മുംബൈ: മഹേന്ദ്ര സിങ് ധോണിക്ക് മുന്‍പേ ഇന്ത്യയ്ക്കായി ഗ്ലൗസണിഞ്ഞ താരമാണ് പാര്‍ത്ഥിവ് പട്ടേല്‍. 2002 -ലാണ് രാജ്യാന്തര ക്രിക്കറ്റില്‍ പാര്‍ത്ഥിവ് പട്ടേല്‍ അരങ്ങേറ്റം കുറിച്ചത്. ഈ കാലഘട്ടത്തില്‍ത്തന്നെ ഒരുപിടി വിക്കറ്റ് കീപ്പര്‍മാര്‍ ഇന്ത്യയ്ക്കുണ്ടായിരുന്നു. ദീപ് ദസ്ഗുപ്ത, അജയ് രാത്ര, ദിനേശ് കാര്‍ത്തിക് ഇവരെ ടീം മാറി മാറി പരീക്ഷിച്ചു. പക്ഷെ ആര്‍ക്കും ഇന്ത്യയുടെ സ്ഥിരം കീപ്പറാവാനായില്ല. വലിയ പ്രതീക്ഷകള്‍ ഉണര്‍ത്തി പാര്‍ത്ഥിവ് പട്ടേല്‍ വന്നെങ്കിലും ടീമിലെ സ്ഥിര സാന്നിധ്യമാവാന്‍ താരത്തിനും കഴിഞ്ഞില്ല. ഇവര്‍ക്ക് ശേഷമാണ് മഹേന്ദ്ര സിങ് […]
Cricket
ധോണി ഇപ്പോഴും പൂര്‍ണഫിറ്റെന്ന് റെയ്ന
കുറച്ച് ദിവസങ്ങളായി ക്രിക്കറ്റ് ലോകം ധോണിയുടെ വിരമിക്കലിനെ സംബദ്ധിച്ച ചര്‍ച്ചകളിലാണ്. വിന്‍ഡീസിനെതിരായ പര്യടനത്തില്‍ നിന്ന് വിട്ടുനിന്ന ധോണി ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയും കളിക്കാതിരിക്കാതിരുന്നപ്പോള്‍ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. മുന്‍ താരങ്ങളില്‍ പലരും ധോണി വിരമിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തുകയും ചെയ്യുന്നുണ്ട്. ആരാധകരാകട്ടെ ധോണിയുടെ ഭാഗത്തു നിന്നുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. ഈ അവസരത്തിലാണ് ധോണി ആരാധകര്‍ക്ക് പിന്തുണയുമായി റെയ്ന രംഗത്തു വന്നത്. ധോണി പൂര്‍ണ ഫിറ്റാണെന്നും, അദ്ദേഹത്തിനു അടുത്ത ലോകകപ്പു കളിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും റെയ്ന പറഞ്ഞു.. ധോണിക്കൊപ്പം ദീര്‍ഘകാലം കളിച്ചുപരിചയമുള്ള […]
ഫെയ്സ്ബുക്കും ഐ.സി.സിയും ഇനി ഒരുമിച്ച് ക്രിക്കറ്റ് കളിക്കും!
