Association Pravasi Switzerland

WMC സ്വിസ്സ് പ്രൊവിൻസിന്റെ ഫെയ്‌സ്ബുക്ക് പേജിൽ ജൂൺ 20 നു 17:00  മണിക്ക് പ്രമുഖ ബിസിനെസ്സ്‌ സംരംഭകനായ ശ്രീ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി എത്തുന്നു

താൻ പിന്നിട്ട വഴികളും തന്നെ വളർത്തിയ സ്വപ്നങ്ങളും നമ്മളുമായി പങ്കു വെക്കാൻ ജൂൺ 20 നു യൂറോപ്യൻ സമയം വൈകുന്നേരം 05:00  മണിക്ക് ശ്രീ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി വേൾഡ് മലയാളീ കൌൺസിൽ സ്വിസ് പ്രൊവിൻസിന്റെ ഫേസ്ബുക് ലൈവിൽ. അടുത്തറിയും തോറും അത്ഭുതമാണ് കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയുടെ ജീവിതം. ഒരു വിജയിച്ച സംരഭകൻ എന്നതിലുപരി നിലപാടുകൾ കൊണ്ട് കൂടിയാണ് അദ്ദേഹം വ്യത്യസ്തനാകുന്നത്. ജീവിച്ചിരിക്കുമ്പോൾ തന്നെ തനിക്കു പരിചയം പോലുമില്ലാത്ത  ഒരു വ്യക്തിക്ക് തൻ്റെ വൃക്ക പകുത്തു നൽകി മഹത്തായ മാതൃക കാണിക്കുകയും, […]

Kerala Pravasi

നിധിന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; ആതിര ചികിത്സയിലുള്ള കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകും

ആശുപത്രി അധികൃതർ അനുമതി നൽകിയില്ലെങ്കിൽ ആംബുലൻസിൽ ആതിരയെ പേരാമ്പ്രയിലെ വീട്ടിലെത്തിക്കും. നിധിന്‍റെ മരണ വിവരം ഇന്നലെ വൈകീട്ടോടെ അതിരയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ച നിധിൻ ചന്ദ്രന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു. ഷാർജയിൽ നിന്ന് എയർ അറേബ്യയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. പ്രസവ ശേഷം ഭാര്യ ആതിര ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലേക്ക് മൃതദേഹം കൊണ്ടുപോകാനാണ് സാധ്യത. ആശുപത്രി അധികൃതർ അതിന് അനുമതി നൽകിയില്ലെങ്കിൽ ആംബുലൻസിൽ ആതിരയെ പേരാമ്പ്രയിലെ വീട്ടിലെത്തിക്കും. നിധിന്‍റെ […]

Kerala Pravasi

ആതിരയ്ക്കും നിധിനും പെണ്‍കുഞ്ഞ്: പ്രിയപ്പെട്ടവന്‍റെ വിയോഗം ഇനിയും അറിയാതെ ആതിര

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജയിലെ താമസ സ്ഥലത്ത് 29 കാരനായ നിധിന്‍ ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രിയപ്പെട്ടവന്‍റെ വിയോഗം ഇനിയും അറിയാതെ, ആതിര അമ്മയായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ആതിര ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.. സിസേറിയനായിരുന്നു. ഭര്‍ത്താവ് നിധിന്‍റെ വിയോഗ വാര്‍ത്ത ഇനിയും ആതിരയെ അറിയിച്ചിട്ടില്ല. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജയിലെ താമസ സ്ഥലത്ത് 29 കാരനായ നിധിന്‍ ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ്. […]

Association Pravasi Switzerland

വേൾഡ് മലയാളീ കൗൺസിൽ സ്വിസ് പ്രൊവിൻസിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുല്ലാങ്കുഴലിൽ നാദവിസ്മയമൊരുക്കി രാജേഷ് ചേർത്തല .

വേൾഡ് മലയാളി കൗൺസിൽ സ്വിസ് പ്രൊവിൻസ് ലോകമെമ്പാടുമുള്ള കലാ ആസ്വാദകർക്കായി ലോക പ്രശസ്തരായ മലയാളി കലാകാരന്മാരെ facebook ലൈവ് വഴി അവതരിപ്പിക്കുന്ന പ്രോഗ്രാമിന് ഗംഭീര പ്രതികരണം ലഭിച്ചു. ഫ്യൂഷൻ സംഗീത മേഖലയിലെ നിറ സാന്നിധ്യമായ പ്രശസ്ത കലാകാരൻ രാജേഷ് ചേർത്തലയും കീബോർഡ് ആർട്ടിസ്റ്റ് അനൂപ് ആനന്ദും ചേർന്നൊരുക്കിയ സംഗീതവിരുന്ന് ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് പ്രേക്ഷകരാണ് ആസ്വദിച്ചത്. ജൂൺ ആറാം തീയതി ശനിയാഴ്ച വൈകുന്നേരം യൂറോപ്യൻ സമയം അഞ്ചു മണിക്ക് വേൾഡ് മലയാളി കൗൺസിലിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് ആയ […]

