Cricket Sports

ഐ.പി.എല്‍: ബംഗളൂരുവിന് രണ്ടാം തോല്‍വി

ഐ പി എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് വീണ്ടും തോല്‍വി. മുംബൈ ഇന്ത്യന്‍സ് ബാംഗ്ലൂരിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തി. 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 70 റണ്‍സുമായി എ ബി ഡിവില്ലിയേഴ്സ് പുറത്താകാതെ നിന്നെങ്കിലും ടീമിന്റെ ജയം ഉറപ്പിക്കാനായില്ല. നായകന്‍ വിരാട് കോഹ്‍ലി 46 റണ്‍സെടുത്തു. മുംബൈക്കായി 4 ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് […]

Cricket Sports

തോറ്റ ആസ്‌ട്രേലിയ ഇപ്പോ ജയിച്ചുകൊണ്ടേയിരിക്കുന്നു; പാകിസ്താനെയും വീഴ്ത്തി, അപാര ഫോമില്‍ ഫിഞ്ച്

തോറ്റമ്പിയിരുന്ന ആസ്‌ട്രേലിയ ഇപ്പോള്‍ വിജയപാതയിലാണ്. ഇന്ത്യക്കെതിരായ ടി20-ഏകദിന പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തില്‍ അടുത്ത പരമ്പരക്കിറങ്ങിയ ആസ്‌ട്രേലിയക്ക് പിഴച്ചില്ല. പാകിസ്താനെതിരെ യു.എ.ഇയില്‍ നടക്കുന്ന പരമ്പരയും ആസ്‌ട്രേലിയ സ്വന്തമാക്കി(3-0). അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ മൂന്നും ജയിച്ചാണ് കംഗാരുപ്പടയുടെ നേട്ടം. ഇന്ത്യക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് കളികളും തോറ്റ ആസ്‌ട്രേലിയ പിന്നീടുള്ള മൂന്ന് മത്സരങ്ങളും ജയിച്ചാണ് പരമ്പര സ്വന്തമാക്കിയിരുന്നത്. ഇതോടെ തുടര്‍ച്ചയായ ആറ് മത്സരങ്ങളാണ് ആസ്‌ട്രേലിയ ജയിക്കുന്നത്. പാകിസ്താനെതിരായ മൂന്നാം ഏകദിനം 80 റണ്‍സിനാണ് ആസ്‌ട്രേലിയ സ്വന്തമാക്കിയത്. […]

Cricket Sports

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഭേദപ്പെട്ട തുടക്കം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഭേദപ്പെട്ട തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് എട്ട് ഓവര്‍ പിന്നിടുമ്ബോള്‍ രണ്ടിന് 73 എന്ന നിലയിലാണ്. ക്രിസ് ലിന്‍ (10), സുനില്‍ നരെയ്ന്‍ (9 പന്തില്‍ 24) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. മുഹമ്മദ് ഷമി, ഹര്‍ഡസ് വിജോന്‍ എന്നിവര്‍ക്കാണ് വിക്കറ്റ് ലഭിച്ചത്. റോബിന്‍ ഉത്തപ്പ (26), നിതീഷ് റാണ (12) എന്നിവരാണ് ക്രീസില്‍ തുടരുന്നത്.

Cricket Sports

‘പന്ത് ഓണ്‍ ഫയര്‍’ ഡല്‍ഹിക്ക് തീ പാറുന്ന ജയം

വാങ്കടെ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഡല്‍ഹി ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയുടെ ഇന്നിംഗ്സ് 19.2 ഓവറില്‍ 176 റണ്‍സില്‍ അവസാനിച്ചു. യുവരാജ് സിങ് നേടിയ അര്‍‌ദ്ധ സെഞ്ച്വറി മാത്രമാണ് മുംബൈക്ക് ആശ്വസിക്കാനുള്ളത്. തിരിച്ചുവരവ് ഗംഭീകരമാക്കി യുവി 53 റണ്‍സെടുത്തു. ക്രുണാല്‍ പാണ്ഡ്യ നല്ല രീതിയില്‍ തുടങ്ങിയെങ്കിലും പാതി വഴിയില്‍ മടങ്ങണ്ടിവന്നു. നേരത്തെ 27 പന്തില്‍ 78 റണ്‍സെടുത്ത ഋഷഭ് പന്തിന്റെ ഇന്നിങ്സാണ് ഡല്‍ഹിക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ റോയല്‍ […]

