കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി തകർപ്പൻ പ്രകടനം നടത്തിയ അർജൻ്റൈൻ മുന്നേറ്റ താരം പെരേര ഡിയാസ് മുംബൈ സിറ്റി എഫ്സിയിൽ. ബ്ലാസ്റ്റേഴ്സ് ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് മുംബൈ ഡിയാസിൻ്റെ സൈനിങ് പ്രഖ്യാപിച്ചത്. ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരുമെന്നായിരുന്നു ആദ്യം പുറത്തുവന്ന സൂചനയെങ്കിലും അതിനെക്കാൾ മികച്ച ഓഫർ മുന്നോട്ടുവച്ച മുംബൈ സിറ്റിയിൽ ചേക്കേറാൻ ഡിയാസ് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി എട്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് ഡിയാസ് നേടിയത്. ഫൈനൽ വരെയെത്തിയ ബ്ലാസ്റ്റേഴ്സിൻ്റെ പ്രകടനത്തിൽ ഡിയാസ് നിർണായക പ്രകടനങ്ങളാണ് നടത്തിയത്. […]
Sports
നെയ്മർ സിറ്റിയിലേക്കെന്ന് അഭ്യൂഹം; തള്ളി ഗ്വാർഡിയോള
പിഎസ്ജിയുടെ ബ്രസീൽ സൂപ്പർ താരം നെയ്മർ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയിലേക്കെന്ന് അഭ്യൂഹം. ബെർണാഡോ സിൽവയെ പിഎസ്ജിയ്ക്ക് കൈമാറി നെയ്മറെ ക്ലബിലെത്തിക്കാൻ സിറ്റി ശ്രമിക്കുന്നു എന്നാണ് ചില ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, റിപ്പോർട്ടുകൾ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള തള്ളി. “ക്ഷമിക്കണം. വാർത്ത സത്യമല്ല. നിങ്ങൾക്ക് ലഭിച്ച വിവരം തെറ്റാണ്. നെയ്മർ ഒരു അസാമാന്യ താരമാണ്. അറിഞ്ഞിടത്തോളം നല്ല ഒരു മനുഷ്യനുമാണ്. എന്നാൽ ഈ വാർത്ത ശരിയല്ല. എല്ലാ സമ്മറിലും […]
സിംബാബ്‌വെക്കെതിരെ കളിച്ച് ഫോം വീണ്ടെടുക്കാൻ കോലി
ഇന്ത്യയുടെ മുൻ നായകൻ വിരാട് കോലിയെ സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. ഫോം നഷ്ടപ്പെട്ട് ഉഴറുന്ന കോലിയ്ക്ക് ഫോം വീണ്ടെടുക്കാൻ സിംബാബ്‌വെ പര്യടനം തുണയാവുമെന്നാണ് കരുതപ്പെടുന്നത്. അടുത്ത മാസമാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പര്യടനത്തിനായി ഇന്ത്യ സിംബാബ്‌വെയിലേക്ക് പോകുന്നത്. പരമ്പരയിൽ യുവതാരങ്ങളെയാവും അയക്കുക. ഇവർക്കൊപ്പം കോലിയെയും ടീമിൽ പരിഗണിക്കുമെന്നാണ് റിപ്പോർട്ട്. വിരാട് കോലി ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കുന്നു എന്നാണ് റിപ്പോർട്ട്. ഏറെക്കാലമായി മോശം ഫോമിലുള്ള കോലി ഇടവേളയെടുക്കണമെന്ന് പല മുൻ താരങ്ങളും ക്രിക്കറ്റ് നിരീക്ഷകരും അഭിപ്രായപ്പെട്ടിരുന്നെങ്കിലും […]
കോമൺവെൽത്ത് ഗെയിംസ്: ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് രണ്ട് ഇന്ത്യൻ താരങ്ങൾക്ക് വിലക്ക്
കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിൽ ഉൾപ്പെട്ട രണ്ട് താരങ്ങൾക്ക് വിലക്ക്. രക്തത്തിൽ നിരോധിക്കപ്പെട്ട ഉത്തേജക മരുന്നിൻ്റെ സാന്നിധ്യം കണ്ടെത്തിയതിനാലാണ് സ്പ്രിൻ്റർ എസ് ധനലക്ഷ്മി, ട്രിപ്പിൾ ജമ്പ് താരം ഐശ്വര്യ ബാബു എന്നിവരെ ഗെയിംസിൽ നിന്ന് വിലക്കിയത്. ഗെയിംസ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. 24കാരിയായ ധനലക്ഷ്മിയുടെ രക്തത്തിൽ നിരോധിക്കപ്പെട്ട സ്റ്റെറോയിഡിൻ്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. ദ്യുതി ചന്ദ്, ഹിമ ദാസ്, ശ്രബനി നന്ദ എന്നിവർക്കൊപ്പം 4*100 മീറ്റർ റിലേയിലും 100 മീറ്റർ ഓട്ടത്തിലുമാണ് […]
20 മിനിട്ട് ലഭിച്ചാൽ കോലിയെ സഹായിക്കാമെന്ന് ഗവാസ്കർ
ഇന്ത്യയുടെ മുൻ നായകൻ വിരാട് കോലിയെ ഫോമിലേക്ക് തിരികെയെത്താൻ താൻ സഹായിക്കാമെന്ന് മുൻ താരം സുനിൽ ഗവാസ്കർ. കോലിയുമൊത്ത് 20 മിനിട്ട് ലഭിച്ചാൽ തനിക്ക് അദ്ദേഹത്തെ സഹായിക്കാനാവുമെന്ന് ഗവാസ്കർ പറഞ്ഞു. 2019 നവംബറിനു ശേഷം കോലി ഇതുവരെ മൂന്നക്കം കടന്നിട്ടില്ല. “കോലിക്കൊപ്പം 20 മിനിറ്റ് ലഭിച്ചാൽ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടതെന്ന് എനിക്ക് അദ്ദേഹത്തോട് പറയാൻ കഴിഞ്ഞേക്കും. അത് ചിലപ്പോൾ കോലിയെ സഹായിച്ചേക്കും. ഓഫ് സ്റ്റംപ് ലൈനിൽ വരുന്ന പന്തുകളിൽ കോലി നേരിടുന്ന പ്രശ്‌നം മറികടക്കാൻ അദ്ദേഹത്തിന് ഇതിലൂടെ സാധിച്ചേക്കും. […]
കോലിയ്ക്ക് കീഴിൽ ഞാൻ കളിച്ചെങ്കിൽ ഇന്ത്യ ലോകകപ്പ് നേടിയേനെ: ശ്രീശാന്ത്
വിരാട് കോലി നായകനായ ടീമിൽ താൻ കളിച്ചിരുന്നെങ്കിൽ ഇന്ത്യ ലോകകപ്പ് നേടിയേനെ എന്ന് മുൻ ഇന്ത്യൻ പേസറും മലയാളിയുമായ എസ് ശ്രീശാന്ത്. ക്രിക്ക്‌ചാറ്റിൻ്റെ ഷെയർ ചാറ്റ് ഓഡിയോ ചാറ്റ്റൂമിലാണ് ശ്രീശാന്ത് മനസുതുറന്നത്. 2007 ടി-20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും കളിച്ച ശ്രീശാന്ത് രണ്ട് ടൂർണമെൻ്റുകളും വിജയിക്കുകയും ചെയ്തു. “ഞാൻ ടീമിലുണ്ടായിരുന്നു എങ്കിൽ 2015, 2019, 2021 വർഷങ്ങളിൽ ഇന്ത്യ ലോകകപ്പ് നേടിയേനെ. ഞാൻ മാർഗനിർദേശങ്ങൾ നൽകിയ സഞ്ജു സാംസണും സച്ചിൻ ബേബിയും നന്നായാണ് മുൻപോട്ട് പോകുന്നത്.”- […]
മലയാളികൾക്ക് അഭിമാനം; ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പ് ലോംഗ് ജമ്പിൽ എം. ശ്രീശങ്കർ ഫൈനലിൽ
ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പ് ലോംഗ് ജമ്പിൽ മലയാളി താരം എം. ശ്രീശങ്കർ ഫൈനലിൽ പ്രവേശിച്ചു. യോഗ്യതാ റൗണ്ടിൽ 8.00 മീറ്ററാണ് ശ്രീശങ്കർ ചാടിയത്. ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോംഗ് ജമ്പിൽ ഫൈനലിൽ എത്തുന്ന അദ്യ ഇന്ത്യൻ പുരുഷ താരമാണ് എം. ശ്രീശങ്കർ. സീസൺ റെക്കോഡുകളിൽ ശ്രീശങ്കർ 8.36 മീറ്റർ ചാടി രണ്ടാമതാണ്. 2018ലെ കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിൽ ശ്രീശങ്കറെ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും അനാരോഗ്യത്തെ തുടർന്ന് ഇവന്റിന് 10 ദിവസം മുമ്പ് പിന്മാറേണ്ടി വന്നിരുന്നു. 2018 ഏഷ്യൻ ജൂനിയർ […]
