തന്റെ മക്കളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ ഹാക്ക് ചെയ്യുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചു. യു.പിയിൽ പ്രധാനമന്ത്രി പങ്കെടുത്ത സ്ത്രീ ശാക്തീകരണ പരിപാടിക്ക് പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ആരോപണം ഉന്നയിച്ചത്. ‘ഫോൺ ചോർത്തൽ അവിടെ നിക്കട്ടെ, സർക്കാർ എന്റെ മക്കളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യുകയാണ്’ പ്രിയങ്ക പറഞ്ഞു. ‘നിങ്ങളുടെ ശക്തി തിരിച്ചറിയണമെന്ന് സ്ത്രീകളോട് ഞാൻ പറഞ്ഞിരുന്നു. അവർ അത് അനുസരിച്ചു. അതുകൊണ്ടാണ് ഇന്ന് പ്രധാനമന്ത്രി സ്ത്രീകളുടെ മുന്നിൽ തലകുനിച്ചത്. മോദി സർക്കാർ […]
Social Media
20 യൂട്യൂബ് ചാനലുകള്‍ നിരോധിക്കാന്‍ ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍
20 യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും നിര്‍ത്തലാക്കാന്‍ ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍. ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. പാകിസ്താനുമായി ബന്ധമുള്ളവയാണ് നിരോധിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഈ ചാനലുകള്‍ ഇന്റര്‍നെറ്റില്‍ രാജ്യ വിരുദ്ധ പ്രചാരണങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിച്ചതിനാണ് ഇത്തരത്തിലൊരു നീക്കമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ചാനലുകള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ ഭൂരിഭാഗവും സെന്‍സിറ്റിവും വസ്തുതാ വിരുദ്ധവുമാണെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കശ്മീര്‍, ഇന്ത്യന്‍ സൈന്യം, രാമക്ഷേത്രം, ന്യൂനപക്ഷ സമുദായങ്ങള്‍, അന്തരിച്ച സിഡിഎസ് ജനറല്‍ […]
‘നൈസർഗികമായി കിട്ടിയതൊന്നും നമ്മളായി കളയാതെ സൂക്ഷിക്കുക’; ഷൈൻ ടോം ചാക്കോയെ പുകഴ്ത്തി ഭദ്രൻ
നടൻ ഷൈൻ ടോം ചാക്കോയെ പുകഴ്ത്തി സംവിധായകൻ ഭദ്രൻ മാട്ടേൽ. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഭദ്രൻ യുവനടനെ പുകഴ്ത്തി രംഗത്തെത്തിയത്. ഷൈൻ ടോം ചാക്കോ ചുണ്ടിൽ ബീഡിയോ സിസറോ പുകയ്ക്കുമ്പോൾ ഇവനൊരു ചുണക്കുട്ടൻ ആണല്ലോയെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് എന്ന് അദ്ദേഹം കുറിച്ചു. ചില മുഖങ്ങൾ കാഴ്ച്ചയിൽ സൗന്ദര്യമുള്ളതാവണമെന്നില്ല. പക്ഷേ, ആ മുഖം പല വേഷങ്ങൾക്കും ഒഴിച്ചു കൂടാൻ പറ്റാത്ത റോ മെറ്റീരിയൽ ആണെന്ന് ഓർക്കുക എന്നും ഭദ്രൻ കുറിച്ചു. കുറിപ്പിന് ഷൈൻ ടോം നന്ദി പറഞ്ഞിട്ടുണ്ട്. […]
2021ല്‍ ഗൂഗിളില്‍ ഇന്ത്യക്കാര്‍ കൂടുതല്‍ അന്വേഷിച്ചത് ഇക്കാര്യങ്ങള്‍…