Cricket Sports

ഞാനത് കാര്യമാക്കുന്നില്ല; ഗംഭീറിന്റെ പരിഹാസത്തിന് കോഹ്‌ലിയുടെ മറുപടി

ഗൗതം ഗംഭീറിന്റെ പരിഹാസത്തിന് മറുപടിയുമായി വിരാട് കോഹ്‌ലി. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് നായകനായ കോഹ്‌ലിക്ക് ഇതുവരെ ഐ.പി.എല്‍ കിരീടം നേടാനായില്ലെന്നായിരുന്നു പരിഹാസ രൂപേണയുള്ള ഗംഭീറിന്റെ പ്രസ്താവന. എന്നാല്‍ ഐ.പി.എല്‍ കിരീടം നേടാത്തതിന്റെ പേരില്‍ തന്നെ വിലയിരുത്തുന്നതിനെ കാര്യമായി എടുക്കുന്നില്ലെന്നായിരുന്നു കോഹ്‌ലിയുടെ മറുപടി. 2019 ഐ.പി.എല്‍ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനെ നേരിടാനിരിക്കവെയാണ് കോഹ്‌ലി ഇക്കാര്യം പറഞ്ഞത്. കളിക്കുന്നത് തന്നെ ജയിക്കാനാണ്, എല്ലാ കിരീടങ്ങളും നേടുക എന്നത് തന്നെയാണ് എല്ലാവരുടെയും ലക്ഷ്യം, അതിനായി മികച്ച പ്രകടനം തന്നെ പുറത്തെടുക്കുന്നു, […]

Cricket Sports

‘ലോകകപ്പ് ടീമില്‍ അലംഭാവം’; കോഹ്‍ലിക്കും രവി ശാസ്ത്രിക്കുമെതിരെ ഗംഭീര്‍

ലോകകപ്പ് അടുത്ത പശ്ചാതലത്തില്‍, ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിക്കും പരിശീലകന്‍ രവി ശാസ്ത്രിക്കുമെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ലോകകപ്പ് അടുത്തിട്ടും ടീമിന്റെ മധ്യനിരയുടെ കാര്യത്തില്‍ അനിശ്ചിതത്ത്വം നിലനില്‍ക്കുന്നതായി ഗംഭീര്‍ കുറ്റപ്പെടുത്തി. ബാറ്റിംഗ് ഓര്‍ഡറില്‍ അതീവ പ്രാധാന്യമുള്ള നാലാം നമ്പറില്‍ ഇതുവരെ യോജിച്ച കളിക്കാരനെ ടീം കണ്ടെത്തിയിട്ടില്ല. ടീമിന്റെ ഉത്തരവാദിത്തം മുഴുവന്‍ ഏല്‍ക്കേണ്ടി വരിക നാലാം നമ്പര്‍ കളിക്കാരനാണെന്ന് ഗംഭീര്‍ ചൂണ്ടിക്കാട്ടി. മധ്യനിരയുടെ സ്ഥിരതയാര്‍ന്ന പ്രകടനമായിരിക്കും ലോകകപ്പില്‍ ടീമിന് നിര്‍ണായകമായിരിക്കുക. എന്നാല്‍ ഇതിന്റെ കാര്യത്തില്‍ […]

Cricket Sports

ഇന്ത്യക്കെതിരായ പരമ്പര വിജയം; ഏകദിന റാങ്കിങില്‍ നേട്ടമുണ്ടാക്കി ആസ്ട്രേലിയ

ഇന്ത്യയ്ക്കെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര3-2ന് സ്വന്തമാക്കിയതിന് പിന്നാലെ ആസ്ട്രേലിയക്ക് ഏകദിന ടീം റാങ്കിങിലും നേട്ടം. പാകിസ്താനെ പിന്തള്ളി അഞ്ചാം സ്ഥാനത്തേക്കാണ് കംഗാരുപ്പട ഉയര്‍ന്നത്. അതേസമയം ശ്രീലങ്കയ്ക്കെതിരെ പരമ്പര ജയം 5-0നു സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കയും റാങ്കിങില്‍ പോയിന്‍റ് മെച്ചപ്പെടുത്തി. നിലവില്‍ നാലാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക. 112 പോയിന്‍റാണ്, അത്രയും പോയിന്‍റുമായി ന്യൂസിലാന്‍ഡ് മൂന്നാം സ്ഥാനത്തുണ്ട്. 123 റേറ്റിംഗ് പോയിന്റുമായി ഇംഗ്ലണ്ട് ആണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യ(120), ന്യൂസിലാണ്ട്(112), ദക്ഷിണാഫ്രിക്ക(112), ഓസ്ട്രേലിയ(103) എന്നിങ്ങനെയാണ് ആദ്യ അഞ്ച് സ്ഥാനക്കാര്‍. പാക്കിസ്ഥാന്‍ 102 […]

