ഏഷ്യ കപ്പിലെ നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യ ഇന്ന് ബഹ്റൈനെ നേരിടും. ആദ്യ മല്‍സരത്തില്‍ തായ്ലന്‍ഡിനെതിരെ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങിയ ഇന്ത്യ രണ്ടാം മല്‍സരത്തില്‍ ആതിഥേയരായ യു.എ.ഇക്ക് മുന്നില്‍ പരാജയപ്പെടുകയായിരുന്നു. ഇന്നത്തെ മത്സരം വിജയിക്കാനായാല്‍ നീലക്കടുവകള്‍ക്ക് 6 പോയിന്റുമായി പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. സമനിലയാണെങ്കില്‍ യു.എ.ഇ തായിലന്റ് മല്‍സരം ഫലത്തെ ആശ്രയിച്ചായിരുക്കും ഇന്ത്യയുടെ ഭാവി. ഏഷ്യന്‍ കപ്പില്‍ ആദ്യ പ്രീക്വാര്‍ട്ടര്‍ പ്രവേശനം എന്ന കടമ്പയും ഇന്ന് ഇന്ത്യക്ക് മുന്നിലുണ്ട്. 1964ല്‍ ഇന്ത്യ ഫൈനലില്‍ എത്തിയിരുന്നെങ്കിലും അന്ന് നാല് ടീമുകള്‍ മാത്രമാണ് […]
Football
ലോകകപ്പില്‍ അത്ഭുതം വിരിയിക്കാന്‍ ഖത്തര്‍; ആഴ്സണ്‍ വെംഗറെ ടീമിലെത്തിക്കാന്‍ നീക്കം
വിഖ്യാത പരിശീലകന് ആഴ്സണ്‍ വെംഗറെ പരിശീലകനാക്കാന്‍ ശ്രമവുമായി ഖത്തര്‍ ഫുട്ബോള്‍ ടീം. ലോകകപ്പിനുള്ള ടീമിനെയൊരുക്കുകയെന്ന ലക്ഷ്യവുമായാണ് ഖത്തറിന്റെ നീക്കം. സ്പോര്‍ട്സ് ഇല്ലസ്ട്രേറ്റഡ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ വാര്‍ത്താ വെബ്സൈറ്റുകളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സ്വന്തം മണ്ണില്‍ വെച്ച് നടക്കുന്ന അടുത്ത ലോകകപ്പ് ഫുട്ബോളില്‍ ആതിഥേയരെന്ന നിലയില്‍ നേരിട്ടുള്ള യോഗ്യതയാണ് ഖത്തറിന് ലഭിക്കുക. ആദ്യമായി ലോകകപ്പില്‍ പന്ത് തട്ടാനൊരുങ്ങുന്ന ഖത്തറിനെ നാല് കൊല്ലം കണ്ട് മികച്ചൊരു ടീമായി വാര്‍ത്തെടുക്കുകയായിരിക്കും പുതിയ പരിശീലകന്റെ ലക്ഷ്യം. ഏഷ്യാ കപ്പിലും സൌഹൃദ മത്സരങ്ങളിലുമൊക്കെ മികച്ച […]
താളം തെറ്റിയ പ്രകടനം; ലിവര്‍പൂളിന് ഞെട്ടിക്കുന്ന തോല്‍വി