ഇനി മുതല്‍ ഐ.സി.സി സംഘടിപ്പിക്കുന്ന മത്സരങ്ങളുടെ സംപ്രേഷണാവകാശം ഫെയ്സ്ബുക്കിനും. ടൂര്‍ണമെന്‍റുകളുടെ ഡിജിറ്റല്‍ കണ്ടന്‍റുകള്‍ കൂടുതല്‍ ആരാധകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലൂടെയാണ് ഐ.സി.സിയും ഫെയ്സ്ബുക്കും കൈകോര്‍ക്കുന്നത്. 2019 ക്രിക്കറ്റ് ലോകകപ്പിന് നവമാധ്യമങ്ങളില്‍ ലഭിച്ച സ്വീകാര്യതയെ തുടര്‍ന്നാണ് തീരുമാനം. അടുത്ത നാലു വര്‍ഷത്തേക്കാണ് ഫെയ്സ്ബുക്കും ഐ.സി.സിയും തമ്മിലുള്ള കരാര്‍. മത്സരത്തിന്‍റെ തത്സമയം പഴയപടി തുടരും. ഐ.സി.സി മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണാവകാശം സ്റ്റാര്‍ സ്‌പോര്‍ട്‌സിന് മാത്രമേയുള്ളൂ. മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ ഫെയ്‌സ്ബുക്കിന് കഴിയില്ല. പകരം മത്സരങ്ങളുടെ ഹൈലൈറ്റുകള്‍, റീക്യാപ്പുകള്‍ മറ്റു […]
“ഓപ്പണറാകാൻ കാലുപിടിച്ച കാലമുണ്ടായിരുന്നു”: സച്ചിന്റെ വെളിപ്പെടുത്തൽ
ഓപ്പണിങ് ബാറ്റ്‌സ്മാനായി കളിക്കാന്‍ താന്‍ ടീം അധികൃതരോട് യാചിച്ചിരുന്ന കാലമുണ്ടായിരുന്നെന്ന് ബാറ്റിങ് ഇതിഹാസം സചിന്‍ തെണ്ടുല്‍ക്കര്‍. സമൂഹമാധ്യമ വെബ്‌സൈറ്റായ ലിങ്ക്ഡ് ഇന്നില്‍ വീഡിയോ പങ്കുവെച്ചാണ് സചിന്‍ പഴയകാല അനുഭവം ഓര്‍ത്തെടുത്തത്. പരാജയം നേരിടുമോയെന്ന് ഭയന്ന് പിന്മാറരുതെന്ന് ആരാധകരെ ഉപദേശിച്ചുകൊണ്ടാണ് സചിന്‍ വീഡിയോ പോസ്റ്റ് ചെയ്തത്. 1994ല്‍ ന്യൂസിലാന്‍ഡിനെതിരെ ഓക്‍ലന്‍ഡില്‍ നടന്ന ഏകദിന മത്സരത്തിലായിരുന്നു അത്. തുടക്കത്തിലേ വിക്കറ്റ് നഷ്ടപ്പെടുത്താതെ കളിക്കുന്ന രീതിയായിരുന്നു അന്ന് എല്ലാ ടീമുകളും പ്രയോഗിച്ചിരുന്നത്. എന്നാല്‍, ആക്രമിച്ച് മുന്നേറി കളിക്കുകയായിരുന്നു തന്റെ രീതി. ഇന്നിങ്‌സ് […]
മൂന്ന് മെയ്ഡന്‍ ഓവര്‍, മൂന്ന് വിക്കറ്റ്; ഞെട്ടിച്ച് വനിതാ താരം ദീപ്തി ശര്‍മ
ബാറ്റിംഗിന്‍റെ പറുദീസയെന്നാണ് പൊതുവേ ട്വന്‍റി20 യെ വിശേഷിപ്പിക്കാറുള്ളത്. പരമാവധി 4 ഓവര്‍ ആണ് ഇരുപതോവര്‍ ക്രിക്കറ്റില്‍ ഒരു ബോളര്‍ക്ക് ചെയ്യാന്‍ കഴിയുക എന്നിരിക്കെ അതില്‍ ആദ്യ മൂന്നോവറും റണ്‍ വഴങ്ങാതെ മെയ്ഡന്‍ ആക്കി മൂന്ന് വിക്കറ്റും നേടിയാണ് ഇന്ത്യന്‍ സ്പിന്നര്‍ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചത്. ദക്ഷിണാഫ്രിക്കതിരെയുള്ള ട്വന്‍റി-20 മത്സരത്തിലായിരുന്നു ഇന്ത്യന്‍ വനിതാ താരത്തിന്‍റെ അമ്പരിപ്പിക്കുന്ന പ്രകടനം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തിരുന്നു. താരതമ്യേന ചെറിയ വിജയലക്ഷ്യം […]
സച്ചിനേയും കോലിയേയും പിന്നിലാക്കി ധോനി; മുന്നിലുള്ളത് മോദി മാത്രം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും ആരാധിക്കപ്പെടുന്ന പുരുഷന്‍മാരുടെ പട്ടികയില്‍ വിരാട് കോലിയേയും സച്ചിന്‍ തെണ്ടുല്‍ക്കറേയും പിന്നിലാക്കി എം.എസ് ധോനി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ധോനി. സച്ചിന്‍ ഏഴാമതും കോലി എട്ടാം സ്ഥാനത്തുമാണ്. യുഗോവ് (YouGov) എന്ന ഇന്റര്‍നെറ്റ് മാര്‍ക്കറ്റിങ് റിസര്‍ച്ച് കമ്ബനി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 42,000 പേരെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വെയിലാണ്ധോനി അസൂയാവാഹമായ നേട്ടം സ്വന്തമാക്കിയത്. 8.85 ശതമാനം വോട്ടാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ നേടിയത്. മോദിക്ക് 15.66 ശതമാനം വോട്ട് ലഭിച്ചു. […]
