Football Sports

മാനം കാക്കാന്‍ ബ്ലാസ്റ്റേഴ്സ്; ബംഗളൂരു എഫ്.സിയെ നേരിടും

ഐ.എസ്.എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്.സിയെ നേരിടും. തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റുവാങ്ങുന്ന ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്. ഐ.എസ്.എല്ലില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്.സിയും തമ്മിലുള്ള നാലാം പോരാട്ടമാണ് അരങ്ങേറുന്നത്. ഏറെ തിരിച്ചടികള്‍ നേരിട്ടു കൊണ്ടിരിക്കെയാണ് ബ്ലാസ്റ്റേഴ്സ് വീണ്ടും ഇറങ്ങുന്നത്. തിരിച്ചടികളുടെ വേദന മറക്കാന്‍ വിജയം അനിവാര്യമാണ് ബ്ലാസ്റ്റേഴ്സിന്. പക്ഷേ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ബംഗളൂരു എഫ്.സിയെ എങ്ങനെ നേരിടുമെന്നതാണ് ഉറ്റുനോക്കുന്നത്. ഇതുവരെ ബംഗളൂരു എഫ്.സിയോട് ജയിച്ച ചരിത്രം ബ്ലാസ്റ്റേഴ്സിനുണ്ടായിട്ടില്ല. കളിച്ച മൂന്ന് […]

Football Sports

സന്തോഷ് ട്രോഫിയില്‍ കേരളത്തിന് സമനിലയോടെ തുടക്കം

സന്തോഷ് ട്രോഫി ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ കേരളത്തിന് സമനിലയോടെ തുടക്കം. തെലങ്കാനയാണ് കേരളത്തെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. ‘സൗത്ത് ഗ്രൂപ്പ് ബി’യിലെ ആദ്യ മത്സരത്തില‍ാണ് കേരളം സമനില വഴങ്ങിയത്. കേരളം ഗോളടിക്കാൻ മറന്ന മത്സരത്തിൽ ഇരുപകുതികളിലുമായി ലഭിച്ച പത്തോളം അവസരങ്ങളാണ് ടീം തുലച്ചത്. ഇതോടെ ഗ്രൂപ്പിലെ മറ്റു മത്സരങ്ങൾ കേരളത്തിന് നിർണായകമാവും. മറ്റെന്നാള്‍ പോണ്ടിച്ചേരിയുമായാണ് കേരളത്തിന്റെ രണ്ടാം മത്സരം. തെലങ്കാന, പോണ്ടിച്ചേരി, സർവീസസ് എന്നിവയാണ് ‘ദക്ഷിണ മേഖല ബി’ഗ്രൂപ്പിൽ കേരളത്തോടൊപ്പം ഉള്ളത്.

Football Sports

പോള്‍ നീരാളി തോല്‍ക്കും സാവിക്ക് മുന്നില്‍

കാൽപന്ത് കളിയുടെ അത്ഭുതം പോലെ തന്നെ അമ്പരപ്പിക്കുന്നതാണ് ഫുട്ബോൾ ലോകത്തെ പ്രവചനങ്ങളും. 2010 ഫുട്ബോൾ ലോകകപ്പിൽ ശരിയായ പ്രവചനങ്ങൾ നടത്തി ഞെട്ടിച്ച പോൾ നീരാളിയെ നമ്മളൊന്നും മറക്കാനിടയില്ല. എന്നാൽ ഇക്കുറി പ്രവചനങ്ങളുമായി വന്നിരിക്കുന്നത് സാക്ഷാൽ സാവിയാണ്. ബാഴ്സലോണയുടെയും സ്പെയിന്റെയും ഇതിഹാസ താരം സാവി ഫെർണാണ്ടസ്. ഏഷ്യൻ കപ്പ് ഫുട്ബോളിൽ ജപ്പാനും ഖത്തറും ഫൈനൽ കളിക്കുമെന്ന് ടൂർണമെന്റിന് മുന്നേ പ്രവചിച്ചിരിക്കുകയാണ് താരം. കൂടാതെ ഏഴ് ക്വാർട്ടർ ഫൈനലിസ്റ്റുകളെയും സാവി കൃത്യമായി കണ്ടെത്തി. സിറിയക്ക് പകരം വിയറ്റ്നാം വന്നത് മാത്രമാണ് […]

