Cricket

ഐപിഎൽ സംപ്രേഷണാവകാശം; ആമസോണും ഗൂഗിളും പിന്മാറി

ഐപിഎൽ സംപ്രേഷണാവകാശത്തിനുള്ള ലേലത്തിൽ നിന്ന് ആമസോണും ഗൂഗിളും പിന്മാറി. നാളെ ലേലം നടക്കാനിരിക്കെയാണ് അമേരിക്കൻ കമ്പനികൾ പിന്മാറിയത്. ഇതോടെ, റിലയൻസ് ഗ്രൂപ്പ്, സ്റ്റാർ ഇന്ത്യ എന്നീ കമ്പനികൾ തമ്മിലാണ് ലോകത്തിലെ ഏറ്റവും വിലപിടിച്ച ക്രിക്കറ്റ് ലീഗിൻ്റെ സംപ്രേഷണാവകാശം സ്വന്തമാക്കാനുള്ള പ്രധാന മത്സരം. ജിയോ, ഹോട്ട്‌സ്റ്റാർ എന്നിവർ തമ്മിലാണ് ഡിജിറ്റൽ അവകാശത്തിനായി പോരടിക്കുക. സംപ്രേഷണാവകാശത്തിനായി കമ്പനികൾ മുടക്കേണ്ട കുറഞ്ഞ തുക 32,890 കോടി രൂപയാണ്. നാല് ബണ്ടിലുകളായാവും സംപ്രേഷണാവകാശം നൽകുക. ഒടിടി, ടെലിവിഷൻ സംപ്രേഷണങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ […]

Cricket

‘ഓസ്ട്രേലിയയിൽ അവൻ തകർക്കും’; ടി-20 ലോകകപ്പ് ടീമിൽ സഞ്ജുവിനെ പിന്തുണച്ച് രവി ശാസ്ത്രി

ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണെ പിന്തുണച്ച് ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രി. ഓസ്ട്രേലിയൻ പിച്ചുകളുടെ സ്വഭാവം പരിഗണിക്കുമ്പോൾ രാഹുൽ ത്രിപാഠി, ശ്രേയാസ് അയ്യർ എന്നിവരെക്കാൾ താൻ സഞ്ജുവിനു മുൻഗണന നൽകുമെന്ന് രവി ശാസ്ത്രി പറഞ്ഞു. ഇഎസ്പിഎൻ ക്രിക്ക്ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രവി ശാസ്ത്രിയുടെ അഭിപ്രായ പ്രകടനം. (ravi shastri sanju samson) “ഷോർട്ട് ബോളിലേക്ക് വരുമ്പോൾ, വരുന്ന മത്സരങ്ങളിൽ അതുണ്ടാവും. ത്രിപാഠി, സഞ്ജു, ശ്രേയാസ് എന്നിവർക്ക് അവസരങ്ങൾ ലഭിക്കും. പക്ഷേ, […]

Cricket

ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന്; റിഷഭ് പന്ത് നയിക്കും

ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന്. ഇന്ന് വൈകിട്ട് 7 ന് ഡൽഹി അരുൺ ജെയ്റ്റ്ലി സ്‌റ്റേഡിയത്തിലാണ് മത്സരം. രോഹിത് ശര്‍മക്ക് പകരം പരമ്പരയില്‍ ഇന്ത്യയെ നയിക്കേണ്ട കെ എല്‍ രാഹുല്‍ തുടയിലേറ്റ പരുക്കിനെത്തുടര്‍ന്ന് പരമ്പരയില്‍ നിന്ന് പിന്‍മാറി. രാഹുലിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്താണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുക. രാഹുലിന് പുറമെ സ്പിന്നര്‍ കുല്‍ദീപ് യാദവും പരുക്കുമൂലം ടി20 പരമ്പരയില്‍ നിന്ന് പിന്‍മാറി. റിഷഭ് പന്തിന് കീഴില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ ആണ് വൈസ് […]

