ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അവസാന ആഭ്യന്തര മത്സരം കാണാന്‍ അച്ഛന്റെ കയ്യില്‍ തൂങ്ങി ബന്‍സി ലാല്‍ സ്റ്റേഡിയത്തില്‍ എത്തിയതായിരുന്നു ഷഫാലി വര്‍മ. അന്ന് ഒമ്പതുകാരിയായ അവളെ ആര്‍ക്കും തന്നെ അറിയില്ലായിരുന്നു. ആര്‍ത്തിരമ്പുന്ന കാണികള്‍ക്കിടയില്‍ അവളുടെ ശബ്ദവും മുഴങ്ങി. സച്ചിന്‍…. സച്ചിന്‍…. 2013 ലായിരുന്നു തന്റെ ഹീറോയുടെ കളി കാണാന്‍ അവള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ഇരുന്നത്. ആറു വര്‍ഷങ്ങള്‍ക്കിപ്പുറം ഷഫാലിയുടെ സ്ഥാനം കാണികള്‍ക്കിടയിലല്ല, പകരം മൈതാനത്താണ്. ഇന്ത്യന്‍ വനിതാ ടീമില്‍ അംഗം. ഇന്ന് അവള്‍ക്ക് പ്രായം 15 വയസും […]
Cricket
ബംഗ്ലാദേശിനെതിരായ ട്വന്റി-ട്വന്റി പരമ്പര ഇന്ത്യക്ക്
ബംഗ്ലാദേശിനെതിരായ ട്വന്റി-ട്വന്റി പരമ്പര ഇന്ത്യക്ക്. നാഗ്പൂരില്‍ ബംഗ്ലാദേശിനെ 30 റണ്‍സിന് തോല്‍പ്പിച്ചു. ട്വന്റി-ട്വന്റിയിലെ ഏറ്റവും മികച്ച ബൌളിങ് പ്രകടനം കാഴ്ചവെച്ച ദീപക് ചഹാറാണ് മത്സരത്തിലെയും പരമ്പരയിലെയും താരം. ഇന്ത്യ ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് 30 റണ്‍സ് അകലെ കൂടാരം കയറി. നാല് പന്ത് ബാക്കിനില്‍ക്കെ 144ന് ഓള്‍ ഔട്ട്. ഹാട്രിക് അടക്കം ആറ് വിക്കറ്റ് വീഴ്ത്തിയ ദീപക് ചഹാറാണ് കടുവകളെ തകര്‍ത്തത്. വെറും 7 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ചഹാറിന്റെ 6 വിക്കറ്റ് […]
കാമറമാന്‍ പോലും കണ്ടില്ല പത്താന്റെ മിന്നല്‍ ക്യാച്ച്
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് യൂസഫ് പത്താന്‍. പ്രായം 36 ആയെങ്കിലും പ്രതിഭയ്ക്ക് മങ്ങലേറ്റിട്ടില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് പത്താന്‍. സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡ – ഗോവ മത്സരത്തിനിടെ പത്താന്റെ മിന്നല്‍ ക്യാച്ചാണ് സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്. ഗോവ നായകന്‍ ദര്‍ശന്‍ മിസാലിനെ ഒറ്റക്കയ്യില്‍ പറന്നെടുത്ത ക്യാച്ചിലൂടെ പത്താന്‍ പുറത്താക്കുന്നതിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. സഹോദരന്‍ ഇര്‍ഫാന്‍ പത്താനാണ് വീഡിയോ ട്വീറ്റ് ചെയ്തത്. ”ഇതെന്താ പക്ഷിയാണോ, അല്ല, ഇതാണ് യൂസഫ് പത്താന്‍.” എന്ന […]
റണ്‍വേട്ടയില്‍ കൊഹ്‍ലിയെ പിന്നിലാക്കി സ്മൃതി മന്ദാന
