സീരി എ ജേതാക്കളായ ഇറ്റാലിയൻ ക്ലബ് എസി മിലാനുമായി കരാർ പുതുക്കാനൊരുങ്ങി സ്വീഡിഷ് ഇതിഹാസം സ്ലാറ്റൻ ഇബ്രാഹിമോവിച്ച്. ഒരു സീസണിലേക്ക് കൂടി താരം ക്ലബിൽ തുടരുമെന്നാണ് സൂചന. 2020 സീസണിൽ മിലാനിലെത്തിയ ഇബ്ര ക്ലബിൻ്റെ പ്രകടനങ്ങളിൽ നിർണായക പങ്കാണ് വഹിച്ചത്. കഴിഞ്ഞ സീസണിൽ മിലാൻ ലീഗ് ചാമ്പ്യന്മാരായതിനു പിന്നിലും ഇബ്രയുടെ പ്രകടനങ്ങൾ സ്വാധീനം ചെലുത്തിയിരുന്നു. കഴിഞ്ഞ സീസണിൽ 23 മത്സരങ്ങൾ കളിച്ച ഇബ്ര എട്ട് ഗോളുകൾ നേടി. നിലവിൽ കാൽമുട്ടിനു പരുക്കേറ്റ ഇബ്ര വിശ്രമത്തിലാണ്. അതുകൊണ്ട് തന്നെ […]
Sports
ഇനി ‘കുട്ടിപ്പോര്’; ഇംഗ്ലണ്ട്-ഇന്ത്യ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം
ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. സതാംപ്ടണിലെ റോസ്‌ബൗളിൽ ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് മത്സരം. ആദ്യ ടി-20യിൽ അയർലൻഡിനെതിരായ പരമ്പരയിൽ കളിച്ച താരങ്ങൾ തന്നെ അണിനിരക്കും. കൊവിഡ് മുക്തനായ ക്യാപ്റ്റൻ രോഹിത് ശർമ തിരികെയെത്തുമ്പോൾ ആര് പുറത്തിരിക്കുമെന്നതാണ് സുപ്രധാന ചോദ്യം. ഋതുരാജ് ഗെയ്‌ക്വാദോ സഞ്ജു സാംസണോ ആവും ക്യാപ്റ്റനു വഴിമാറുക. അയർലൻഡിനെതിരായ അവസാന ടി-20 മത്സരത്തിൽ 77 റൺസ് നേടിയ സഞ്ജു തൻ്റെ രാജ്യാന്തര കരിയറിലെ ആദ്യ ഫിഫ്റ്റി നേടിയിരുന്നു. പിന്നീട് […]
എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യക്ക് 7 വിക്കറ്റ് തോൽവി; പരമ്പര സമനിലയിൽ
ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര സമനിലയിൽ. എഡ്ജ്ബാസ്റ്റണിൽ നടന്ന അഞ്ചാം മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടു. ജോ റൂട്ടും ജോണി ബെയർസ്റ്റോയും ചേർന്ന് നേടിയ 269 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് 378 റൺസ് വിജയലക്ഷ്യം മറികടക്കാൻ ആതിഥേയരെ സഹായിച്ചത്. പരമ്പരയിൽ 23 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുംറയാണ് പ്ലെയർ ഓഫ് ദി സീരീസ്. 3 വിക്കറ്റിന് 259 എന്ന സ്‌കോറിൽ ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ടിനായി, റൂട്ടും ബെയർസ്റ്റോയും ചേർന്ന് അതിവേഗം റൺസ് നേടുകയായിരുന്നു. […]
പുരുഷ-വനിതാ താരങ്ങൾക്ക് തുല്യ വേതനം; ചരിത്ര പ്രഖാപനവുമായി ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്
