Cricket

മൂന്ന് പതിറ്റാണ്ടിന് ശേഷം ഓസ്‌ട്രേലിയയെ തകര്‍ത്ത് ശ്രീലങ്കയ്ക്ക് ഏകദിന പരമ്പര

പരമ്പരയിലെ നാലാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ശ്രീലങ്ക. ശ്രീലങ്ക ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 254 റണ്‍സിന് ഓള്‍ ഔട്ടായി. ഇതോടെ ജയത്തോടെ പരമ്പരയില്‍ ശ്രീലങ്ക 3-1ന് മുന്നിലെത്തി. ഇത് 30 വര്‍ഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയയെ കീഴടക്കി ശ്രീലങ്ക പരമ്പര സ്വന്തമാക്കുന്നത്. ശ്രീലങ്കയുടെ ദസുന്‍ ഷനക എറിഞ്ഞ അവസാന ഓവറില്‍ ഒരു വിക്കറ്റ് മാത്രം കൈയിലിരിക്കെ ഓസീസിന് 19 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്നു. ആദ്യ പന്തില്‍ റണ്‍സെടുക്കാനാകാത്ത കുനെമാന്‍ രണ്ടാം പന്ത് ബൗണ്ടറി കടത്തി. […]

Football

ആഷിഖ് ഇനി എടികെയുടെ താരം; ഔദ്യോഗിക പ്രഖ്യാപനമായി

മലയാളി താരം ആഷിഖ് കുരുണിയൻ ഇനി ഐഎസ്എൽ ക്ലബ് എടികെ മോഹൻ ബഗാൻ്റെ താരം. ബെംഗളൂരു എഫ്സിയിൽ നിന്നാണ് ആഷിഖ് എടികെയിലെത്തിയിരിക്കുന്നത്. വിവരം ക്ലബും ആഷിഖും ഔദ്യോഗികമായി പ്രഖ്യാപിച്ചു. അഞ്ച് വർഷത്തെ സുദീർഘമായ കരാറിലാണ് ആഷിഖ് എടികെയുമായി ധാരണയായിരിക്കുന്നത്. ഇന്ന് രാവിലെയാണ് താരം ക്ലബ് വിട്ടെന്ന് ബെംഗളൂരു എഫ്സി അറിയിച്ചത്.  2019 സീസണിൽ ബെംഗളൂരുവിലെത്തിയ ആഷിഖ് വർഷങ്ങളായി നിലവാരമുള്ള പ്രകടനം നടത്തിവരുന്ന താരമാണ്. ലെഫ്റ്റ് ബാക്കായും വിങ്ങറായും കളിക്കുന്ന താരത്തെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സും ശ്രമിച്ചിരുന്നു. 25 […]

Cricket

സെൽഫിയെടുക്കാനെത്തിയ ഗ്രൗണ്ട്സ്മാനെ അപമാനിച്ചു; ഋതുരാജിനെതിരെ വിമർശനം ശക്തം: വിഡിയോ

സെൽഫിയെടുക്കാനെത്തിയ ഗ്രൗണ്ട്സ്മാനെ അപമാനിച്ചു എന്ന ആരോപണമുയർത്തി ഇന്ത്യൻ യുവ ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദിനെതിരെ വിമർശനം ശക്തം. ഇത്തരത്തിൽ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സെൽഫിയെടുക്കാനെത്തിയ ഗ്രൗണ്ട്സ്മാനെ മാറ്റിയിരുത്തുന്നതും ഫോണിലേക്ക് നോക്കാതെ തിരികെയിരിക്കുന്നതും വിഡിയോയിൽ കാണാം. ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ അവസാന ടി-20യിലാണ് ആരോപണ വിധേയമായ സംഭവമുണ്ടായത്. മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. മഴയത്ത് ഡഗൗട്ടിലിരിക്കുകയായിരുന്ന ഋതുരാജിൻ്റെ അടുത്തേക്ക് ഒരു ഗ്രൗണ്ട്സ്മാൻ എത്തുകയും അടുത്തുള്ള കസേരയിൽ ഇരിക്കുകയും ചെയ്തു. എന്നാൽ, ഇയാളെ ഋതുരാജ് തള്ളി നീങ്ങിയിരിക്കാൻ ആവശ്യപ്പെടുകയാണ്. തുടർന്ന് ഗ്രൗണ്ട്സ്മാൻ […]

