ഇന്ത്യയ്‌ക്കെതിരായി വെള്ളിയാഴ്ച ആരംഭിക്കുന്ന ടെസ്റ്റിനുള്ള ടീമിനെ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) പ്രഖ്യാപിച്ചു. എഡ്ജ്ബാസ്റ്റണിൽ ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് ടീമിൽ കെന്റ് വിക്കറ്റ് കീപ്പർ സാം ബില്ലിംഗ്‌സിനെ ഉൾപ്പെടുത്തി. ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റ് നഷ്ടമായ ജെയിംസ് ആൻഡേഴ്സണും ടീമിൽ ഇടം നേടിയിട്ടുണ്ട്. നിലവിൽ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. കഴിഞ്ഞ വർഷം ഇന്ത്യൻ ക്യാമ്പിനുള്ളിൽ കൊവിഡ്-19 പടർന്നതിനെ തുടർന്ന് അഞ്ചാം ടെസ്റ്റ് ഈ വർഷത്തേക്ക് പുനഃക്രമീകരിച്ചു. ലെസ്റ്റർഷെയറിനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യ സമനില വഴങ്ങിയപ്പോൾ […]
Sports
അയർലൻഡിൽ തണുപ്പ് കഠിനം; താൻ മൂന്ന് സ്വെറ്ററുകൾ ധരിച്ചെന്ന് ചഹാൽ
അയർലൻഡിലെ കാലാവസ്ഥ വളരെ ബുദ്ധിമുട്ടുള്ളതാണെന്ന് ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹാൽ. ഇവിടെ തണുപ്പ് കഠിനമാണെന്നും താൻ ഫിംഗർ സ്പിന്നറാണെന്ന് തോന്നിയെന്നും ചഹാൽ പറഞ്ഞു. ആദ്യ മത്സരത്തിൽ മാൻ ഓഫ് ദി മാച്ചായ ചഹാൽ മത്സരത്തിനു ശേഷം സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. “ഈ സാഹചര്യങ്ങളിൽ പന്തെറിയുന്നത് വളരെ ബുദ്ധിമുട്ടാണ്. ഞാൻ ഫിംഗർ സ്പിന്നറാണെന്ന് തോന്നി. ചിലപ്പോഴൊക്കെ അത് ബുദ്ധിമുട്ടാണ്. പക്ഷേ, ഏത് സാഹചര്യവുമായി പൊരുത്തപ്പെടാൻ സാധിക്കണം. മൂന്ന് സ്വെറ്ററുകളാണ് ഇപ്പോൾ ധരിച്ചിരിക്കുന്നത്.”- ചഹാൽ പറഞ്ഞു. മത്സരത്തിൽ അയർലൻഡിനെ […]
സഞ്ജുവിനു പകരം ടീമിൽ; ഹൂഡയ്ക്കെതിരെ ഇന്ത്യൻ കാണികളുടെ അധിക്ഷേപം
അയർലൻഡിനെതിരായ ആദ്യ ടി-20യിൽ സഞ്ജുവിനു പകരം ഇന്ത്യൻ ടീമിൽ ഇടംനേടിയ ദീപക് ഹൂഡയ്ക്കെതിരെ കാണികളുടെ അധിക്ഷേപം. ബൗണ്ടറി വരയ്ക്കു സമീപം ഫീൽഡ് ചെയ്യുമ്പോഴാണ് ഹൂഡയ്ക്ക് കാണികളുടെ അധിക്ഷേപം നേരിടേണ്ടിവന്നത്. മത്സരത്തിലുടനീളം ഹൂഡയ്ക്ക് അധിക്ഷേപം നേരിടേണ്ടിവന്നു. മത്സരത്തിൽ ഹൂഡ വളരെ മികച്ച പ്രകടനമാണ് നടത്തിയത്. ആദ്യ ഇന്നിംഗ്സിൽ ഫീൽഡ് ചെയ്യുന്നതിനിടെ പരുക്കേറ്റ ഋതുരാജിനു പകരം ഓപ്പണറായി ക്രീസിലെത്തിയ ഹൂഡ തുടക്കത്തിൽ പതറിയെങ്കിലും 29 പന്തുകളിൽ 47 റൺസെടുത്ത് പുറത്താവാതെ നിന്നു. ഹൂഡയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. മത്സരത്തിൽ അയർലൻഡിനെ […]
വിംബിൾഡൺ ടെന്നിസ് ടൂർണമെന്റിന് ഇന്ന് തുടക്കം