വിവരങ്ങളറിയാന്‍ ഗൂഗിളിനെ ഒരു ദിവസം എത്രതവണ നമ്മള്‍ ആശ്രയിക്കാറുണ്ട്? എന്ത് സംശയവും ഏത് അറിവും ഗൂഗിളിനോട് ചോദിക്കുകയല്ലാതെ മറ്റെന്താണല്ലേ എളുപ്പമാര്‍ഗം? ഇത്തരത്തില്‍ ഓരോ നിമിഷവും ഓരോ മണിക്കൂറും ഓരോ ദിവസവും ഓരോ വര്‍ഷവുമുള്ള കണക്കുനോക്കിയാല്‍ അറിയാം നമ്മള്‍ ഏതെല്ലാം കാര്യങ്ങള്‍ അറിയാനാണ് ഗൂഗിളിനെ കൂടുതലായി ഉപയോഗിക്കുന്നതെന്ന്. 2021 അവസാനഘട്ടത്തിലാണ്. 2022നെ വരവേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ ഈ വര്‍ഷം ഇന്ത്യക്കാര്‍ കൂടുതലായി ഗൂഗിളില്‍ തെരഞ്ഞത് എന്തൊക്കെയാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. കൊവിഡ് മഹാമാരി വന്നതിനുശേഷം ജാഗ്രതയും കരുതലും ലോക്ക്ഡൗണുമൊക്കെയാണ് […]
‘മിന്നൽ മുരളി’യ്ക്ക് ആശംസകളുമായി അവഞ്ചേഴ്സ് സംഗീത സംവിധായകൻ
ബേസിൽ ജോസഫിൻ്റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനായെത്തുന്ന സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’യ്ക്ക് ആശംസകളുമായി ഹോളിവുഡ് സംഗീത സംവിധായകൻ അലൻ സിൽവെസ്ട്രി. തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അലൻ മിന്നൽ മുരളിയ്ക്ക് ആശംസകൾ നേർന്നത്. ചിത്രത്തിൻ്റെ ട്രെയിലർ പങ്കുവച്ച അദ്ദേഹം ‘ഈ മനോഹര സിനിമയ്ക്ക് ആശംസകൾ നേരുന്നു’ എന്ന് കുറിച്ചു. (alan silvestri minnal murali) എമ്മി പുരസ്‌കാര ജേതാവായ അലൻ സിൽവെസ്ട്രി ‘ബാക്ക് ടു ദ ഫ്യൂച്ചർ സിനിമാ പരമ്പര’, ‘ഫോറസ്റ്റ് ഗംപ്’, ‘പ്രെഡേറ്റർ, ‘കാസ്റ്റ് […]
പ്രണവ് മോഹൻലാൽ നായകനാകുന്ന’ഹൃദയം’; ടീസർ ലോഞ്ച് ചെയ്‍ത് മോഹൻലാൽ
പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‍ത ‘ഹൃദയ’ത്തിൻറെ ടീസർ ലോഞ്ച് ചെയ്‍ത് മോഹൻലാൽ. മോഹൻലാൽ തന്റെ ഫേസ്‍ബുക്കിലൂടെ ടീസർ ലോഞ്ച് ചെയ്‍തത്. നേരത്തെ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തിറങ്ങിയിരുന്നു. പ്രണവിൻറെയും ദർശന രാജേന്ദ്രൻറെയും കഥാപാത്രങ്ങളായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ടീസറിൽ കല്യാണി പ്രിയദർശൻ അവതരിപ്പിക്കുന്ന കഥാപാത്രവും ഉണ്ട്. ജേക്കബിൻറെ സ്വർഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വർഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസൻ മറ്റൊരു ചിത്രവുമായി എത്തുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൻറെ സംഗീത സംവിധായകൻ ഹിഷാം അബ്‍ദുൾ വഹാബ് […]
കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളുടെ പ്രചാരണം; രാജ്യവ്യാപക റെയ്ഡ് നടത്തി സിബിഐ
കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന സംഭവത്തിൽ രാജ്യവ്യാപക റെയ്ഡ് നടത്തി സിബിഐ. 14 സംസ്ഥാനങ്ങളിൽ സിബിഐ റെയ്ഡ് നടത്തി. സംഭവവുമായി ബന്ധപ്പെട്ട് സിബിഐ 23 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 83 പേരെ പ്രതിചേർത്തെന്ന് സിബിഐ പറയുന്നു. വിവിധ ഗ്രൂപ്പുകളിലായി അയ്യാരിത്തോളം പേർ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന സംഘത്തിൽ ഉൾപ്പെടുന്നുണ്ട്. 14 സംസ്ഥാനങ്ങളിലെ 77 ഇടങ്ങളിലായിരുന്നു റെയ്ഡ്. വിദേശത്തുള്ള പ്രതികളെ ഇന്ത്യിലെത്തിക്കാൻ ഇന്റർപോളിന്റെ സഹായം തേടി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സി.ബി.ഐ അറിയിച്ചു.
