ഇന്ത്യ-ന്യൂസിലൻഡ് സെമിഫൈനലിന് മണിക്കൂറുകൾ ബാക്കിനിൽക്കെ ഇന്ത്യയ്ക്കെതിരെ ആരോപണങ്ങളുമായി പാശ്ചാത്യ മാധ്യമങ്ങൾ. വാംഖഡെയിലെ പിച്ചിൽ തിരിമറി നടത്തിയെന്നാണ് ആരോപണം. മത്സരത്തിനായുള്ള പിച്ച് മാറ്റിയതാണ് ആരോപണത്തിന് പിന്നിൽ. ഏഴാമത്തെ പിച്ചിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരം ആറാം പിച്ചിലേക്ക് മാറ്റിയിരുന്നു. പുതിയ പിച്ചിന് പകരം സ്പിൻ ബൗളേഴ്സിന് അനുകൂലമായ പിച്ച് ആറിൽ മത്സരം നടത്താൻ തീരുമാനിച്ചെന്നാണ് ആരോപണം. ഡെയ്ലി മെയിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. മുംബൈയിലെ മാറ്റങ്ങൾ ഞായറാഴ്ച ഫൈനൽ നടക്കുന്ന നരേന്ദ്ര മോദി സ്റ്റേഡിയത്തിലും സമാനമായ മാറ്റത്തിന് സാധ്യതയുണ്ടെന്നും റിപ്പോർട്ട് […]
Cricket
രാകിമിനുക്കപ്പെട്ട സംഘം, അപരാജിത ജയങ്ങൾ; ആദ്യ സെമിയിൽ ഇന്ത്യയിറങ്ങുന്നത് ആത്മവിശ്വാസത്തോടെ; ഇന്ന് തീപാറും പോരാട്ടം
ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ സെമിയിൽ ഇന്ത്യ ഇന്ന് ന്യൂസീലൻഡിനെ നേരിടും.2019ലെ സെമിഫൈനൽ തോൽവിക്ക് സ്വന്തം മണ്ണിൽ കണക്ക് തീർക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ബാറ്റിങ്ങിനെ തുണയ്ക്കുന്ന വാംഖഡയിലെ പിച്ചിൽ ടോസ് നിർണായകമാകും. ഇന്ത്യ കരുത്തരെങ്കിലും ജയിക്കാൻ കഴിയുമെന്ന് കിവീസ് നായകൻ കെയ്ൻ വില്യംസൺ വ്യക്തമാക്കി. സ്വപ്നതുല്യമായൊരു യാത്രയിലാണ് ഇന്ത്യൻ ടീം. ഏറെ നാളത്തെ പരീക്ഷണൾക്ക് ശേഷം രാകിമിനുക്കപ്പെട്ടെരു സംഘം 9 തുടർജയങ്ങളുടെ കരുത്തിലാണ് സെമിഫൈനലിനിറങ്ങുന്നത്. 12 വർഷത്തെ കിരീടവരൾച്ചയ്ക്ക് അറുതികുറിക്കുക എന്നത് മാത്രമാണ് രോഹിത് ശർമ്മയുടെയും സംഘത്തിന്റെയും ലക്ഷ്യം. […]
ഇന്ത്യ-ന്യൂസിലൻഡ് സെമിപ്പോര്; ആദ്യം ബാറ്റ് ചെയ്യുന്നവർക്ക് മുൻതൂക്കം; വാംഖഡയിലെ ടോസിലെ കണക്ക്
ഐസിസി ഏകദിന ലോകകപ്പിലെ സെമിപ്പോരിനായി ഇന്ത്യയ്ക്കും ന്യൂസിലൻഡിനും മത്സരത്തിലെ ടോസും നിർണായകമാകും. മുംബൈ വാഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഈ ലോകകപ്പിലെ അഞ്ചാം മത്സരത്തിനാണ് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്നത്. എന്നാൽ ഇവിടെ ഇതുവരെ നടന്ന നാലു മത്സരങ്ങിലും മൂന്നിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്തവരായിരുന്നു. ഒരു തവണ മാത്രമാണ് രണ്ടാമത് ബാറ്റ് ചെയ്ത് വാഖഡെയിൽ ജയം നേടിയിട്ടുള്ളത്. അതിനാൽ തന്നെ നാളത്തെ സെമിയിൽ ടോസ് നിർണായകമാകുമെന്നുറപ്പ്. മുംബൈയിലെ ആദ്യ മൂന്ന് കളികളിലും സ്കോർ 350 കടന്നപ്പോൾ […]
പേര് വന്ന വഴി അങ്ങനെയല്ല; രച്ചിൻ രവീന്ദ്രയുടെ പേരിന് പിന്നിലെ യാഥാർഥ്യം വെളിപ്പെടുത്തി പിതാവ്