Cricket Sports

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രിം കോടതി നീക്കി

ക്രിക്കറ്റ് താരം ശ്രീശാന്തിന് സുപ്രിം കോടതിയുടെ ഭാഗികമായ ആശ്വാസം. ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്ക് സുപ്രിം കോടതി നീക്കി. ബി.സി.സി.ഐ തീരുമാനിച്ചാല്‍ അദ്ദേഹത്തിന് മത്സരങ്ങളില്‍ പങ്കെടുക്കാം. ഇനി ഏതെങ്കിലും തരത്തിലുള്ള അച്ചടക്ക നടപടി വേണമെങ്കില്‍ ബി.സി.സി.ഐക്ക് തീരുമാനിക്കാം എന്നാണ് സുപ്രിം കോടതി പറഞ്ഞിരിക്കുന്നത്. മൂന്ന് മാസത്തിനകം ശ്രീശാന്തിന്‍റെ പരാതിയില്‍ തീര്‍പ്പാക്കണം എന്നും സുപ്രിം കോടതി പറഞ്ഞു. വിചാരണക്കോടതി കുറ്റവിമുക്‌തനാക്കിയിട്ടും ബി.സി.സി.ഐ വിലക്ക് നീക്കാത്തത് കടുത്ത അനീതിയാണ് എന്നാണ് ശ്രീശാന്തിന്റെ വാദം. ആരോപണങ്ങളിൽ നിന്ന് ശ്രീശാന്ത് പുർണ്ണ മുക്തനല്ല എന്നാണ് […]

Cricket Sports

ഇത് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഹെലികോപ്ടര്‍ ഷോട്ട്

പരിക്കേറ്റ് പുറത്തിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കുന്ന പാണ്ഡ്യ ഇപ്പോള്‍ തരംഗമാകുന്നത് മഹേന്ദ്ര സിങ് ധോണിയുടെ ഹെലികോപ്ടര്‍ ഷോട്ട് അനുകരിച്ച്. നെറ്റ്‌സില്‍ പരിശീലനം നടത്തവെയാണ് ധോണിയുടെ സ്‌പെഷ്യല്‍ ഷോട്ടായ ഹെലികോപ്ടര്‍ ഷോട്ടിനെ പാണ്ഡ്യ അനുകരിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പാണ്ഡ്യ തന്നെയാണ് ഇത് പങ്കുവെച്ചത്. ഈ ഷോട്ടിന് പിന്നിലെ എന്റെ പ്രചോദനം ആരെന്ന് പറയാമോ എന്ന അടിക്കുറിപ്പോടെയാണ് പാണ്ഡ്യ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിച്ചൊരു കളിക്കാരനാണ് പാണ്ഡ്യ. പരിക്ക് പ്രശ്നമായില്ലെങ്കില്‍ […]

Cricket Sports

ഇന്ന് ഇന്ത്യ-ആസ്ട്രേലിയ ‘ഫൈനല്‍’

ഇന്ത്യ- ആസ്ട്രേലിയ അവസാന ഏകദിന മത്സരം ഇന്ന് ഡല്‍ഹിയില്‍ നടക്കും. പരമ്പരയില്‍ രണ്ട് വീതം മത്സരം ജയിച്ച് ഇരു ടീമുകളും തുല്യത പാലിക്കുകയാണ്. അതിനാല്‍ തന്നെ ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര നേടാമെന്നതിനാല്‍ മത്സരത്തിന് ഫൈനലിന്റെ പ്രതീതിയുണ്ട്. 350ല്‍ അധികം റണ്‍സ് സ്കോര്‍ ചെയ്തിട്ടും കഴിഞ്ഞ മത്സരം തോറ്റതിന്റെ ആഘാതത്തിലാണ് ഇന്ത്യ. ആസ്ട്രേലിയക്കത് ആത്മവിശ്വാസമേറ്റുന്നു. ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യത കൂടുതലാണ്. ഡൽഹി ഫിറോസ് ഷാ കോട്ലയിൽ ഉച്ചക്ക് ഒന്നരക്കാണ് മത്സരം. മൊഹാലിയിൽ വിക്കറ്റിന് പിറകിലെ മോശം പ്രകടനത്തിന്റെ […]