Cricket

വസീം ജാഫറാണ് എന്റെ പ്രിയപ്പെട്ട താരം: ഹാർദിക് പാണ്ഡ്യ

തൻ്റെ ഏറ്റവും പ്രിയപ്പെട്ട താരം വസീം ജാഫറാണെന്ന് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ജാഫറിൻ്റെ ബാറ്റിംഗ് കാണാൻ ഇഷ്ടമായിരുന്നു. എല്ലാ ഇതിഹാസ താരങ്ങൾക്കും മുകളിലാണ് താൻ അദ്ദേഹത്തിനു സ്ഥാനം നൽകിയിരിക്കുന്നതെന്നും ഹാർദ്ദിക് പാണ്ഡ്യ പറഞ്ഞു. “ജാക്കസ് കാലിസ്, വിരാട് കോലി, സച്ചിൻ തെണ്ടുൽക്കർ എന്നിവരെ എനിക്കിഷ്ടമാണ്. എന്നാൽ, എൻ്റെ ഏറ്റവും പ്രിയപ്പെട്ട താരം വസീം ജാഫറാണ്. അദ്ദേഹത്തിൻ്റെ ബാറ്റിങ് കാണുന്നത് എനിക്കിഷ്ടമായിരുന്നു. മറ്റ് ഇതിഹാസ താരങ്ങൾക്ക് മുകളിലാണ് ഞാൻ അദ്ദേഹത്തിനു സ്ഥാനം നൽകിയിരിക്കുന്നത്. അദേഹത്തിൻ്റെ ബാറ്റിങ് അനുകരിക്കാൻ […]

Cricket

മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ‘നട്ടെല്ല്’ മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ക്രിക്കറ്റ് ജീവിതത്തിൽ നിന്നാണ് മിതാലി വിരമിക്കുന്നത്. സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ജീവിതത്തിന്റെ രണ്ടാം ഇന്നിങ്‌സിലും നിങ്ങളുടെ അനുഗ്രഹം പ്രതീക്ഷിക്കുന്നു, വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് മിതാലി രാജ് പറഞ്ഞു. 1996ല്‍ 16ാം വയസിലാണ് മിതാലി ഇന്ത്യന്‍ കുപ്പായം അണിയുന്നത്. 12 ടെസ്റ്റുകളും 232 ഏകദിനങ്ങളും 89 ടി20 മത്സരങ്ങളും ഇന്ത്യക്കായി കളിച്ചു. രണ്ട് ലോകകപ്പ് ഫൈനലുകളിലേക്കും മിതാലി ഇന്ത്യയെ നയിച്ചു. 12 […]

Cricket

ന്യൂസീലൻഡിനെതിരെ 141നു പുറത്ത്; ഇംഗ്ലണ്ടിന് 9 റൺസ് ലീഡ്

ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 141 നു പുറത്ത്. ആദ്യ ഇന്നിംഗ്സിൽ 132നു പുറത്തായ ഇംഗ്ലണ്ടിനെതിരെ 9 റൺസിൻ്റെ ലീഡാണ് ഇംഗ്ലണ്ടിനു ലഭിച്ചത്. 43 റൺസെടുത്ത സാക് ക്രൗളി ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോററായി. ന്യൂസീലൻഡിനായി ടിം സൗത്തി നാലും ട്രെൻ്റ് ബോൾട്ടും മൂന്നും വിക്കറ്റ് വീഴ്ത്തി. ഗംഭീരമായ തുടക്കമാണ് ഇംഗ്ലണ്ടിനു ലഭിച്ചത്. അലക്സ് ലീസും (25) സാക്ക് ക്രൗളിയും ചേർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് 59 റൺസ് പടുത്തുയർത്തി. ഈ സഖ്യം വേർപിരിഞ്ഞതിനു ശേഷം ഇംഗ്ലണ്ടിനു […]

Football

മൂന്ന് താരങ്ങൾ കൂടി ബ്ലാസ്റ്റേഴ്സ് വിട്ടു

കഴിഞ്ഞ സീസണുകളിൽ ടീമിലുണ്ടായിരുന്ന രണ്ട് താരങ്ങൾ കൂടി കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. ഗോൾ കീപ്പർ ആൽബീനോ ഗോമസ്, മധ്യനിര താരം സെയ്ത്യസെൻ സിങ്, ഭൂട്ടാനീസ് ഫോർവേഡ് ചെഞ്ചോ ഗ്യെൽറ്റ്ഷൻ എന്നിവരാണ് ക്ലബ് വിട്ടത്. ഇക്കാര്യം ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2020-21 സീസണിൽ ക്ലബിലെത്തിയ ബ്ലാസ്റ്റേഴ്സ് ആദ്യ സീസൺ മുഴുവൻ ക്ലബിൻ്റെ ഗോൾവല കാത്തു. ഭേദപ്പെട്ട പ്രകടനങ്ങൾ നടത്തിയ താരം കഴിഞ്ഞ സീസണിനിടയിൽ പരുക്കേറ്റ് പുറത്താവുകയും പകരം പ്രഭ്സുഖൻ ഗിൽ എത്തുകയും ചെയ്തു. ഗോൾ കീപ്പറായി തകർപ്പൻ പ്രകടനം […]