എഫ്.എ കപ്പില്‍ ലിവർപൂളിന് ഞെട്ടിക്കുന്ന തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വോള്‍ഫ്സ് ലിവര്‍പൂളിനെ അട്ടിമറിച്ചത്, വോൾഫിനായി മുപ്പത്തിയെട്ടാം മിനിട്ടില്‍ റോൾ ജിമെനസ് ആദ്യ ഗോള്‍ നേടി, രണ്ടാം പകുതിയില്‍ ഡിവോക്ക് ഒറിഗിയിലൂടെ ലിവർപൂൾ തിരിച്ചുവന്നെങ്കിലും റൂബൻ നേവ്സിലൂടെ വോൾഫ്സ് ജയം പിടിച്ചെടുക്കുകയായിരുന്നു. രണ്ട് കൌമാരക്കാരെയുള്പ്പെടെ ആദ്യ ഇലവനില്‍ ഒന്‍പത് മാറ്റങ്ങളാണ് ക്ലോപ്പ് വരുത്തിയത്. മുഹമ്മദ് സലാഹ്, റൊബെര്‍ട്ടോ ഫെര്മിന്യോ, സഡിയോ മാനേ എന്നിവരെ ആദ്യം ബെഞ്ചിലിരുത്തി ഡാനിയേല്‍ സ്റ്ററിഡ്ജ്, ഡിവോക്ക് ഒറിഗി എന്നിവരെ ആക്രമണ നിരയിലുള്പ്പെടുത്തിയാണ് ലിവര്‍പൂള്‍ […]
ബയേണ്‍ മ്യൂണിച്ച് ടീം ദോഹയില്‍ പരിശീലനത്തിനെത്തി
ലോകത്തെ ഏറ്റവും മുന്‍നിര ഫുട്ബോള്‍ ക്ലബുകളിലൊന്നായ ബയേണ്‍ മ്യൂണിച്ച് ടീം ദോഹയില്‍ പരിശീലനത്തിനെത്തി. തോമസ് മുള്ളര്‍, ലാവന്‍ഡോസ്കി, ന്യൂയര്‍ ഉള്‍പ്പെടെ മുന്‍നിര താരങ്ങള്‍ ദോഹയിലെത്തിയിട്ടുണ്ട്. മീഡിയവണ്‍ എക്സ്ക്ലൂസീവ് ബ്രസീല്‍ ലോകകപ്പിന്റെ സുവര്‍ണ താരം സാക്ഷാല്‍ തോമസ് മുള്ളര്‍, റോബര്‍ട്ടോ ലവന്‍ഡോസ്കി, ഹമേഷ് റോഡ്രിഗസ് പിന്നെ പഴയ പടക്കുതിരകള്‍ ആര്യന് റോബനും ഫ്രാങ്ക് റിബറിയും. വിണ്ണിലെ താരകങ്ങള്‍ ഒന്നൊന്നായി മണ്ണിലേക്കിറങ്ങി വന്നപ്പോള്‍ ദോഹയിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് ലഭിച്ചത് അവിസ്മരണീയ കാഴ്ചകള്‍. പരിശീലനത്തിനായി കഴിഞ്ഞ ദിവസമാണ് ജര്‍മ്മന്‍ ക്ലബ് ബയേണ്‍ […]
2018ൽ റൊണാൾഡോ തകർത്ത അഞ്ച് റെക്കോർഡുകൾ
റെക്കോർഡുകൾ വാരികൂട്ടുന്ന യന്ത്രമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്നത്തേയും പോലെ റൊണാൾഡോയുടെ കരിയറിലേക്ക് ഒരുപാട് റെക്കോർഡുകൾ തുന്നിചേർത്താണ് 2018ഉം കടന്ന് പോയത്. കഴിഞ്ഞ വർഷത്തെ റൊണാൾഡോയുടെ അഞ്ച് മികച്ച റെക്കോർഡുകളിലൂടെ. ബാലൻ ഡി യോര്‍ ചരിത്രത്തിന്റെ ഗതിമാറിയ വർഷം കൂടിയായിരുന്നു 2018. കഴിഞ്ഞ പത്ത് വര്‍ഷമായി റൊണാൾഡോയിലും മെസ്സിയിലും മാത്രം കറങ്ങിയിരുന്ന ബാലൻ ഡി യോർ ഇപ്രാവശ്യം കൊണ്ടുപോയത് ലൂക്കാ മോഡ്രിച്ചായിരുന്നു. എന്നാൽ അതിലും റൊണാൾഡോ പുതിയ റെക്കോർഡ് ചേർത്തുവെച്ചു. ഏറ്റവും മികച്ച വ്യക്തിഗത പുരസ്കാരമായ ബാലൻ ഡി […]