ചരിത്ര പ്രഖാപനവുമായി ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്. പുരുഷ-വനിതാ താരങ്ങൾക്ക് തുല്യ വേതനം നൽകുമെന്ന് ബോർഡ് പ്രഖ്യാപിച്ചു. എല്ലാ ഫോര്‍മാറ്റിലെ മത്സരങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കും. ഇതുസംബന്ധിച്ച് കളിക്കാരുടെ സംഘടനയും സ്‌പോര്‍ട്‌സ് ഗവേണിങ് ബോഡിയും അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവച്ചു. കരാര്‍ അനുസരിച്ച്, വനിതകളുടെ ആഭ്യന്തര കരാറുകളുടെ എണ്ണം 54ല്‍ നിന്ന് 72 ആയി വര്‍ധിക്കും. കളിച്ച മത്സരങ്ങളുടെ എണ്ണം, മത്സരിച്ച ഫോര്‍മാറ്റുകള്‍, പരിശീലനത്തിനും കളിക്കുന്നതിനും ചെലവഴിച്ച സമയം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും പ്രതിഫലം നിര്‍ണയിക്കുക. ഇത് പുരുഷ, വനിതാ […]
ഫിഫ ലോകകപ്പ്: മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ സ്വന്തമാക്കാം
ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ സ്വന്തമാക്കാം. ഇത്തവണ റാന്‍ഡം നറുക്കെടുപ്പില്ലാതെ ആദ്യമെത്തുന്നവര്‍ക്ക് ആദ്യമെന്ന രീതിയിലാണ് ടിക്കറ്റ് നല്‍കുന്നത്. ഇതുവരെ 18 ലക്ഷം ടിക്കറ്റുകളാണ് നല്‍കിയത്. ടിക്കറ്റ് സ്വന്തമാക്കിയവരില്‍ ഇന്ത്യക്കാര്‍ ആദ്യ പത്തിലുണ്ട്. ഇന്ന് ഖത്തര്‍ സമയം ഉച്ചയ്ക്ക് 12 മുതല്‍ ടിക്കറ്റ് ലഭ്യമായി തുടങ്ങും. ഫിഫ വെബ്സൈറ്റില്‍ ടിക്കറ്റ്സ് എന്ന ലിങ്കില്‍ കയറി ബുക്ക് ചെയ്യാം. ടിക്കറ്റ് ലഭിക്കുന്നവര്‍ അപ്പോള്‍ തന്നെ പണമടയ്ക്കുകയും വേണം. ആഗസ്റ്റ് 16 വരെ ഇങ്ങനെ ടിക്കറ്റ് എടുക്കാന്‍ അവസരമുണ്ട്. […]
കൊവിഡ് മുക്തനായി; ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ പരിശീലനം ആരംഭിച്ചു
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ പരിശീലനം ആരംഭിച്ചു. കൊവിഡില്‍ നിന്ന് മുക്തനായ രോഹിത് ശര്‍മ ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയ്ക്ക് മുന്നോടിയായാണ് പരിശീലനം ആരംഭിച്ചത്. രവിചന്ദ്ര അശ്വിന്‍, ഉമേഷ് യാദവ് എന്നിവരുടെ പന്തുകളില്‍ പരിശീലനം നടത്തുന്ന രോഹിതിന്റെ വിഡിയോ ബി.സി.സി.ഐ പുറത്തുവിട്ടു. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് കൊവിഡ് പിടിപെട്ടതിനെത്തുടര്‍ന്ന് രോഹിത്തിന് നഷ്ടമായിരുന്നു. ടെസ്റ്റ് തുടങ്ങുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് രോഹിതിന് രോഗം സ്ഥിരീകരിച്ചത്. ഇത്രയും ദിവസം ഐസൊലേഷനില്‍ കഴിഞ്ഞ രോഹിത് വീണ്ടും കളിക്കളത്തിലേക്ക് […]
മന്ദനയ്ക്കും ഷഫാലിയ്ക്കും ഫിഫ്റ്റി; ശ്രീലങ്കക്കെതിരെ ഇന്ത്യയ്ക്ക് 10 വിക്കറ്റ് ജയം
ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് 10 വിക്കറ്റ് ജയം. ശ്രീലങ്ക മുന്നോട്ടുവച്ച 174 റൺസ് വിജയലക്ഷ്യം 25.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ മറികടന്നു. സ്മൃതി മന്ദന (94), ഷഫാലി വർമ (71) എന്നിവർ പുറത്താവാതെ മികച്ച ഇന്നിംഗ്സ് കാഴ്ചവച്ചു. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0ൻ്റെ അനിഷേധ്യ ലീഡ് നേടി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക തകർച്ചയോടെയാണ് തുടങ്ങിയത്. ന്യൂ ബോളിൽ രേണുക സിംഗ് തീതുപ്പിയപ്പോൾ ഹാസിമി പെരേര (0), വിഷ്മി […]
