Cricket Sports

തീമിന്നലായി ഉമ്രാൻ മാലിക്ക്; ഇടിമിന്നലായി തെവാട്ടിയയും റാഷിദും; ത്രില്ലറിൽ ഗുജറാത്തിന് അവിശ്വസനീയ ജയം

ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് അവിശ്വസനീയ ജയം. അഞ്ച് വിക്കറ്റിനാണ് ഗുജറാത്ത് ജയം കുറിച്ചത്. ഹൈദരാബാദ് മുന്നോട്ടുവച്ച 196 റൺസ് വിജയലക്ഷ്യം അവസാന പന്തിൽ ഗുജറാത്ത് മറികടന്നു. ജയത്തോടെ ഗുജറാത്ത് പോയിൻ്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 68 റൺസെടുത്ത വൃദ്ധിമാൻ സാഹയാണ് ഗുജറാത്തിൻ്റെ ടോപ്പ് സ്കോറർ. രാഹുൽ തെവാട്ടിയ 40 ഉം റാഷിദ് ഖാൻ 38ഉം റൺസെടുത്ത് പുറത്താവാതെ നിന്നു. ഹൈദരാബാദിനായി ഉമ്രാൻ മാലിക്ക് അഞ്ച് വിക്കറ്റ് വീഴ്ത്തി. താരത്തിൻ്റെ ഐപിഎൽ കരിയറിലെ ആദ്യ […]

Football Sports

സന്തോഷ് ട്രോഫി; കപ്പിലേക്ക് കേരളത്തിന് രണ്ട് മത്സരങ്ങള്‍ മാത്രം; ഇന്ന് കര്‍ണാടകയെ നേരിടും

സന്തോഷ് ട്രോഫിയില്‍ മുത്തമിടാന്‍ ഇനി കേരള ടീമിന് രണ്ട് മത്സരങ്ങളുടെ ദൂരം മാത്രം. ഇന്ന് നടക്കുന്ന ആദ്യ സെമി ഫൈനലില്‍ കേരളം കര്‍ണാടകയെ നേരിടും. രാത്രി 8.30ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. നാളെ നടക്കുന്ന രണ്ടാമത്തെ സെമിയില്‍ മണിപ്പൂരിന്റെ എതിരാളികള്‍ ബംഗാളാണ്. സന്തോഷ് ട്രോഫി ഫുട്‌ബോള്‍ സെമി ഫൈനലില്‍ കേരളം ഇന്ന് കളത്തിലിറങ്ങുമ്പോള്‍ അന്തിമ ഫലത്തില്‍ കപ്പില്‍ മുത്തമിടണമെന്ന് മാത്രമാണ് കേരള ടീമിന്റെ ലക്ഷ്യം. മധ്യനിരയുടെ കരുത്തിലാണ് കേരളം ഇന്ന് കളത്തിലിറങ്ങുക. ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെയും […]

Football Sports

അനസ് എടത്തൊടികയ്ക്ക് കായിക മന്ത്രി സർക്കാർ ജോലി ഉറപ്പ് നൽകിയെന്ന് കൊണ്ടോട്ടി എംഎൽഎ

ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തൊടികയ്ക്ക് സർക്കാർ ജോലി ലഭിക്കുമെന്ന് കൊണ്ടോട്ടി എംഎൽഎ ടിവി ഇബ്രാഹിം. താരത്തിന് സർക്കാർ ജോലി നൽകുമെന്ന് കായിക മന്ത്രി എ അബ്ദുൽ റഹ്മാൻ തനിക്ക് ഉറപ്പ് നൽകിയെന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ തനിക്ക് സർക്കാർ ജോലി ലഭിക്കാതിരിക്കാൻ മുൻ താരങ്ങൾ ചരടുവലിച്ചു എന്ന് അനസ് തുറന്നുപറഞ്ഞിരുന്നു. ഇതിനു പിന്നാലെ അനസിനു വേണ്ടി നിരവധി ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. ടിവി ഇബ്രാഹിമിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: […]

Cricket Sports

എറിഞ്ഞുപിടിച്ച് രാജസ്ഥാൻ; ആർസിബിക്കെതിരെ ജയം 29 റൺസിന്

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. റൺസിനാണ് രാജസ്ഥാൻ ബാംഗ്ലൂരിനെ വീഴ്ത്തിയത്. 145 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂർ 115 റൺസ് എടുക്കുന്നതിനിടെ 19.3 ഓവറിൽ ഓൾഔട്ടായി. 23 റൺസെടുത്ത ഫാഫ് ഡുപ്ലെസിയാണ് ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ. രാജസ്ഥാനു വേണ്ടി കുൽദീപ് സെൻ നാലും അശ്വിൻ മൂന്നും വിക്കറ്റ് വീതം വീഴ്ത്തി. താരതമ്യേന കുറഞ്ഞ വിജയലക്ഷ്യവുമായി ഇറങ്ങിയ ആർസിബിയ്ക്കും മോശം തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് ഇറങ്ങിയിട്ടും വിരാട് കോലി ഒരിക്കൽ കൂടി നിരാശപ്പെടുത്തി. 9 […]

