കളത്തിൽ പരസ്പരം കൊമ്പുകോർത്ത് ചെൽസി, ടോട്ടനം പരിശീലകർ. ചെൽസിയുടെ പരിശീലകൻ തോമസ് ടുചെലും ടോട്ടനം ഹോട്സ്പർ പരിശീലകൻ അൻ്റോണിയോ കോണ്ടെയുമാണ് മത്സരത്തിനു ശേഷം ഏറ്റുമുട്ടിയത്. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി കളി സമനില ആയിരുന്നു. കളിയിൽ ആദ്യം ലീഡെടുത്തത് കോലിബാലി ആയിരുന്നു. 19ആം മിനിട്ടിൽ നേടിയ ഗോളിൽ ചെൽസി ആദ്യ പകുതി സ്വന്തമാക്കി. രണ്ടാം പകുതിയിൽ ടോട്ടനം കളിയിലേക്ക് തിരികെവന്നു. 68ആം മിനിട്ടിൽ ഹോബ്ജെർഗിലൂടെ ടോട്ടനം സമനില നേടി. ചെൽസി ബെഞ്ചിനു നേരെ ഓടിയാണ് […]
Sports
ബാലന്‍ഡിയോര്‍ പുരസ്‌കാരം; അവസാന പട്ടികയില്‍ മെസിയുടെ പേരില്ല
ബാലന്‍ഡിയോര്‍ പുരസ്‌കാര പട്ടികയില്‍ നിന്ന് സൂപ്പര്‍ താരം ലയണല്‍ മെസി പുറത്ത്. അവസാന മുപ്പതില്‍ മെസിയുടെ പേരില്ല. 2005ന് ശേഷം ഇതാദ്യമായാണ് മെസി പട്ടികയില്‍ നിന്ന് പുറത്താകുന്നത്. ഈ വര്‍ഷത്തെ അവാര്‍ഡിനുള്ള 30 പേരുടെ ചുരുക്കപ്പട്ടിക സംഘാടകരായ ഫ്രാന്‍സ് ഫുട്‌ബോള്‍ വെള്ളിയാഴ്ച പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം ഏഴാം തവണ ബാലന്‍ഡിയോ സ്വന്തമാക്കിയ മെസി ചരിത്രം രചിക്കുകയായിരുന്നു. നേരത്തെ, 2009, 2010, 2011, 2012, 2015, 2019 എന്നീ വര്‍ഷങ്ങളില്‍ മെസി ബാലന്‍ഡിയോര്‍ നേട്ടം തന്റെ പേരിലെഴുതിയിരുന്നു. അതേസമയം […]
മുംബൈ ടീമിൽ അവസരമില്ല; അർജുൻ തെണ്ടുൽക്കർ ഗോവയ്ക്കായി കളിക്കും
ഓൾറൗണ്ടറും ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ തെണ്ടുൽക്കർ വരുന്ന ആഭ്യന്തര സീസണിൽ ഗോവയ്ക്കായി കളിക്കും. മുംബൈ ടീമിൽ അവസരം ലഭിക്കാത്തതിനെ തുടർന്നാണ് താരം ഗോവയിലേക്ക് മാറുന്നത്. ഗോവയ്ക്കായി കളിക്കാൻ അർജുന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ അനുമതി നൽകിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം, മുംബൈ ഇന്ത്യൻസിൻ്റെ കേപ്‌ടൗൺ ഫ്രാഞ്ചൈസി വമ്പൻ താരങ്ങളെ ടീമിലെത്തിച്ചു. ദക്ഷിണാഫ്രിക്കയുടെ സിഎസ്എ ടി-20 ലീഗിൽ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിരിക്കുന്ന ഫ്രാഞ്ചൈസിയാണ് എംഐ കേപ്‌ടൗൺ. റാഷിദ് ഖാൻ, കഗീസോ റബാഡ, സാം കറൻ, ലിയാം […]
റാഷിദ് ഖാൻ, കഗീസോ റബാഡ, സാം കറൻ, ലിയാം ലിവിങ്സ്റ്റൺ; വമ്പന്മാരെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ് കേപ്‌ടൗൺ