ഗ്രാസ് കോർട്ടിലെ ഏക ഗ്രാൻഡ് സ്ലാമായ വിംബിൾഡണിന്റെ 135-ാം പതിപ്പിന് ഇന്ന് തുടക്കമാകും. പ്രൊഫഷണൽ ടെന്നീസിലെ മുൻനിര താരങ്ങൾ ഗ്രാൻഡ് സ്ലാം കനവുകൾക്ക് ചിറകുപകരാൻ ലണ്ടണിൽ എത്തിക്കഴിഞ്ഞു. ഉദ്ഘാടന ദിനത്തിൽ നിലവിലെ ചാമ്പ്യൻ നൊവാക് ജോക്കോവിച്ച് ദക്ഷിണ കൊറിയയുടെ ക്വോൺ സൂൺ-വൂവിനെ നേരിടുമ്പോൾ, രണ്ട് തവണ ചാമ്പ്യനായ ആൻഡി മുറെ ജെയിംസ് ഡക്ക്വർത്തുമായി ഏറ്റുമുട്ടും. ലോക്കൽ ഫേവറിറ്റായ എമ്മ റഡുകാനുവും ഇന്ന് സെന്റർ കോർട്ടിൽ മത്സരിക്കും. ബെൽജിയത്തിന്റെ അലിസൺ വാൻ ഉയ്‌റ്റ്‌വാങ്കിനെ എമ്മ നേരിടും. വിംബിൾഡൺ 2022-ന്റെ […]
വമ്പൻ സൈനിങുമായി എടികെ; പോഗ്ബയുടെ സഹോദരൻ ടീമിൽ
വമ്പൻ സൈനിങുമായി ഐഎസ്എൽ ക്ലബ് എടികെ മോഹൻ ബഗാൻ. ഫ്രഞ്ച് സൂപ്പർ താരം പോൾ പോഗ്ബയുടെ ജ്യേഷ്ഠസഹോദരൻ ഫ്‌ളോറന്റീൻ പോഗ്ബയെ എടികെ ടീമിലെത്തിച്ചു. പ്രതിരോധ താരമായ ഫ്ലോറൻ്റീൻ്റെ സൈനിങ് എടികെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് വർഷത്തേക്കാണ് കരാർ. എഎഫ്സി കപ്പിൻ്റെ ഗ്രൂപ്പ് ഘട്ടത്തിൽ സ്പാനിഷ് പ്രതിരോധ താരം ടിരിക്ക് പരുക്കേറ്റിരുന്നു. ഇതോടെ എഎഫ്‌സി സെമി ഫൈനലിന് മുൻപ് മറ്റൊരു പ്രതിരോധ താരത്തെ എടികെയ്ക്ക് ടീമിലെത്തിക്കേണ്ടതുണ്ടായിരുന്നു. ഇതാണ് ഫ്ലോറൻ്റീനെ ടീമിലെത്തിച്ചതിലൂടെ എടികെ പൂർത്തീകരിച്ചിരിക്കുന്നത്. പോൾ പോഗ്ബ ഫ്രാൻസ് താരമാണെങ്കിലും […]
ഐഎം വിജയന് ഡോക്ടറേറ്റ്
മലയാളികളുടെ പ്രിയപ്പെട്ട ഐ.എം വിജയൻ ഇനി ഡോക്ടർ ഐ.എം വിജയൻ.റഷ്യയിലെ അക്കാൻഗിർസ്‌ക് നോർത്തേൻ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്. ഇന്ത്യൻ ഫുട്‌ബോൾ രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഡോക്ടറേറ്റ് ബഹുമതി. ഇന്ത്യൻ ഫുട്‌ബോളിലെ ശ്രദ്ധേയനായ താരമാണ് ഐഎം വിജയൻ. കേരളം ജന്മം നൽകിയ ഫുട്‌ബോൾ കളിക്കാരിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും അദ്ദേഹമാണ്. 1999ലെ സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റിൽ ഗോൾ നേടി ഏറ്റവും വേഗത്തിൽ ഗോൾ നേടുന്നയാൾ എന്ന രാജ്യാന്തര റെക്കോർഡ് കരസ്ഥമാക്കിയിട്ടുണ്ട് ഐ.എം വിജയൻ. […]
ഇന്ത്യൻ ജഴ്സിയിൽ 15 വർഷം; പോസ്റ്റുമായി രോഹിത് ശർമ
ദേശീയ ജഴ്സിയിൽ 15 വർഷം പൂർത്തിയാക്കി ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ. ഇതേ ദിവസം 2007ൽ അയർലൻഡിനെതിരായ ഏകദിന മത്സരത്തിലാണ് താരം ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യൻ ജഴ്സിയിൽ ഒന്നര പതിറ്റാണ്ട് പൂർത്തിയാക്കിയ വിവരം രോഹിത് തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചു. ‘ഇന്ത്യൻ ജഴ്സിയിൽ 15 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ജീവിതത്തിലുടനീളം താലോലിക്കുന്ന ഓർമകളാണിത്. ഈ യാത്രയിൽ പങ്കായവർക്കും നല്ല ഒരു കളിക്കാരനാവാൻ എന്നെ സഹായിച്ചവർക്കും നന്ദി അറിയിക്കുന്നു. ആരാധകരോടും വിമർശകരോടും ക്രിക്കറ്റ് […]
