Cricket

ലഖ്‌നൗവിനെ 24 റൺസിന് തോൽപ്പിച്ച് രാജസ്ഥാൻ; പോയിന്റ് പട്ടികയിൽ രണ്ടാമത്

ഐപിഎല്ലിലെ നിർണായക പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 24 റൺസിന് പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ലഖ്‌നൗവിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. വിജയത്തോടെ ആർആർ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് മൂന്നാം സ്ഥാനത്താണ്. 29 പന്തിൽ 41 റൺസെടുത്ത യശസ്വി ജയ്‍സ്വാളാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. […]

Football

എത്തിഹാദ് സ്റ്റേഡിയത്തിനു പുറത്ത് അഗ്യൂറോയുടെ പ്രതിമ അനാഛാദനം ചെയ്തു

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ട് എത്തിഹാദ് സ്റ്റേഡിയത്തിനു പുറത്ത് മുൻ താരം സെർജിയോ അഗ്യൂറോയുടെ പ്രതിമ അനാഛാദനം ചെയ്തു. 2012ലെ പ്രീമിയർ ലീഗ് കിരീടം സിറ്റിയ്ക്ക് സ്വന്തമാക്കിക്കൊടുത്ത ഐതിഹാസിക ഗോളിൻ്റെ ഓർമക്കായാണ് അർജൻ്റൈൻ താരത്തിൻ്റെ പ്രതിമ സ്റ്റേഡിയത്തിനു പുറത്ത് സ്ഥാപിച്ചത്. 93ആം മിനിട്ടിൽ ക്യുപിആറിനെതിരെ അഗ്യൂറോ നേടിയ ഗോളിലാണ് 1968നു ശേഷം സിറ്റി പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയത്. സിറ്റിക്കായി കളിച്ച ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് സെർജിയോ അഗ്യൂറോ. കഴിഞ്ഞ […]

Cricket

ഐപിഎൽ: പ്ലേ ഓഫ് ലക്ഷ്യമിട്ട് ബാംഗ്ലൂരും പഞ്ചാബും ഇന്ന് കളത്തിൽ

ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും പഞ്ചാബ് കിംഗ്സും ഇന്ന് കളത്തിൽ. പ്ലേ ഓഫ് ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇന്ന് ഏറ്റുമുട്ടുക. 12 മത്സരങ്ങളിൽ 7 ജയം സഹിതം 14 പോയിൻ്റുള്ള ബാംഗ്ലൂർ നാലാമതും ഇത്ര തന്നെ മത്സരങ്ങളിൽ 5 ജയം സഹിതം 10 പോയിൻ്റുള്ള പഞ്ചാബ് എട്ടാം സ്ഥാനത്തുമാണ്. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ഇരു ടീമുകളും തമ്മിൽ നടന്ന ആദ്യ പാദ മത്സരത്തിൽ പഞ്ചാബ് അഞ്ച് വിക്കറ്റിനു വിജയിച്ചിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിനെ 67 […]

Football

2012ലെ ഐതിഹാസിക ഗോൾ; അഗ്യൂറോയുടെ പ്രതിമ സ്ഥാപിക്കാനൊരുങ്ങി സിറ്റി

സെർജിയോ അഗ്യൂറോയുടെ പ്രതിമ സ്ഥാപിക്കാനൊരുങ്ങി മാഞ്ചസ്റ്റർ സിറ്റി. 2012ലെ പ്രീമിയർ ലീഗ് കിരീടം സിറ്റിയ്ക്ക് സ്വന്തമാക്കിക്കൊടുത്ത ഐതിഹാസിക ഗോളിൻ്റെ ഓർമക്കായാണ് അർജൻ്റൈൻ താരത്തിൻ്റെ പ്രതിക സിറ്റി തങ്ങളുടെ സ്റ്റേഡിയത്തിൻ്റെ പുറത്ത് സ്ഥാപിക്കാനൊരുങ്ങുന്നത്. 93ആം മിനിട്ടിൽ ക്യുപിആറിനെതിരെ അഗ്യൂറോ നേടിയ ഗോളിലാണ് 1968നു ശേഷം സിറ്റി പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയത്. സിറ്റിക്കായി കളിച്ച ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് സെർജിയോ അഗ്യൂറോ. കഴിഞ്ഞ സീസണിൽ ബാഴ്സയിലെത്തിയ താരം ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡിസംബറിൽ വിരമിച്ചു.

