കഥ ഇതുവരെ. ആയിരത്തി എണ്ണൂറ്റിമുപ്പത്തിനാല് ഏപ്രിൽ പതിനൊന്ന്.ഫ്രെയ്‌സർ എന്ന ബ്രിട്ടീഷ് കേണൽ ഒരു ബറ്റാലിയൻ പട്ടാളക്കാരുമായി കുടക് (കൊടഗ്) ആക്രമിച്ചു. കുടകിലെ രാജാവ് ചിക്ക വീരരാജാ ബന്ദിയാക്കപ്പെട്ടു.കേണൽ ഫ്രെയ്‌സർ കുടക് പ്രദേശം ഈസ്റ്റ് ഇന്ത്യ കമ്പനിയെ ഏൽപ്പിച്ചു.കുടകിൻ്റെ ഭരണകാര്യങ്ങൾ മൈസൂറിലെ റസിഡൻറ് ആണ് നടത്തി വന്നിരുന്നത്.എന്നാൽ മൈസൂർ ഭരിച്ചിരുന്നത് ബ്രിട്ടീഷ് നിയന്ത്രണത്തിൽ വടയാർ രാജാക്കന്മാരും.ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിൽ കുടക് അഭിവൃദ്ധി പ്രാപിച്ചു.കുടകിലെ പതിനായിരക്കണക്കിന് ഏക്കർ വരുന്ന വനഭൂമിയിലെ അമൂല്യമായ വനസമ്പത്തുകൾ ,കരി വീട്ടി,തേക്ക്,ചന്ദനം തുടങ്ങിയവ ഇംഗ്ലണ്ടിലേക്ക് […]
Pravasi
താണ്ഡവ് – സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സിനു നവംബർ 23 നു സൂറിച്ചിൽ ആരംഭം …
സ്വിറ്റസർലണ്ടിലെ കുട്ടികളുടെയും മുതിർന്നവരുടെയും കലാ സര്‍ഗശേഷി പരിപോഷിപ്പിക്കുന്നതിനും സംഗീത നൃത്ത രചനകൾ അഭ്യസിക്കുന്നതിനും കലാ സപര്യക്ക് തുടക്കം കുറിക്കുവാനും സൂറിച്ചിൽ പുതിയതായി ആരംഭിക്കുന്ന താണ്ഡവ്സ കൂൾ അവസരം ഒരുക്കുന്നു. അനുബന്ധ മേഖലയിലെ നിരവധി വർഷത്തെ പാരമ്പര്യവുമായാണ് താണ്ഡവ് സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സിനു തുടക്കമിടുന്നത് . കലയുടെ വിസ്മയ ലോകത്തേക്ക് പിച്ചവയ്ക്കാന്‍ ഒരുങ്ങുന്നവർക്കും ,കലയെ സ്നേഹിക്കുന്നവർക്കും പ്രായഭേദമെന്ന്യേ നിരവധി അവസരങ്ങളുടെ വാതായനം തുറക്കുകയാണ് താണ്ഡവ് സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് .പ്രധാനമായും മൂന്നിനങ്ങളിലാണ് വർക്ക് ഷോപ്പും ക്‌ളാസ്സുകളും […]
സൂറിച് നിവാസി സെബാസ്റ്റ്യൻ അറക്കലിന്റെ ഭാര്യാ സഹോദരൻ കെ ടി മൈക്കിൾ നിര്യാതനായി .
