അര്‍ജന്റീനയോടും ബ്രസീലിനോടും ലോകകപ്പ് യോഗ്യതാ മത്സരം വീണ്ടും കളിക്കാന്‍ നിര്‍ദേശിച്ച് ഫിഫ. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 21ന് ബ്രസീലില്‍ നടന്ന അര്‍ജന്റീന-ബ്രസീല്‍ യോഗ്യതാ മത്സരം അര്‍ജന്റീന താരങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ ക്വാറന്റീന്‍ നിബന്ധനകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യപ്രവര്‍ത്തകര്‍ ഇടപെട്ട് നിര്‍ത്തിവെച്ചിരുന്നു. കിക്കോഫ് കഴിഞ്ഞ് മിനിറ്റുകള്‍ക്കകമായിരുന്നു ആരോഗ്യപ്രവര്‍ത്തകരുടെ നാടകീയ ഇടപെടലുണ്ടായത്. പിന്നീട് ഈ മത്സരം നടത്തിയില്ല. ഫിഫ നിര്‍ദേശപ്രകാരം വീണ്ടും മത്സരിക്കാന്‍ സന്തോഷമേയുളളൂവെന്ന് അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ഫുട്‌ബോള്‍ അസോസിയേഷനുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇരുടീമുകളും ഈ വര്‍ഷം ഖത്തറില്‍ നടക്കുന്ന […]
Sports
ഐപിഎൽ: ഇന്ന് അവസാന സ്ഥാനക്കാരുടെ പോര്; മുംബൈ കൊൽക്കത്തയ്ക്കെതിരെ
ഐപിഎലിൽ ഇന്ന് അവസാന സ്ഥാനക്കാരുടെ പോര്. മുംബൈ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. രാത്രി 7.30നാണ് മത്സരം. 11 മത്സരങ്ങളിൽ 4 ജയം സഹിതം 8 പോയിൻ്റുള്ള കൊൽക്കത്ത പട്ടികയിൽ 9ആമതും 10 മത്സരങ്ങളിൽ രണ്ട് ജയം സഹിതം 4 പോയിൻ്റുള്ള മുംബൈ 10ആം സ്ഥാനത്തുമാണ്. ഇരു ടീമുകളും ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ പാറ്റ് കമ്മിൻസിൻ്റെ റെക്കോർഡ് ഫിഫ്റ്റിയുടെ ബലത്തിൽ കൊൽക്കത്ത വിജയിച്ചിരുന്നു. ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ […]
ചെന്നൈ പ്ലേ ഓഫിൽ കടന്നില്ലെങ്കിൽ അത് ലോകാവസാനമൊന്നും അല്ല: എംഎസ് ധോണി
ചെന്നൈ സൂപ്പർ കിംഗ്സ് ഐപിഎൽ പ്ലേ ഓഫിൽ കടന്നില്ലെങ്കിൽ അത് ലോകാവസാനമൊന്നും അല്ലെന്ന് ക്യാപ്റ്റൻ എംഎസ് ധോണി. നെറ്റ് റൺ റേറ്റിനെപ്പറ്റി ആലോചിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരായ തകർപ്പൻ വിജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു ധോണി. “നേരത്തെ, ഇങ്ങനെയൊരു ജയം ഉണ്ടായെങ്കിൽ നന്നായിരുന്നു. ഒരു പെർഫക്ട് ഗെയിമായിരുന്നു അത്. നമ്മൾ പ്ലേ ഓഫിൽ കടന്നാൽ, അത് കൊള്ളാം. ഇനി നമ്മൾ പ്ലേ ഓഫ് കളിച്ചില്ലെങ്കിൽ, അത് ലോകാവസാനമൊന്നും അല്ല. എനിക്ക് കണക്ക് അത്ര താത്പര്യമില്ല. […]
ഇന്ത്യയുടെ വിൻഡീസ് പര്യടനം ജൂലായ് 22 മുതൽ
ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം ജൂലായ് 22 മുതൽ. അഞ്ച് ടി-20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് പര്യടനത്തിലുള്ളത്. ട്രിനിഡാഡിലെ ക്വീൻസ് പാർക്ക് ഓവലിലാണ് ഏകദിന മത്സരങ്ങൾ നടക്കുക. ടി-20 മത്സരങ്ങൾ മൂന്ന് സ്റ്റേഡിയങ്ങളിലായാണ്. അവസാന രണ്ട് ടി-20 മത്സരങ്ങൾ അമേരിക്കയിലെ ഫ്ലോറിഡയിലാണ്. ജൂലായ് 22, 24, 27 തീയതികളിലാവും ഏകദിന മത്സരങ്ങൾ. 29ന് ആദ്യ ടി-20 നടക്കും. പുതുതായി നിർമിച്ച ബ്രയാൻ ചാൾസ് ലാറ സ്റ്റേഡിയത്തിലാവും മത്സരം. ഓഗസ്റ്റ് 1, 2 തീയതികളിലായ സെൻ്റ് കിറ്റ്സ് […]
ഐപിഎൽ; ഇന്ന് രണ്ട് മത്സരങ്ങൾ
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രണ്ട് മത്സരങ്ങൾ. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 3.30 ന് രാജസ്ഥാൻ റോയൽസും പഞ്ചാബ് കിംഗ്സും തമ്മിലാണ് ആദ്യത്തെ മത്സരം. രണ്ടാം മത്സരത്തിൽ ലക്നൗ സൂപ്പർ ജയൻ്റ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. പൂനെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് ഈ മത്സരം. തുടരെ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ട് സമ്മർദ്ദത്തിലാണ് രാജസ്ഥാൻ. സീസണിൽ ഇതുവരെ ടീമിനെ ചുമലിലേറ്റിയ ജോസ് ബട്‌ലറും യുസ്‌വേന്ദ്ര ചഹാലും നിറം മങ്ങിയതാണ് ടീം പരാജയപ്പെടാൻ […]
ഐപിഎല്‍; ഗുജറാത്തിനെതിരെ മുംബൈയ്ക്ക് ജയം
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടി. മുംബൈയ്ക്ക് വേണ്ടി മുരുകന്‍ അശ്വിന്‍ രണ്ട് വിക്കറ്റ് നേടി. രോഹിത് ശര്‍മ, ഇഷാന്‍ കിഷോര്‍, ടിം ഡേവിഡ് എന്നിവരുടെ ഇന്നിംഗ്‌സാണ് മുംബൈ ഇന്ത്യന്‍സിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റങില്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടാനേ ഗുജറാത്തിന് സാധിച്ചുള്ളൂ.
അമേരിക്കൻ വ്യവസായി ടോഡ് ബോഹ്ലി ചെൽസിയെ ഏറ്റെടുത്തു എന്ന് റിപ്പോർട്ട്
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസിയ്ക്ക് പുതിയ ഉടമകളായെന്ന് റിപ്പോർട്ട്. അമേരിക്കൻ വ്യവസായി ടോഡ് ബോഹ്ലിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ചെൽസി വാങ്ങാൻ കരാർ ഒപ്പിട്ടു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. പ്രീമിയർ ലീഗിൻ്റെയും ബ്രിട്ടീഷ് സർക്കാരിൻ്റെയും അനുമതി ലഭിച്ചാൽ ക്ലബ് ഔദ്യോഗികമായി ടോഡ് ബോഹ്ലി ഗ്രൂപ്പിനു സ്വന്തമാവും. റഷ്യൻ- ഇസ്രയേലി കോടീശ്വരൻ റോമൻ അബ്രാമോവിച്ച് ആയിരുന്നു ചെൽസിയുടെ ഉടമ. എന്നാൽ, യുക്രൈനു മേൽ റഷ്യ നടത്തുന്ന അധിനിവേശത്തെ തുടർന്ന് അബ്രാമോവിച്ചിനെതിരെ അതിരൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ […]