ഏകദിന ക്രിക്കറ്റില്‍ അതിവേഗം 2,000 റൺസ് സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി വനിതാ ടീമിലെ വെടിക്കെട്ട് താരം സ്മൃതി മന്ദാന. സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലാണ് സ്മൃതി ഈ നാഴികക്കല്ലില്‍ മുത്തമിട്ടത്. മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 194 റണ്‍സിന് ഓള്‍ഔട്ട്. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ ജെമീന റൊഡ്രിഗസിന്റെയും സ്മൃതി മന്ദാനയുടെയും വെടിക്കെട്ട് പ്രകടനത്തിന്റെ മികവിലാണ് ആറു വിക്കറ്റ് ജയം സ്വന്തമാക്കിയത്. […]
‘ജയിച്ചേ മതിയാകൂ’; ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടി-20 ഇന്ന്
ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. രാജ്ക്കോട്ടില്‍ വൈകീട്ട് ഏഴിനാണ് മത്സരം. ആദ്യ മത്സരം തോറ്റ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്. ഡല്‍ഹിയില്‍ ആദ്യ മത്സരം കൈവിട്ട ഇന്ത്യക്ക് തിരിച്ചുവരണം. അത് ബൌളിങ്ങായാലും ബാറ്റിങ്ങായാലും ഫീല്‍ഡിങ്ങായാലും. ദുര്‍ബലമായിരുന്നു ഇന്ത്യന്‍ നിര കഴിഞ്ഞ മത്സരത്തില്‍. ബംഗ്ലാദേശിനെ ദുര്‍ബലരായി കണ്ടതും തിരിച്ചടിയായി. രോഹിത്-ധവാന്‍ ഓപ്പണിങ്ങ് കൂട്ടുകെട്ടിലാണ് പ്രതീക്ഷ. മധ്യനിരയിലും ആക്രമണ ബാറ്റിങ് വേണം. സഞ്ജുവിനെ ഇന്ന് പരിഗണിക്കുമോ എന്ന് കണ്ടറിയണം. മൂന്നാം നമ്പറില്‍ സഞ്ജുവോ ലോകേഷ് രാഹുലോ […]
ഗാംഗുലി പൊളിച്ചടുക്കുകയാണോ?… ഐ.പി.എല്‍ ഉദ്ഘാടന ആഘോഷം പാഴ്‍ചെലവ്, ഒഴിവാക്കും
ഒരോ തവണയും ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ഉദ്ഘാടന ചടങ്ങിന് ബി.സി.സി.ഐ പൊടിക്കുന്നത് ഏകദേശം 30 കോടി രൂപയോളമാണ്. 2008 ൽ ലീഗ് ആരംഭിച്ചതുമുതൽ, ഐ.പി.എല്ലിന്റെ എല്ലാ പതിപ്പുകളിലും ഉദ്ഘാടന ചടങ്ങ് അത്യാഢംബരമായി നടത്തിയിട്ടുണ്ട്. സിനിമ അടക്കം വിനോദ ലോകത്തെ നിരവധി താരങ്ങളാണ് ഓരോ ഉദ്ഘാടന ആഘോഷങ്ങള്‍ക്കും എത്താറുള്ളത്. എന്നാല്‍ ഈ ആഢംബര ആഘോഷം വെറും പാഴ്‍ചെലവ് ആണെന്നാണ് പുതിയ ബി.സി.സി.ഐ സമിതിയുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഇങ്ങനെ വെറുതെ പണം പാഴാക്കാനുള്ള ഈ ചടങ്ങ് ഒഴിവാക്കാനാണ് […]
ഡല്‍ഹിയിലെ വിഷപ്പുക; രണ്ടു ബംഗ്ലാദേശ് താരങ്ങള്‍ മൈതാനത്ത് ഛര്‍ദ്ദിച്ചു
രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാജ്യ തലസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സ്കൂളുകളും മറ്റും ഇതേത്തുടര്‍ന്ന് അടച്ചിട്ടു. ഡല്‍ഹിയെ വിഷപ്പുക ശ്വാസംമുട്ടിക്കുമ്പോഴായിരുന്നു കഴിഞ്ഞ ദിവസം ഇന്ത്യ – ബംഗ്ലാദേശ് ട്വന്റി 20 മത്സരം അരുണ്‍ ജെയ്‍റ്റ്‍ലി സ്റ്റേഡിയത്തില്‍ നടന്നത്. മത്സരത്തില്‍ ബംഗ്ലാദേശ് ചരിത്ര വിജയം സ്വന്തമാക്കിയെങ്കിലും കളിക്കാര്‍ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയത്. ‘വിഷപ്പുക’ ശ്വസിച്ചതിനെ തുടര്‍ന്ന് ബംഗ്ലാദേശിന്റെ ഓപ്പണര്‍ സൌമ്യ സര്‍ക്കാര്‍ അടക്കം രണ്ടു താരങ്ങള്‍ ഫീല്‍ഡില്‍ ഛര്‍ദ്ദിച്ചുവെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ക്രിക്ഇന്‍ഫോയാണ് ഇക്കാര്യം […]
