വനിതാ ടി-20 ചലഞ്ചിൽ വെലോസിറ്റിക്കെതിരെ ട്രെയിൽബ്ലേസേഴ്സിനു ജയം. 16 റൺസിനാണ് സ്മൃതിയും സംഘവും വിജയിച്ചത്. 191 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വെലോസിറ്റിക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുക്കാനേ സാധിച്ചുള്ളൂ. 69 റൺസെടുത്ത കിരൺ നവഗിരെ വെലോസിറ്റിയുടെ ടോപ്പ് സ്കോററായി. 191 റൺസെന്ന റെക്കോർഡ് വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയിറങ്ങിയ വെലോസിറ്റിക്ക് തകർപ്പൻ തുടക്കമാണ് ലഭിച്ചത്. ഷഫാലി വർമ്മയും യസ്തിക ഭാട്ടിയയും ചേർന്ന ഓപ്പണിംഗ് സഖ്യം ആദ്യ വിക്കറ്റിൽ 36 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 15 പന്തുകളിൽ 19 റൺസെടുത്ത […]
Sports
തുടരെ രണ്ടാം പരാജയം; എഎഫ്സി കപ്പിൽ നിന്ന് ഗോകുലം കേരള പുറത്ത്
ഐലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എഎഫ്സി കപ്പിൽ നിന്ന് പുറത്ത്. ഇന്ന് ഗ്രൂപ്പ് ഡിയിൽ നടന്ന രണ്ടാം മത്സരത്തിൽ ബംഗ്ലാദേശ് ക്ലബ് ബസുന്ധര കിംഗ്സിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടാണ് ഗോകുലം പുറത്തായത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഐഎസ്എൽ ക്ലബായ എടികെ മോഹൻബഗാനെ തോല്പിച്ച ഗോകുലം അടുത്ത മത്സരത്തിൽ ബംഗ്ലാദേശ് ക്ലബായ മസിയയോട് പരാജയപ്പെട്ടിരുന്നു. ഇന്ന് 36ആം മിനിട്ടിൽ തന്നെ ബസുന്ധര മുന്നിലെത്തി. റൊബീഞ്ഞോ ആണ് ബസുന്ധരയുടെ ആദ്യ ഗോൾ നേടിയത്. 54ആം മിനിട്ടിൽ നുഹ മരോങിലൂടെ […]
സഞ്ജുവിനു കഴിയാത്തത് രജതിനു കഴിഞ്ഞു; ആർസിബി താരത്തെ പുകഴ്ത്തി മാത്യു ഹെയ്ഡൻ
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം രജത് പാടിദാറിനെ പുകഴ്ത്തി ഓസ്ട്രേലിയയുടെ മുൻ താരം മാത്യു ഹെയ്ഡൻ. ഗുജറാത്ത് ടൈറ്റൻസിനെതിരെ സഞ്ജു സാംസണു കഴിയാത്തത് രജത് പാടിദാറിനു സാധിച്ചു. അത് അയാളുടെ രാത്രിയായിരുന്നു എന്നും ഹെയ്ഡൻ പറഞ്ഞു. ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരായ എലിമിനേറ്ററിൽ തകർപ്പൻ സെഞ്ചുറിയടിച്ച പാടിദാർ ബാംഗ്ലൂരിനെ വിജയിപ്പിച്ചിരുന്നു. “സഞ്ജുവിനു സാധിക്കാതിരുന്നത് രജതിനു കഴിഞ്ഞു. അത് അയാളുടെ രാത്രിയായിരുന്നു. അയാളുടെ വാഗൺ വീൽ നോക്കൂ. ഓൺസൈഡിലൂടെ അയാൾ ചില വമ്പൻ ഷോട്ടുകൾ കളിച്ചു. ഒപ്പം, ഓഫ്‌സൈഡിലൂടെയും ചില […]
ഇത്തവണ ഫുട്ബോൾ സീസൺ ഓഗസ്റ്റിൽ ആരംഭിക്കും; 9 മാസം നീണ്ടുനിൽക്കുന്ന സീസണിൽ ഐഎസ്എലും സൂപ്പർ കപ്പും ഡ്യൂറൻഡ് കപ്പും