ഫേയ്‌സ് റെക്കഗ്നിഷന്‍ സംവിധാനം ഉപേക്ഷിക്കുന്നുവെന്ന് ഫേസ്ബുക്ക്
ഫേയ്‌സ് റെക്കഗ്നിഷന്‍ സംവിധാനം ഉപേക്ഷിക്കുകയാണെന്ന് ഫേസ്ബുക്ക്. ഒരു ബില്യണ്‍ ഉപയോക്താക്കളുടെ ഫേയ്‌സ് റെക്കഗ്നിഷന്‍ ഡേറ്റകള്‍ ഡിലീറ്റ് ചെയ്യുമെന്നാണ് ഫേസ്ബുക്കിന്റെ പ്രഖ്യാപനം. ഇതോടൊപ്പം കമ്പനിയുടെ തന്നെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനവും ഉപേക്ഷിക്കുന്നതായി മെറ്റയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗം വൈസ് പ്രസിഡന്റ് ജെറോം പെസന്റ് അറിയിച്ചു. ഉപയോക്താക്കളുടെ ആശങ്ക കണക്കിലെടുത്താണ് തീരുമാനമെന്നും ജെറോം പെസന്റ് വ്യക്തമാക്കി. ഫേസ്ബുക്കിന്റെ ചരിത്രത്തിലെ തന്നെ നിര്‍ണായ നീക്കങ്ങളിലൊന്നാണ് ഫേയ്‌സ് റെക്കഗ്നിഷന്‍ സംവിധാനം ഉപേക്ഷിക്കുന്നത്. മാതൃകമ്പനിയുടെ പേര് മെറ്റ എന്നാക്കി മാറ്റിയതിനുപിന്നാലെയാണ് ഫേസ്ബുക്കിന്റെ പുതിയ നീക്കം. […]
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ് വീണ്ടും പണിമുടക്കി
സോഷ്യൽ മീഡിയ ഭീമന്മാരായ ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം വീണ്ടും പണിമുടക്കി. അർദ്ധരാത്രി പന്ത്രണ്ട് മണിയോടെയാണ് പ്രവർത്തനം തടസപ്പെട്ടത്. രണ്ട് മണിക്കൂറോളം തടസപ്പെട്ട ശേഷമാണ് പ്രശ്‌നം പരിഹരിക്കാനായത്. സംഭവത്തിന് പിന്നാലെ ക്ഷമാപണവുമായി ഫേസ്ബുക്ക് രംഗത്തെത്തി. കോൺഫിഗറേഷൻ മാറ്റിയതാണ് പ്രവർത്തനം തടസപ്പെടാൻ കാരണമായതെന്നാണ് കമ്പനി വ്യക്തമാക്കിയത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവ തടസപ്പെട്ടത്. ആദ്യഘട്ടത്തിൽ ആറ് മണിക്കൂറോളം പ്രവർത്തനം തടസപ്പെട്ടു. അന്ന് വ്യക്തമായ ഒരു വിശദീകരണം നൽകാൻ അധികൃതർ തയ്യാറായില്ല. പ്രവർത്തനം തടസപ്പെട്ടതുമായി ബന്ധപ്പെട്ട് […]
മണിക്കൂറുകള്‍ക്കുശേഷം തിരിച്ചെത്തി ഫേസ്ബുക്കും വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും
മണിക്കൂറുകള്‍ നീണ്ട സേവന തടസത്തിനുശേഷം സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവ തിരിച്ചെത്തി. ചില സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തന തടസം നേരിട്ടതായി ഫേസ്ബുക്ക് ട്വീറ്റ് ചെയ്തു.ഫേസ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബെര്‍ഗും സേവനങ്ങള്‍ തടസപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. ഫേസ്ബുക്ക് മാനേജ്‌മെന്റ് ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിച്ചു. ഫേസ്ബുക്ക് മെസഞ്ചറിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നും ഫേസ്ബുക്ക് അറിയിച്ചു. സാങ്കേതിക തകരാറിന് പിന്നാലെ ആഗോളതലത്തില്‍ ഫേസ്ബുക്കിന്റെ ഓഹരിമൂല്യം 5.5 ശതമാനം ഇടിഞ്ഞു. തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് […]