Cricket

ചെന്നൈയും പുറത്തേക്ക്; ഐപിഎല്ലില്‍ ബാംഗ്ലൂരിന് 13 റൺസ് ജയം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വീഴ്ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നാലാം സ്ഥാനത്ത്. 13 റണ്‍സിനായിരുന്നു ചെന്നൈയുടെ തോൽവി. ഏഴാം തോല്‍വിയോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തപ്പോൾ ചെന്നൈയുടെ പോരാട്ടം 160ൽ അവസാനിച്ചു. ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്‌വാദും – ഡെവോണ്‍ കോണ്‍വെയും ചേര്‍ന്ന് 40 പന്തില്‍ 54 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. ഭേദപ്പെട്ട തുടക്കം ലഭിച്ച […]

Cricket

ഐപിഎല്ലിൽ ഇന്ന് ചെന്നൈ ബാംഗ്ലൂർ പോരാട്ടം

ഐപിഎല്ലിലെ 49-ാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടും. രാത്രി 7.30-ന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമിനും ഇന്നത്തെ കളി നിർണായകമാണ്. കരുത്തർ അണിനിരക്കുന്നതാണ് ആർ‌സി‌ബി ബാറ്റിംഗ് നിര. പക്ഷേ ഒരു ടീം എന്ന നിലയിൽ അവർ ബഹുദൂരം പിന്നിൽ. മുൻ നായകൻ വിരാട് കോലി മോശം ഫോമിലാണ്. ഓസ്‌ട്രേലിയയുടെ ഗ്ലെൻ മാക്‌സ്‌വെല്ലിനും ഇതുവരെ ആറ് മത്സരങ്ങളിൽ നിന്ന് 124 റൺസ് മാത്രമാണ് നേടാനായത്. ക്യാപ്റ്റൻ ഫാഫ് ഡു […]

Football Sports

സന്തോഷ് ട്രോഫി കേരളം ബംഗാൾ ഫെെനൽ ഇന്ന്; സുവർണ കിരീടത്തിൽ മുത്തമിടാൻ കേരളം

ആതിഥേയരായ കേരളവും കരുത്തരായ പശ്ചിമ ബംഗാളും തമ്മിലുള്ള സന്തോഷ് ട്രോഫി ഫൈനൽ ഇന്ന് രാത്രി എട്ടുമുതൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യൻ ഫുട്‌ബോളിന്റെ ശക്തിസൗന്ദര്യങ്ങൾ മുഖാമുഖം. ഹൃദയം പറിച്ചുനൽകിയ ആരാധകർക്ക് സുവർണ കിരീടത്തിൽ കുറഞ്ഞതൊന്നും നൽകാൻ കേരളം ആഗ്രഹിക്കുന്നില്ല. അപ്പുറത്ത് ചരിത്രത്തിൽ ഒരു തൂവൽകൂടി തുന്നിച്ചേർക്കാൻ ബംഗാൾ. ദേശീയ ഫുട്‌ബോളിൽ ഇതൊരു ക്ലാസിക്‌ വിരുന്നാകും. സാധ്യതയിൽ കേരളത്തിനാണ് മുൻതൂക്കം. ഗ്രൂപ്പ് എ യിൽ ഒന്നാംസ്ഥാനക്കാരായാണ് വരവ്. തോൽവിയറിയാത്ത മുന്നേറ്റം. ബംഗാളിനെ രണ്ട് ഗോളുകൾക്ക് തകർത്ത മികവ്. […]

Cricket Sports

ഐപിഎൽ: രാജസ്ഥാൻ റോയൽസിന് ഇന്ന് കൊൽക്കത്ത എതിരാളികൾ

ഐപിഎലിൽ രാജസ്ഥാൻ റോയൽസിന് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എതിരാളികൾ. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. 9 മത്സരങ്ങളിൽ 6 ജയം സഹിതം 12 പോയിൻ്റുള്ള രാജസ്ഥാൻ റോയൽസ് പോയിൻ്റ് പട്ടികയിൽ മൂന്നാമതും ഇത്ര മത്സരങ്ങളിൽ നിന്ന് 3 ജയം മാത്രമുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പട്ടികയിൽ എട്ടാം സ്ഥാനത്തുമാണ്. റോയൽസിന് പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കാനും നൈറ്റ് റൈഡേഴ്സിന് പ്ലേ ഓഫ് സാധ്യത നിലനിർത്താനും ജയം അനിവാര്യമാണ്. തുടരെ അഞ്ച് മത്സരങ്ങൾ പരാജയപ്പെട്ടാണ് […]