ടി-20 ലോകകപ്പിൽ പാകിസ്താന് മികച്ച സാധ്യതകൾ: ഷാഹിദ് അഫ്രീദി
ഇക്കൊല്ലത്തെ ടി-20 ലോകകപ്പിൽ പാകിസ്താന് മികച്ച സാധ്യതകളെന്ന് മുൻ താരം ഷാഹിദ് അഫ്രീദി. ടീം കരുത്തുറ്റതാണെന്നും മികച്ച പ്രകടനം നടത്താൻ ടീമിനു സാധിക്കുമെന്നും അഫ്രീദി പറഞ്ഞു. ഒരു പാക് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അഫ്രീദി ശുഭാപ്തിവിശ്വാസം പങ്കുവച്ചത്. (t20 world cup pakistan afridi) “ടി-20 ലോകകപ്പിനായി പുറപ്പെടുന്ന സംഘം കരുത്തരാണ്. നല്ല ബൗളർമാരുണ്ട്, ആക്രമിച്ചുകളിക്കാൻ കഴിയുന്ന ഓൾറൗണ്ടർമാരും ഉണ്ട്. ഓസ്ട്രേലിയയിലെ പിച്ചുകൾ മികച്ചതാണ്. അതുകൊണ്ട് തന്നെ നല്ല ഫലം ലഭിക്കുമെന്ന് കരുതുന്നു. മാൻ മാനേജ്മെൻ്റാണ് പ്രധാനം. […]
ഇംഗ്ലണ്ട് പര്യടനത്തിലെ സന്നാഹ മത്സരം ഇന്ന്; നാല് ഇന്ത്യൻ താരങ്ങൾ എതിർ ടീമിൽ കളിക്കും
ഇംഗ്ലണ്ട് പര്യടനത്തിലെ സന്നാഹ മത്സരം ഇന്ന് നടക്കും. കൗണ്ടി ക്ലബായ ലെസെസ്റ്റെർഷയറിനെതിരെ ഇന്ന് വൈകിട്ട് 3.30നാണ് ചതുർദിന മത്സരം ആരംഭിക്കുക. നാല് ഇന്ത്യൻ താരങ്ങൾ ലെസെസ്റ്റെർഷയറിനായി കളിക്കും. കഴിഞ്ഞ ദിവസം കൊവിഡ് മുക്തനായ വിരാട് കോലി ഇന്ന് കളിക്കുമോ എന്നതിൽ വ്യക്തതയില്ല. കൊവിഡ് ബാധിച്ച സ്പിന്നർ ആർ അശ്വിൻ ഇംഗ്ലണ്ടിലെത്തിയിട്ടില്ല. താരം ആദ്യ ടെസ്റ്റിനു മുൻപ് എത്തുമെന്നാണ് കരുതപ്പെടുന്നത്. (warm up match india Leicestershire) ചേതേശ്വർ പൂജാര, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ […]
സഹലിനെ ഐസ്‌ലൻഡ് ക്ലബ് ആവശ്യപ്പെട്ടു; നീക്കം നടന്നില്ലെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്
മലയാളി താരം സഹൽ അബ്ദുൽ സമദിനെ ഐസ്‌ലൻഡ് ക്ലബായ ഐബിവി ആവശ്യപ്പെട്ടിരുന്നു എന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിൻകിസ്. വായ്പാടിസ്ഥാനത്തിൽ താരത്തെ ക്ലബ് ആവശ്യപ്പെട്ടിരുന്നു എന്നും വിസ പ്രശ്നങ്ങൾ കാരണമാണ് ഈ നീക്കം നടക്കാതിരുന്നതെന്നും സ്കിൻകിസ് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത് കേരള ബ്ലാസ്റ്റേഴ്സിൻ്റെ മുൻ പരിശീലകൻ ഡേവിഡ് ജെയിംസിൻ്റെ സഹ പരിശീലകനായിരുന്ന ഹെർമൻ ഹ്രെയോർസണാണ് ഐബിവിയുടെ നിലവിലെ പരിശീലകൻ. ചർച്ചകൾ നടന്നു, രണ്ട് ക്ലബുകളും താത്പര്യം പ്രകടിപ്പിച്ചു. എന്നാൽ, […]