Kerala Pravasi

തരൂരും സ്വരാജും വി. മുരളീധരനും ഒരുമിച്ചു: മാത്യു കുഴല്‍നാടന്‍ ‘പറത്തിയ’ വിമാനത്തില്‍ 161 മലയാളികള്‍ നാടണഞ്ഞു

161 പ്രവാസികളുമായിട്ടുള്ള വിമാനം ഇന്ന് പുലർച്ചെയാണ് നെടുമ്പാശേരിയിൽ പറന്നിറങ്ങിയത് ഇറാഖില്‍ കുടുങ്ങിയ മലയാളികളടക്കമുള്ളവരെ നാട്ടിലെത്താന്‍ സഹായിച്ച രാഷ്ട്രീയ നേതാക്കള്‍ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. ശശി തരൂര്‍, എം. സ്വരാജ്, വി. മുരളീധരന്‍ എന്നിവരുടെ പങ്കാളിത്തത്തെ പ്രശംസിച്ചാണ് മാത്യു കുഴല്‍നാടന്‍ ഫേസ്ബുക്ക് കുറിപ്പ് പ്രസിദ്ധീകരിച്ചത്. ജോലി നഷ്ടപ്പെട്ടവരും, വിസ കാലാവധി തീർന്നവരും, നഴ്സുമാരും അടക്കം നിരവധി മലയാളികളാണ് ഇറാഖില്‍ കുടുങ്ങികിടന്നിരുന്നത്. മാത്യു കുഴല്‍നാടനാണ് മലയാളികളുടെ തിരിച്ചുവരവിന് ചുക്കാന്‍ പിടിച്ചത്. 161 പ്രവാസികളുമായിട്ടുള്ള വിമാനം ഇന്ന് […]

India Pravasi

വരുന്നു… കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ കേരളത്തിലേക്ക്

യു.എ.ഇയിൽ നിന്നും സൗദിയിൽ നിന്നും കെ.എം.സി.സി ഏർപ്പെടുത്തിയ രണ്ട് വിമാനങ്ങൾ കൂടി നാട്ടിലേക്ക് തിരിച്ചു. വിദേശ വിമാന കമ്പനികൾക്ക് കൂടി അനുമതി നൽകിയ സാഹചര്യത്തിൽ കൂടുതൽ ചാർട്ടർ വിമാനങ്ങൾ കേരളത്തിലേക്ക്. നിരവധി സന്നദ്ധ സംഘടനകളാണ് പുതുതായി ചാർട്ടർ വിമാനങ്ങൾ പ്രഖ്യാപിച്ചത്. ജീവനക്കാരെ ഒഴിപ്പിക്കാൻ ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്താൻ നിരവധി സ്ഥാപനങ്ങളും തീരുമാനിച്ചു. വന്ദേഭാരത് മിഷൻ മുഖേനയുള്ള വിമാന സർവീസുകൾ കുറച്ചുകൊണ്ട് ചാർട്ടർ വിമാനങ്ങളുടെ എണ്ണം ഉയർത്താനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ട ആയിരങ്ങളാണ് കാത്തിരിപ്പ് തുടരുന്നത്. […]

Association Pravasi Switzerland

ഫ്യൂഷൻ സംഗീത വേദികളിലെ സ്ഥിരം സാന്നിധ്യമായ ശ്രീ രാജേഷ് ചേർത്തല WMC സ്വിസ് പ്രൊവിൻസിന്റെ ഫേസ്ബുക്ക് പേജിൽ ശനിയാഴ്ച അഞ്ചുമണിക്ക് എത്തുന്നു.

കലാരംഗത്തും മറ്റു മേഖലകളിലും പ്രശസ്തരായ വ്യക്തികളെ സോഷ്യൽ മീഡിയ ലൈവ് വഴി കലാസ്വാദകർക്കു മുന്നിൽ എത്തിക്കുക എന്ന ആശയം ആണ് സംഘടനാ ഇതിലൂടെ മുന്നോട്ടു വെക്കുന്നത് . ലോകപ്രശസ്തരായ നല്ല കലാകാരൻമാരുമായി നേരീട്ട് സംവദിക്കാനും അവരുടെ പ്രകടനങ്ങൾ ആസ്വദിക്കാനും അവസരങ്ങൾ ഒരുക്കുകയാണ് വെൾഡ് മലയാളീ കൗൺസിലിന്റെ ലക്‌ഷ്യമെന്നു ഭാരവാഹികൾ അഭിപ്രായപ്പെട്ടു .. തങ്ങൾ ഇഷ്ടപെടുന്ന കലാകാരൻമാരെ വീഡിയോ ലൈവ് വഴി ആസ്വദിക്കാൻ ഉള്ള അവസരമാണ് വേൾഡ് മലയാളീ കൗണ്സിൽ ഒരുക്കുന്നത് . ഇതിലൂടെ പ്രവാസലോകത്തുനിന്നും നാട്ടിലുള്ള കലാകാരന്മാർക്ക് […]