ഐസിസി ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട താരങ്ങളിൽ ഒരാളാണ് ന്യൂസിലൻഡ് ഓപ്പണർ രച്ചിൻ രവീന്ദ്ര. ഇന്ത്യൻ വംശജൻ കൂടിയായ രച്ചിന് ഇന്ത്യയിലെ ആരാധകർക്കും കുറവില്ല. ലോകകപ്പിലെ താരത്തിന്റെ മികച്ച പ്രകടനം പ്രശംസകൾ പിടിച്ചുപറ്റിയിരുന്നു. ഇതിനിടെ താരത്തിന്റെ പേര് സംബന്ധിച്ചും അഭ്യൂഹങ്ങൾ പരന്നു. രച്ചിൻ എന്ന പേര് നൽകിയത് ഇന്ത്യൻ ഇതിഹാസ താരങ്ങളായ രാഹുൽ ദ്രാവിഡിന്റെയും സച്ചിൻ ടെണ്ടുൽക്കറിന്റെയും പേരിൽ നിന്നാണ് എന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചാരണം. എന്നാൽ പ്രചരണം വ്യാപകമായതോടെ പിതാവ് രവി കൃഷ്ണ മൂർത്തി […]
ഇന്ത്യയെ സെമി ശാപം വീണ്ടും പിടികൂടുമോ? കണ്ണിലെ കരാടായി കിവീസ് വീണ്ടും എതിരാളികളാകുമ്പോൾ
ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് സെമിയിലെ തടസമായി ന്യൂസിലൻഡ് വീണ്ടും എത്തുമ്പോൾ അത്ര എളുമാകില്ല വിജയം. ഗ്രൂപ്പ് ഘട്ടത്തിൽ കിവീസിനെതിരെ ഇന്ത്യ ആധികാരിക ജയം നേടിയെങ്കിലും നോക്കൗട്ട് പോരാട്ടത്തിൽ കിവീസ് വീണ്ടും എതിരാളിയാകുമ്പോൾ വിജയം നേടുക എന്നത് മികച്ച ഫോമിലുള്ള ഇന്ത്യൻ ടീമിന് എളുമാകില്ലെന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2019 ലോകകപ്പ് സെമിയിൽ ഇന്ത്യയ്ക്ക് തടയിട്ടത് ന്യൂസിലൻഡായിരുന്നു. ഇത്തവണ 2019ന്റെ ആവർത്തനമാകുമോ അതോ ‘സെമി ശാപം’ അതിജീവിക്കാൻ ഇന്ത്യയ്ക്കാകുമോ എന്നതാണ് ആരാധകരുടെ ആകാംഷ. ഇരു ടീമുകളും മുഖാമുഖമെത്തിയപ്പോൾ വിജയത്തിൽ […]
ലോകകപ്പിൽ വിരാട് കോലിക്ക് കന്നി വിക്കറ്റ്; ഇന്ത്യക്കായി പന്തെറിഞ്ഞവരിൽ ഗില്ലും സൂര്യയും
ക്രിക്കറ്റ് ലോകകപ്പ് കരിയറിൽ വിരാട് കോലിക്ക് കന്നി വിക്കറ്റ്. ഇന്ന് നെതർലൻഡ്സിനെതിരായ മത്സരത്തിൽ ക്യാപ്റ്റൻ സ്കോട്ട് എഡ്‌വേർഡ്സിനെ കെഎൽ രാഹുലിൻ്റെ കൈകളിലെത്തിച്ചാണ് കോലി തൻ്റെ കന്നി ലോകകപ്പ് വിക്കറ്റ് നേടിയത്. ഇന്നിംഗ്സിൻ്റെ 25ആം ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം. ലെഗ് സൈഡിൽ വൈഡാകുമായിരുന്ന പന്തിൽ ബാറ്റ് വച്ച എഡ്വാർഡ്സിനെ രാഹുൽ സമർത്ഥമായി കൈപ്പിടിയിലൊതുക്കുകയായിരുന്നു. 2014ൽ കിവീസ് താരം ബ്രെണ്ടൻ മക്കല്ലമിൻ്റെ വിക്കറ്റ് നേടിയതിനു ശേഷം ഇതാദ്യമായാണ് കോലി ഏകദിനത്തിൽ വിക്കറ്റ് സ്വന്തമാക്കുന്നത്. ശുഭ്മൻ ഗില്ലും സൂര്യകുമാർ യാദവും […]
ശ്രേയാസിനും രാഹുലിനും സെഞ്ചുറി; ബാറ്റെടുത്തവരെല്ലാം തിളങ്ങി: നെതർലൻഡ്സിനെതിരെ ഇന്ത്യക്ക് പടുകൂറ്റൻ സ്കോർ
ലോകകപ്പിലെ അവസാന ലീഗ് മത്സരത്തിൽ നെതർലൻഡ്സിനെതിരെ ഇന്ത്യക്ക് പടുകൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 410 റൺസ് ആണ് നേടിയത്. 94 പന്തിൽ 128 റൺസ് നേടി പുറത്താവാതെ നിന്ന ശ്രേയാസ് അയ്യർ ഇന്ത്യയുടെ ടോപ്പ് സ്കോററായി. കെഎൽ രാഹുൽ 102 റൺസ് നേടി പുറത്തായി. നെതർലൻഡ്സിനായി ബാസ് ഡെ ലീഡെ രണ്ട് വിക്കറ്റ് വീഴ്ത്തി തീപ്പൊരി തുടക്കമാണ് ശുഭ്മൻ ഗില്ലും രോഹിത് ശർമയും ചേർന്ന് ഇന്ത്യക്ക് […]
