International Pravasi Switzerland

ശ്രീമതി മറിയക്കുട്ടി ചാക്കോ നിര്യാതയായി ..സ്വിറ്റ്സർലൻഡ് ,ഗ്രോണോയിലെ ശ്രീ പാപ്പച്ചൻ വെട്ടിക്കലിന്റെ മാതാവാണ് പരേത .

സ്വിറ്റ്സർലൻഡിലെ ആദ്യകാലമലയാളി ഗ്രോണോയിൽ താമസിക്കുന്ന ശ്രീ പാപ്പച്ചൻ വെട്ടിക്കലിന്റെ മാതാവ് ശ്രീമതി മറിയക്കുട്ടി ചാക്കോ ,(92 വയസ്സ് ) പാലക്കാട് ,ധോണിയിലുള്ള സ്വവസതിയിൽ അന്ത്യകൂദാശകൾ സ്വീകരിച് ഇന്ത്യൻ സമയം വെളുപ്പിന് (22 .04 ) ഒരു മണിയോട് കൂടി നിര്യാതയായി.. ഗ്രോണോയിലുള്ള സോബി വെട്ടിക്കലും ,ബോബി വെട്ടിക്കലും പരേതയുടെ ചെറുമക്കളാണ് .സംസ്കാരകർമ്മങ്ങൾ പിന്നീട് നടത്തുന്നതായിരിക്കും . സ്വിറ്റസർലണ്ടിലെ വിവിധ സാമുദായിക ,സാംസ്‌കാരിക കൂട്ടായ്മകൾ പരേതയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു

India Kerala Pravasi Switzerland

കൊറോണ വൈറസ് – ലോക് ഡൗണിന്റെ ഒന്നാം വാർഷികവും ഇന്ത്യയിലെ സ്ഥിതിവിശേഷവും -ആന്റണി പനക്കൽ സ്വിറ്റ്സർലൻഡ്

കഴിഞ്ഞ വര്ഷം മാർച്ച് 24 ആം തീയതി ഒരു സായാഹ്നത്തിൽ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ, പാതിരാത്രിമുതൽ ലോക് ഡൗൺ പ്രഖ്യാപിച്ചു. ഇത്തരം ഒരു ബുദ്ധിശൂന്യമായ പ്രഖ്യാപനം ലോകത്തെ തന്നെ ഞെട്ടിച്ചു. പിറ്റേന്ന് ലോകം കാണുന്നത് അഭൂതപൂർവമായ ഒരു “പുറപ്പാട്” ആയിരുന്നു. ലക്ഷക്കണക്കിന് ജനങ്ങൾ, പ്രതെയ്കിച്ചു അന്യസംസ്ഥാന തൊഴിലാളികൾ റയിൽവേ പാലങ്ങളിലൂടെ കിലോമീറ്ററുകൾ നടന്നു സ്വന്തം നാട്ടിലേക്ക് പോകുന്ന ദാരുണമായ കാഴ്ച്ച! ബുദ്ധി രഹിതമായ പ്രഖ്യാപനങ്ങൾ ഈ നാടിനു പുത്തരി അല്ലാതായി. നോട്ടു […]

Pravasi Switzerland

സ്വിറ്റ്സർലൻഡ് ,ടെസ്സിൻ നിവാസിയായിരുന്ന ജെറോം പാറക്കലിന്റെ ഭാര്യ മേരി ജെറോം പാറക്കൽ നിര്യാതയായി .