സൂറിച് : ശ്രീ സെബാസ്റ്റ്യൻ അറക്കലിന്റ ഭാര്യാ ഫിലോമിനയുടെ സഹോദരൻ ശ്രീ മൈക്കിൾ കല്ലിടാന്തിയിൽ (78) കല്ലറ, കോട്ടയം ഇന്നലെ വ്യാഴാഴ്ച 2.30 ന് നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു. സംസ്കാരം കല്ലറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ ഞായാറാഴ്ച മൂന്നു മണിക്ക്… ബന്ധുമിത്രദികൾ – ഭാര്യ ലീലാമ്മ മൈക്കിൾ മക്കൾ:ബിൻസി രാജു ,ബിജി സുനിൽ ,ബിന്ദു ക്രിസ്പിൻ ,ബിനോയി മൈക്കിൾ(യു കെ),ബിജു മൈക്കിൾ ,ബീബി സുനോജ് മരുമക്കൾ .പ്രീതി മൈക്കിൾ (യു കെ) […]
ഭാരതീയ കലാലയം ഒരുക്കുന്ന ഭാരതീയ കലോത്സവം ജനുവരി നാലിന് സൂറിച്ചിൽ …
കലോത്സവം സംഗീതസാന്ദ്രമാക്കുവാൻ അനുഗ്രഹീത ശ്രെഷ്ടപാരമ്പര്യ ഗായകൻ കെ സ് ഹരിശങ്കറും ,ഗായിക ദിവ്യ സ് മേനോനും കൂടാതെ നാടക നൃത്ത നൃത്യങ്ങളുമായി സ്വിസ്സിലെ നൂറോളം കലാപ്രതിഭകളും.. സ്വിറ്റസർലണ്ടിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ഭാരതീയ കലാലയം ഇരുപതൊന്നിന്റെ നിറവിൽ ആഘോഷിക്കുന്ന കലോത്സവത്തിനു 2020 ജനുവരി നാലിന് സൂറിച്ചിലെ ഉസ്റ്ററിൽ തിരശീല ഉയരും ..കലോത്സവത്തിനോടൊപ്പം വർഷങ്ങളായി നടത്തുന്ന കലാമത്സരങ്ങളുടെ രെജിസ്ട്രേഷൻ ഉൽക്കാടനം ഗായകൻ അഭിജിത് നിർവഹിച്ചു …രെജിസ്ട്രേഷൻ ഓൺലൈനിലൂടെ നടത്താവുന്നതാണ് .. മലയാളികളുടെ മനസില്‍ സംഗീതത്തിന്‍റെ നിലാവു പരത്തിയ ശബ്ദത്തിന്‍റെ ഉടമയും,ആലപിച്ച ഗാനങ്ങളെല്ലാം […]
സ്വിസ്സ് മലയാളികളുടെ “ദിവ്യ താരകം “ക്രിസ്‌തുമസ് ആൽബത്തിന്റെ ഷൂട്ടിംഗ് ബാസലിൽ പുരോഗമിക്കുന്നു .
സൂറിച്ച്: ആഴമുള്ള വരികളും, ആത്മാവിലേക്ക് ആഴ്ന്നിറങ്ങുന്ന ഭക്തി സാന്ദ്രമായ ഈണങ്ങളുമായി സ്വിസ്സ് മലയാളികളായ ടോം കുളങ്ങരയും, ബാബു പുല്ലേലിയും ക്രിസ്മസിനായി ഒരുക്കുന്ന ദിവ്യതാരകം എന്ന ആല്‍ബത്തിന്റെ ദൃശ്യാവിഷ്‌കാരം സ്വിറ്റസർലണ്ടിലെ കലാകാരന്മാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഷൂട്ടിങ് ബാസലിൽ പുരോഗമിക്കുന്നു . ഈ വര്‍ഷത്തെ ക്രിസ്മസിനോട് അനുബന്ധിച് സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നും ലോകമലയാളികൾക്കായി അണിയിച്ചൊരുക്കുന്ന ക്രിസ്‌മസ് സമ്മാനമാണ് ഈ സംഗീതശിൽപ്പം . സ്വിസ് ബാബു എന്ന് അറിയപ്പെടുന്ന ബാബു പുല്ലേലി സംഗീതം നല്‍കിയ ആല്‍ബത്തിലെ ഗാനം രചിച്ചിരിക്കുന്നത് സാഹിത്യകാരൻ, നാടക രചയിതാവു്, സംവിധായകൻ […]
നടന വിസ്‌മയ സംഗീത സന്ധ്യയൊരുക്കി വേൾഡ് മലയാളി സ്വിസ്സ് കൗൺസിൽ കേരളപ്പിറവി ആഘോഷങ്ങക്കു തിരശീല വീണു . .
