിയാൽ പന്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ നടക്കുന്ന പയ്യനാട്ട് ഫുട്ബോള്‍ മൈതാനത്ത് പ്രദർശനം നടത്തുമെന്ന് സലീം പറയുന്നു. ഖത്തറിലുള്ള […]
പി വി സിന്ധുവും കെ ശ്രീകാന്തും കൊറിയ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ സെമിയിൽ
ഇന്ത്യയുടെ പി വി സിന്ധുവും കെ ശ്രീകാന്തും കൊറിയ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ സെമിയിലെത്തി. വനിതാ വിഭാഗം സിംഗിള്‍സില്‍ തായ്‌ലന്‍ഡിന്‍റെ ബുസാനന്‍ ഒങ്ബാമ്രുന്‍ഫാനിനെ നേരിട്ടുള്ള ഗെയിമുകളില്‍ തകര്‍ത്താണ് സിന്ധുവിന്‍റെ മുന്നേറ്റം. സ്കോര്‍ 21-10 21-16. ശനിയാഴ്ചയാണ് സെമി പോരാട്ടം. സെമിയില്‍ സിന്ധുവിന് കടുത്ത എതിരാളിയാണ് കാത്തിരിക്കുന്നത്. രണ്ടാം സീഡായ കൊറിയയുടെ ആന്‍ സ്യുയോങ് ആണ് സെമിയില്‍ സിന്ധു നേരിടുക. കഴിഞ്ഞ വര്‍ഷം സ്യുയോങിനോട് സിന്ധു രണ്ട് തവണ പരാജയപ്പെട്ടിരുന്നു. അതേസമയം പുരുഷ വിഭാഗത്തില്‍ ലോകചാമ്പ്യന്‍ഷിപ്പ് വെള്ളി മെഡല്‍ ജേതാവായ […]












