ഡ്യുറൻഡ് കപ്പിൻ്റെ 131ആം പതിപ്പിൽ ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ അങ്കം. ഐലീഗ് ക്ലബായ സുദേവ എസ്‌സിയാണ് ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വൈകിട്ട് 6 മണിക്ക് മത്സരം ആരംഭിക്കും. ഡ്യുറൻഡ് കപ്പിൽ യുവനിരയുമായാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക. ഫസ്റ്റ് ടീം യുഎഇയിൽ പ്രീസീസൺ കളിക്കുന്നതിൻ്റെ സാഹചര്യത്തിൽ യുവനിരയെയാണ് ബ്ലാസ്റ്റേഴ്സ് അയച്ചിരിക്കുന്നത്. 21 പേരടങ്ങുന്ന സംഘത്തിൽ 18ഓളം പേർ മലയാളി താരങ്ങളാണ്. സുഭ ഘോഷ്, ഗൗരവ് കാൻകോൻകാർ, അരിത്ര ദാസ് എന്നിവരാണ് സംഘത്തിലുള്ള മലയാളികളല്ലാത്ത താരങ്ങൾ. […]
Sports
ഇന്ത്യ സിംബാബ്‌വെ ആദ്യ ഏകദിനം ഇന്ന്
ഇന്ത്യ-സിംബാബ്‍വെ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. മുതിർന്ന താരങ്ങളും പരിശീലകനുമില്ലാതെയാണ് ആദ്യ മത്സരത്തിൽ ഇന്ത്യ ഇറങ്ങുക. നായകൻ കെ.എൽ രാഹുലിനും യുവനിരക്കും പരമ്പര നിർണായകമാണ്. ഹരാരെ സ്പോർട്സ് ക്ലബിൽ ഉച്ചയ്ക്ക് 12.45 ആണ് മത്സരം. രാഹുല്‍ ദ്രാവിഡിന് വിശ്രമം നല്‍കിയതിനാല്‍ സിംബാബ്‌വെയില്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുക ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ വി.വി.എസ് ലക്ഷ്‌മണാണ്. കെ.എൽ രാഹുൽ നയിക്കുന്ന സംഘത്തിൽ മലയാളി താരം സഞ്ജു സാംസണും ഉണ്ട്. ശിഖര്‍ ധവാനാണ് വൈസ് ക്യാപ്റ്റന്‍. ആദ്യ ഇലവനിൽ ഇറക്കാൻ […]
പ്രീസീസൺ പര്യടനത്തിനായി തകർപ്പൻ ടീം പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്സ്; 26 അംഗ സ്ക്വാഡിൽ പുതിയ സൈനിങും
വിദേശ പ്രീസീസൺ പര്യടനത്തെപ്പറ്റി അനിശ്ചിതത്വങ്ങൾ നിലനിൽക്കെ ടീം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. 26 അംഗ സ്ക്വാഡിനെയാണ് ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്. ഫിഫ എഐഎഫ്എഫിനു വിലക്കേർപ്പെടുത്തിയതിനാൽ ബ്ലാസ്റ്റേഴ്സിൻ്റെ വിദേശ പര്യടനം അനിശ്ചിതത്വത്തിലായിരുന്നു. എന്നാൽ, ബ്ലാസ്റ്റേഴ്സ് ടീം പ്രഖ്യാപിച്ചതിനാൽ ഈ അനിശ്ചിതത്വം നീങ്ങുമെന്നാണ് കരുതപ്പെടുന്നത്. അഞ്ച് വിദേശികളക്കം തകർപ്പൻ ടീമാണ് യുഎഇയിലേക്ക് പോവുക. കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന ക്രൊയേഷ്യൻ സെന്റർ ബാക്ക് മാർക്കോ ലെസ്കോവിച്ച്, യുറുഗ്വെ പ്ലേമേക്കർ അഡ്രിയാൻ ലൂണ എന്നിവർക്കൊപ്പം ഈ സീസണിൽ ടീമിലെത്തിച്ച സ്പാനിഷ് സെന്റർ ബാക്ക് വിക്ടർ […]
ഹരാരെയിൽ ജലക്ഷാമം രൂക്ഷം; കുളിക്കാൻ അധികം വെള്ളം ഉപയോഗിക്കരുതെന്ന് താരങ്ങളോട് ബിസിസിഐ