ഓരോ പൂവിലും, ഓരോ തളിരിലും, ഓരോ മനസ്സിലും വസന്തം വിടർത്തിക്കൊണ്ട്, മനസ്സിൽ സുഖമുള്ള നിമിഷങ്ങളും, നിറമുള്ള സ്വപ്നങ്ങളും,നനവാർന്ന ഓർമകളും സമ്മാനിച്ചുകൊണ്ടു വീണ്ടുമൊരു കേരളപ്പിറവി ആഘോഷരാവിനു സൂറിച്ചിൽ നവംബർ രണ്ടിന് സമാപനമായി …. സ്വിസ് മലയാളികളുടെ മനസ്സിൽ കേരളപ്പിറവിയുടെ മധുരസ്മരണകൾ നിറച്ച് നവംബർ 2 ന് സൂറിച്ചിലെ റാഫ്‌സിൽ ആഘോഷങ്ങൾക്ക് തുടക്കമായി. വേൾഡ് മലയാളീ കൌൺസിൽ സ്വിസ് പ്രൊവിൻസ് പ്രസിഡന്റ് ശ്രീ ജോഷി പന്നാരകുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം ,സർവ്വ ഐശ്വര്യങ്ങൾക്കും കാരണഭൂതനായ ജഗതീശ്വരനെ നമിച്ചുകൊണ്ട് റീനാ മാത്യു […]
മേമനെകൊല്ലി- ജോൺ കുറിഞ്ഞിരപ്പള്ളിയുടെ നോവൽ ഏഴാം ഭാഗം
ഒരു വലിയ വൃക്ഷം കടപുഴകി വീണതുപോലെ ആയിരുന്നു ശങ്കരൻ നായരുടെ അവസ്ഥ.ആൻ മരിയയുടെ മരണവും കുഞ്ചുവിൻ്റെ വേർപാടും ശങ്കരൻ നായരെ മാനസ്സികമായി തളർത്തി.നായർ രോഗബാധിതനായി,കിടപ്പിലായി.ജെയിംസ് ബ്രൈറ്റിൻ്റെ ഓഫിസ് കാര്യങ്ങൾ എല്ലാം തകിടം മറിഞ്ഞു.ബ്രൈറ്റിൻ്റെ വളർച്ചയുടെ പിന്നിൽ നായരുടെ കഴിവും സാമർത്യവും കൂടി ഉണ്ടായിരുന്നു.സത്യസന്ധനും കഠിനാധ്വാനിയും ബുദ്ധിമാനുമായിരുന്നു നായർ.എങ്ങിനെയും നായരെ കൂടെ നിർത്തണം എന്ന് ബ്രൈറ്റ് ആഗ്രഹിച്ചു.,പക്ഷെ നേരിട്ടു പറയാൻ ദുരഭിമാനം സമ്മതിക്കുന്നുമില്ല എല്ലാം കുഴഞ്ഞുമറിയുന്നതു ജെയിംസ് ബ്രൈറ്റ് തിരിച്ചറിഞ്ഞു.“എന്തുപറ്റി ,നായർ?”ബ്രൈറ്റ് നായരെ അന്വേഷിച്ചു് ചെന്നു.“ഒന്നുമില്ല സർ,നല്ല സുഖം […]
മേമനെകൊല്ലി- 6 ജോൺ കുറിഞ്ഞിരപ്പള്ളിയുടെ നോവൽ ആറാം ഭാഗം
കടൽ കാറ്റിൻ്റെ തണുപ്പിൽ സ്നേഹത്തിൻ്റെ ,സൗഹാർദ്ദത്തിൻ്റെ മൂടുപടമണിഞ്ഞു നിൽക്കുന്ന തലശ്ശേരി എന്ന തുറമുഖ പട്ടണത്തിൽ ഒരു പ്രധാന വാർത്തയായി കുഞ്ചുവിൻ്റെ മരണം.ആൻ മരിയക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ സംഭവം.പരസ്പര ബഹുമാനത്തോടെ പെരുമാറിയിരുന്ന സുഹൃത്തുക്കൾ മാത്രമായിരുന്നു അവർ.മണ്ണുവാരികളിക്കുന്ന കൊച്ചുകുട്ടികളെപ്പോലെ ചിലപ്പോൾ അവർ തമ്മിൽ വഴക്കടിച്ചു.