Cricket

നാലാം ടി-20 ഇന്ന്; ഇന്ത്യക്ക് നിർണായകം

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി-20 പരമ്പരയിലെ നാലാം മത്സരം ഇന്ന്. രാത്രി ഏഴ് മണിക്ക് രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്ന അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്ക് തുടങ്ങിയ താരങ്ങൾക്ക് ഈ കളിയിൽ അവസരം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ 2-1 എന്ന നിലയിൽ ദക്ഷിണാഫ്രിക്ക പരമ്പരയിൽ മുന്നിട്ടുനിൽക്കുകയാണ്. ആദ്യ രണ്ട് മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക വിജയിച്ചപ്പോൾ മൂന്നാം മത്സരത്തിൽ വിജയിച്ച ഇന്ത്യ പരമ്പരയിലേക്ക് തിരികെയെത്തുകയായിരുന്നു. അതുകൊണ്ട് തന്നെ ഈ […]

Football

ഓഗ്ബച്ചെ ഹൈദരാബാദിൽ തുടരും; കരാർ ദീർഘിപ്പിക്കുന്നത് ഇതാദ്യം

സ്റ്റാർ സ്ട്രൈക്കർ ബാർതലോമ്യു ഓഗ്ബച്ചെ ഐഎസ്എൽ ക്ലബ് ഹൈദരാബാദ് എഫ്സിയിൽ തുടരും. ഒരു വർഷത്തേക്കാണ് താരം ക്ലബുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. നേരത്തെ നോർത്തീസ്റ്റ് യുണൈറ്റഡ്, കേരള ബ്ലാസ്റ്റേഴ്സ്, മുംബൈ സിറ്റി എഫ്സി എന്നീ ടീമുകളിൽ കളിച്ചിട്ടുള്ള താരം ഒരു സീസണു ശേഷം ക്ലബ് മാറിയിരുന്നു. ഇത് ആദ്യമായാണ് ഓഗ്ബച്ചെ ഒരു ഐഎസ്എൽ ക്ലബിൽ ഒരു വർഷത്തിൽ കൂടുതൽ തുടരുന്നത്. കഴിഞ്ഞ സീസണിൽ ഹൈദരാബാദിനായി 18 ഗോളുകൾ നേടിയ താരത്തെ സ്വന്തമാക്കാൻ പല ക്ലബുകളും ശ്രമിച്ചിരുന്നു. എന്നാൽ, താരത്തെ […]

Football

‘അർജന്റീന പഴയ അർജന്റീനയല്ല’; ലോകകപ്പിലെ ഫേവരിറ്റുകളെന്ന് ലൂക്ക മോഡ്രിച്ച്

2018 ലോകകപ്പിൽ കളിച്ച ടീമല്ല ഇപ്പോൾ അർജൻ്റീനയെന്ന് റയൽ മാഡ്രിഡിൻ്റെ ക്രൊയേഷ്യൻ സൂപ്പർ താരം ലൂക്ക മോഡ്രിച്ച്. അർജൻ്റീന ലോകകപ്പിലെ ഫേവരിറ്റുകളാണ്. കൂടുതൽ ഒത്തിണക്കത്തോടെയാണ് അവർ കളിക്കുന്നതെന്നും മോഡ്രിച്ച് വ്യക്തമാക്കി. ഈ വർഷം നവംബർ ഡിസംബർ മാസങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. ലോകകപ്പിൽ അർജൻ്റീന ഗ്രൂപ്പ് സിയിലും ക്രൊയേഷ്യ ഗ്രൂപ്പ് എഫിലുമാണ്.  “കഴിഞ്ഞ ലോകകപ്പിൽ ഞങ്ങൾ അർജന്റീനക്കെതിരെ കളിച്ച് ജയിച്ചു. എന്നാൽ ഇപ്പോൾ അവർ വളരെ നല്ല മികച്ച ടീമാണ്. ഏതാനും വർഷം മുൻപ് കണ്ടതിനേക്കാൾ അവർ കരുത്തരായെന്ന് […]