Association Europe India Pravasi Switzerland World

ജോർജ് ഫ്ളോയിഡിന് ഹലോ ഫ്രണ്ട്സ് സ്വിട്സർലാൻഡിന്റെ ആദരാഞ്ജലിയും, അടിച്ചമർത്തപ്പെടുന്നവന്റെ നീതിക്കായുള്ള സമരത്തിന് ഐക്യദാർഢ്യവും ..

സ്വിട്സർലാണ്ടിലെ സോഷ്യൽ മീഡിയ ഗ്രൂപ്പായ ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലാന്റ്, ഇന്ന് വെകുന്നേരം  ഗവേണിങ്‌ബോഡി അംഗങ്ങൾ നടത്തിയ  വീഡിയോ കോൺഫറൻസിലൂടെ  വംശീയതയുടെ കാൽമുട്ടുകൾക്കിടയിൽ ഞെരിഞ്ഞമർന്ന  കറുത്തവനു ആദരാഞ്ജലി അർപ്പിക്കുകയും, നീതിതേടിയുള്ള അടിച്ചമർത്തപ്പെട്ടവന്റെ സമരത്തിന്   ഐക്യദാർഢ്യ പ്രഖ്യാപനവും നടത്തി. വീഡിയോ കോൺഫ്രൻസിൽ  ഗവേണിങ് ബോഡി അംഗം ടോം കുളങ്ങര ആദരാജ്ഞലികൾ അർപ്പിച്ചു വിശദമായി സംസാരിച്ചു .ഇന്ന് വർണ്ണവറിക്കെതിരായ പ്രതിഷേധത്തില്‍ അമേരിക്കനിന്നു കത്തുകയാണന്നും .’I CAN’T BREATH’ (എനിക്ക് ശ്വാസിക്കാൻ പറ്റുന്നില്ല), ആഫ്രോ – അമേരിക്കൻ വംശജനായ ജോർജ്ജ് ഫ്ലോയിഡ്ന്റെ അവസാന […]

Pravasi Switzerland

തോമസ് ആന്റണി മാളിയേക്കൽ ,നിര്യാതനായി. സൂറിച് നിവാസി  തോമസ് മാളിയേക്കലിന്റെ പിതാവാണ് പരേതൻ 

മാളിയേക്കൽ തോമസ് ആന്റണി 88 വയസ്സ് കൊരട്ടി. തിരുമുടിക്കുന്ന് ഇന്ന് വൈകിട്ട് നിര്യാതനായി. മൃതസംസ്കാരം നാളെ (2-06-2020) രാവിലെ പത്തുമണിക്ക് ചെറുപുഷ്പം ദേവാലയത്തിൽ.  ഭാര്യ അന്നംകുട്ടി എടശ്ശേരി കുടുംബാംഗം. മക്കൾ റോസിലി, തോമസ്, മേരി, ഷൈജി, ബിജി.( സ്വിറ്റ്സർലൻഡ്)  ലില്ലി റിട്ടേർഡ് ഹെഡ് നേഴ്സ്, മരുമക്കൾ ജേക്കബ്, സോഫി, ടോമി, വിൻസന്റ്, ഷിജി( സ്വിറ്റ്സർലാൻഡ്). ജോണി ( ബിസിനസ്)

Gulf Pravasi

കോവിഡ്: ഗൾഫില്‍ മരിച്ച മലയാളികളുടെ എണ്ണം 168 ആയി

യുഎഇ, സൗദി, കുവൈത്ത് എന്നിവിടങ്ങളിലാണ് കൂടുതൽ മലയാളികൾ മരിച്ചത്. ഗൾഫ് നാടുകളിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 168 ആയി ഉയർന്നു. ഇന്നലെ മാത്രം എട്ട് പേരാണ് ഗള്‍ഫില്‍ മരിച്ചത്. യുഎഇ, സൗദി, കുവൈത്ത് എന്നിവിടങ്ങളിലാണ് കൂടുതൽ മലയാളികൾ മരിച്ചത്. ജിസിസി രാജ്യങ്ങളിൽ ബഹ്റൈനിൽ നിന്ന് മാത്രമാണ് കോവിഡ് മൂലമുള്ള മലയാളികളുടെ മരണം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടാത്തത്. ഗൾഫിൽ മലയാളികൾക്കിടയിൽ കോവിഡ് മരണ നിരക്ക് കൂടുന്നത് പ്രവാസികളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. പത്തനംതിട്ട വല്ലന എരുമക്കാട് കിഴക്കേക്കര […]