Football

’10 തവണ എടികെയോട് കളിച്ചാൽ ഒരു തവണയേ ഗോകുലം ജയിക്കൂ’; ഇഗോർ സ്റ്റിമാച്

10 തവണ എടികെ മോഹൻ ബഗാനോട് കളിച്ചാലും ഗോകുലം കേരള ഒരു തവണയേ ജയിക്കൂ എന്ന് ഇന്ത്യൻ പരിശീകൻ ഇഗോർ സ്റ്റിമാച്. ഐഎലീഗ് താരങ്ങളെയും ദേശീയ ടീമിലേക്ക് പരിഗണിക്കണമെന്ന ഗോകുലം കേരള പരിശീലകൻ വിൻസെൻസോ ആൽബർട്ടോ അന്നീസെയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യൻ പരിശീലകൻ. “ഐലീഗിൽ ഗോകുലം കേരളയ്ക്ക് നല്ല സീസണായിരുന്നു ഇത്. സത്യാവസ്ഥ എന്തെന്നാൽ, 10 തവണ എടികെ മോഹൻ ബഗാനോട് കളിച്ചാലും ഗോകുലം കേരള ഒരു തവണയേ ജയിക്കൂ. അതുകൊണ്ട് തന്നെ മോഹൻ ബഗാനെതിരായ ഗോകുലത്തിന്റെ […]

Cricket

ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യൻ ടീം അടുത്ത മാസം അഞ്ചിന് ഡൽഹിയിൽ ഒത്തുകൂടും

ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം അടുത്ത മാസം അഞ്ചിന് ഡൽഹിയിൽ ഒത്തുകൂടും. ദക്ഷിണാഫ്രിക്കൻ ടീം ജൂൺ രണ്ടിന് എത്തും. ജൂൺ 9 മുതലാണ് പരമ്പര ആരംഭിക്കുക. പരമ്പരയിൽ ബയോ ബബിളോ സ്റ്റേഡിയത്തിൽ കാണികളെ അനുവദിക്കുന്നതിൽ നിയന്ത്രണങ്ങളോ ഇല്ല. എന്നാൽ, താരങ്ങളെ ഇടക്കിടെ കൊവിഡ് ടെസ്റ്റ് ചെയ്യും. ഡൽഹിയിലാണ് ആദ്യത്തെ മത്സരം. കട്ടക് (ജൂൺ 12), വിശാഖപട്ടണം (ജൂൺ 14), രാജ്കോട്ട് (ജൂൺ 17), ബെംഗളൂരു (ജൂൺ 19) എന്നീ വേദികളിലാണ് അടുത്ത മത്സരങ്ങൾ. മുതിർന്ന പല […]

Cricket

ഹാർദ്ദിക്കിന് നേതൃപാടവമുണ്ട്; ഭാവിയിൽ ഇന്ത്യയെ നയിക്കാനാവുമെന്ന് സുനിൽ ഗവാസ്കർ

ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദ്ദിക് പാണ്ഡ്യയെ പുകഴ്ത്തി മുൻ ദേശീയ താരവും കമൻ്റേറ്ററുമായ സുനിൽ ഗവാസ്കർ. ഹാർദ്ദിക്കിന് നേതൃപാടവമുണ്ടെന്നും ഭാവിയിൽ ഇന്ത്യൻ ടീമിനെ നയിക്കാനാവുമെന്നും ഗവാസ്കർ പറഞ്ഞു. ആദ്യ സീസണിൽ തന്നെ ഗുജറാത്തിനെ ചാമ്പ്യന്മാരാക്കാൻ ഹാർദ്ദിക്കിനു സാധിച്ചിരുന്നു. “അവന് ബാറ്റ് കൊണ്ടും പന്തുകൊണ്ടും ചെയ്യാൻ കഴിയുന്നതെന്തെന്ന് നമുക്കറിയാം. എന്നാൽ, സീസൺ ആരംഭിക്കുന്നതിനു മുൻപ് അവന് 4 ഓവറും എറിയാൻ കഴിയുമോ എന്ന് സംശയമുണ്ടായിരുന്നു. എന്നാൽ അതിനു കഴിയുമെന്ന് അവൻ തെളിയിച്ചു. എല്ലാവരും സന്തോഷവാന്മാരാണ്. നിങ്ങൾക്ക് നേതൃപാടവം ഉണ്ടെങ്കിൽ […]