Football

മത്സരത്തിനിടെ ചുവപ്പുകാർഡ്; താരങ്ങളും ആരാധകരും ചേർന്ന് റഫറിയെ തല്ലിക്കൊന്നു

മത്സരത്തിനിടെ ചുവപ്പുകാർഡ് കാണിച്ച റഫറിയെ താരങ്ങളും ആരാധകരും ചേർന്ന് തല്ലിക്കൊന്നു. എൽ സാൽവദോറിലാണ് സംഭവം. സാൻ സാൽവദോറിലെ മിറാമോണ്ട് ടൊളൂക്ക സ്റ്റേഡിയത്തിൽ നടന്ന പ്രാദേശികമത്സരം നിയന്ത്രിക്കുന്നതിനിടെയാണ് ഹോസെ അർണാൾഡോ അനയ എന്ന 63കാരനു നേരെ ആക്രമണമുണ്ടായത്. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ആന്തരികാവയവങ്ങൾക്ക് പരുക്കേറ്റതിനാൽ ജീവൻ രക്ഷിക്കാനായില്ല. ആന്തരിക രക്തസ്രാവമാണ് മരണത്തിനു കാരണം. 20 വർഷത്തോളമായി കളി നിയന്ത്രിക്കുന്ന റഫറിയാണ് ഹോസെ. ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മാവോ മാവോ എന്ന തീവ്രവാദ ഗ്രൂപ്പിൽ അംഗമാണ് ഇയാളെന്ന് […]

Cricket

ടി-20 റാങ്കിംഗ്: 68 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഇഷാൻ കിഷൻ; ആദ്യ പത്തിലെ ഒരേയൊരു ഇന്ത്യൻ താരം

ഐസിസി ടി-20 റാങ്കിംഗിൽ വമ്പൻ കുതിപ്പുമായി ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ. 68 സ്ഥാനങ്ങൾ മറികടന്ന കിഷൻ റാങ്കിംഗിൽ ഏഴാം സ്ഥാനത്തെത്തി. 689 ആണ് കിഷൻ്റെ റേറ്റിംഗ്. ബാറ്റർമാരുടെ ടി-20 റാങ്കിംഗിൽ ഉൾപ്പെട്ടിരിക്കുന്ന ഒരേയൊരു ഇന്ത്യൻ താരമാണ് കിഷൻ. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിൽ രണ്ട് അർധസെഞ്ചുറി അടക്കം മൂന്ന് മത്സരങ്ങളിൽ നിന്ന് നേടിയ 164 റൺസാണ് കിഷനെ തുണച്ചത്. 818 റേറ്റിംഗുള്ള പാകിസ്താൻ നായകൻ ബാബർ അസമാണ് റാങ്കിംഗിൽ ഒന്നാമത്. 794 റേറ്റിംഗോടെ […]

Cricket Sports

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനം;മാക്സ്‌വെല്‍ ഫിനിഷിംഗില്‍ ഓസീസിന് ജയം

ഗ്ലെന്‍ മാക്സ്‌വെല്ലിന്‍റെ ബാറ്റിംഗ് മികവില്‍ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും ശ്രീലങ്കയെ വീഴ്ത്തി ഓസ്ട്രേലിയ. ശ്രീലങ്ക ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം ഓസീസ് മറികടന്നു. മഴമൂലം ഓസീസിന്‍റെ വിജയലക്ഷ്യം ഡെക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 44 ഓവറില്‍ 282 റണ്‍സാക്കിയിരുന്നു. സ്കോര്‍ ശ്രീലങ്ക 50 ഓവറില്‍ 300-7, ഓസ്ട്രേലിയ 42.3 ഓവറില്‍282-8 (ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം) ലങ്ക ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയയുടെ ഇന്നിംഗ്സിലെ പതിമൂന്നാം ഓവറിലാണ് മഴയെത്തിയത്. ഈ സമയം ഓസീസ് 12.4 ഓവറില്‍ […]

Cricket Sports

ന്യൂസിലാന്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ത്രസിപ്പിക്കുന്ന വിജയം

ന്യൂസിലാന്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ത്രസിപ്പിക്കുന്ന വിജയം. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ബെയർ സ്റ്റോ ആണ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്. അവസാന ദിനം ജയിക്കണമെങ്കിൽ 299 റൺസ് വേണ്ടിയിരുന്ന ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. സെഞ്ചുറി നേടിയ ബെയർസ്റ്റോയും അർദ്ധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ബെൻ സ്റ്റോക്കും ചേർന്നാണ് സമനിലയിലവസാനിക്കുമായിരുന്ന ടെസ്റ്റിനെ ജയത്തിലേക്കെത്തിച്ചത്. ഓപ്പണർ അലക്സ് ലീസ് (44) ഒഴികെയുള്ള മുൻ നിര ബാറ്റർ മാരെല്ലാം പെട്ടന്ന് പുറത്തായി. ആദ്യ ഇന്നിങ്ങ്സിലെ സെഞ്ചൂറിയൻമാരായ […]