Football Sports

എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫൈനല്‍ ഇന്ന്

എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫൈനലില്‍ ഇന്ന് ജപ്പാന്‍ ഖത്തറിനെ നേരിടും. ഇറാനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് ജപ്പാന്‍റെ ഫൈനല്‍ പ്രവേശനം. യു.എ.ഇയെ മറുപടിയില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് ഖത്തര്‍ ഫൈനലില്‍ കടന്നത്. ഇതാദ്യമായാണ് ഖത്തര്‍ ഏഷ്യന്‍ കപ്പിന്‍റെ ഫൈനലിലെത്തുന്നത്. രാത്രി 7.30 നാണ് മത്സരം. ടൂര്‍ണ്ണമെന്‍റിലുടനീളം കൃത്യമായ ആധിപത്യം നിലനിര്‍ത്തിയായിരുന്നു ഇരു ടീമുകളുടെയും ഫൈനല്‍ പ്രവേശനം. ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ജപ്പാന്‍ ഫെനലിലെത്തിയത്. എന്നാല്‍, പരാജയം അറിയാതെ ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് ഖത്തറിന്‍റെ […]

Football Sports

ഡല്‍ഹിയോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

ഇന്ത്യൻ സൂപ്പർ ലീഗിൽ ‍ഡൽഹി ഡെെനാമോസിനെതിരെ ബ്ലാസ്റ്റേഴ്സിന് തോൽവി. മത്സരത്തിലുടനീളം ഡെെനാമോസ് ആധിപത്യം പ്രകടമായപ്പോൾ, ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കായിരുന്നു മഞ്ഞപ്പട അടിയറവ് പറഞ്ഞത്. 28ാം മിനിറ്റിൽ ജിയാന്നി സുയ്വർലൂൻ ഡൽഹിയുടെ ആദ്യ ഗോൾ നേടിയപ്പോൾ, ഇഞ്ചുറി ടെെമിൽ അനാവശ്യമായി വഴങ്ങിയ പെനാൽട്ടി റെനെ മിഹെലിക്ക്ഗോളാക്കി മാറ്റുകയായിരുന്നു. ഒറ്റപ്പെട്ട ചില മുന്നേറ്റങ്ങൾ മാറ്റി നിർത്തിയാൽ മത്സരം വരുതിയിലാക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. പഴുതടച്ച പ്രതിരോധം തീർക്കുന്നതിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടപ്പോൾ, ചാങ്തേയുടെ നേതൃത്വത്തിൽ ഡെെനാമോസ് പല തവണ കേരള ഗോൾ മുഖത്തേക്ക് […]

Football Sports

കെെവിടാനാകില്ല; സലക്കായി സ്വന്തം നിലക്ക് തെരച്ചില്‍ ആരംഭിച്ച് ബന്ധുക്കള്‍

വിമാന യാത്രക്കിടെ ദുരൂഹമായി കാണാതായ ഫുട്ബോൾ താരം എമിലിയാനോ സലയ്ക്ക് വേണ്ടി സ്വന്തം നിലക്ക് തെരച്ചിൽ ആരംഭിച്ച് ബന്ധുക്കൾ. കാണാതായി ഒരാഴ്ച്ച പിന്നിട്ടിട്ടും താരത്തെ കണ്ടെത്താൻ സാധിക്കാതിരിക്കുകയും, പൊലീസ് തെരച്ചിൽ അവസാനിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് സുഹൃത്തുക്കളുടെയും എൻ.ജി.ഓകളുടെയും സഹായത്തോടെ തെരച്ചിൽ തുടരാൻ അടുപ്പക്കാർ തീരുമാനിച്ചിരിക്കുന്നത്. തെരച്ചിലിനായി നടത്തിയ ഫണ്ട് റെെസിംഗ് പരിപാടിക്ക് വലിയ പിന്തുണയാണ് ഓണ്‍ലെെന്‍ കൂട്ടായ്മകളില്‍ നിന്നും ലഭിച്ചത്. രണ്ട് ബോട്ടുകളുൾപ്പടെയുള്ള സംഘമാണ് സലക്ക് വേണ്ടി തെരച്ചിൽ നടത്തുന്നത്. ഫ്രഞ്ച് ക്ലബായ നാന്റസിലെ കളിക്കാരനായിരുന്ന എമിലിയാനോ […]

Football Sports

ജയം കൊതിച്ച് ബ്ലാസ്റ്റേഴ്‍സ് ഇന്നിറങ്ങും

ഏഷ്യന്‍ കപ്പ് ഫുട്ബോളിനായി നിര്‍ത്തിവച്ച ഐ.എസ്.എല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും. കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്തയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. പ്ലേയ് ഓഫ് പ്രതീക്ഷകൾ നഷ്ടമായ ബ്ലാസ്റ്റേർസ് സൂപ്പർ കപ്പ് യോഗ്യതയാണ് ലക്ഷ്യമിടുന്നത്. നിലവിലെ എട്ടാം സ്ഥാനത്ത് നിന്നും സൂപ്പർ കപ്പിലേക്ക് യോഗ്യത നേടുക. കേരളത്തിന്റെ ഫുട്ബോൾ രാജാക്കൻമാരുടെ ഇനിയുള്ള സ്വപ്നം അതു മാത്രമാണ്. വിനീതും നർസാരിയും ഡേവിഡ് ജെയിംസും പോയ വിടവിലേക്ക് പുതിയ പരിശീലകനും താരങ്ങളും വന്നു. നെലോ വിൻഗാദയെന്ന പരിശീലകന്റെയും സന്ദേഷ് ജിംഗാൻ എന്ന […]

