രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ മാറ്റിവച്ചു. രാജ്യത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്തതാണ് തീരുമാനം. ഇതോടെ രഞ്ജി ട്രോഫിക്കുമേല്‍ തുടര്‍ച്ചയായ രണ്ടാം സീസണിലും കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ് കൊവിഡ് മഹാമാരി. രാജ്യത്തെ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ മാസം ആരംഭിക്കാനിരിക്കുന്ന രഞ്ജിയുടെ പുതിയ സീസണ്‍ അനിശ്ചിതമായി മാറ്റിവയ്ക്കാനാണ് ബിസിസിഐ തീരുമാനിച്ചത്. കഴിഞ്ഞ സീസണിലെ രഞ്ജി കൊവിഡ് കാരണം ഉപേക്ഷിച്ചിരുന്നു. ഈ സീസണില്‍ ടൂര്‍ണമെന്റ് പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കെയാണ് എല്ലാം കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് വീണ്ടും കൊവിഡ് […]
Cricket
ബംഗാൾ കായികമന്ത്രി രഞ്ജി ട്രോഫി ടീമിൽ
പശ്ചിമ ബംഗാൾ കായികമന്ത്രി രഞ്ജി ട്രോഫിക്കുള്ള ടീമിൽ ഇടംപിടിച്ച് ബംഗാൾ കായികമന്ത്രി മനോജ് തിവാരി. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. 2020 രഞ്ജി ട്രോഫി ഫൈനലിലാണ് തിവാരി അവസാനമായി കളിച്ചത്. ബംഗാൾ ടീമിനെ അഭിമന്യു ഈശ്വരൻ നയിക്കും. ഇന്ത്യൻ ക്രിക്കറ്റ് താരം കൂടിയായ തിവാരി കഴിഞ്ഞ വർഷമാണ് ബംഗാളിന്റെ കായിക മന്ത്രിയായി ചുമതലയേറ്റത്. തൃണമൂൽ കോൺഗ്രസിൽ ചേർന്ന താരം ശിബ്പ്പൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി 12 ഏകദിനങ്ങളിലും മൂന്ന് […]
ദക്ഷിണാഫ്രിക്കയിൽ ആദ്യ ടെസ്റ്റ് പരമ്പര തേടി ടീം ഇന്ത്യ; രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് വാണ്ടറേഴ്സിൽ ഇന്ന് തുടക്കം. ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് പരമ്പര ജയം തേടിയാകും ടീം ഇന്ത്യ ഇന്ന് ഇറങ്ങുക. ഇന്ന് ഉച്ചയ്ക്ക് 1.30നാണ് തുടക്കമാവുക. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ സെഞ്ചൂറിയനിൽ നടന്ന ആദ്യ മത്സരത്തില്‍ 113 റണ്‍സിന് വിജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിന്‍റെ ഭാഗ്യവേദി കൂടിയാണ് വാണ്ടറേഴ്സ്. വന്‍മതിലിന് ആദ്യ ടെസ്റ്റ് സെഞ്ചുറി സമ്മാനിച്ച മൈതാനം. ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. മോശം ഫോമിലുള്ള ചേതേശ്വർ […]
കുറഞ്ഞ ഓവർ നിരക്ക്; ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യഷിപ്പ് പോയിന്റ് നഷ്ടം
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിലെ കുറഞ്ഞ ഓവർ നിരക്കിൻ്റെ പേരിൽ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യഷിപ്പ് പോയിന്റ് നഷ്ടം. ഒരു പോയിൻ്റാണ് മാച്ച് റഫറി വെട്ടിക്കുറച്ചത്. ഇതോടൊപ്പം മാച്ച് ഫീയുടെ 20 ശതമാനം ഇന്ത്യൻ ടീം പിഴയൊടുക്കുകയും വേണം. ഐതിഹാസിക ടെസ്റ്റ് ജയം സ്വന്തമാക്കിയെങ്കിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് നഷ്ടമായത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. സെഞ്ചൂറിയനിൽ വിജയിക്കുന്ന ആദ്യ ടെസ്റ്റ് ടീം എന്ന നേട്ടമാണ് ഇന്ത്യ ആദ്യ ടെസ്റ്റ് ജയത്തോടെ സ്വന്തമാക്കിയത്. എന്നാൽ, നിശ്ചിത സമയത്ത് ഒരു ഓവർ കുറവാണ് […]
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര; കെ എല്‍ രാഹുല്‍ നയിക്കും
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കെ എല്‍ രാഹുല്‍ നയിക്കും. പരുക്ക് കാരണം രോഹിത്തിന് ടെസ്റ്റ് പരമ്പര നഷ്ടമായിരുന്നു. ഇപ്പോള്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലുള്ള താരം പൂര്‍ണ കായികക്ഷമത വീണ്ടെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് രാഹുലിനെ ക്യാപ്റ്റനാക്കിയത്. ജസ്പ്രിത് ബുമ്രയാണ് ടീമിന്റെ ഉപനായകന്‍. വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ ടീമിലേക്ക് തിരിച്ചുവിളിച്ചു. വെങ്കടേഷ് അയ്യര്‍, ഋതുരാജ് ഗെയ്കവാദ് എന്നിവരും ഏകദിന ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രോഹിത് ശര്‍മ പരുക്കേറ്റ് പുറത്തായ സാഹചര്യത്തിലാണിത്. മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും […]