Cricket

ഇംഗ്ലണ്ട് പേസർ ഒലി റോബിൻസണ് കൊവിഡ്

ഇംഗ്ലണ്ട് പേസർ ഒലി റോബിൻസണ് കൊവിഡ് ബാധ സ്ഥിരീകരിച്ചു. വ്യാഴാഴ്ചയാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. താരം ഇപ്പോൾ ഐസൊലേഷനിലാണ്. നിലവിൽ പരുക്കേറ്റ താരം ഇംഗ്ലണ്ട് ടീമിൽ നിന്നും കൗണ്ടി ക്ലബ് സസക്സിൽ നിന്നും പുറത്തായി. ന്യൂസീലൻഡിനെതിരെ നടക്കുന്ന ആദ്യ രണ്ട് ടെസ്റ്റിലും താരം കളിക്കില്ല. ഇംഗ്ലണ്ടിനായി 9 ടെസ്റ്റ് മത്സരങ്ങൾ കളിച്ച റോബിൻസൺ 39 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ജൂൺ 2 മുതലാണ് ഇംഗ്ലണ്ട്-ന്യൂസീലൻഡ് ടെസ്റ്റ് പരമ്പര ആരംഭിക്കുക. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് ലോർഡ്സിൽ നടക്കും. […]

Football

മാനെ ലിവർപൂൾ വിടുന്നു; അടുത്ത തട്ടകം ബയേൺ മ്യൂണിക്കെന്ന് സൂചന

ലിവർപൂളിൻ്റെ സെനഗൽ താരം സാദിയോ മാനെ ക്ലബ് വിടുന്നു എന്ന് റിപ്പോർട്ട്. 6 വർഷം നീണ്ട കരിയറിനൊടുവിലാണ് താരം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് വിടാനൊരുങ്ങുന്നത്. ഒരു വർഷത്തെ കരാർ കൂടി ലിവർപൂളിൽ ബാക്കിയുണ്ടെങ്കിലും താരത്തിന് ക്ലബിൽ തുടരാൻ താത്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ. ലിവർപൂൾ വിട്ട് താരം ജർമൻ ക്ലബ് ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറുമെന്നാണ് സൂചന. 2016 മുതൽ ലിവർപൂളിനൊപ്പമുള്ള മാനെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സല, ബ്രസീൽ താരം റോബർട്ടോ ഫിർമിനോ എന്നിവർക്കൊപ്പം മുന്നേറ്റത്തിലെ സുപ്രധാന കണ്ണിയാണ്. […]

Cricket

‘ടിം ഡേവിഡിനെ ഉടൻ ദേശീയ ടീമിൽ പരിഗണിക്കും’; ഓസീസ് ക്യാപ്റ്റൻ ആരോൻ ഫിഞ്ച്

ടിം ഡേവിഡിനെ ഉടൻ ദേശീയ ടീമിൽ പരിഗണിച്ചേക്കുമെന്ന് ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ഐപിഎലിൽ മുംബൈ ഇന്ത്യൻസിനു വേണ്ടി ഗംഭീര ഫോമിലായിരുന്ന ടിം ഡേവിഡ് ഏറെ വൈകാതെ ദേശീയ ടീമിലെത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെ ശരിവച്ചുകൊണ്ടാണ് ക്യാപ്റ്റൻ രംഗത്തുവന്നത്. “കുറച്ചുനാളായി അദ്ദേഹം തകർപ്പൻ ഫോമിലാണ്. ഐപിഎലിലെ അവസാന മത്സരങ്ങളിൽ ടിം വളരെ മികച്ചുനിന്നു. ആദ്യ പന്തുമുതൽ ഷോട്ടുകൾ കളിക്കുക എന്നത് വളരെ സവിശേഷതയുള്ള ഒരു കഴിവാണ്. അത് ഏറെക്കാലമായി അദ്ദേഹം തുടരുന്നു. ഇക്കാര്യം കുറച്ച് കാലത്തിനുള്ളിൽ ഞങ്ങൾ പരിഗണിക്കും.”- […]

Cricket

ഏഷ്യാ കപ്പ് ശ്രീലങ്കയിൽ തന്നെ നടന്നേക്കും; തുടങ്ങുക ഈ വർഷം ഓഗസ്റ്റിൽ

ഇക്കൊല്ലം ഏഷ്യാ കപ്പ് ക്രിക്കറ്റ് ശ്രീലങ്കയിൽ തന്നെ നടന്നേക്കുമെന്ന് റിപ്പോർട്ട്. ഓഗസ്റ്റ് 24 മുതൽ സെപ്തംബർ 7 വരെയാണ് ടൂർണമെൻ്റ് നടക്കുക എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശ്രീലങ്കയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് ഏഷ്യാ കപ്പ് വേദി ഇക്കൊല്ലം മാറ്റിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഓഗസ്റ്റ് 27 മുതൽ സെപ്തംബർ 11 വരെ ടി-20 ഫോർമാറ്റിലാണ് ഏഷ്യാ കപ്പ് നേരത്തെ തീരുമാനിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ ഐപിഎൽ സംപ്രേഷണം നിർത്തിവച്ചിരുന്നു. ഏഷ്യാ കപ്പ് പോലെ ഒരു വലിയ […]

