Football

2022 ലോകകപ്പ് ഫുട്ബോളിനുള്ള ഒരുക്കങ്ങളില്‍ ഖത്തറിന് വീണ്ടും നേട്ടം

2022 ലോകകപ്പ് ഫുട്ബോളിനുള്ള ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ഖത്തറിന് മറ്റൊരു നേട്ടം കൂടി. അല്‍ വക്ര സ്റ്റേഡിയത്തില്‍ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് പുല്‍ മൈതാനം വെച്ചു പിടിപ്പിച്ച് ഖത്തര്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കി. 2022 ലോകകപ്പ് ഫുട്ബോളിനായി ഖത്തര്‍ നിര്‍മ്മിക്കുന്ന എട്ട് സ്റ്റേഡിയങ്ങളിലൊന്നാണ് അല്‍ വക്ര സ്റ്റേഡിയം. തൊണ്ണൂറ് ശതമാനം ജോലിയും പൂര്‍ത്തിയായ വക്ര സ്റ്റേഡിയത്തില്‍ ലോക റെക്കോര്‍ഡ് വേഗത്തില്‍ ടര്‍ഫ് ഒരുക്കിയാണ് ഖത്തര്‍ കായിക ലോകത്തെ ഞെട്ടിച്ചത്. വെറും ഒമ്പത് മണിക്കൂറും 15 മിനുട്ടുമെടുത്താണ് സ്റ്റേഡിയത്തില്‍ […]

Football Sports

ഖത്തർ ലോകകപ്പിൽ കുവൈത്തിനും ഒമാനും സഹ ആതിഥേയത്വം നൽകാൻ ഫിഫക്ക് താൽപര്യമെന്ന് റിപ്പോർട്ട്

2022 ലെ ഖത്തർ ലോകകപ്പിൽ കുവൈത്തിനും ഒമാനും സഹ ആതിഥേയത്വം നൽകാൻ അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷന് താൽപര്യമെന്ന് റിപ്പോർട്ട്. ഫിഫയിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ കഴിഞ്ഞ മാസം കുവൈത്ത് അമീറിനെ സന്ദർശിച്ചതും കഴിഞ്ഞ ഞായറാഴ്ച ഒമാൻ സന്ദർശിച്ചതും ഈ ഉദ്ദേശ്യത്തിലാണെന്നാണ് റിപ്പോർട്ട്. 2026 ലോകകപ്പ് മുതൽ ടീമുകളുടെ എണ്ണം 48 ആക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും അടുത്ത ലോകകപ്പിൽ തന്നെ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള […]

Football Sports

പി.എസ്.ജിയെ മുക്കി യുണെെറ്റഡ് ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാംപ്യന്‍സ് ലീഗ് ഫുട്ബോള്‍ ക്വാര്‍ട്ടറില്‍. ശക്തരായ പി.എസ്.ജിയെ എവേ ഗോളില്‍ മറികടന്നാണ് യുണൈറ്റഡ് അവസാന എട്ടിലെത്തിയത്. എ.എസ് റോമയെ തോല്‍പ്പിച്ച് എഫ്.സി പോര്‍ട്ടോയും ക്വാര്‍ട്ടറില്‍ എത്തി. പ്രീ ക്വാര്‍ട്ടറിലെ ആദ്യ പാദത്തില്‍ യുണൈറ്റഡ് തട്ടകത്തില്‍ നേടിയ മറുപടിയില്ലാത്ത രണ്ട് ഗോളിന്റെ ആത്മവിശ്വാസത്തിലായിരുന്നു പി.എസ്.ജി. രണ്ടാം പാദം സ്വന്തം കാണികള്‍ക്ക് മുന്നിലായതും അവരുടെ പ്രതീക്ഷ കൂട്ടി. എന്നാല്‍ രണ്ടാം മിനിറ്റില്‍ തന്നെ റൊമേലു ലുക്കാക്കുവിലൂടെ യുണൈറ്റഡ് ഫ്രഞ്ച് പടയെ ഞെട്ടിച്ചു. പക്ഷെ പന്ത്രണ്ടാം മിനിറ്റില്‍ യുവാന്‍ […]