Cricket

പ്രഥമ വനിതാ ഐപിഎൽ അടുത്ത വർഷം മാർച്ചിൽ ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്

പ്രഥമ വനിതാ ഐപിഎൽ അടുത്ത വർഷം ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. 2023 മാർച്ചിൽ ആദ്യ വനിതാ ഐപിഎൽ ആരംഭിക്കാനാണ് ബിസിസിഐ ശ്രമിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് വിൻഡോകളാണ് പരിഗണനയിലുള്ളത്. മാർച്ചിലാണ് കൂടുതൽ സാധ്യതയെങ്കിലും സെപ്തംബറും പരിഗണനയിലുണ്ട്. ഇംഗ്ലണ്ട്, ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡുകളുമായും രാജ്യാന്തര ക്രിക്കറ്റ് കൗൺസിലുമായും ബിസിസിഐ ചർച്ചകൾ നടത്തിയിരുന്നു. മാർച്ചിൽ വനിതാ ഐപിഎലിനായി വിൻഡോ ഒരുക്കണമെന്ന ആവശ്യം ബിസിസിഐ ഐസിസിക്ക് മുന്നിൽ വച്ചിട്ടുണ്ട്. വനിതാ ഐപിഎൽ എന്ന ആശയത്തോട് ക്രിക്കറ്റ് ബോർഡുകൾ പോസിറ്റീവായാണ് പ്രതികരിച്ചത്. […]

Football

കളിമൺ കോർട്ടിന്റെ രാജാവ് നദാൽ തന്നെ; ഫ്രഞ്ച് ഓപ്പണിൽ ജോകോവിച്ചിനെ തകർത്ത് സെമിയിൽ

ഫ്രഞ്ച് ഓപ്പണിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോകോവിച്ചിനെ തകർത്ത് റാഫേൽ നദാൽ. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ ജോകോവിചിനെ മുട്ടുകുത്തിച്ച നദാൽ സെമിയിലെത്തി. 13 വട്ടം ഫ്രഞ്ച് ഓപ്പൺ കിരീട ജേതാവായ താരമാണ് നദാൽ. കഴിഞ്ഞ വർഷം ഫൈനലിൽ ജോകോവിച് നദാലിനെ കീഴടക്കിയിരുന്നു. ഇന്നലത്തെ ജയത്തോടെ ഈ തോൽവിക്ക് പ്രതികാരം ചെയ്യാനും നദാലിനു കഴിഞ്ഞു. ആദ്യ സെറ്റിൽ നദാൽ പൂർണ ആധിപത്യം പുലർത്തി. 6-2 എന്ന സ്കോറിന് ഈ സെറ്റ് നദാൽ സ്വന്തമാക്കി. രണ്ടാം […]

Football

വാസ്കസ് ബ്ലാസ്റ്റേഴ്സ് വിട്ടു; ഔദ്യോഗിക സ്ഥിരീകരണവുമായി ക്ലബ്

സ്പാനിഷ് സ്ട്രൈക്കർ ആൽവാരോ വാസ്കസ് ക്ലബ് വിട്ടെന്ന സ്ഥിരീകരണവുമായി കേരള ബ്ലാസ്റ്റേഴ്സ്. നേരത്തെ തന്നെ ഇത്തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഇപ്പോഴാണ് ക്ലബിൻ്റെ ഔദ്യോഗിക പ്രഖ്യാപനം എത്തുന്നത്. തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ ക്ലബ് താരത്തിനു നന്ദി അറിയിച്ചു. ഐഎസ്എൽ ക്ലബായ എഫ്സി ഗോവയിലേക്കാണ് താരം പോവുക എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സീസണിലാണ് വാസ്കസ് ബ്ലാസ്റ്റേഴ്സുമായി കരാറൊപ്പിട്ടത്. സീസണിൽ 8 ഗോളും 2 അസിസ്റ്റും നേടിയ താരം ബ്ലാസ്റ്റേഴ്സിൻ്റെ ഫൈനൽ പ്രവേശനത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. സീസൺ അവസാനിച്ചപ്പോൾ വാസ്കസ് ക്ലബ് വിട്ടേക്കുമെന്ന […]