ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനു ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കുകയായിരുന്നു. പരുക്കേറ്റ മുൻ ക്യാപ്റ്റൻ വിരാട് കോലി ഇന്ന് കളിക്കില്ല. പകരം ശ്രേയാസ് അയ്യർ മൂന്നാം നമ്പറിൽ കളിക്കും. പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരാണ് പേസർമാർ. രോഹിത് ശർമ, യുസ്‌വേന്ദ്ര ചഹാൽ എന്നിവർ സ്പിൻ ഓപ്ഷനുകളാണ്. ഇന്ത്യ : Rohit Sharma, Shikhar Dhawan, Shreyas Iyer, Suryakumar Yadav, Rishabh Pant, Hardik Pandya, […]
Sports
കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റ്; ശക്തമായ ടീമുമായി ഇന്ത്യ
കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ സ്മൃതി മന്ദനയാണ് വൈസ് ക്യാപ്റ്റൻ. ഷഫാലി വർമ, യസ്തിക ഭാട്ടിയ, സബ്ബിനേനി മേഘന, ജമീമ റോഡ്രിഗസ്, സ്നേഹ് റാണ, രാധ യാദവ്, പൂജ വസ്ട്രാക്കർ, മേഘന സിംഗ്, രാജേശ്വരി ഗെയ്ക്‌വാദ് തുടങ്ങിയ താരങ്ങൾ ഇടംപിടിച്ചു. സിമ്രാൻ ബഹാദൂർ, റിച്ച ഘോഷ്, പൂനം യാദവ് എന്നിവർ സ്റ്റാൻഡ് ബൈ താരങ്ങളാണ്. ഇത് ആദ്യമായാണ് കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ് മത്സര ഇനമാകുന്നത്. ഇന്ത്യൻ […]
‘രോഹിത് ശർമ്മ റൺസെടുത്തില്ലെങ്കിൽ ആർക്കും പ്രശ്നമില്ല’; കോലിയെ പിന്തുണച്ച് ഗവാസ്‌കർ
മോശം ഫോമിൽ തുടരുന്ന വിരാട് കോലിയെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. കപിൽ ദേവ്, വീരേന്ദർ സെവാഗ്, വെങ്കിടേഷ് പ്രസാദ് തുടങ്ങിയ മുൻ വെറ്ററൻമാർ ഇതിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ കോലിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ. രോഹിത് ശർമ്മയോ, മറ്റു താരങ്ങളോ റൺസ് കണ്ടെത്താൻ പരാജയപ്പെടുമ്പോൾ ആർക്കും ഒരു പ്രശ്നവുമില്ലെന്ന് ഗവാസ്‌കർ തുറന്നടിച്ചു. “എനിക്ക് മനസ്സിലാകുന്നില്ല, രോഹിത് ശർമ്മ റൺസ് നേടാത്തപ്പോൾ ആരും ഒന്നും പറയുന്നില്ല. മറ്റ് കളിക്കാരുടെ […]
‘ഫോമിലല്ലെങ്കിൽ വിശ്രമം അനുവദിക്കുന്നത് നല്ല രീതിയില്ല’; വിമർശിച്ച് വെങ്കിടേഷ് പ്രസാദ്
ഫോമിലല്ലാത്ത താരങ്ങൾക്ക് വിശ്രമം അനുവദിക്കുന്നത് നല്ല രീതിയല്ലെന്ന് മുൻ ഇന്ത്യൻ പേസർ വെങ്കിടേഷ് പ്രസാദ്. ഫോം നഷ്ടപ്പെട്ടാൽ പുറത്തിരുത്തുകയാണ് വേണ്ടതെന്നും ആഭ്യന്തര ക്രിക്കറ്റ് കളിച്ച ഫോം വീണ്ടെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് വെങ്കിടേഷ് പ്രസാദ് താരങ്ങൾക്കും ബിസിസിഐക്കുമെതിരെ ആഞ്ഞടിച്ചത്. ‘നിങ്ങൾ ഫോം ഔട്ട് ആണെങ്കിൽ പ്രശസ്തി പരിഗണിക്കാതെ ടീമിൽ നിന്നു പുറത്തിരിക്കുന്ന കാലമുണ്ടായിരുന്നു. സൗരവ് ഗാംഗുലി, വീരേന്ദർ സെവാഗ്, യുവരാജ് സിംഗ്, സഹീർ ഖാൻ, ഹർഭജൻ സിംഗ് എന്നിവരെല്ലാം ഫോമിലല്ലാതിരുന്നപ്പോൾ ടീമിന് പുറത്തായിരുന്നു. […]
ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്റീനയുടെ ജഴ്‌സിയുമായി മെസ്സി; ഹോം കിറ്റ് ഏറ്റെടുത്ത് ആരാധകര്‍
ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്റീനയുടെ ഹോം കിറ്റ് അവതരിപ്പിച്ചു. വെള്ളയും ആകാശ നീലയുമുള്ള ജഴ്‌സി ഡിസൈന്‍ ചെയ്തിരിക്കുന്നത് അഡിഡാസാണ്. പുതിയ ജഴ്‌സി ധരിച്ച മെസ്സിയുടേയും എയ്ഞ്ചല്‍ ഡി മരിയയുടേയും ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. ജിയോ ലോ സെല്‍സോ, ജൂലിയന്‍ അല്‍വാരസ്, മാറ്റിയാസ് സോലെ എന്നിവരും ജഴ്‌സിയുടെ ഫോട്ടോ പങ്കുവച്ചു. നവംബറിൽ ആരംഭിക്കുന്ന ടൂർണമെന്റിലെ അർജന്റീനയുടെ പ്രകടനത്തെ ആശ്രയിച്ച് കിറ്റ് എക്കാലത്തെയും ക്ലാസിക് ആയി മാറും.ഖത്തർ ഷോപീസ് ലയണൽ മെസ്സിയുടെ അഞ്ചാമത്തെയും അന്താരാഷ്ട്ര ഫുട്ബോളിലെ ഏറ്റവും വലിയ മത്സരത്തിൽ […]
ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടി20 ഇന്ന്
India vs England 2nd T20: ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ രണ്ടാം ടി20 മത്സരം ഇന്ന്. ബിർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ഇന്ത്യൻ സമയം രാത്രി ഏഴു മണിക്കാണ് മത്സരം. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലാണ്. അതേസമയം ഇന്ത്യൻ ടീമിൽ ഇന്ന് ഒട്ടേറെ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ഇംഗ്ലണ്ട് നിരയിൽ മാറ്റം ഉണ്ടായേക്കില്ല. രണ്ടാം ടി20യിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്കൊപ്പം മികച്ച ഫോമിലുള്ള ദീപക് ഹൂഡ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യും. വിരാട് കോലി മൂന്നാം നമ്പറിലും, സൂര്യകുമാർ യാദവിന് നാലാം […]
ജോക്കോവിച്ച് വിംബിൾഡൺ ഫൈനലിൽ; ടൈറ്റിൽ പോരിൽ കിർഗിയോസിനെ നേരിടും
നൊവാക് ജോക്കോവിച്ച് വിംബിൾഡൺ ചാമ്പ്യൻഷിപ്പിന്റെ പുരുഷ സിംഗിൾസ് ഫൈനലിൽ പ്രവേശിച്ചു. വെള്ളിയാഴ്ച നടന്ന സെമിയിൽ ബ്രിട്ടന്റെ കാമറൂൺ നോറിയെ 2-6, 6-3, 6-2, 6-4 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. ജൂലൈ 10ന് നടക്കുന്ന ഫൈനലിൽ ജോക്കോവിച്ച് ഓസ്‌ട്രേലിയയുടെ നിക്ക് കിർഗിയോസിനെ നേരിടും. ഒമ്പതാം സീഡ് കാമറൂൺ നോറി 6-2ന് ആദ്യ സെറ്റ് അനായാസം സ്വന്തമാക്കി. പിന്നീടുള്ള തുടർച്ചയായ മൂന്ന് സെറ്റുകൾ നേടി ജോക്കോ ഫൈനലിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. മത്സരം രണ്ട് മണിക്കൂറും 34 മിനിറ്റും നീണ്ടുനിന്നു. […]