Football Sports

‘പകരം’ വക്കാനില്ലാത്ത പ്രകടനം; നൂറ്റാണ്ടിലെ നേട്ടവുമായി മെസി

ബാഴ്സലോണ താരം ലയണല്‍ മെസി ദിവസേന റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ലാലിഗയില്‍ 400 ഗോളുകള്‍ എന്ന നേട്ടത്തിലേക്ക് ചുവടെടുത്ത് വച്ച മിശിഹാ പുതിയൊരു റെക്കോര്‍ഡും തന്‍റെ പേരിലാക്കിയിരിക്കുകയാണ്. ലാലിഗയില്‍ പകരക്കാരനായി കളത്തിലിറങ്ങി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡാണ് മെസി ഇത്തവണ സ്വന്തമാക്കിയത്. ഇന്നലെ ലെഗാനസിനെതിരെ പകരക്കാരനായി കളത്തിലിറങ്ങി ഗോള്‍ നേടിയതോടെയാണ് മെസി ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ 22 ഗോളുകള്‍ സബ് എന്ന നിലയില്‍ മെസി നേടിക്കഴിഞ്ഞു. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ലാലിഗയില്‍ കളിക്കുന്ന ഒരു […]

Football Sports

കേരളാ ബ്ലാസ്‌റ്റേഴ്‌സിന് പുതിയ പരിശീലകന്‍

കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഡേവിഡ് ജെയിംസിന് പകരം പുതിയ പരിശീലകനെ നിയമിച്ചു. പോര്‍ച്ചുഗീസുകാരനായ നെലോ വിന്‍ഗാദയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകന്‍. ഐ.എസ്.എല്‍ രണ്ടാം ഘട്ടത്തിന് മുന്നോടിയായാണ് നിയമനം. നെലോ ഐ.എസ്.എല്‍ പരിശീലകനാകുന്നത് രണ്ടാം തവണയാണ്. 2016-17 സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകനായിരുന്നു പോര്‍ച്ചുഗല്‍ അണ്ടര്‍ 20, സൗദി അറേബ്യ, ഇറാന്‍(അണ്ടര്‍ 23) മലേഷ്യ, ഈജിപ്ത്, ജോര്‍ദാന്‍ എഫ് സി സിയോള്‍ എന്നീ ടീമുകളുടെ പരിശീലകനായിരുന്നു നെലോ വിന്‍ഗാദ. ‘ദി പ്രൊഫസര്‍’ എന്നാണ് നെലോ വിന്‍ഗാദ അറിയപ്പെടുന്നത്. […]

Football Sports

കലമുടച്ചു; ഏഷ്യന്‍ കപ്പില്‍ നിന്നും ഇന്ത്യ പുറത്ത്

ഏഷ്യൻ കപ്പ് ഫുട്ബോളില്‍ ബഹ്റെെനെതിരായ നിർണ്ണായക മത്സരത്തില്‍ ഇന്ത്യക്ക് ഏകപക്ഷീയമായ ഒരു ഗോളിന്റെ തോൽവി. രണ്ട് പകുതികളിലുമായി ഇരു ടീമുകളും ഗോളടിക്കാൻ മറന്ന മത്സരത്തിൽ, ഇഞ്ചുറി ടെെമില്‍ അനാവശ്യമായി വഴങ്ങിയ പെനാൽട്ടിയാണ് ഇന്ത്യൻ വല കുലുക്കിയത്. ജമാൽ റഷീദ് ആണ് ബഹ്റെെനായി സ്കോർ ചെയ്തത്. ഇതോടെ മൂന്ന് കളികളിൽ നിന്നും ഒരു വിജയവും രണ്ട് പരാജയവും ഏറ്റുവാങ്ങി ഗ്രൂപ്പിൽ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇന്ത്യ ഏഷ്യന്‍ കപ്പിൽ നിന്നും പ്രീക്വോര്‍ട്ടര്‍ കാണാതെ പുറത്തായി. ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ ഉണ്ടായെങ്കലും […]