അണ്ടര്‍ 19 ഏഷ്യാകപ്പ് ഇന്ത്യക്ക്; ശ്രീലങ്കയെ തകര്‍ത്തത് 9 വിക്കറ്റിന്
അണ്ടര്‍ 19 ഏഷ്യാകപ്പ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ ശ്രീലങ്കയെ 9 വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ ജയം. 107 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 23.3 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ എട്ടാം കിരീടമാണിത്. 67 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറികളടക്കം 56 റണ്‍സോടെ പുറത്താകാതെ നിന്ന അംഘ്രിഷ് രഘുവന്‍ഷിയും 49 പന്തില്‍ 31 റണ്‍സുമായി പുറത്താകാതെ നിന്ന ഷയ്ഖ് റഷീദുമാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്. അംഘ്രിഷ് രഘുവന്‍ഷി അര്‍ധ സെഞ്ച്വറി നേടി. […]
അണ്ടര്‍ 19 ഏഷ്യാ കപ്പ്; അഫ്ഗാനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സെമിയില്‍
അണ്ടര്‍ 19 ഏഷ്യാകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍. ഗ്രപ്പ് എയിലെ മൂന്നാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ അവസാന നാലിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 48.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അർധ സെഞ്ച്വറി നേടിയ ഹർണൂർ സിങ്ങിന്റേയും 43 റൺസെടുത്ത രാജ് ബാവയുടെയും മികവിലാണ് അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ അഫ്ഗാനെ തകർത്തത്. […]
ഐപിഎൽ മെഗാ ലേലം ഫെബ്രുവരി 12, 13 തീയതികളിലെന്ന് റിപ്പോർട്ട്
വരുന്ന സീസണു മുന്നോടി ആയുള്ള ഐപിഎൽ മെഗാ ലേലം ഫെബ്രുവരി 12, 13 തീയതികളിലെന്ന് റിപ്പോർട്ട്. മെഗാ ലേലത്തെപ്പറ്റി ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചു. അതേസമയം, ഇതേപ്പറ്റി ഔദ്യോഗിക വെളിപ്പെടുത്തൽ വന്നിട്ടില്ല. ക്രിക്ക്‌ബസ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തതത്. (ipl mega auction february) രാജ്യത്തെ കൊവിഡ് സാഹചര്യം പരിഗണിച്ച് ഏതെങ്കിലും ഒരു സംസ്ഥാനത്ത് മാത്രം മത്സരങ്ങൾ നടത്താനും ആലോചനയുണ്ട്. ഗുജറാത്തിൽ അഹ്മദാബാദ്, ബറോഡ, രാജ്കോട്ട് എന്നീ സ്റ്റേഡിയങ്ങളിൽ വച്ചോ മഹാരാഷ്ട്രയിൽ മുംബൈ, പൂനെ എന്നിവിടങ്ങളിൽ വച്ചോ […]
അണ്ടർ 19 ഏഷ്യാ കപ്പ്: യുഎഇയെ തകർത്ത് ഇന്ത്യ തുടങ്ങി
അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യക്ക് ജയത്തോടെ തുടക്കം. 154 റൺസിന് യുഎഇയെ തകർത്താണ് ഇന്ത്യ ടൂർണമെൻ്റ് ആരംഭിച്ചത്. ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 282 റൺസെടുത്ത ഇന്ത്യക്കെതിരെ 34.3 ഓവറിൽ 128 റൺസെടുക്കുന്നതിനിടെ യുഎഇ ഓൾ ഔട്ടായി. 120 റൺസെടുത്ത ഹർനൂർ സിംഗ് ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഓൾറൗണ്ടർ രാജവർധൻ ഹൻഗർഗേക്കർ ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങി. (u19 asia cup india) അങ്ക്‌ക്രിഷ് രഘുവംശിയെ (2) വേഗം […]
വിജയ് ഹസാരെ ട്രോഫി: തിളങ്ങിയത് രോഹൻ കുന്നുമ്മൽ മാത്രം; കേരളം 175ന് ഓൾ ഔട്ട്
വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലിൽ സർവീസസിനെതിരെ കേരളം 175 റൺസിന് ഓൾ ഔട്ട്. ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത സർവീസസ് 404 ഓവറിൽ കേരളത്തെ ചുരുട്ടിക്കൂട്ടി. 85 റൺസെടുത്ത ഓപ്പണർ രോഹൻ കുന്നുമ്മൽ മാത്രമാണ് കേരള നിരയിൽ തിളങ്ങിയത്. വിനൂപ് മനോഹരനും (41) ഭേദപ്പെട്ട പ്രകടനം നടത്തി. സർവീസസിനായി ദിവേഷ് പഥാനിയ 3 വിക്കറ്റ് വീഴ്ത്തി. (vijay hazare kerala services) ടൈറ്റ് ലൈനുകളിൽ പന്തെറിഞ്ഞ സർവീസസിന് അതിൻ്റെ ഫലവും ലഭിച്ചു. ഏഴാം ഓവറിൽ മുഹമ്മദ് […]