പ്ലേഓഫ് തേടി ഗുജറാത്ത് ടൈറ്റൻസ്; വഴിമുടക്കാന്‍ മുംബൈ
ഐപിഎൽ 15ാം സീസണില്‍ പ്ലേ-ഓഫിലെത്തുന്ന ആദ്യ ടീമാവാൻ ഗുജറാത്ത് ടൈറ്റൻസ്. ഇന്ന് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യന്‍സാണ് എതിരാളികൾ. ഈ സീസണില്‍ ഗുജറാത്തും മുംബൈയും ആദ്യമായി മുഖാമുഖം വരുന്ന മല്‍സരമാണിത്. ടൈറ്റന്‍സ് പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരാണെങ്കില്‍, മുംബൈ അവസാന സ്ഥാനക്കാരുമാണ്. ബ്രാബണ്‍ സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മല്‍സരം. പഞ്ചാബിനോടേറ്റ പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മുംബൈയ്‌ക്കെതിരേ ശക്തമായ തിരിച്ചുവരവാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവു ലക്ഷ്യമിടുന്നത്. ഈ സീസണില്‍ അവര്‍ പരാജയപ്പെട്ടത് സണ്‍റൈസേഴ്‌സ് ഹൈദാരാബാദ്, പഞ്ചാബ് കിംഗ്സ് എന്നിവര്‍ക്കെതിരേ മാത്രമാണ്. […]
മറഡോണയുടെ ദൈവത്തിന്റെ കൈ ജഴ്സിയ്ക്ക് ലേലത്തിൽ ലഭിച്ചത് 70 കോടി 90 ലക്ഷം രൂപ; റെക്കോർഡ്
ഇതിഹാസ താരം ഡീഗോ മറഡോണയുടെ ദൈവത്തിന്റെ കൈ ജഴ്സിയ്ക്ക് ലേലത്തിൽ ലഭിച്ചത് 70 കോടി 90 ലക്ഷം രൂപ. ലോക കായിക ചരിത്രത്തിൽ തന്നെ ഒരു താരത്തിൻ്റെ ജഴ്സിക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. അതേസമയം, ലേലത്തിൽ വിറ്റ ജഴ്സി അല്ല ഗോളുകൾ നേടുമ്പോൾ മറഡോണ ധരിച്ചിരുന്നതെന്ന അവകാശവാദവുമായി മറഡോണയുടെ മകൾ രംഗത്തുവന്നു. 1986 ഫുട്ബോൾ ലോകകപ്പ് ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരെ മറഡോണ ധരിച്ചിരുന്ന ജഴ്സിയാണ് ലേലത്തിൽ വച്ചത്. മത്സരത്തിനു ശേഷം മറഡോണ ഇംഗ്ലണ്ട് മധ്യനിര താരം സ്റ്റീവ് […]
ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് സൺ റൈസേഴ്സ് ഹൈദരാബാദ് പോരാട്ടം
ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് സൺ റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. മുംബൈയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ഇരു ടീമുകളും ഒമ്പത് കളികളാണ് ഇതുവരെ കളിച്ചത്. നാല് കളികൾ ജയിച്ച ഡൽഹിക്ക് എട്ട് പോയിന്റും അഞ്ച് കളികൾ ജയിച്ച ഹൈദരാബാദിന് പത്ത് പോയിന്റുമാണ് നിലവിൽ ഉള്ളത്. ഉമ്രാൻ മാലിക്ക്,ഭുവനേശ്വർ കുമാർ, മാർകോ ജാൻസൻ, ടി നടരാജൻ എന്നിവരുൾപ്പെട്ടെ പേസ് നിരയിലേക്കാണ് ഹൈദരാബാദ് വീണ്ടും ഉറ്റുനോക്കുന്നത്. ബാറ്റിംഗിൽ കെയ്ൻ വില്യംസന്റെ വേഗക്കുറവ് അഭിഷേക് ശർമ്മയും രാഹുൽ ത്രിപാഠിയും മറികടക്കണം. […]