Cricket

ക്യാപ്റ്റൻസി മാറ്റം: ജഡേജയും മാനേജ്മെന്റുമായി അസ്വാരസ്യമെന്ന റിപ്പോർട്ടുകൾ തള്ളി സിഇഒ

ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ചെന്നൈ സൂപ്പർ കിംഗ്സ് മാനേജ്മെൻ്റുമായി അസ്വാരസ്യമെന്ന റിപ്പോർട്ടുകൾ തള്ളി ക്ലബ് സിഇഒ കാശി വിശ്വനാഥൻ. പരുക്ക് പറ്റിയതിനാലാണ് ജഡേജയെ ടീമിൽ നിന്ന് ഒഴിവാക്കിയതെന്നും ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ഭാവി പദ്ധതികളിൽ ജഡേജ ഉൾപ്പെട്ടിട്ടുണ്ടെന്നും കാശി വിശ്വനാഥ് പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. “ഞാൻ സമൂഹമാധ്യമങ്ങളിൽ അങ്ങനെ കാര്യമായൊന്നും പിന്തുടരുന്നില്ല. എന്താണ് അവിടെ നടക്കുന്നതെന്ന് എനിക്കറിയില്ല. മാനേജ്മെൻ്റിൻ്റെ ഭാഗത്തുനിന്ന് ഒരു പ്രശ്നവുമില്ല. സിഎസ്കെയുടെ ഭാവി പരിപാടികളിൽ ജഡേജ എല്ലായ്പ്പോഴും ഉണ്ട്. ആർസിബിയ്ക്കെതിരായ […]

Cricket Sports

ഐപിഎൽ: പ്ലേ ഓഫിലേക്ക് കണ്ണു നട്ട് രാജസ്ഥാൻ ഇന്നിറങ്ങും; എതിരാളികൾ ഡൽഹി

ഐപിഎൽ പ്ലേ ഓഫ് ലക്ഷ്യമാക്കി രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപിറ്റൽസും ഇന്നിറങ്ങും. പോയിൻ്റ് പട്ടികയിൽ രാജസ്ഥാൻ റോയൽസ് മൂന്നാമതും ഡൽഹി ക്യാപിറ്റൽസ് അഞ്ചാം സ്ഥാനത്തുമാണ്. 11 മത്സരങ്ങളിൽ 7 ജയം സഹിതം 14 പോയിൻ്റാണ് രാജസ്ഥാനുള്ളത്. ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് അഞ്ച് ജയം സഹിതം 10 പോയിൻ്റാണ് ഡൽഹിക്കുള്ളത്. രണ്ട് മത്സരങ്ങൾ തുടരെ പരാജയപ്പെട്ട് പ്രതിസന്ധിയിലായ രാജസ്ഥാൻ കഴിഞ്ഞ മത്സരത്തിൽ വിജയവഴിയിലേക്ക് തിരികെയെത്തിയിരുന്നു. കൂറ്റൻ സ്കോർ പിന്തുടർന്ന് പഞ്ചാബിനെ വീഴ്ത്തിയത് രാജസ്ഥാന് ആത്മവിശ്വാസം നൽകും. യശസ്വി […]

Football Sports

ഫിഫയും ഇഎ സ്പോർട്സും തമ്മിൽ വേർപിരിയുന്നു; ഫിഫ 23 അവസാനത്തെ ഗെയിം

പ്രശസ്ത ഗെയിമിങ് കമ്പനിയായ ഇഎ സ്പോർട്സും ഫിഫയും തമ്മിൽ വേർപിരിയുന്നു. മൂന്ന് പതിറ്റാണ്ടോളം നീണ്ട കൂട്ടുകെട്ടിനാണ് ഇതോടെ അന്ത്യമാവുന്നത്. ഈ വർഷത്തെ ഖത്തർ ലോകകപ്പിനു മുൻപ് പുറത്തിറങ്ങുന്ന ഫിഫ 23 ആവും ഇഎ സ്പോർട്സിൻ്റെ അവസാന ഫിഫ ഗയിം. അടുത്ത വർഷം മുതൽ ഇഎ സ്പോർട്സ് എഫ്സി എന്നാവും ഗെയിമിൻ്റെ പേര്. വർഷം ഏകദേശം 1158 കോടി രൂപയാണ് (150 മില്ല്യൺ ഡോളർ) ഗെയിം ലൈസൻസിനായി ഇഎ സ്പോർട്സ് ഫിഫയ്ക്ക് നൽകുന്നത്. ഇതിൻ്റെ ഇരട്ടി പണം വേണമെന്ന് […]