Football Sports

അവസാന മത്സരത്തിലും സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ് ഴ്സ്

ഐ.എസ്.എല്‍ അവസാന മത്സരത്തിലും വിജയം കാണാനാകാതെ കേരള ബ്ലാസ്‌റ്റേഴ്‌സ്. 10 പേരായി ചുരുങ്ങിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ ഒരു ഗോള്‍ പോലും നേടാന്‍ ബ്ലാസ്‌റ്റേഴ്‌സിനായില്ല. മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. മത്സരത്തിന്റെ 23-ാം മിനിറ്റില്‍ തന്നെ നോര്‍ത്ത് ഈസ്റ്റ് താരം ഗുര്‍വീന്ദര്‍ സിങ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ബോക്‌സിന് തൊട്ടുവെളിയില്‍ മത്തേയ് പോപ്ലാറ്റ്‌നിക്കിനെ വീഴ്ത്തിയതിന് റഫറി ഗുര്‍വീന്ദറിന് നേരിട്ട് ചുവപ്പ് കാര്‍ഡ് കാണിക്കുകയായിരുന്നു. അതോടെ ഗിരിക് കോസ്ലയെ പിന്‍വലിച്ച് ലാല്‍റെംപുവിയ ഫനായെ നോര്‍ത്ത് ഈസ്റ്റ് കളത്തിലിറക്കി. […]

Football Sports

ബ്ലാസ്റ്റേഴ്‌സിന് തോല്‍വിയല്ലാതെ പിന്നെന്ത്

തങ്ങളെക്കാള്‍ പത്തിലേറെ പോയിന്റിന്റെ വ്യത്യാസമുള്ള എഫ്.സി ഗോവക്കെതിരെ കേരളം തോറ്റില്ലങ്കിലെ (അതും ഇപ്പോഴത്തെ മോശം ഫോമില്‍) അത്ഭുതമുണ്ടായിരുന്നുള്ളൂ. അത് തന്നെ സംഭവിച്ചു. എതിരില്ലാത്ത സുന്ദരമായ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് ഈ സീസണിലെ ‘പതിവ്’ ആവര്‍ത്തിച്ചത്. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ തോല്‍പിച്ചതിന്റെ ആത്മവിശ്വാസവുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ്, 20 മിനുറ്റ് വരെ ഗോള്‍ വരാതെ നോക്കിയെന്ന് മാത്രം. പക്ഷേ അത് ബ്ലാസ്‌റ്റേഴ്‌സിന്റെ മിടുക്ക് കൊണ്ടായിരുന്നില്ല. ഭാഗ്യമെന്നെ പറയാനാവൂ. എന്നാല്‍ 22ാം മിനുറ്റില്‍ സൂപ്പര്‍താരമായ ഫെറാന്‍ കൊറോമിനസ് ബ്ലാസ്റ്റേഴ്‌സ് വലകുലുക്കി. […]

Football Sports

ആവേശമുയര്‍ത്തി പന്തു തട്ടാനിറങ്ങി ഖത്തര്‍ അമീര്‍

ഖത്തര്‍ കായിക ദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അമീര്‍ നേരിട്ടിറങ്ങിയത് ജനങ്ങളില്‍ ആവേശം വിതച്ചു. ഖത്തര്‍ ഫുട്ബോള്‍ ടീമിന്‍റെ ജഴ്സ്സിയുമണിഞ്ഞ് ഫുട്ബോള്‍ കളിക്കാനിറങ്ങിയ അമീറിനൊപ്പം ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്‍റിനോയുമെത്തിയത് ശ്രദ്ധേയമായി സര്‍ക്കാറിന് കീഴിലുള്ള ആസ്പയര്‍ സ്പോര്‍ട്സ് പാര്‍ക്കില്‍ നടന്ന കായികദിനാഘോഷ പരിപാടികളിലാണ് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി പങ്കെടുത്തത്. ഏഷ്യാകപ്പ് നേടിയ ഖത്തര്‍ ടീമിന്‍റെ ജഴ്സിയുമണിഞ്ഞെത്തിയ അമീര്‍ കുട്ടികളോടൊപ്പം പന്തു തട്ടാനിറങ്ങിയത് കാഴ്ച്ചക്കാരില്‍ ആവേശം വിതറി. പിന്നാലെ ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്‍റിനോയും അമീറിനൊപ്പം […]