സ്വിറ്റ്സർലൻഡ് – ടെസ്സിനിൽ താമസമാക്കിയിരുന്ന ജെറോം പറക്കൽന്റെ ഭാര്യ മേരി പാറക്കൽ 73 വയസ്സ് ഇന്ന് ഉച്ച കഴിഞ്ഞു മൂന്നുമണിക്ക് നാട്ടിൽ നിര്യാതയായി. അസുഖങ്ങൾ മൂലം കുറച്ചുവർഷങ്ങളായി നാട്ടിൽ ചികിത്സയിലായിരുന്നു . മക്കൾ: വിനോദ് ,വിനീഷ് (സ്വിറ്റ്സർലൻ്റ്) മരുമക്കൾ: ജൂസി, വിനോദ് സ്വിറ്റ്സർലൻ്റ്) . സൂറിച് നിവാസി സെബാസ്റ്റിയൻ പാറക്കലിന്റെ സഹോദര ഭാര്യയാണ് പരേത .നീലീശ്വരം ആട്ടോക്കാരൻ കുടുംബാംഗമാണ് പരേത .മൃതസംസ്കാരം നാളെ തിങ്കളാഴ്ച 19-05-2021 , 9 30 ന് പെരുമ്പാവൂർ ,വല്ലം സെന്റ് തെരേസാസ് […]

Association Pravasi

ആഗോള സംഘടനയായ വേൾഡ് മലയാളീ കൗൺസിൽ ഇ-വോട്ടിംഗിലൂടെ ഗ്ലോബൽ കൗൺസിലിലേക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു .

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ ചെയർമാനായി ജോണി കുരുവിളയും പ്രസിഡന്റായി ടി.പി. വിജയനും വൈസ് പ്രസിഡന്റ് -അഡ്മിനായി സി.യു. മത്തായിയും ജനറൽ സെക്രട്ടറിയായി പോൾ പാറപ്പള്ളിയും, ട്രഷററായി ജെയിംസ് കൂടലും ജോസഫ്‌ കില്ലിയൻ (വൈസ് പ്രസിഡന്റ്-യൂറോപ്പ് റീജിയൻ), ജോർജ്ജ് കുളങ്ങര, ഡോ .അജി കുമാർ കവിദാസൻ, രാജീവ് നായർ (വൈസ് ചെയർമാൻമാർ) എന്നിവർ വിജയിച്ചു. ഏറെ ശ്രദ്ധിക്കപ്പെട്ട വോട്ടെടുപ്പിൽ ആറു റീജിയനുകളിൽ നിന്നും  95 പ്രതിനിധികൾ കോവിഡിന്റെ സാഹചര്യത്തിൽ ഇ വോട്ടിംഗ് ഇപയോഗിച്ചാണ് പുതിയ […]

Pravasi Switzerland

ശ്രീ ജോസഫ് കാവുങ്കൽ,നെയ്യാട്ടുശേരി നിര്യാതനായി ..ബാസൽ നിവാസി ചെറിയാൻ കാവുങ്കലിന്റെ പിതാവാണ് പരേതൻ .

സ്വിറ്റ്സർലൻഡ് – ബാസലിൽ താമസിക്കുന്ന ശ്രീ ചെറിയാൻ കാവുങ്കലിന്റെ പിതാവ് ശ്രീ ജോസഫ് കാവുങ്കൽ ഇന്ന് നിര്യാതനായി …സംസ്കാര കർമ്മങ്ങൾ നാളെ ,ഏപ്രിൽ പതിനാലാം തിയതി രാവിലെ പതിനൊന്നു മണിക്ക് കാഞ്ഞിരപ്പള്ളി ,നെയ്യാട്ടുശേരി സെൻറ് ജോർജ് ദേവാലയത്തിലെ കുടുംബക്കല്ലറയിൽ … പരേതന്റെ വേർപാടിൽ അനുശോചനയും ,ആദാരാഞ്ജലികളും ..

Association Cultural Entertainment Pravasi Switzerland

സ്വിസ്സ് മലയാളീ മ്യൂസിക് ഒരുക്കിയ “കണിക്കൊന്ന പൊന്നും ചാർത്തി” എന്ന വിഷുപ്പാട്ടിലൂടെ മനം നിറഞ്ഞു മലയാളി മനസ്സ് ..