പരസ്പരം കളിയാക്കി,അറിയാവുന്ന കാര്യങ്ങൾ പഠനത്തിനിടയിലുള്ള വിശ്രമവേളകളിൽ ചർച്ച ചെയ്തു.അപരിചിതമായ ഒരു പുതിയ സംസ്കാരവും ആചാരങ്ങളും മനസ്സിലാക്കാനുള്ള ആഗ്രഹം മാത്രമായിരുന്നു ആൻ മരിയയുടേത്. ആൻ മരിയ ഒരിക്കൽ ചോദിച്ചു ,”കുഞ്ചു,ആർ യു മാരീഡ്?” “നോ”. “വൈ?” […]
നിക് ഗുഗ്ഗർ : മലയാളിക്കും കൂടി അവകാശപ്പെട്ട സ്വിസ്സ് പാർലമെന്റംഗം – ജോസ് വള്ളാടിയിൽ
2019 ഒക്ടോബർ 20 ന് സ്വിറ്റ്‌സർലൻഡ് പാർലമെന്റിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പിൽ സൂറിച്ച് കൺടോണിൽ നിന്നും നിക് ഗുഗ്ഗർ രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടതിൽ മലയാളികളും ആഹ്ളാദത്തിലാണ്. സ്വിസ്സ് പൗരത്വം നേടിയശേഷം മലയാളികളിൽ ചിലരെങ്കിലും ആദ്യമായി വോട്ടുചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ച തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞുപോയതെന്ന് പറഞ്ഞാൽ അതിശയോക്തി ഉണ്ടാവില്ല. അതിനു പ്രേരകശക്തിയായത് മലയാളത്തിന്റെ വേരുകളുള്ള നിക് ഗുഗ്ഗറുടെ സ്ഥാനാർഥിത്വം ആയിരുന്നു. ഉടുപ്പിയിലെ ആശുപത്രിയിൽ ജനിച്ചപ്പോൾ തന്നെ അനാഥനായ നിക് അക്കാലത്ത് കേരളത്തിൽ ജോലി ചെയ്തിരുന്ന സ്വിസ്സ് ദമ്പതികളുടെ മകനായി മാറി. നാല് […]
മേമനെകൊല്ലി- 5 ജോൺ കുറിഞ്ഞിരപ്പള്ളിയുടെ നോവൽ അഞ്ചാം ഭാഗം
മരണം ഒരു വിളിപ്പാടകലെ എന്ന തിരിച്ചറിവിൽ നാരായണൻ മേസ്ത്രിയും മാറ്റുരണ്ടുപേരും അലറിക്കരഞ്ഞു. കടുവകൾ അവരുടെ അടുത്ത് എത്തിക്കഴിഞ്ഞു.അവർ തങ്ങളുടെ നേരെ പാഞ്ഞുവരുന്ന കടുവകളെ നിസ്സഹായരായി നോക്കി അലമുറയിട്ടുകൊണ്ടിരുന്നു.ബന്ധനത്തിലായിരിക്കുന്ന അവർക്ക് ഒന്നും ചെയ്യുവാൻ കഴിയുമായിരുന്നില്ല.പെട്ടന്ന് എവിടെയോ നിന്ന് കാതടപ്പിക്കുന്ന ഒരു ശബ്ദം മുഴങ്ങി. ഒരു സൈറൺ മുഴങ്ങുന്നതുപോലെ എന്തോ ഒരു ശബ്ദം. മുൻപോട്ടു കുതിച്ചു ചാടിയ കടുവകൾ വന്നതിലും വേഗത്തിൽ തിരിഞ്ഞോടി. ഇരുട്ടിൽ നിന്നും ഒരു മനുഷ്യ രൂപം നാരായണൻ മേസ്ത്രിയുടെ അടുത്തേക്ക് വന്നു.ആ രൂപത്തിൻ്റെ കയ്യിൽ മുളകൊണ്ട് […]