വമ്പൻ താരങ്ങളെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസിൻ്റെ കേപ്‌ടൗൺ ഫ്രാഞ്ചൈസി. ദക്ഷിണാഫ്രിക്കയുടെ സിഎസ്എ ടി-20 ലീഗിൽ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിരിക്കുന്ന ഫ്രാഞ്ചൈസിയാണ് എംഐ കേപ്‌ടൗൺ. റാഷിദ് ഖാൻ, കഗീസോ റബാഡ, സാം കറൻ, ലിയാം ലിവിങ്സ്റ്റൺ, ഡെവാൾഡ് ബ്രെവിസ് എന്നീ താരങ്ങൾ കേപ്‌ടൗണിനായി കളിക്കുമെന്ന് അധികൃതർ അറിയിച്ചു. ലേലത്തിനു മുൻപ് ഓരോ ടീമിനും അഞ്ച് താരങ്ങളെ വീതം ടീമിലെത്തിക്കാൻ അനുവാദമുണ്ട്. ഇതിൽ മൂന്ന് വിദേശതാരങ്ങളും ഒരു ദക്ഷിണാഫ്രിക്കൻ താരവും ഒരു ദക്ഷിണാഫ്രിക്കൻ അൺ കാപ്പ്ഡ് താരവും ഉൾപ്പെട്ടിരിക്കണം. റാഷിദ്, […]
ഋഷഭ് പന്തിനെ ഓപ്പണറാക്കുന്നത് നല്ലതാണ്; പ്രതികരിച്ച് ജയവർധനെ
ഋഷഭ് പന്തിനെ ഓപ്പണിംഗിൽ പരീക്ഷിക്കുന്ന ഇന്ത്യൻ തന്ത്രത്തെ പിന്തുണച്ച് മുൻ ശ്രീലങ്കൻ ക്യാപ്റ്റനും ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിൻ്റെ പരിശീലകനുമായ മഹേല ജയവർധനെ. ആഭ്യന്തര ക്രിക്കറ്റിൽ അധികം ഓപ്പൺ ചെയ്തിട്ടില്ലെങ്കിലും പന്തിന് അതിനുള്ളള്ള കഴിവുണ്ട്. പുതുതലമുറയെ വളർത്തിക്കൊണ്ടു വരാനാണ് ഇന്ത്യ എല്ലായ്പ്പോഴും ശ്രമിക്കുന്നത്. സിംബാബ്‌വെ പര്യടനം പല യുവതാരങ്ങൾക്കും മികച്ച അവസരമാണ് എന്നും ജയവർധനെ പറഞ്ഞു. ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പ്രമുഖ താരങ്ങളുടെ തിരിച്ചു വരവിൽ മലയാളി താരം സഞ്ജു സാംസണ് […]
ടി-20 റാങ്കിംഗ്; സൂര്യകുമാർ രണ്ടാം സ്ഥാനത്ത് തന്നെ
ബാറ്റർമാരുടെ ഐസിസി ടി-20 റാങ്കിംഗിൽ ഇന്ത്യൻ താരം സൂര്യകുമാർ യാദവ് രണ്ടാം സ്ഥാനത്ത് തുടരുന്നു. പാകിസ്താൻ നായകൻ ബാബർ അസമാണ് ഒന്നാമത്. സൂര്യകുമാറിന് 805 റേറ്റിംഗും ബാബർ അസമിന് 818 റേറ്റിംഗും ഉണ്ട്. മധ്യനിര താരം ശ്രേയാസ് അയ്യർ ആറ് സ്ഥാനങ്ങൾ കയറി 19ആം സ്ഥാനത്തെത്തി. സ്പിന്നർ രവി ബിഷ്ണോയ് 50 സ്ഥാനങ്ങൾ മറികടന്ന് 44ആം സ്ഥാനത്തെത്തി. കുൽദീപ് യാദവും റാങ്കിംഗിൽ നേടമുണ്ടാക്കി. 87ആം സ്ഥാനത്തായിരുന്നു കുൽദീപ് പുതിയ റാങ്കിംഗ് പ്രകാരം 58ആമതാണ്. ഷഹീൻ അഫ്രീദിയെ നേരിടേണ്ടതെങ്ങനെയെന്ന് […]
ഖത്തർ ലോകകപ്പ് തീയതി മാറ്റിയേക്കും
ഈ വർഷം നവംബർ, ഡിസംബർ മാസങ്ങളിലായി നടക്കുന്ന ഖത്തർ ലോകകപ്പ് തീയതി മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. നവംബർ 21 തിങ്കളാഴ്ച ലോകകപ്പ് ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ഒരു ദിവസം പിന്നിലേക്ക് നീക്കി നവംബർ 20, ഞായറാഴ്ച ലോകകപ്പ് ആരംഭിച്ചേക്കുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഖത്തർ ലോകകപ്പിനുള്ള ജഴ്സി ബ്രസീൽ പുറത്തിറക്കി. പരമ്പരാഗത നിറങ്ങളായ മഞ്ഞ, നീല നിറങ്ങളിലാണ് ജഴ്സികൾ. ഹോം ജഴി മഞ്ഞയും എവേ ജഴ്സി നീലയും. പ്രമുഖ സ്പോർട്സ് വിയർ ബ്രാന്റായ നൈകി ആണ് ജഴ്സിയുടെ […]