രാജ്യത്ത് ഇത്തവണ ഫുട്ബോൾ സീസൺ നേരത്തെ ആരംഭിക്കും. രാജ്യത്ത് കൊവിഡ് ഭീതി കുറഞ്ഞതിനാൽ ഹോം, എവേ രീതിയിൽ തന്നെയാവും മത്സരങ്ങൾ. ബയോ ബബിളുകളോ ഒരു പ്രത്യേക വേദിയോ മത്സരങ്ങൾക്കുണ്ടാവില്ല. ഡ്യൂറൻഡ് കപ്പ്, ഐഎസ്എൽ, സൂപ്പർ കപ്പ് എന്നീ ടൂർണമെൻ്റുകളൊക്കെ വരും സീസണിൽ നടക്കും. ഓഗസ്റ്റിൽ ഡ്യൂറൻഡ് കപ്പോടെയാണ് സീസൺ ആരംഭിക്കുക. ഓഗസ്റ്റ് 13 മുതൽ ഡ്യൂറൻഡ് കപ്പ് ആരംഭിക്കും. ഡ്യൂറൻഡ് കപ്പിൽ 20 ടീമുകളാണ് കളിക്കുക. ഐഎസ്എലിലെ 11 ടീമുകളും ഇക്കുറി ഡ്യൂറൻഡ് കപ്പിൽ പങ്കെടുക്കും. ഒക്ടോബർ […]
ലക്നൗ പുറത്ത്, രണ്ടാം ക്വാളിഫയറിൽ ബാംഗ്ലൂർ രാജസ്ഥാനെ നേരിടും
ഐപിഎൽ എലിമിനേറ്റർ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ജയം. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ആവേശ പോരിൽ എൽ.എസ്.ജിയെ 14 റണ്‍സിന് തോൽപിച്ചാണ് ആര്‍സിബി ക്വാളിഫയറിലേക്ക് യോഗ്യത നേടിയത്. 27ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ആര്‍സിബി രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. ആര്‍സിബി ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന്റെ പോരാട്ടം ആറു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സില്‍ അവസാനിച്ചു. ക്യാപ്‌റ്റൻ കെ എൽ രാഹുലും (58 പന്തിൽ 79) ദീപക് ഹൂഡയും […]
ഈഡൻ ഗാർഡൻസിൽ മഴപ്പേടി; മത്സരം തടസപ്പെട്ടാൽ സൂപ്പർ ഓവർ
ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ ക്വാളിഫയറിന് മഴ ഭീഷണി. നിലവിൽ മഴ അകന്നുനിൽക്കുകയാണെങ്കിലും ഈഡൻ ഗാർഡൻസിൽ മഴ പെയ്യാനിടയുണ്ടെന്നാണ് റിപ്പോർട്ട്. ഒരു മണിക്കൂർ മുൻപ് വരെ സ്റ്റേഡിയത്തിൽ മഴ പെയ്തിരുന്നു എന്നതും ആരാധകർക്ക് ആശങ്കയാണ്. മഴ പെയ്ത് കളി മുടങ്ങിയാൽ ഐപിഎൽ ചരിത്രത്തിലാദ്യമായി സൂപ്പർ ഓവറിൽ ജേതാക്കളെ പ്രഖ്യാപിക്കും. നിലവിൽ 35 ഡിഗ്രിയാണ് ഈഡൻ ഗാർഡൻസിലെ ഊഷ്മാവ്. മൈതാനം മുഴുവൻ മൂടിയിരിക്കുകയാണ്. തെളിഞ്ഞ ആകാശമാണെങ്കിലും അന്തരീക്ഷത്തിൽ ഈർപ്പമുണ്ട്. അഞ്ച് ഓവറെങ്കിലും കളി നടന്നില്ലെങ്കിൽ മത്സരം സൂപ്പർ ഓവറിൽ […]
പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ താരം; ചരിത്ര നേട്ടത്തിൽ ഹ്യുങ് മിൻ സോൺ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ താരമെന്ന റെക്കോർഡുമായി ടോട്ടനം ഹോട്സ്പറിൻ്റെ ദക്ഷിണ കൊറിയൻ താരം ഹ്യുങ് മിൻ സോൺ. ആകെ 23 ഗോളുകൾ നേടിയ സോൺ ലിവർപൂളിൻ്റെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലയ്ക്കൊപ്പം റെക്കോർഡ് പങ്കിടുകയാണ്.https://a4c51cf9da88df3b62af404313f81f5b.safeframe.googlesyndication.com/safeframe/1-0-38/html/container.html ഇന്നലെ സലയ്ക്ക് 22 ഗോളുകളും സോണിന് 21 ഗോളുകളുമാണ് ഉണ്ടായിരുന്നത്. നോർവിച്ച് സിറ്റിക്കെതിരെ രണ്ട് ഗോളുകൾ നേടിയാണ് സോൺ ആകെ ഗോളുകൾ 23ലെത്തിച്ചത്. സല വോൾവ്സിനെതിരെ ഒരു ഗോൾ നേടി. മാഞ്ചസ്റ്റർ […]