Cricket Sports

സൂര്യകുമാർ യാദവ് 4 ആഴ്ച പുറത്തിരിക്കുമെന്ന് റിപ്പോർട്ട്

പരുക്കേറ്റ മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ് 4 ആഴ്ച പുറത്തിരിക്കുമെന്ന് റിപ്പോർട്ട്. ഇതോടെ ദക്ഷിണാഫ്രിക്കക്കതിരെ നടക്കുന്ന ടി-20 പരമ്പരയിൽ നിന്ന് താരം പുറത്താവാനാണ് സാധ്യത. കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലാണ് 31 കാരനായ താരത്തിനു പരുക്കേറ്റത്. തുടർന്ന് താരം ഐപിഎലിൽ നിന്ന് പുറത്തായിരുന്നു.

Football Sports

പെരേര ഡിയാസ് ബ്ലാസ്റ്റേഴ്സിലേക്ക് തിരികെ എത്തിയേക്കുമെന്ന് റിപ്പോർട്ട്

അർജൻ്റൈൻ താരം പെരേര ഡിയാസ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരികെയെത്തുമെന്ന് റിപ്പോർട്ട്. അർജൻ്റൈൻ ക്ലബ് പ്ലാറ്റൻസിൽ നിന്ന് വായ്പാടിസ്ഥാനത്തിലെത്തിയ ഡിയാസ് കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി ഗംഭീര പ്രകടനം നടത്തിയിരുന്നു. പ്ലാറ്റൻസും ഡിയാസും തമ്മിലുള്ള കരാർ അവസാനിക്കാൻ ഇനിയും 6 മാസം ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ താരം പ്ലാറ്റൻസിലേക്ക് തിരികെപോകുമെന്നായിരുന്നു സൂചനകൾ. എന്നാൽ, താരം തിരികെ ബ്ലാസ്റ്റേഴ്സിലെത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ. ബ്ലാസ്റ്റേഴ്സിലേക്ക് തിരികെവരണമെന്നാണ് ഡിയാസിൻ്റെ ആഗ്രഹം. താരത്തെ റിലീസ് ചെയ്യാൻ ക്ലബ് തയ്യാറുമാണ്. എന്നാൽ, മികച്ച ഓഫർ മുന്നോട്ടുവെക്കുന്ന […]

Cricket Sports

ഷഹീൻ അഫ്രീദിക്കെതിരെ അപ്പർ കട്ട് സിക്സർ; കൗണ്ടിയിൽ പൂജാരയ്ക്ക് തുടർച്ചയായ നാലാം സെഞ്ചുറി

കൗണ്ടി ക്രിക്കറ്റിൽ ഉജ്ജ്വല ഫോം തുടർന്ന് ഇന്ത്യൻ താരം ചേതേശ്വർ പൂജാര. കൗണ്ടിയിൽ തുടർച്ചയായ നാലാം മത്സരത്തിലും പൂജാര സെഞ്ചുറി നേടി. സസക്സിനായി കഴിഞ്ഞ നാല് മത്സരങ്ങളിൽ നിന്ന് രണ്ട് വീതം സെഞ്ചുറികളും ഇരട്ടസെഞ്ചുറികളുമാണ് പൂജാര ഇതുവരെ നേടിയത്. മിഡിൽസെക്സിനെതിരായ മത്സരത്തിൽ 170 റൺസ് നേടി പൂജാര പുറത്താവാതെ നിന്നു. മത്സരത്തിൽ പാക് താരം ഷഹീൻ അഫ്രീദിയും പൂജാരയും തമ്മിലുള്ള പോരാട്ടമാണ് ശ്രദ്ധേയമായത്. മിഡിൽസെക്സിൻ്റെ താരമായ അഫ്രീദിയെ ഫലപ്രദമായി നേരിട്ട പൂജാര അപ്പർ കട്ടിലൂടെ സിക്സറും സ്വന്തമാക്കി. […]