ഏകദിന പരമ്പരയ്ക്കായി സിംബാബ്‌വെയിൽ എത്തിയ ഇന്ത്യൻ ടീമിനോട് വെള്ളം സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ബിസിസിഐ നിർദ്ദേശം. കുളിയ്ക്കാൻ അധികം വെള്ളം ഉപയോഗിക്കരുതെന്ന് താരങ്ങൾക്ക് ബിസിസിഐ നിർദ്ദേശം നൽകി. നാളെ മുതലാണ് സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പര ആരംഭിക്കുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. വെള്ളത്തിൻ്റെ ഉപയോഗം എത്രയധികം കുറയ്ക്കാൻ കഴിയുമോ അത്രയും കുറയ്ക്കണമെന്നാണ് നിർദ്ദേശം. ഇന്ത്യൻ ടീം താമസിക്കുന്ന ഹോട്ടലിൽ വെള്ളത്തിന് ക്ഷാമമില്ലെങ്കിലും പൊതുജനങ്ങൾ വെള്ളത്തിനായി ബുദ്ധിമുട്ടുന്ന സമയത്ത് ധാരാളിത്തം കാണിക്കരുതെന്ന് ബിസിസിഐ നിർദ്ദേശം നൽകി. ജലക്ഷാമം പരിഗണിച്ച് പൂൾ […]
ഷഹബാസ് അഹ്മദ് ആദ്യമായി ഇന്ത്യൻ ടീമിൽ; ഉൾപ്പെടുത്തിയത് വാഷിംഗ്ടൺ സുന്ദറിനു പകരക്കാരനായി
ഓൾറൗണ്ടർ ഷഹബാസ് അഹ്മദിന് ആദ്യമായി ഇന്ത്യൻ ടീമിൽ അവസരം. സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിലാണ് ബംഗാൾ താരത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. തമിഴ്നാട് ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ പരുക്കേറ്റ് പുറത്തായതോടെയാണ് ഷഹബാസിനു നറുക്ക് വീണത്. കഴിഞ്ഞ ഏതാനും സീസണുകളായി ഐപിഎലിലും ആഭ്യന്തര മത്സരങ്ങളിലും നടത്തുന്ന മികച്ച പ്രകടനങ്ങൾ 27കാരനായ ഷഹബാസിനു തുണയാവുകയായിരുന്നു. ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ താരമാണ് ഷഹബാസ് അഹ്മദ്. റോയൽ ലണ്ടൻ വൺ ഡേ കപ്പിൽ ലങ്കാഷയറിനായി കളിക്കുന്നതിനിടെയാണ് വാഷിംഗ്ടൺ സുന്ദറിനു പരുക്കേറ്റത്. പരുക്കേറ്റതിനെ തുടർന്ന് ഏറെക്കാലം പുറത്തിരുന്നതിനു […]
ഡ്യുറൻഡ് കപ്പ്: യുവനിരയുമായി ബ്ലാസ്റ്റേഴ്സ്; സംഘത്തിൽ 18 മലയാളികൾ
ഡ്യുറൻഡ് കപ്പിൽ യുവനിരയുമായി കേരള ബ്ലാസ്റ്റേഴ്സ്. ഫസ്റ്റ് ടീം യുഎഇയിൽ പ്രീസീസൺ കളിക്കുന്നതിൻ്റെ സാഹചര്യത്തിൽ യുവനിരയെയാണ് ബ്ലാസ്റ്റേഴ്സ് അയച്ചിരിക്കുന്നത്. 21 പേരടങ്ങുന്ന സംഘത്തിൽ 18ഓളം പേർ മലയാളി താരങ്ങളാണ്. സുഭ ഘോഷ്, ഗൗരവ് കാൻകോൻകാർ, അരിത്ര ദാസ് എന്നിവരാണ് സംഘത്തിലുള്ള മലയാളികളല്ലാത്ത താരങ്ങൾ. ഡ്യുറൻഡ് കപ്പിൻ്റെ 131ആം പതിപ്പിന് ഇന്ന് തുടക്കമാവുകയാണ്. ഇന്ത്യൻ സമയം രാത്രി ഏഴിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ എഫ്സി ഗോവ റണ്ണേഴ്സ് അപ്പ് മൊഹമ്മദനെ […]
ജൊഹന്നാസ്ബർഗ് സൂപ്പർ കിംഗ്സിനെ ഡുപ്ലെസി നയിക്കും; ഫ്ലെമിങ് പരിശീലകൻ
ദക്ഷിണാഫ്രിക്കയിലെ പുതിയ ടി-20 ലീഗായ സിഎസ്എ ടി-20 ലീഗിൽ ജൊഹന്നാസ്ബർഗ് സൂപ്പർ കിംഗ്സിനെ പ്രോട്ടീസ് താരം ഫാഫ് ഡുപ്ലെസി നയിക്കുമെന്ന് റിപ്പോർട്ട്. ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സാണ് ജൊഹന്നാസ്ബർഗ് ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയിരിക്കുന്നത്. ടീമിൻ്റെ പരിശീലകൻ ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലകനായ സ്റ്റീഫൻ ഫ്ലെമിങ് തന്നെയാണ്. ഇംഗ്ലീഷ് ഓൾറൗണ്ടർ മൊയീൻ അലി, ശ്രീലങ്കൻ സ്പിന്നർ മഹീഷ് തീക്ഷണ തുടങ്ങി ചെന്നൈയിലെ മറ്റ് ചില താരങ്ങളും ടീമിൽ കളിക്കും. വിൻഡീസ് ഓൾറൗണ്ടർ റൊമാരിയോ ഷെപ്പേർഡ്, ദക്ഷിണാഫ്രിക്കൻ പേസർ ജെറാൾഡ് […]