യുഎഇ, ദക്ഷിണാഫ്രിക്ക ലീഗുകളിലെ തങ്ങളുടെ ഫ്രാഞ്ചൈസികൾക്കുള്ള പേരുകൾ തീരുമാനിച്ച് റിലയൻസ്
യുണൈറ്റഡ് അറബ് എമിറേറ്റ്സിലെയും ദക്ഷിണാഫ്രിക്കയിലെയും ടി-20 ലീഗുകളിൽ തങ്ങളുടെ ഫ്രാഞ്ചൈസികൾക്കുള്ള പേരുകൾ തീരുമാനിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. യുഎഇയിലെ ഫ്രാഞ്ചൈസിക്ക് എംഐ എമിറേറ്റ്സ് എന്നും ദക്ഷിണാഫ്രിക്കയിലെ ഫ്രാഞ്ചൈസിക്ക് എംഐ കേപ് ടൗൺ എന്നുമാണ് പേര് നൽകിയിരിക്കുന്നത്. വിദേശ ടി-20 ലീഗുകളിൽ കളിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് ബിസിസിഐ അനുമതി നൽകിയേക്കുമെന്നാണ് റിപ്പോർട്ട്. പ്രധാനമായും ദക്ഷിണാഫ്രിക്ക അടുത്തിടെ ആരംഭിച്ച ടി-20 ലീഗിൽ കളിക്കാനാവും ഇന്ത്യൻ താരങ്ങൾക്ക് ആദ്യ ഘട്ടത്തിൽ അനുമതി നൽകുക. ദക്ഷിണാഫ്രിക്ക ടി-20 ലീഗിലെ എല്ലാ ടീമും ഐപിഎൽ […]
ഖത്തർ ലോകകപ്പിനൊരുങ്ങി ബ്രസീൽ; ജഴ്സി പുറത്തിറക്കി
ഖത്തർ ലോകകപ്പിനുള്ള ജഴ്സി പുറത്തിറക്കി ബ്രസീൽ. പരമ്പരാഗത നിറങ്ങളായ മഞ്ഞ, നീല നിറങ്ങളിലാണ് ജഴ്സികൾ. ഹോം ജഴി മഞ്ഞയും എവേ ജഴ്സി നീലയും. പ്രമുഖ സ്പോർട്സ് വിയർ ബ്രാന്റായ നൈകി ആണ് ജഴ്സിയുടെ നിർമാതാക്കൾ. സെപ്തംബർ 15 മുതൽ നൈകി സ്റ്റോറുകൾ വഴി ആരാധകർക്ക് ജഴ്സി വാങ്ങാം. (qatar world cup brazil jersey) കഴിഞ്ഞ മാസം ഖത്തർ ലോകകപ്പിനുള്ള അർജന്റീനയുടെ ഹോം കിറ്റും അവതരിപ്പിച്ചു. വെള്ളയും ആകാശ നീലയുമുള്ള ജഴ്‌സി ഡിസൈൻ ചെയ്തിരിക്കുന്നത് അഡിഡാസാണ്. ലോകകപ്പിൽ […]
കേരള വിമൻസ് ലീഗ് നാലാം സീസണിന് നാളെ തുടക്കം
രാംകോ കേരള വിമൻസ് ലീഗ് നാലാം സീസണിന് നാളെ തുടക്കമാകും. കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഗോകുലം കേരള എഫ്സി കേരള യുണൈറ്റഡ് എഫ്സിയെ നേരിടും. ഒക്ടോബർ 15ന് ലീഗ് സമാപിക്കും. 10 ടീമുകൾക്കും 350ഓളം പെൺകുട്ടികൾക്കുമാണ് കേരള വിമൻസ് ലീഗിൽ അവസരം ലഭിക്കുക. ലീഗ്, നോക്കൗട്ട് അടിസ്ഥാനത്തിലായിരിക്കും മത്സരങ്ങൾ. വിജയികൾക്ക് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഇന്ത്യൻ വിമൻസ് ലീഗിൽ പങ്കെടുക്കാൻ യോഗ്യത ലഭിക്കും. കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയം, […]