Cricket Sports

ഐപിഎൽ: ഇന്ന് സഞ്ജുവും സംഘവും ആർസിബിക്കെതിരെ

ഐപിഎലിൽ ഇന്ന് രാജസ്ഥൻ റോയൽസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. പൂനെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. പോയിൻ്റ് പട്ടികയിൽ രാജസ്ഥാൻ റോയൽസ് മൂന്നാമതും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ അഞ്ചാമതുമാണ്. രണ്ട് ടീമുകൾക്കും അഞ്ച് ജയം സഹിതം 10 പോയിൻ്റ് വീതം ഉണ്ടെങ്കിലും രാജസ്ഥാൻ ഏഴ് മത്സരങ്ങളും ബാംഗ്ലൂർ എട്ട് മത്സരങ്ങളുമാണ് കളിച്ചിട്ടുള്ളത്. രാജസ്ഥാൻ്റെ നെറ്റ് റൺ റേറ്റും മികച്ചതാണ്. ഇന്ന് വിജയിച്ചാൽ ബാംഗ്ലൂർ രണ്ടാമതെത്തും. രാജസ്ഥാൻ വിജയിച്ചാൽ സഞ്ജുവും സംഘവും […]

Football Sports

സന്തോഷ് ട്രോഫി; ആദ്യ സെമിയിൽ കേരളം കർണാടകയെ നേരിടും

സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ സെമി ലൈനപ്പായി. ആദ്യ സെമിയിൽ ഗ്രൂപ്പ് എ ചാമ്പ്യന്മാരായ കേരളം രണ്ടാം സ്ഥാനക്കാരായ കർണാടകയെ നേരിടും. ഗുജറാത്തിനെതിരായ നിർണായക മത്സരത്തിൽ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ജയിച്ചാണ് കർണാടക സെമിയിലെത്തിയത്. 28ന് രാത്രി 8 മണിക്കാണ് കേരളം കർണാടക പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിയാതെയാണ് കേരളം സെമിക്ക് യോഗ്യത നേടിയത്. മൂന്ന് ജയവും ഒരു സമനിലയുമാണ് ടീമിന്‍റെ സമ്പാദ്യം. രണ്ട് ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി ഏഴ് പോയിന്‍റ് സ്വന്തമാക്കിയ കര്‍ണാടക […]

Football

വിൻസി ബരെറ്റോയുടെ നിർണായക ഗോൾ; ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ മൂന്നാം ജയം

ഡെവലപ്മെൻ്റ് ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ മൂന്നാം ജയം. ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സി റിസർവ് നിരയെ കീഴടക്കിയാണ് ബ്ലാസ്റ്റേഴ്സ് മൂന്നാം ജയം കുറിച്ചത്. മടക്കമില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. ഹൈദരാബാദ് എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി ക്യാമ്പയിൻ ആരംഭിച്ച ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിനു വീഴ്ത്തി. ബ്ലാസ്റ്റേഴ്സ് തന്നെയാണ് കളി നിയന്ത്രിച്ചതെങ്കിലും ചെന്നൈയിൻ എഫ്സി പ്രതിരോധം ഉറച്ചുനിന്നതോടെ കളി സമനിലയാകുമെന്ന് തോന്നിയിരുന്നു. എങ്കിലും അവസാന […]

Cricket

‘ഐപിഎല്ലിൽ സൂപ്പർ സാറ്റർഡേ’; ഇന്ന് രണ്ട് മത്സരങ്ങൾ

ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. രാത്രി 8 ന് നടക്കുന്ന രണ്ടാം കളിയിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സൺ റൈസേഴ്സ് ഹൈദ്രാബാദുമായി ഏറ്റുമുട്ടും. കൊൽക്കത്തയ്ക്കും ബാംഗ്ലൂറിനും ഇന്നത്തെ മത്സരം നിർണായകമാണ്. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ നേടിയ ജയത്തിൻ്റെ ആത്മവിശ്വാസത്തിലാണ് ഗുജറാത്ത് ടൈറ്റൻസ് ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരം നഷ്ടമായ നായകൻ ഹാർദിക് പാണ്ഡ്യ ഇന്ന് തിരിച്ചെത്തും. ശക്തമായ […]

Football Sports

സന്തോഷ് ട്രോഫി; സെമി ഉറപ്പിക്കാൻ കേരളം, എതിരാളി മേഘാലയ

സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ സെമി ഫൈനൽ ഉറപ്പിക്കാൻ കേരളം ഇന്നിറങ്ങും. രാത്രി 8.00 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മേഘാലയയാണ് കേരളത്തിന്റെ എതിരാളി. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച കേരളം ആറ് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. ആദ്യ മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളിന് രാജസ്ഥാനെ മുട്ടുകുത്തിച്ചു. രണ്ടാം മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് കരുത്തരായ ബംഗാളിനെതിരെ വിജയം. സെമി ഫൈനൽ ഉറപ്പിക്കാനായി ഒരു ഒന്നൊന്നര വരവ് തന്നെയാണ് കേരളത്തിന്റെത്. ചാമ്പ്യൻഷിപ്പിലെ ക്ലാസിക് […]

Cricket Sports

ലഖ്നൗവിനെ തകർത്ത് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍; പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനം

ഐപിഎല്ലില്‍ 18 റണ്‍സിന് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. സ്കോര്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 181-6, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് 20 ഓവറില്‍ 163-8. 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സിലൊതുങ്ങി. ഏഴ് കളികളില്‍ നിന്ന് 10 പോയിന്‍റാണ് ബാംഗ്ലൂരിനുള്ളത്. ഗുജറാത്ത് ടൈറ്റന്‍സാണ് പോയന്‍റ് പട്ടികയില്‍ ഒന്നാമത്. ബാംഗ്ലൂർ രണ്ടാമതെത്തിയതോടെ രാജസ്ഥാന്‍ റോയല്‍സ് മൂന്നാം […]