ലോകകപ്പിൽ ഇന്ന് ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും നേർക്കുനേർ; ഇരുടീമിലും മാറ്റത്തിന് സാധ്യത
ലോകകപ്പിൽ ഇന്ന് ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ നേരിടും. ഇന്ത്യയോടെറ്റ തോൽവി മറന്ന് വിജയവഴിയിൽ തിരിച്ചെത്താൻ ദക്ഷിണാഫ്രിക്ക ശ്രമിക്കുമ്പോൾ സെമി സാധ്യതകൾ നിലനിർത്താനാണ് അഫ്ഗാനിസ്ഥാൻ ശ്രമിക്കുക. ഇന്ന് ജയിച്ചാലും അഫ്ഗാന്റെ സെമി സാധ്യതകൾ വിദൂരമാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം. നിലവിൽ 12 പോയിന്റുമായി ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്താണ്. ഓസ്‌ട്രേലിയക്ക് അത്രതന്നെ പോയിന്റുകളുണ്ടെങ്കിലും നെറ്റ് റൺറേറ്റ് ദക്ഷിണാഫ്രിക്കയ്ക്കാണ് കൂടുതൽ. എട്ട് പോയിന്റുള്ള അഫ്ഗാനിസ്ഥാൻ ആറാം സ്ഥാനത്താണ്. സെമി സാധ്യത നിലനിർത്താൻ അഫ്ഗാനിസ്ഥാന് ദക്ഷിണാഫ്രിക്കയെ 400+ […]
‘ഇംഗ്ലീഷ് മെച്ചപ്പെടുത്തൂ, വിവാഹം കഴിക്കാൻ തയ്യാർ’: ഷമിയോട് ബോളിവുഡ് നടി
ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡ് നടിയും രാഷ്ട്രീയ നേതാവുമായ പായൽ ഘോഷ്. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് പായൽ തന്റെ അഭിപ്രായം അറിയിച്ചത്. ഷമി ഇംഗ്ലീഷ് മെച്ചപ്പെടുത്തിയാൽ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് നടി കുറിച്ചു. 2023 ഐസിസി ഏകദിന ലോകകപ്പിൽ ഉഗ്രൻ ഫോമിലാണ് മുഹമ്മദ് ഷമി. വെറും 4 മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകളാണ് താരം നേടിയത്. രണ്ട് അഞ്ച് വിക്കറ്റ് നേട്ടവും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യൻ ആരാധകരിൽ നിന്നും […]
“ലങ്കയിൽ വന്നാൽ കല്ലെടുത്തെറിയും”; ഷാക്കിബിന് മുന്നറിയിപ്പുമായി എയ്ഞ്ചലോ മാത്യൂസിന്റെ സഹോദരൻ
ഏകദിന ലോകകപ്പ് മത്സരത്തിനിടെ ശ്രീലങ്കൻ വെറ്ററൻ ഓൾറൗണ്ടർ എയ്ഞ്ചലോ മാത്യൂസിനെ ബംഗ്ലാദേശ് ടൈം ഔട്ടിലൂടെ പുറത്താക്കിയത് വൻ വിവാദങ്ങൾക്കാണ് വഴിവച്ചത്. മത്സരശേഷം ഷാക്കിബിനെയും ബംഗ്ലാദേശ് ടീമിനെയും രൂക്ഷമായി വിമർശിച്ച് മാത്യൂസ് തന്നെ രംഗത്തെത്തി. ക്രിക്കറ്റ് നിയമങ്ങൾക്ക് അനുസരിച്ചാണ് താൻ കളിച്ചതെന്നാണ് ഷാക്കിബ് പറയുന്നത്. എന്തായാലും ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഷാക്കിബിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് എയ്ഞ്ചലോ മാത്യൂസിന്റെ സഹോദരൻ ട്രെവിൻ മാത്യൂസ്. ഷാക്കിബ് ശ്രീലങ്കയിൽ കളിക്കാനെത്തിയാൽ അത്ര നല്ല സ്വീകരണമായിരിക്കില്ല ലഭിക്കുകയെന്നാണ് ട്രെവിസ് […]