കൊറോണക്കാലമായതിനാൽ പുറത്തിറങ്ങാതെ ജനങ്ങൾ വീട്ടിലിരുന്ന് ഈ മഹാമാരിയെ പ്രതിരോധിക്കുകയാണ്. ഇതിനിടെ പ്രധാന ദിവസങ്ങളെല്ലാം ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ കടന്നു പോകുന്നു . സംഗീതത്തിലൂടെയും വാക്കുകളിലൂടെയും ഈസ്റ്റർ ,വിഷുദിന ആശംസകൾ നേരുവാനല്ലാതെ മലയാളിക്ക് എന്തുചെയ്യാൻ … ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാൻ എല്ലാവർക്കും കഴിയട്ടെ എന്ന് എല്ലാവരും പരസ്‌പരം ആശംസിക്കുമ്പോഴാണ് മനസ്സിൽ കുളിർ മഴയായി ഈ വിഷു നാളിൽ സ്വിസ്സ് മലയാളീ മ്യൂസിക് “കണിക്കൊന്ന പൊന്നും ചാർത്തി” എന്ന വിഷുഗാനം മനസ്സുനിറയെ പൂക്കാലം നിറച്ചു സംഗീതാസ്വാദകർക്കായി എത്തിച്ചിരിക്കുന്നത് […]

Pravasi Switzerland

സൂറിച് നിവാസി ശ്രീ സെബാസ്റ്റിയൻ കാവുങ്ങലിന്റെ പ്രിയ മാതാവ് അന്നു ദേവസ്സി ,മഞ്ഞപ്ര ഇന്ന് രാവിലെ നിര്യാതയായി ..

ശ്രീ ദേവസിക്കുട്ടി കാവുങ്ങലിന്റെ പ്രിയ ഭാര്യ അങ്കമാലി ,മഞ്ഞപ്ര അന്നു ദേവസ്സി (75 ) ഇന്ന് രാവിലെ നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു ..സൂറിച്ചിൽ താമസിക്കുന്ന ശ്രീ സെബാസ്റ്റിയൻ ,കാവുങ്ങലിന്റെയും ,വിയന്നയിൽ താമസിക്കുന്ന സോജി പെരേപ്പാടന്റെയും ,വിയന്നയിൽ ജോലി ചെയ്‌തിരുന്ന ജോയി കാവുങ്ങലിന്റെയും ,നാട്ടിൽ താമസിക്കുന്ന സോഫി തടത്തിലിന്റെയും മാതാവാണ് പരേത .. -ബീനാ കാവുങ്ങൽ ,സൂറിച് , നിക്ക്സൺ പെരേപ്പാടൻ ,വിയന്ന , ജോണി തടത്തിൽ ,ജോളി കാവുങ്ങൽ എന്നിവർ പരേതയുടെ മരുമക്കളാണ് .. സംസ്കാര […]

Pravasi Switzerland

സ്വിറ്റസർലണ്ടിലും ,ആസ്ട്രിയയിലും ആതുര സേവന രംഗത്തു ദീർഘകാലം സേവനം ചെയ്‌ത സിൽവിയ തോമസ് (68 ) അത്താനിക്കൽ ഇന്ന് വെളുപ്പിന് സൂറിച്ചിൽ നിര്യാതയായി .

സൂറിച് : കാൽ നൂറ്റാണ്ടുകാലം ഓസ്ട്രിയയിലെ വിയന്നയിലും ,പത്തു വർഷക്കാലത്തോളം സ്വിറ്റസർലണ്ടിലെ സൂറിച്ചിലും ആതുരസേവന രംഗത്തെ സേവനത്തിനു ശേഷം വിശ്രമ ജീവിതത്തിനായി നാട്ടിലേക്ക് തിരിച്ചുപോയതിനു ശേഷം ഇക്കഴിഞ്ഞ മാസം മറ്റു പേപ്പർ ജോലികൾ പൂർത്തീകരിക്കാനായി സൂറിച്ചിൽ എത്തിയപ്പോഴാണ് കോവിടെന്ന മഹാമാരി പരേതയ്ക്കു പിടിപെട്ടത് ..രണ്ടാഴ്ചയോളം സൂറിച്ചിലെ മെന്നഡോർഫ് ആസ്പത്രിയിൽ ചികിത്സയിലായിരുന്നെങ്കിലും കഴിഞ്ഞ ദിവസം രോഗം മൂർച്ഛിക്കുകയായിരുന്നു .. എറണാകുളം ജില്ലയിലെ മുളന്തുരുത്തി സ്വദേശിയാണ് പരേത …ഭർത്താവു പരേതനായ തോമസ് ഇന്ന് വെളുപ്പിന് 12 .15 നാണു സ്വിസ് […]