‘വിജയലക്ഷ്യം എത്ര ആയാലും മറികടക്കാൻ ശ്രമിക്കും’; ജോണി ബെയർസ്റ്റോ
വിജയലക്ഷ്യം എത്ര ആയാലും അത് മറികടക്കാൻ ശ്രമിക്കുമെന്ന് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ ജോണി ബെയർസ്റ്റോ. നാലാം ദിനത്തിലെയും അഞ്ചാം ദിനത്തിലെയും പിച്ചുകളുടെ അവസ്ഥ അറിയാം. എന്ത് തന്നെയായാലും വിജയലക്ഷ്യം മറികടക്കാൻ ശ്രമിക്കുന്ന തന്നെ ചെയ്യുമെന്ന് താരം പ്രതികരിച്ചു. നാലാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 229 റൺസെടുത്തിട്ടുണ്ട്. 361 റൺസിൻ്റെ ലീഡാണ് നിലവിൽ ഇന്ത്യക്കുള്ളത്. “വിജയലക്ഷ്യം എന്തുതന്നെ ആയാലും അത് മറികടക്കാൻ ശ്രമിക്കും. അതിൽ മറ്റ് കാര്യങ്ങൾ നോക്കിയിട്ട് പ്രത്യേകിച്ച് ഒന്നും […]
അന്ന് യുവരാജ് ഇന്ന് ബുംറ, കണ്ടകശനി മാറാതെ ബ്രോഡ്; ഒരോവറിൽ നൽകിയത് 35 റൺസ്
എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ലോക റെക്കോർഡ് ബാറ്റിങ്ങുമായി ജസ്പ്രീത് ബുംറ. ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡിന്റെ ഒരോവറിൽ 5 ഫോറും 2 സിക്‌സും സഹിതം 35 റൺസാണ് ബുംറ നേടിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ താരമെന്ന നാണക്കേടും ബ്രോഡിന് ലഭിച്ചു. നേരത്തെ 28 റൺസായിരുന്നു ഒരു ടെസ്റ്റ് ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതിന്റെ മുൻ റെക്കോർഡ്. ഇന്നിംഗ്‌സിന്റെ 84-ാം ഓവറിലാണ് ഇതെല്ലാം സംഭവിച്ചത്. പത്താം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ ജസ്പ്രീത് […]
എഡ്ജ്ബാസ്റ്റണിൽ ഋഷഭ് പന്തിന് സെഞ്ച്വറി
ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണിൽ ഋഷഭ് പന്തിന് ഉജ്ജ്വല സെഞ്ച്വറി. 89 പന്തിൽ 15 ഫോറും ഒരു സിക്‌സും സഹിതമാണ് ഋഷഭ് സെഞ്ച്വറി നേടിയത്. ടെസ്റ്റ് കരിയറിലെ തൻ്റെ അഞ്ചാം സെഞ്ചുറിയാണിത്. 2022ൽ ഋഷഭ് പന്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. നേരത്തെ, ജനുവരിയിൽ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കേപ്ടൗൺ ടെസ്റ്റിലും പന്ത് മിന്നുന്ന സെഞ്ച്വറി നേടിയിരുന്നു. ഒരു കലണ്ടർ വർഷത്തിൽ രണ്ട് സെഞ്ചുറികൾ നേടുന്ന നാലാമത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ് പന്ത് ഇപ്പോൾ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 6 […]