ഹാപ്പി ബര്‍ത്ത് ഡേ കിംഗ് കോഹ്‌ലി; ഇന്ത്യന്‍ നായകന് ഇന്ന് 31ാം ജന്മദിനം
ന്യൂഡല്‍ഹി: നീലക്കുപ്പായമണിഞ്ഞതു മുതല്‍ റെക്കോര്‍ഡുകളുടെ കളിത്തോഴനായ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ഇന്ന് 31ാം ജന്മദിനം. ഇഷ്ട താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. വിരാട് കോഹ്‌ലിയുടെ ആദ്യ ഏകദിന സെഞ്ച്വറിയുടെ വീഡിയോ പങ്കുവെച്ചാണ് ബിസിസിഐ കോഹ്‌ലിക്ക് ആശംസകള്‍ നേര്‍ന്നത്. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരാണെന്ന ചേദ്യത്തിന് ഇന്ന് വിരാട് കോഹ്‌ലി എന്നല്ലാതെ മറ്റൊരു പേര് പറയാനുണ്ടാകില്ല. അത്ര ഉയരത്തിലാണ് വിരാട് എന്ന വീര പുരുഷന്റെ സ്ഥാനം. സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് […]
ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് ചരിത്രജയം; ഗാംഗുലിയുടെ പ്രതികരണം ഇങ്ങനെ…
വായു മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലും പരമ്പരയിലെ ആദ്യ ട്വന്റി 20 മത്സരം കളിക്കാന്‍ തയ്യാറായ ഇന്ത്യ – ബംഗ്ലാദേശ് ടീമുകള്‍ക്ക് നന്ദി അറിയിച്ച് ബി.സി.സി.ഐ അധ്യക്ഷന്‍ സൌരവ് ഗാംഗുലി. അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ കളിക്കാന്‍ തയ്യാറായ ഇരു ടീമുകളോടും നന്ദി പറയുന്നതായും ചരിത്രവിജയം സ്വന്തമാക്കിയ ബംഗ്ലാദേശിന് ആശംസകള്‍ നേര്‍ന്നുമാണ് ഗാംഗുലിയുടെ ട്വീറ്റ്. ബംഗ്ലാദേശിനെതിരെ ടി-20 ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ തോല്‍വിയാണ് ഡല്‍ഹിയില്‍ വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 […]
ബംഗ്ലാദേശിന് ചരിത്ര വിജയം; ടി-20യില്‍ ബംഗ്ലാദേശിനെതിരെ ആദ്യ തോല്‍വി വഴങ്ങി ഇന്ത്യ
പരമ്പരയിലെ ആദ്യ ടി-20 മത്സരത്തില്‍ ആതിഥേയ ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കി ബംഗ്ലാ കടുവകള്‍ക്ക് ആദ്യ വിജയം. ഏഴ് വിക്കറ്റിനാണ് സന്ദര്‍ശകരുടെ വിജയം ബംഗ്ലാദേശിനെതിരെ ടി-20 ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ തോല്‍വിയാണ് വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. ബാറ്റിങ് നിരയില്‍ ടോപ് സ്കോററായ ശിഖര്‍ ധവാന്‍ 41 റണ്‍സ് നേടാന്‍ നേരിട്ടത് 42 പന്തുകള്‍. നേരിട്ട ആദ്യ പന്തിൽ ബൗണ്ടറിയടിച്ച് തുടങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമ്മ ആ […]