Pravasi Switzerland

ശ്രീ വി ജെ ജേക്കബ് (ചാക്കപ്പൻ ) വെട്ടിക്കാട്ടു നിര്യാതനായി സ്വിറ്റ്സർലൻഡ് നിവാസി റെജി ജോൺ വില്ലമ്പുഴയിലിന്റെ ഭാര്യാപിതാവാണ്‌ പരേതൻ .

സ്വിറ്റ്സർലൻഡ് നിവാസി ബിറ്റി റെജിയുടെ പിതാവ് ശ്രീ വി ജെ ജേക്കബ് (ചാക്കപ്പൻ ) വെട്ടിക്കാട്ടു ,ചോരക്കുഴി ,കൂത്താട്ടുകുളം ഇന്ന് വെളുപ്പിന് നിര്യാതനായി .പരേതന് എൺപത്തിരണ്ടു വയസ്സായിരുന്നു . ഭാര്യ മണ്ണത്തൂർ പൊടിപാറയിൽ കുടുംബാംഗം , മക്കൾ -ബിറ്റി റെജി (Switzerland), ബിൻസ് ജേക്കബ് (Kerala), മരുമക്കൾ റെജി ജോൺ ,അനു ബിൻസ് , സാന്ദ്ര ജോൺ ,സെലിൻ ജോൺ , അമയാ ബിൻസ് ,നിരഞ്ജനാ ബിൻസ് എന്നിവർ പരേതന്റെ കൊച്ചുമക്കളാണ് . ശവസംസ്കാരം കർമ്മങ്ങൾ കൂത്താട്ടുകുളം, […]

Pravasi Switzerland

ശ്രീമതി റോസമ്മ വർക്കി നടുവത്തേട്ട് നിര്യാതയായി ..സ്വിറ്റ്സർലൻഡ് നിവാസികളായ ജോർജ് നടുവത്തേട്ടിന്റെയും , ആനി ജോസേഫ് (ചിന്നമ്മ) കക്കൊഴായിലിന്റെയും മാതാവാണ് പരേത ..

സ്വിറ്റ്സർലൻഡ് : അർഗാവ് വിൻഡിഷ് നിവാസി ജോർജ് നടുവത്തേട്ടിന്റെയും,ആനി ജോസേഫ് (ചിന്നമ്മ) കക്കൊഴായിലിന്റെയും മാതാവ് പരേതനായ വർക്കി നടുവത്തേട്ടിന്റെ ഭാര്യ ശ്രീമതി റോസമ്മ വർക്കി നടുവത്തേട്ട് ഇന്ന് രാവിലെ കർത്താവിൽ നിന്ദ്ര പ്രാപിച്ചു ..തൊണ്ണൂറ്റിനാലുവയസായിരുന്നു പരേതക്ക് …പാലാ പ്രവിത്താനം ഉപ്പൻമാക്കൽ കുടുംബാഗമാണ് പരേത . സംസ്കാരകർമ്മങ്ങൾ വെള്ളിയാഴ്ച 19 .03 .2021 -പാലാ ,കൊല്ലപ്പള്ളി ,അന്തിനാടുള്ള സെന്റ് ജോസഫ് ദേവാലയത്തിലെ കുടുംബക്കല്ലറയിൽ .. മറ്റു മക്കൾ – ലിലാമ്മ തോമസ് അറക്കൽ, കുമാരമംഗലം, ജോസ് നടുവത്തേ ട്ട്, […]