Cricket

14 വർഷങ്ങൾക്കു ശേഷം രാജസ്ഥാൻ കലാശപ്പോരിൽ; അമരത്ത് മലയാളി

14 വർഷങ്ങൾക്കു ശേഷം രാജസ്ഥാൻ റോയൽസ് ഐപിഎൽ ഫൈനലിലെത്തിയിരിക്കുകയാണ്. 2008ൽ, ഐപിഎലിൻ്റെ ആദ്യ സീസണിൽ ഷെയിൻ വോൺ ആണ് ഇതിനു മുൻപ് രാജസ്ഥാനെ ഫൈനലിലെത്തിച്ചത്. അക്കൊല്ലം കരുത്തരായ ചെന്നൈ സൂപ്പർ കിംഗ്സിനെ ഞെട്ടിച്ച് വോണും സംഘവും സമാനതകളില്ലാത്ത ക്രിക്കറ്റ് കാവ്യം എഴുതി. ആദ്യ സീസണു ശേഷം ഒരിക്കൽ പോലും ഫൈനൽ കളിക്കാൻ രാജസ്ഥാനു സാധിച്ചില്ല. അതാണ് ഒരു മലയാളിയുടെ കീഴിൽ രാജസ്ഥാൻ തിരുത്തിയെഴുതിയത്. കഴിഞ്ഞ സീസണിലാണ് സഞ്ജു റോയൽസിൻ്റെ നായകനായി അവരോധിക്കപ്പെടുന്നത്. പരുക്കും താരങ്ങളുടെ കൊഴിഞ്ഞുപോക്കും കൊണ്ട് […]

Football

യൂറോപ്പിലെ രാജാക്കന്മാരെ ഇന്നറിയാം; ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇന്ന്

ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇന്ന്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂളും സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും തമ്മിലാണ് മത്സരം. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് മത്സരം ആരംഭിക്കും. തങ്ങളുടെ ഏഴാം ചാമ്പ്യൻസ് ലീഗ് കിരീടം തേടിയാണ് ലിവർപൂൾ ഇറങ്ങുന്നത്. റയൽ മാഡ്രിഡ് ആവട്ടെ, 14ആം കിരീടമാണ് ഇന്ന് ലക്ഷ്യമിടുന്നത്. 2019 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ റയൽ മാഡ്രിഡ് ആയിരുന്നു കിരീടം നേടിയത്. പ്രീ ക്വാർട്ടറിൽ പാരിസ് സെൻ്റ് ജെർമൻ, ക്വാർട്ടറിൽ ചെൽസി, […]

Sports

നോക്കൗട്ടിൽ കടക്കാൻ വേണ്ടത് 15 ഗോൾ; 16 ഗോളടിച്ച് ഇന്ത്യ സൂപ്പർ ഫോറിൽ

ഏഷ്യാ കപ്പ് പുരുഷ ഹോക്കിയിൽ ഇന്ത്യ സൂപ്പർ ഫോറിൽ. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഇൻഡോനേഷ്യയെ എതിരില്ലാത്ത 16 ഗോളുകൾക്ക് തകർത്തെറിഞ്ഞാണ് ഇന്ത്യ നോക്കൗട്ടിൽ പ്രവേശിച്ചത്. മത്സരത്തിൽ 15 ഗോൾ ലീഡിലെങ്കിലും ജയിച്ചെങ്കിലേ ഇന്ത്യക്ക് നോക്കൗട്ടിൽ പ്രവേശിക്കാൻ സാധിക്കുമായിരുന്നുള്ളൂ. ഗ്രൂപ്പിൽ ഇന്ത്യക്കും പാകിസ്താനും നാല് പോയിൻ്റ് വീതം ഉണ്ടെങ്കിലും ഗോൾ എണ്ണത്തിൽ മുന്നിലെത്തിയ ഇന്ത്യ സൂപ്പർ ഫോറിൽ പ്രവേശിക്കുകയായിരുന്നു.