ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. 46 റൺസെടുക്കുന്നതിടെ രണ്ടുവിക്കറ്റുകൾ നഷ്ടമായി. ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സണിനാണ് ആദ്യ രണ്ടുവിക്കറ്റുകൾ ലഭിച്ചത്. ഓപ്പണർമാരായ ശുഭ്മാൻ ഗിൽ(17) ചേതേശ്വർ പൂജാര(13) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. നിലവിൽ വിരാട് കോലിയും (1) ഹനുമ വിഹരി (14) യുമാണ് ക്രീസിൽ. പേസ് ബൗളര്‍ ജസ്പ്രീത് ബുംമ്രയുടെ കീഴിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റാണ് എഡ്ജ്ബാസ്റ്റണിലേത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലാണ്. ഒന്നാം ദിനം ഇംഗ്ലണ്ട് പേസർമാർക്ക് എതിരെ […]
Sports
സഞ്ജുവിന് ഒരു മത്സരത്തിൽ മാത്രം അവസരം നൽകിയതിനെതിരെ മന്ത്രി വി ശിവൻകുട്ടി
ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ മാത്രമാണ് മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചത്. ഇതിനെതിരെ നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും സഞ്ജുവിന് അവസരം നൽകാത്തതിനെ കുറ്റപ്പെടുത്തി. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശിവൻകുട്ടി ബിസിസിഐയെ വിമർശിച്ചത്. മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിനുള്ള ടീമിൽ മാത്രം മലയാളി ക്രിക്കറ്റർ സഞ്ജു സാംസണെ ഉൾപ്പെടുത്തിയത് അദ്ദേഹത്തിന്റെ പ്രതിഭയോടുള്ള അനാദരവാണ്. അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയിലും സഞ്ജുവിന് ഒരു […]
സ്വന്തം റെക്കോർഡ് മറികടന്ന് നീരജ് ചോപ്ര; ഡയമണ്ട് ലീഗിൽ വെള്ളി മെഡൽ
സ്വന്തം പേരിലുള്ള ദേശീയ റെക്കോർഡ് മറികടന്ന് ജാവലിൽ ത്രോയിൽ ഒളിമ്പിക്സ് സ്വർണം നേടിയ നീരജ് ചോപ്ര. സ്റ്റോക്ക്‌ഹോമിൽ നടന്ന ഡയമണ്ട് ലീഗിലാണ് നീരജ് പുതിയ റെക്കോർഡ് സ്ഥാപിച്ചത്. നേരത്തെ തൻ്റെ പേരിലുണ്ടായിരുന്ന 89.30 മീറ്റർ ദൂരം മറികടന്ന നീരജ് 89.94 മീറ്റർ ദൂരം കണ്ടെത്തിൽ വെള്ളി മെഡൽ നേടി. 90.31 മീറ്റർ ദൂരം കണ്ടെത്തിയ ലോക ചാമ്പ്യൻ ആൻഡേഴ്സൺ പീറ്റേഴ്സ് സ്വർണമെഡൽ നേടി. തൻ്റെ ആദ്യ ശ്രമത്തിൽ തന്നെ നീരജ് പുതിയ റെക്കോർഡ് കുറിച്ചു. പിന്നാലെയുള്ള 5 […]
എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് ഇന്ന്; ഇന്ത്യക്ക് കഠിനം
ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള അഞ്ചാം ടെസ്റ്റ് ഇന്ന്. ബിർമിങ്‌ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്കാണ് മത്സരം ആരംഭിക്കുക. പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തിനും ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനും കീഴിൽ ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ ഇംഗ്ലണ്ട് ഇന്ത്യക്ക് കനത്ത വെല്ലുവിളിയാവും. ക്യാപ്റ്റൻ രോഹിത് ശർമയുടെയും കെഎൽ രാഹുലിൻ്റെയും അഭാവവും ഇന്ത്യക്ക് തിരിച്ചടിയാണ്. ആഷസിലും അതിനു ശേഷം വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലും വളരെ മോശം പ്രകടനം നടത്തിയ ഇംഗ്ലണ്ട് ക്യാപ്റ്റനെയും പരിശീലകനെയും മാറ്റിയാണ് ന്യൂസീലൻഡിനെതിരെ ഇറങ്ങിയത്. […]
‘സഞ്ജു രോഹിതിനെപ്പോലെ’; മലയാളി താരത്തെ പുകഴ്ത്തി ആകാശ് ചോപ്ര
അയർലൻഡിനെതിരായ രണ്ടാം ടി-20യിൽ മികച്ച പ്രകടനം നടത്തിയ മലയാളി താരം സഞ്ജു സാംസണെ പുകഴ്ത്തി മുൻ ദേശീയ താരവും കമൻ്റേറ്ററുമായ ആകാശ് ചോപ്ര. രോഹിത് ശർമയെപ്പോലെയാണ് സഞ്ജു കളിക്കുന്നതെന്നും ക്രീസിലുള്ളപ്പോൾ ഇടതടവില്ലാതെ റൺസ് വരുമെന്നും ചോപ്ര പറഞ്ഞു. മുൻ ഇന്ത്യൻ താരങ്ങളായ അജയ് ജഡേജ, ഇർഫാൻ പത്താൻ, വിൻഡീസ് ഇതിഹാസം ഇയാൻ ബിഷപ്പ് എന്നിവരൊക്കെ അയർലൻഡിനെതിരായ മത്സരത്തിനു ശേഷം സഞ്ജുവിനെ പ്രശംസിച്ചിരുന്നു. “സഞ്ജു വളരെ നന്നായി ബാറ്റ് ചെയ്തു. അദ്ദേഹത്തിൻ്റെ തുടക്കം നന്നായിരുന്നു, എന്നാൽ ഇന്നിംഗ്സിന്റെ മധ്യത്തിൽ […]
എഡ്ജ്ബാസ്റ്റൺ ടെസ്റ്റ്; ഇന്ത്യയുടെ ലക്ഷ്യം 90 വർഷത്തെ ചരിത്രം തിരുത്തുക
ഇംഗ്ലണ്ടിനെതിരെ നാളെ ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തിനിറങ്ങുമ്പോൾ 90 വർഷത്തെ ചരിത്രം തിരുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇംഗ്ലണ്ടിൽ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര വിജയിക്കാൻ ഇന്ത്യക്ക് ഇതുവരെ സാധിച്ചിട്ടില്ല. എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന മത്സരത്തിൽ വിജയിക്കുകയോ സമനില പിടിക്കുകയോ ചെയ്താൽ ഇന്ത്യക്ക് ഈ നേട്ടം സ്വന്തമാകും. നിലവിൽ ഇന്ത്യ 2-1നു മുന്നിലാണ്. 1932ലാണ് ഇന്ത്യ ആദ്യമായി ഇംഗ്ലണ്ടിലേക്ക് പര്യടനം നടത്തിയത്. എന്നാൽ, ഇതുവരെ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര വിജയിക്കാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. 1959, 2014, 2018 വർഷങ്ങളിലാണ് ഇന്ത്യ […]
പഴയ ടീമല്ല ഇത്; ഇന്ത്യക്കെതിരെ വിജയം ഇംഗ്ലണ്ടിനെന്ന് മൊയീൻ അലി
ഇന്ത്യക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തിൽ വിജയം ഇംഗ്ലണ്ടിനെന്ന് ഓൾറൗണ്ടർ മൊയീൻ അലി. കഴിഞ്ഞ വർഷം തന്നെ അഞ്ചാം ടെസ്റ്റ് കളിച്ചിരുന്നെങ്കിൽ ഇന്ത്യയ്ക്ക് സാധ്യതയുണ്ടായിരുന്നു. ഒരു മാസം മുൻപ് ഈ ടെസ്റ്റ് കളിച്ചിരുന്നെങ്കിലും ഇന്ത്യ ജയിച്ചേനെ. എന്നാൽ, ഇപ്പോൾ അതല്ല സ്ഥിതിയെന്നും മൊയീൻ പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന ഇന്ത്യൻ പര്യടനത്തിലെ അവസാന ടെസ്റ്റ് കൊവിഡ് ബാധയെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. നിലവിൽ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ബെൻ സ്റ്റോക്സ് ക്യാപ്റ്റനും ബ്രണ്ടൻ മക്കല്ലം പരിശീലകനുമായതിനു ശേഷം ഇംഗ്ലണ്ട് […]