Football Sports

ബാഴ്‌സയെ തളച്ച് അത്‌ലറ്റികോ ബില്‍ബാവോ

ലാലീഗയില്‍ കുതിക്കുകയായിരുന്ന ബാഴ്‌സലോണയെ സമനിലയില്‍ പിടിച്ചുകെട്ടി അത്‌ലറ്റികോ ബില്‍ബാവോ. ലീഗില്‍ പതിമൂന്നാം സ്ഥാനത്തുള്ള ബില്‍ബാവോ ഗോള്‍രഹിത സമനിലയിലാണ് ബാഴ്‌സയെ തളച്ചത്. സമനിലയായെങ്കിലും ബാഴ്‌സ തന്നെയാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള റിയല്‍മാഡ്രിഡിനെക്കാളും ആറ് പോയിന്റ് അധികം ബാഴ്‌സക്കുണ്ട്. എന്നാല്‍ മത്സരം ജയിച്ചിരുന്നേല്‍ ബാഴ്സക്ക് പോയിന്റ് വ്യത്യാസം വര്‍ധിപ്പിക്കാമായിരുന്നു. ബാഴ്‌സക്ക് 51ഉം റയലിന് 45 പോയിന്റുമാണ്. മൂന്നാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡിന് 44 പോയിന്റുണ്ട്. മെസി, കുട്ടിഞ്ഞോ, സുവാരസ് തുടങ്ങി വമ്പന്‍ നിര ഇറങ്ങിയിട്ടും ദുര്‍ബലരായ […]

Football Sports

സന്തോഷ് ട്രോഫി; നാണംകെട്ട് കേരളം മടങ്ങി

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം യോഗ്യതാ റൗണ്ട് കടക്കാതെ പുറത്ത്. യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാർ എതിരില്ലാത്ത ഒരു ഗോളിന് സര്‍വീസസിനോട് പരാജയപ്പെട്ടാണ് പുറത്തായത്. മത്സരത്തിന്റെ 63-ാം മിനിറ്റിലാണ് സര്‍വീസസിന്റെ വിജയഗോള്‍ പിറന്നത്. വികാസ് ഥാപ്പയാണ് ഗോള്‍ സ്‌കോറര്‍. അഞ്ച് മിനിറ്റിനുള്ളില്‍ പ്രതിരോധ താരം അലക്‌സ് സാജി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും കേരളത്തിന് തിരിച്ചടിയായി. ഇതോടെ കേരളം പത്ത് പേരിലേക്ക് ചുരുങ്ങി. വിജയത്തോടെ സര്‍വീസസ് ഫൈനല്‍ റൗണ്ടിലെത്തി. ഗ്രൂപ്പ് ബിയില്‍ […]

Football Sports

സന്തോഷ് ട്രോഫി യോഗ്യത; കേരളം സര്‍വ്വീസസ് മത്സരം ഇന്ന്

സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യത മത്സരത്തില്‍ കേരളം ഇന്ന് സര്‍വ്വീസസിനെ നേരിടും. ഫൈനല്‍ റൗണ്ടില്ലെത്താന്‍ കേരളത്തിന് ഇന്ന് ജയം അനിവാര്യമാണ്. ജയിച്ചാലും തെലുങ്കാന പുതുച്ചേരി മത്സരഫലം കൂടി ആശ്രയിച്ചാവും കേരളത്തിന്റെ ഫൈനല്‍ റൗണ്ട് സാധ്യത. തെലുങ്കാന പുതുച്ചേരിയെ പരാജയപ്പെടുത്തിയാല്‍ നിലവിലെ ചാമ്പ്യന്മാരായ കേരളം ഫൈനല്‍ റൗണ്ട് കാണാതെ പുറത്താകും. തെലുങ്കാന പുതുച്ചേരി മത്സരം സമനിലയിലായാലും കേരളത്തിന് പ്രതീക്ഷക്ക് വകയുണ്ടാവും

Football Sports

ആദ്യപകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍, എന്നിട്ടും ബ്ലാസ്‌റ്റേഴ്‌സിന് സമനില

ആദ്യപകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തിയ ശേഷം പോയിന്റ് ടേബിളില്‍ ഒന്നാംസ്ഥാനക്കാരായ ബംഗളൂരു എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങി. തുടക്കത്തില്‍ കളം നിറഞ്ഞ് കളിക്കുകയും അവസാന മിനുറ്റുകളില്‍ തുടര്‍ച്ചയായി ഗോളുകള്‍ വഴങ്ങുകയും ചെയ്തതാണ് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായത്. എന്നാല്‍ ഒന്നാം സ്ഥാനക്കാരെ അവരുടെ ഹോംഗ്രൌണ്ടില്‍ വിറപ്പിച്ച ശേഷമാണ് ബ്ലാസ്റ്റേഴ്സ് മത്സരം അവസാനിപ്പിച്ചത്. ആദ്യ പകുതിയില്‍ സ്ലാവിസ സ്‌റ്റോയ്‌നോവിച്ച് (16′), കറേജ് പെക്കൂസന്‍ (40′) എന്നിവരുടെ ഗോളുകളിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തിയത്. ഇതില്‍ സ്റ്റോയ്നോവിച്ചിന്‍റെ ഗോള്‍ പെനല്‍റ്റിയില്‍ നിന്നായിരുന്നു. ബംഗളൂരുവിനെതിരെ […]