വിൻഡീസിനെതിരായ ടി-20യിൽ കോലിക്കും ബുംറയ്ക്കും വിശ്രമം അനുവദിച്ചേക്കും
വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയിൽ വിരാട് കോലിക്കും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം അനുവദിച്ചേക്കും. അഞ്ച് ടി-20കളാണ് ഇന്ത്യ വിൻഡീസിനെതിരെ കളിക്കുക. മൂന്ന് ഏകദിനങ്ങളും പര്യടനത്തിലുണ്ട്. ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നായകൻ രോഹിത് ശർമ, വിരാട് കോലി, ഋഷഭ് പന്ത് ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി തുടങ്ങിയ താരങ്ങൾക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഓപ്പണർ ശിഖർ ധവാനാണ് എല്ലാ മത്സരങ്ങളിലും ഇന്ത്യയെ നയിക്കുക. മലയാളി താരം സഞ്ജു സാംസണും ടീമിൽ ഇടംപിടിച്ചു. ഓൾറൗണ്ടർ രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റൻ. ശിഖർ […]
പരുക്ക് ഭേദമായില്ലെന്ന് സൂചന; കോലി രണ്ടാം ഏകദിനത്തിലും കളിച്ചേക്കില്ല
മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി രണ്ടാം ഏകദിനത്തിലും കളിച്ചേക്കില്ലെന്ന് സൂചന. നാഭിയ്ക്ക് പരുക്കേറ്റ് ആദ്യ മത്സരത്തിൽ നിന്ന് വിട്ടുനിന്ന കോലി ഇതുവരെ പരിശീലനം പുനരാരംഭിച്ചിട്ടില്ല. കോലിയുടെ അഭാവത്തിൽ ശ്രേയാസ് അയ്യരാണ് ആദ്യ ഏകദിനത്തിൽ മൂന്നാം നമ്പരിലിറങ്ങിയത്. രണ്ടാം ഏകദിനത്തിൽ കോലി കളിച്ചില്ലെങ്കിൽ ശ്രേയാസ് തന്നെയാവും മൂന്നാം നമ്പറിൽ കളിക്കുക. അതേസമയം, ഏറ്റവും പുതിയ ഐസിസി റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾ നേട്ടമുണ്ടാക്കി. പേസർ ജസ്പ്രീത് ബുംറ ഏകദിന റാങ്കിംഗിലും ബാറ്റർ സൂര്യകുമാർ യാദവ് ടി-20 റാങ്കിംഗിലും നേട്ടമുണ്ടാക്കി. […]
ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം വിദേശ സൈനിങ് സ്പെയിനിൽ നിന്ന്; ഔദ്യോഗിക പ്രഖ്യാപനമായി
ഐഎസ്എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിൻ്റെ രണ്ടാം വിദേശ സൈനിങ് സ്പെയിനിൽ നിന്ന്. സ്പാനിഷ് പ്രതിരോധ താരം വിക്ടർ മോങ്‌ഗിൽ ആണ് ബ്ലാസ്റ്റേഴ്സിലേക്ക് പുതുതായി എത്തിയ വിദേശതാരം. 29കാരനായ താരം നേരത്തെ എടികെ മോഹൻ ബഗാൻ, ഒഡീഷ എഫ്സി എന്നീ ഐ എസ് എൽ ക്ലബുകളിലും കളിച്ചിട്ടുണ്ട്. ബൾഗേറിയൻ ക്ലബായ എഫ്സി ഹെബാറിൽ നിന്നാണ് താരം മൂന്നാം അങ്കത്തിനായി ഇന്ത്യയിലെത്തിയത്. ഒരു വർഷത്തേക്കാണ് കരാർ. 2020ൽ എടികെയിലുണ്ടായിരുന്ന താരം 2021-22 സീസണിൽ ഒഡീഷയിൽ കളിച്ചു. ഏറെ കഠിനാധ്വാനിയായ താരമാണ് […]