ടി-20 ലോകകപ്പിലേക്ക് ഇനി 100 ദിവസം; കൗണ്ട് ഡൗൺ ആരംഭിച്ച് ഐസിസി
ടി-20 ലോകകപ്പിന് ഇനി 100 ദിവസം. ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലായി നടക്കുന്ന ലോകകപ്പിനുള്ള കൗണ്ട് ഡൗൺ ഐസിസി ആരംഭിച്ചു. ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ലോകകപ്പ് ട്രോഫി പ്രദർശിപ്പിച്ചു. ആരോൺ ഫിഞ്ച്, ജോർജിയ വേർഹാം, ടയ്‌ല വ്ലാമിൻക്, ഷെയിൻ വാട്സൻ, വഖാർ യൂനിസ്, മോർണെ മോർക്കൽ എന്നിവരൊക്കെ ചടങ്ങിൽ പങ്കെടുത്തു. 13 രാജ്യങ്ങളിലായി 35 വേദികളിൽ ട്രോഫി പ്രദർശിപ്പിക്കും. ഫിജി, ഫിൻലൻഡ്, ജർമനി, ഘാന, ഇൻഡോനേഷ്യ, ജപ്പാൻ, നമീബിയ, നേപ്പാൾ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ ഇത് […]
ഇംഗ്ലണ്ടിനെതിരെ സഞ്ജു കളിച്ചേക്കില്ല; സാധ്യതാ ഇലവൻ ഇങ്ങനെ
ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പര ഇന്ന് മുതൽ ആരംഭിക്കുകയാണ്. അയർലൻഡിനെതിരായ പരമ്പരയിൽ കളിച്ച അതേ താരങ്ങളാണ് ആദ്യ ടി-20യിൽ ഇന്ത്യക്കായി കളിക്കുക. അതുകൊണ്ട് തന്നെ മലയാളി താരം സഞ്ജു സാംസണും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ, സഞ്ജു ഇന്ന് കളിക്കാനിടയില്ലെന്നാണ് സൂചന. മൂന്ന്, നാല് നമ്പരുകളിലാണ് സഞ്ജു സാധാരണ കളിക്കാറുള്ളതെങ്കിലും അയർലൻഡിനെതിരായ രണ്ടാം ടി-20യിൽ താരം ഓപ്പണറായാണ് കളിച്ചത്. ഋതുരാജ് ഗെയ്ക്‌വാദിനു പരുക്കേറ്റതുകൊണ്ട് മാത്രം ലഭിച്ച ഈ അവസരം 77 റൺസടിച്ച് സഞ്ജു മുതലാക്കുകയും ചെയ്തു. പിന്നീട് ടീം ഇംഗ്ലണ്ടിലെത്തി […]
ലോകകപ്പ് പ്ലാനുകളിൽ ഉമ്രാൻ മാലിക്ക് ഉണ്ട്: രോഹിത് ശർമ
ഈ വർഷം നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിനുള്ള ടീമിലേക്ക് പരിഗണിക്കുന്നവരിൽ യുവ പേസർ ഉമ്രാൻ മാലിക്ക് ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ. അവനിൽ നിന്ന് ടീം എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അവനു മനസ്സിലാക്കിക്കൊടുക്കുകയാണ് ശ്രമം. വളരെ മികച്ച ഒരു താരമാണ് ഉമ്രാൻ എന്നും രോഹിത് പറഞ്ഞു. “തീർച്ചയായും അവൻ ഞങ്ങളുടെ പദ്ധതികളിൽ ഉണ്ട്. അവനിൽ നിന്ന് ടീം എന്താണ് പ്രതീക്ഷിക്കുന്നതിനെന്ന് അവന് മനസ്സിലാക്കിക്കൊടുക്കുകയാണ് ശ്രമം. ചിലരെ പരീക്ഷിച്ചുനോക്കേണ്ടതുണ്ട്. തീർച്ചയായും അവരിൽ ഒരാളാണ് ഉമ്രാൻ. ലോകകപ്പ് അടുത്തുനിൽക്കെ അവന് ടീമിനെന്തുനൽകാനാവുമെന്നറിയണം. […]