ബുംറക്ക് പകരം വരുന്നത് ഉമേഷ് യാദവ്
അടുത്ത കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയുടെ പരിക്ക്. പരിക്കേറ്റ താരത്തിന് ദക്ഷിണാഫ്രിക്കന്‍ പരമ്പര നഷ്ടമാവും. പകരം എത്തുന്ന ആളെച്ചൊല്ലിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ചര്‍ച്ച. മറ്റാരുമല്ല ഉമേഷ് യാദവാണ് ബുംറയുടെ പകരക്കാരന്‍. കഴിഞ്ഞ വര്‍ഷം ആസ്‌ട്രേലിയന്‍ പരമ്പരയിലാണ് ഉമേഷ് അവസാനമായി ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് കളിച്ചത്. അന്ന് ആദ്യ ഇന്നിങ്‌സില്‍ രണ്ടു വിക്കറ്റ് നേടിയതൊഴിച്ചാല്‍ കാര്യമായ നേട്ടങ്ങളൊന്നും താരത്തില്‍ നിന്നുണ്ടായില്ല. ഇന്ത്യക്കായി 41 ടെസ്റ്റുകള്‍ കളിച്ച ഉമേഷ് 119 […]
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര; ബുംറ കളിക്കില്ല
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പരിക്കു കാരണം ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറ കളിക്കില്ല. പുറംഭാഗത്തേറ്റ പരിക്കാണ് താരത്തിന് വില്ലനായത്. ബുംറയ്ക്കു പകരം പേസര്‍ ഉമേഷ് യാദവിനെ ടീമിലെടുത്തിട്ടുണ്ട്. കളിക്കാര്‍ക്ക് പതിവായി നടത്താറുള്ള പതിവ് റേഡിയോളജിക്കല്‍ സ്‌ക്രീനിങ്ങിനിടെയാണ് ബുംറയുടെ പരിക്ക് ശ്രദ്ധയില്‍പ്പെട്ടത്. ഒക്ടോബര്‍ രണ്ടിനാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ഇതോടെ ഇന്ത്യയില്‍ ടെസ്റ്റ് കളിക്കുകയെന്ന ബുംറയുടെ മോഹം ഇനിയും നീളും. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അരങ്ങേറ്റം കുറിച്ച ശേഷം ബുംറ കളിച്ച 12 ടെസ്റ്റുകളും വിദേശത്തായിരുന്നു. […]
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മാധവ് ആപ്തെ അന്തരിച്ചു
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മാധവ് ആപ്തെ അന്തരിച്ചു. ഇന്ന് രാവിലെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 86 വയസായിരുന്നു. ഏഴ് ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയ മാധവ് ആപ്തെ, 1958-59 ലും 1961-62 ലും മുംബൈയെ രഞ്ജി ട്രോഫി കിരീടങ്ങളിലേക്ക് നയിച്ചു. 1952 ൽ പാകിസ്താനെതിരെ അരങ്ങേറ്റം കുറിച്ച ആപ്‌തെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 542 റൺസ് നേടി. അതിൽ 13 ഇന്നിങ്സുകളിൽ നിന്നായി ഒരു സെഞ്ച്വറിയും മൂന്ന് അർധസെഞ്ച്വറിയും ഉൾപ്പെടുന്നു. […]
ഇന്ത്യക്ക് തോല്‍വി; പരമ്പര സമനിലയില്‍
നായകൻ ക്വിന്റൻ ഡികോക്കിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ മികവിൽ ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടി20 മത്സരത്തിൽ ഇന്ത്യക്ക് 9 വിക്കറ്റ് തോൽവി. ടോസ് നേടി ബാറ്റിങ് തുടങ്ങിയ ഇന്ത്യ മുന്നോട്ട് വെച്ച 135 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക നേടിയെടുത്തത്. 52 പന്തിൽ 5 സിക്സും 6 ബൗണ്ടറിയുമായി 79 റൺസെടുത്ത ഡികോക്കാണ് ദക്ഷിണാഫ്രിക്കയുടെ വിജയശിൽപി. ഹെൻഡ്രിക്സുമായി (28) ചേർന്ന് 76 റൺസിന്റെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് ഡികോക്ക് കാഴ്ച്ചവെച്ചത്. ടെംബ ബവുമ 27 റൺസുമായി […]