Sports

ഇനി കായിക കരുത്തിന്റെ 10 നാളുകള്‍; കേരള ഗെയിംസ് 2022ന് ഇന്ന് തുടക്കമാകും

വരുന്ന 10 ദിവസങ്ങള്‍ കേരളത്തിന് കായിക കരുത്തിന്റെ ദിനങ്ങളാണ്. പുതിയ വേഗവും ഉയരവും ദൂരവുമൊക്കെ കണ്ടെത്താന്‍ 14 ജില്ലകളില്‍ നിന്നുള്ള 7,000 കായിക താരങ്ങള്‍ അണിനിരക്കുന്ന പ്രഥമ കേരള ഗെയിംസ് 2022ന് ഇന്ന് തുടക്കമാകും. കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗെയിംസ് വൈകിട്ട് 5.30 ന് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ കായിക മന്ത്രി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കേരള ഒളിമ്പിക് അസോസിയേഷന്റെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിനര്‍ഹയായ ബോക്‌സര്‍ മേരി കോമിന് അവാര്‍ഡും പ്രശസ്തി പത്രവും സമ്മാനിക്കും. […]

Cricket Sports

ആദ്യ ജയം തേടി മുംബൈ ഇന്ന് രാജസ്ഥാനെതിരേ, ആര്‍സിബി ഗുജറാത്തിനെ നേരിടും

ഐപിഎല്ലിൽ ഇന്ന് രണ്ടു മത്സരങ്ങൾ. ആദ്യ കളിയിൽ ഗുജറാത്ത് ടൈറ്റന്‍സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. രണ്ടാം മത്സരത്തിൽ കളിച്ച 8 എണ്ണവും തോറ്റ മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസുമായി ഏറ്റുമുട്ടും. 5 തവണ കപ്പുയർത്തിയ മുംബൈയ്ക്ക് ഈ സീസണിൽ ഒരു ജയമെങ്കിലും സ്വന്തമാക്കാൻ കഴിയുമോ എന്നാണ് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. നാണക്കേടിന്റെ പടുകുഴിയിൽ വീണ മുംബൈ, ഇന്നും തോൽക്കുകയാണെങ്കിൽ നായകൻ ഉൾപ്പെടെ പല പ്രമുഖർ ടീമിന് പുറത്താകും എന്നതിൽ സംശയമില്ല. ടൂർണമെന്റിൽ നിന്ന് മുംബൈ ഇന്ത്യൻസ് […]

Football Sports

സന്തോഷ് ട്രോഫി; കേരളം – ബം​ഗാൾ ഫൈനൽ തിങ്കളാഴ്ച്ച മഞ്ചേരി സ്റ്റേഡിയത്തിൽ

സന്തോഷ് ട്രോഫിയിൽ കേരളം – ബം​ഗാൾ ഫൈനൽ തിങ്കളാഴ്ച്ച മഞ്ചേരി സ്റ്റേഡിയത്തിൽ നടക്കും. രണ്ടാം സെമിയില്‍ മണിപ്പൂരിനെ പരാജയപ്പെടുത്തിയാണ് ബംഗാള്‍ ഫൈനലിലെത്തിയത്. ബംഗാളിന്റെ വിജയം എതിരില്ലാത്ത മൂന്ന് ഗോളിനാണ്. ബംഗാള്‍ സന്തോഷ് ട്രോഫി ഫൈനലില്‍ എത്തുന്നത് 46–ാം തവണയാണ്. അതില്‍ 32 തവണയും അവർ ചാംപ്യന്മാരാവുകയും ചെയ്തു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി 8 മണിക്കാണ് ഫൈനല്‍. കേരളവും ബംഗാളും ഫൈനലിൽ നേര്‍ക്കുനേര്‍ വരുന്നത് നാലാം തവണയാണ്. 1989, 1994 വര്‍ഷങ്ങളിലെ ഫൈനലില്‍ ബംഗാളിനായിരുന്നു വിജയം. അവസാനമായി […]