‘ഒരുപാടു പേർ എഴുതിത്തള്ളി; കടപ്പാട് ആർസിബിയോട്’; തിരിച്ചുവരവിനെക്കുറിച്ച് ദിനേശ് ദിനേശ് കാർത്തിക്
ഐപിഎൽ സീസണിലെ തിളക്കമാർന്ന പ്രകടനത്തിലൂടെ, 3 വർഷത്തിനു ശേഷം ഇന്ത്യന്‍ ടീമിലേക്കുള്ള ദിനേശ് കാര്‍ത്തിക്കിന്‍റെ തിരിച്ചുവരവിൽ പ്രശംസയുമായി ക്രിക്കറ്റ് നിരൂപകരുടെയും ആരാധകരും. 36-ാം വയസില്‍ കളി നിര്‍ത്തി കമന്‍റേറ്ററായി കരിയര്‍ തുടങ്ങിയെന്ന് വിചാരിച്ച ഇടത്തുനിന്ന് വീണ്ടും ഇന്ത്യന്‍ ടീമിലേലേക്ക് ഫിനിഷറുടെ റോളില്‍ തിരിച്ചുവരവ്. കാര്‍ത്തിക്കിനെ ഫിനിഷറെന്ന നിലയില്‍ ടി20 ലോകകപ്പ് ടീമിലെടുക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് താരത്തെ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലെടുത്തത്.(dinesh karthik about comeback to team india) ‘ഏറ്റവും സ്പെഷ്യല്‍ ആയ തിരിച്ചുവരവാണ് ഇത്തവണത്തേത്, […]
ഐപിഎൽ ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിൽ ഒരു മത്സരം പോലും കളിക്കാൻ കഴിയുമായിരുന്നില്ല: ചേതേശ്വർ പൂജാര
ഐപിഎലിലെ ഏതെങ്കിലും ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിൽ തനിക്ക് ഒരു മത്സരം പോലും കളിക്കാൻ കഴിയുമായിരുന്നില്ലെന്ന് ഇന്ത്യൻ ടെസ്റ്റ് താരം ചേതേശ്വർ പൂജാര. ഐപിഎലിൽ ഉൾപ്പെടാതിരുന്നതിനാലാണ് തനിക്ക് കൗണ്ടി കളിക്കാൻ കഴിഞ്ഞത്. കൗണ്ടിയിൽ നന്നായി കളിക്കാൻ കഴിഞ്ഞതിനാൽ ടീമിലേക്ക് തിരികെവരാൻ സാധിച്ചു എന്നും പൂജാര ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. “ഞാൻ ഏതെങ്കിലും ഐപിഎൽ ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിൽ ഒരു മത്സരം പോലും ഞാൻ കളിക്കുമായിരുന്നില്ല. ഞാൻ നെറ്റ്സിൽ പരിശീലനം നടത്തിയേനെ. കളിക്കുന്നതും നെറ്റ്സിൽ പരിശീലനം നടത്തുന്നതും തമ്മിൽ വ്യത്യാസമുണ്ട്. അതുകൊണ്ടാണ് കൗണ്ടി […]
‘ജയിച്ചാല്‍ ഫൈനല്‍’, ഗുജറാത്ത് രാജസ്ഥാൻ ആദ്യ ക്വാളിഫയർ നാളെ
ഐപിഎൽ 15ാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ നാളെ(ചൊവ്വാഴ്ച) അറിയാം. ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സ് രാജസ്ഥാന്‍ റോയല്‍സുമായി ഏറ്റുമുട്ടും. ജയിക്കുന്ന ടീമിന് നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടാനാകും. തോൽക്കുന്ന ടീമിന് ക്വാളിഫയർ 2ൽ ഒരു അവസരം കൂടി ലഭിക്കും. രാത്രി 7.30 ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. ഹാർദിക് പാണ്ഡ്യയുടെ നായകത്വത്തിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ആദ്യ സീസണാണിത്. 14 മത്സരങ്ങളിൽ 10ലും വിജയിച്ച് ഗുജറാത്ത് മികച്ച പ്രകടനമാണ് നടത്തിയത്. ഇതോടെ 20 പോയിന്റുമായി പ്ലേ ഓഫിന് […]