ഇന്ത്യയ്ക്ക് ഫിഫയുടെ വിലക്ക്; അണ്ടർ 17 വനിതാ ലോകകപ്പ് ആതിഥേയത്വം നഷ്ടമാകും
ഫിഫ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ (എഐഎഫ്എഫ്) ഫിഫ സസ്പെൻഡ് ചെയ്തു. ഇതുപ്രകാരം അണ്ടർ 17 വനിതാ ലോകകപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടമാകും. ഫിഫ കൗൺസിൽ ഏകകണ്ഠമായാണ് തീരുമാനം കൈക്കൊണ്ടത്. വിലക്ക് നീക്കുന്നത് വരെ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന് അന്താരാഷ്ട്ര മത്സരങ്ങളൊന്നും കളിക്കാനാകില്ല. എഎഫ്‌സി വനിതാ ക്ലബ്ബ് ചാമ്പ്യൻഷിപ്പ്, എഎഫ്‌സി കപ്പ്, എഎഫ്‌സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും ഇന്ത്യൻ ക്ലബ്ബുകൾക്ക് പങ്കെടുക്കാനാകില്ല. ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഭരണസമിതി (എ.ഐ.എഫ്.എഫ്) പിരിച്ചുവിട്ട് […]
ജഡേജ ചെന്നൈ സൂപ്പർ കിംഗ്സ് വിടുമെന്ന റിപ്പോർട്ടുകൾ ശക്തം
ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പർ കിംഗ്സ് വിടുമെന്ന റിപ്പോർട്ടുകൾ ശക്തം. ചെന്നൈ മാനേജ്മെൻ്റും ജഡേജയും തമ്മിലുള്ള ബന്ധം വഷളാവുകയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ സീസണിൽ ജഡേജയെ ചെന്നൈ ക്യാപ്റ്റനാക്കിയെങ്കിലും ടീമിൻ്റെ മോശം പ്രകടനങ്ങളെ തുടർന്ന് എംഎസ് ധോണിയെത്തന്നെ വീണ്ടും നായകനാക്കി നിയമിച്ചു. തുടർന്ന് പരുക്കേറ്റതിനാൽ ജഡേജ ചെന്നൈ വിടുകയും ചെയ്തു. ക്യാപ്റ്റൻസി ചുമതലയിൽ നിന്ന് മാറ്റിയത് ജഡേജയ്ക്ക് ഏറെ വിഷമമുണ്ടാക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജഡേജ ഇതിൽ അപമാനിതനായി. അടുത്തിടെ ചെന്നൈ സൂപ്പർ […]
സ്വർണ മെഡൽ നേടിയ ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് ജന്മ നാടിന്റെ ഉജ്വല സ്വീകരണം
കോമൺവെൽത്ത് ഗെയിംസിൽ സ്വർണ മെഡൽ നേടിയ ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് ജന്മ നാടിന്റെ ഉജ്വല സ്വീകരണം. കോലഞ്ചേരിയിൽ സംഘടിപ്പിച്ച സ്വീകരണത്തിൽ നൂറ് കണക്കിന് നാട്ടുകാരും, ബന്ധുക്കളും പങ്കെടുത്തു. രാജ്യത്തിന് വേണ്ടി സ്വർണ നേട്ടം കൈവരിച്ചതിൽ സന്തോഷമെന്ന് എൽദോസ് പോൾ പറഞ്ഞു. കോമൺവെൽത്ത് ഗെയിംസിൽ സ്വർണ നേട്ടം കരസ്ഥമാക്കി ജന്മനാട്ടിലെത്തിയ ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് സ്‌നേഹോഷ്മള സ്വീകരണം. തുറന്ന ജീപ്പിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത് രാജ്യത്തിന്റെ അഭിമാന താരം. രാജ്യത്തിന് വേണ്ടി സുവർണ […]