‘അജയ് ഭായ് നമസ്‌കാരം, സുഖമാണല്ലോ അല്ലെ’?; ലൈവിൽ അജയ് ജഡേജയ്‌ക്കൊപ്പം മലയാളം സംസാരിച്ച് സഞ്ജു സാംസൺ
അയർലൻഡിൽ നടന്ന രണ്ടാം ടി20ക്ക് ശേഷം ലൈവിൽ അജയ് ജഡേജയ്‌ക്കൊപ്പം മലയാളം സംസാരിച്ച് സഞ്ജു സാംസൺ. രണ്ടാം ടി 20 വിജയത്തിന് ശേഷമുള്ള കമന്ററിക്കിടയിലാണ് ഇരുവരും മലയാളത്തിൽ സംസാരിച്ചത്. സഞ്ജു ഇത് കേരളത്തിൽ നിന്നും അജയ് ജഡേജയാണ് സംസാരിക്കുന്നത്. താങ്കളുടെ പ്രകടനത്തിൽ അതീവ സന്തോഷവാനാണ് ഞാൻ, പക്ഷെ സെഞ്ച്വറി നേടാതെ പോയതിൽ അൽപം വിഷമമുണ്ട് എന്നായിരുന്നു അജയ് ജഡേജ പറഞ്ഞത്. അജയ് ഭായ് നമസ്‌കാരം സുഖമാണല്ലോ അല്ലെ?..ഭക്ഷണം കഴിച്ചോ എന്തെല്ലാമെന്ന് സഞ്ജു മറുപടി നൽകി. ഏതായാലും ഇരുവരുടെയും […]
ലോകകപ്പ് ടീം; കോലിയെ ഒഴിവാക്കി സെവാഗിന്റെ ടോപ്പ് ത്രീ
ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് വിരാട് കോലിയെ ഒഴിവാക്കി മുൻ ദേശീയ താരം വീരേന്ദർ സെവാഗ്. ലോകകപ്പിൽ വലങ്കയ്യൻ-ഇടങ്കയ്യൻ ബാറ്റർമാരെ ടോപ്പ് ഓർഡറിൽ പരിഗണിക്കുന്നത് നല്ലതായിരിക്കുമെന്ന് സെവാഗ് പറഞ്ഞു. ആദ്യ മൂന്ന് നമ്പറുകളിൽ ഇഷാൻ കിഷൻ, രോഹിത് ശർമ, കെഎൽ രാഹുൽ എന്നിവർ കളിക്കുന്നത് നന്നാവുമെന്ന് സെവാഗ് അഭിപ്രായപ്പെട്ടു. “കൂറ്റനടിക്കാരെ പരിഗണിക്കുമ്പോൾ ടി-20യിൽ ഇന്ത്യക്ക് ഒട്ടേറെ താരങ്ങളുണ്ട്. എങ്കിലും വ്യക്തിപരമായി ടോപ്പ് ത്രീയിൽ രോഹിത് ശർമ, ഇഷാൻ കിഷൻ, കെഎൽ രാഹുൽ എന്നിവരെയാണ് ഞാൻ പിന്തുണയ്ക്കുന്നത്. […]
ഋതുരാജിനു പകരം സഞ്ജുവോ ത്രിപാഠിയോ?; പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും
അയർലൻഡിനെതിരായ ഇന്ത്യയുടെ രണ്ടാം ടി-20 മത്സരം ഇന്ന്. ആദ്യ ടി-20 വിജയിച്ച ഇന്ത്യ പരമ്പര ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ഇന്ത്യൻ സമയം രാത്രി 9 മണിക്ക് ഡബ്ലിനിലെ മലഹിഡെ ക്രിക്കറ്റ് ക്ലബിലാണ് മത്സരം. പരുക്കേറ്റ ഋതുരാജ് ഗെയ്ക്‌വാദ് പുറത്തിരിക്കുമെങ്കിൽ പകരം മലയാളി താരം സഞ്ജു സാംസണോ രാഹുൽ ത്രിപാഠിയോ കളത്തിലിറങ്ങും. ഓപ്പണറെന്നത് പരിഗണിക്കുമ്പോൾ ത്രിപാഠിയ്ക്ക് ടീമിൽ ഇടം ലഭിക്കാനാണ് സാധ്യത. കഴിഞ്ഞ രണ്ട് പരമ്പരകളും ഇടം പിടിച്ചെങ്കിലും പ്ലേയിങ് ഇലവനിൽ ഉൾപ്പെടാതിരുന്ന അർഷ്ദീപ് സിംഗ് ഇന്ന് കളിക്കാനുള്ള സാധ്യത […]