Football Sports

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ പരിശീലകൻ റാൽഫ് റാഗ്നിക്ക് ഇനി ഓസ്ട്രിയയയെ പരിശീലിപ്പിക്കും

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചർ യുണൈറ്റഡിൻ്റെ മുൻ പരിശീലകൻ റാൽഫ് റാഗ്നിക്ക് ഇനി ഓസ്ട്രിയൻ ദേശീയ ഫുട്ബോൾ ടീമിനെ പരിശീലിപ്പിക്കും. ഓസ്ട്രിയൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻ്റ് ഗെർഹാഡ് മില്ലെറ്റിച് ആണ് ഇക്കാര്യം അറിയിച്ചത്. ഓസ്ട്രിയൻ പരിശീലകനായെങ്കിലും റാൽഫ് മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ഉപദേശകനായി തുടരും. അതേസമയം, മാഞ്ചസ്റ്റർ യുനൈറ്റഡിനെ പരിശീലിപ്പിക്കാൻ ഡച്ച് കോച്ച് എറിക് ടെൻ ഹാഗിനെ നിയമിച്ചിരുന്നു. ടെൻ ഹാഗ് പുതിയ പരിശീലകനായി ചുമതലയേറ്റ വിവരം ക്ലബ് തന്നെ ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി […]

Football Sports

സന്തോഷ് ട്രോഫി: സൂപ്പർ സബ് ജെസിൻ; നേടിയത് അഞ്ച് ഗോളുകൾ; കേരളം ഫൈനലിൽ

സന്തോഷ് ട്രോഫി സെമിഫൈനലിൽ കർണാടകയെ തകർത്ത് കേരളം. മൂന്നിനെതിരെ 7 ഗോളുകൾക്കാണ് കേരളത്തിൻ്റെ ജയം. ഒരു ഗോളിനു പിന്നിൽ നിന്നതിനു ശേഷമാണ് കേരളം തിരികെവന്നത്. കേരളത്തിനായി ജെസിൻ അഞ്ച് ഗോളുകൾ നേടി. ആദ്യ പകുതിയിൽ സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലിറങ്ങിയാണ് ജെസിൻ അസാമാന്യ പ്രകടനം നടത്തിയത്. പയ്യനാട് നടന്ന മത്സരത്തിൽ കേരളം തന്നെയാണ് മികച്ചുനിന്നത്. തുടക്കം മുതൽ ആക്രമിച്ചുകളിച്ച കേരളത്തിനു മുന്നിൽ കർണാടക ചൂളി. തുടരെ ആക്രമണങ്ങൾ നടത്തിയെങ്കിലും ഗോളുകളൊന്നും പിറന്നില്ല. 25ആം മിനിട്ടിൽ സ്റ്റേഡിയത്തെ നിശബ്ദമാക്കി കർണാടക ഗോളടിച്ചു. […]

Football Sports

സന്തോഷ് ട്രോഫിയില്‍ എതിരാളിയെ കാത്ത് കേരളം; ഇന്ന് മണിപ്പൂരും വെസ്റ്റ് ബംഗാളും ഏറ്റുമുട്ടും

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സെമിയില്‍ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ മണിപ്പൂരും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ വെസ്റ്റ് ബംഗാളും തമ്മില്‍ ഇന്ന് ഏറ്റുമുട്ടും. വെകീട്ട് 8.30 ന് പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റ് നേടിയാണ് വെസ്റ്റ് ബംഗാള്‍ സെമിക്ക് യോഗ്യത നേടിയത്. മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റോടെയാണ് മണിപ്പൂര്‍ സെമിക്ക് യോഗ്യത നേടിയത്. ഇന്നലെ നടന്ന സെമിഫൈനല്‍ പോരാട്ടത്തില്‍ കര്‍ണാടകയെ […]