Cultural Europe Movies Pravasi Switzerland

സാറാസ് – സമൂഹത്തിനു നൽകുന്ന സന്ദേശം …സിനിമാ നിരൂപണം – ബിന്ദു മഞ്ഞളി ,സ്വിറ്റ്സർലൻഡ്

ഇന്നലെ സാറാസ് കണ്ടു…………………………. സാമൂഹ്യ മാധ്യമങ്ങൾ ഒരു പാട് വികാരത്തോടെയും സാമൂഹിക പ്രതിബന്ധതയോടെയും ആവേശത്തോടെയും ഏറ്റെടുത്ത് കഴിഞ്ഞ ഒരു പടം. സിനിമയും,സിനിമയുടെ എല്ലാ അഭിപ്രായപ്രകടനങ്ങളും തന്നെ സ്വാഭാവികവും , മനോഹരമായിരിക്കുന്നു . ഒരു പൂ … അത് മുരിക്കിൻ പൂവാണേലും റോസാപ്പൂവാണേലും .. ഗുണവും ഉപയോഗവും രണ്ടാണേലും … അതിൻ്റെ സൗന്ദര്യം ആസ്വദിക്കാതെ വയ്യല്ലോ? സ്വീകരിക്കണോ വേണ്ടയോ എന്നത് രണ്ടാമത്തെ കാര്യം.എൻ്റെ മനസ്സിൽ തോന്നിയത് കൂടെ ഒന്ന് പറയട്ടെ? എല്ലാ സിനിമയും പോലെ തന്നെ സാറാസും – […]

Pravasi Switzerland

ശ്രീപി.ജെ.ജോസഫ് പൊരിയത്ത് (79) ഇന്ന് രാവിലെ നിര്യാതനായി. ശ്രീ ജെയിംസ് തെക്കേമുറിയുടെ ഭാര്യാപിതാവാണ്‌ പരേതൻ .

സ്വിറ്റ്സർലൻഡ് നിവാസി ശ്രീമതി റീന തെക്കേമുറിയുടെ പിതാവ് ശ്രീ പി.ജെ.ജോസഫ് പൊരിയത്ത് (79) ( പൊരിയത്ത് സാർ ) ഇന്ന് രാവിലെ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു … കഴിഞ്ഞ ഒരാഴ്ചയായി രോഗബാധിതനായി ചേർപ്പുങ്കൽ മാർ ശ്ലീവാ ആശുപത്രിയിൽ കഴിയുകയായിരുന്നു . പരേതൻ തിടനാട് പാതാഴ സെന്റ് സെബാസ്റ്റ്യൻസ് LP സ്കൂളിലെ മുൻ ഹെഡ് മാസ്റ്ററായിരുന്നു . പരേതന്റെ വേർപാടിൽ സ്വിറ്റസർലണ്ടിലെ സോഷ്യൽ മീഡിയ ഗ്രൂപ്പായ ഹലോ ഫ്രണ്ട്സ് സ്വിറ്റസർലണ്ടും ,മറ്റു സാമുദായിക ,സാംസ്‌കാരിക സംഘടനകളും ആദരാജ്ഞലികൾ […]

Association Cultural Europe Pravasi Switzerland

സീറോ മലബാർ യൂത്ത് മൂവ്മെൻറ് യൂറോപ്പ് (SMYM) എഗ്ഗ് യൂണിറ്റ് യുവജനസംഗമവും ,ദുക്റാന തിരുന്നാളും ജൂലൈ പതിനൊന്നിന് എഗ്ഗിൽ .

സിറോ മലബാർ സഭയുടെ യുവജന പ്രസ്ഥാനമാണ് സിറോ മലബാർ യൂത്ത് മൂവ്മെന്റ് (എസ്.എം.വൈ.എം). ലോകമെമ്പാടും 1.6 ദശലക്ഷത്തിലധികം ചിതറിക്കിടക്കുന്ന കത്തോലിക്കാ  യുവജനങ്ങൾ മാതൃസഭയ്ക്കായി ഒരു യുവജന പ്രസ്ഥാനം രൂപീകരിക്കുന്നതിനായി വളരെ മുന്നേ  ശ്രെമിച്ചിരുന്നു.സഭയിലെ വ്യത്യസ്ത യുവജന പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുന്നതിനും യുവജനങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിനും 2011 ൽ സിറോ മലബാർ ചർച്ചിന്റെ ലെയ്റ്റി കമ്മീഷൻ മുൻകൈയെടുത്തു. അതിന്റെ ഫലമായി, ബിഷപ്പുമാരുടെ സിനഡിന്റെ അംഗീകാരത്തോടെ  സീറോ  മലബാർ യൂത്ത് മൂവ്മെന്റിനു  (SMYM) അംഗീകാരമായി  2014 ഓഗസ്റ്റ് 30 ന് സംഘടനയുടെ […]

Association Europe India Pravasi Switzerland

മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിൽ ഹലോ ഫ്രണ്ട്‌സ് സ്വിറ്റസർലണ്ടിന്റെ ആദരാജ്ഞലികൾ .

ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ മനഃസാക്ഷിക്കു മുന്നില്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി എക്കാലവും ഒരു നീറുന്ന ഓര്‍മയായിരിക്കുമെന്നും ആദിവാസി ജനവിഭാഗങ്ങള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഫാദര്‍ സ്റ്റാന്‍ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയായും ,എല്ലാവിധ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടാണ് വിടപറയുന്നതെന്നും സ്വിറ്റസർലണ്ടിലെ സോഷ്യൽ മീഡിയ കൂട്ടായ്മയായ ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് ഗവേണിങ്ങ് ബോഡി ഫാ .സ്റ്റാന്‍ സ്വാമിയുടെ വിയോഗത്തിൽ ആദരാജ്ഞലികൾ അർപ്പിച്ചു അഭിപ്രായപ്പെട്ടു . ബാന്ദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. എല്‍ഗാര്‍ പരിഷത് കേസില്‍ […]

Association Pravasi Switzerland

വേൾഡ് മലയാളീ കൗൺസിൽ സ്വിസ് പ്രൊവിൻസ് “ഇന്ത്യ കോവിഡ് റിലീഫ് ഫണ്ട്” കാമ്പയിൻ വിജയകരമാംവിധം പൂർത്തീകരിച്ചു ..

ഇന്ത്യയിൽ ക്രമാതീതമായി വർധിച്ചു വന്ന കോവിഡിന്റെ രണ്ടാം തരംഗം കേരളത്തെയും അതിഭയാനകമായ വിധത്തിൽ ബാധിച്ചതിനാൽ ജീവിതം വഴിമുട്ടിയ നമ്മുടെ സഹോദരങ്ങൾക്ക് ഒരു കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് വേൾഡ് മലയാളി കൌൺസിൽ സ്വിസ്സ് പ്രൊവിൻസ് കോവിഡ് ഇൻഡ്യാ റിലീഫ് ഫണ്ട് എന്ന ചാരിറ്റി പ്രോജക്ട് ഒരു മാസം മുൻപ് ആരംഭിച്ചത് .. ഈ പ്രോജെക്ടിലേക്കു വളരെ ഉദാരമായ സഹായസഹകരണമാണ് സ്വിറ്റ്സർലണ്ടിലെ സുമനസ്സുകളിൽ നിന്നും ലഭിച്ചതെന്നും ,പ്രോജക്ട് വിജയകരമായി പൂർത്തീകരിച്ചുവെന്നും പ്രൊവിൻസ് പ്രസിഡന്റ് ശ്രീ സുനിൽ ജോസഫ് അറിയിച്ചു . […]

Europe India Pravasi Switzerland

ജനീവയില്‍ നിര്‍ണ്ണായക ഉച്ചകോടി: ജോ ബൈഡനും വ്‌ളാഡിമർ പുടിനുമായുള്ള കൂടിക്കാഴ്ച തുടങ്ങി

ജനീവ: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും ഇന്ന് ജനീവയില്‍ കൂടിക്കാഴ്ച നടത്തി . ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന ശീതസമരം അവസാനിപ്പിക്കുകയെന്ന ലക്ഷ്യമാണ് ഇവരുടെ കൂടികാഴ്ചയ്ക്ക് പിന്നിലുള്ളത്. ജനീവ തടാക കരയിലുള്ള ലാ ഗ്രേഞ്ച് പാര്‍ക്കിലെ 18ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച വില്ലയാണ് ഉച്ചകോടിക്ക് വേദിയായി തിരഞ്ഞെടുത്തിരിക്കുന്നത്. ആണവ സുസ്ഥിരത, കാലാവസ്ഥാ വ്യതിയാനം, സൈബര്‍ സുരക്ഷ, ഇരു രാജ്യങ്ങളിലേയും തടവുകാരുടെ കൈമാറ്റം എന്നീ വിഷയങ്ങള്‍ ഇരുവരും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇതു കൂടാതെ […]

Pravasi Switzerland

പുത്തൻകാലായിൽ മറിയാമ്മ ജോസഫ് നിര്യാതയായി .സൂറിച് ,ബാസൽ നിവാസികളായ ഷീല ചേന്നംപറമ്പിൽ ,ഷൈനി ജുബിൻ, ഷാനിറ്റ് ജോസഫ്, ഷൈല ജോർജ്ജ് എന്നിവരുടെ മാതാവാണ് പരേത .

സൂറിച് നിവാസികളായ ജോസഫ് ചേന്നംപറമ്പിൽ ,ജൂബിൻ ജോസെഫ് ,സിബി തൊട്ടിയിൽ ,ബാസൽ നിവാസി ബിജു കുഞ്ഞാപ്പറമ്പിൽ എന്നിവരുടെ ഭാര്യാ മാതാവ് ശ്രീമതി മറിയാമ്മ ജോസഫ് (77 ) പുത്തൻ കാലായിൽ ,കല്ലറ ,പെരുംതുരുത്ത് അന്ത്യകൂദാശകൾ സ്വീകരിച്ചു ഇന്ന് രാവിലെ കർത്താവിൽ നിദ്രപ്രാപിച്ചു. . സംസ്കാരകർമ്മങ്ങൾ പിന്നീട് ഇടവക ദേവാലയമായ മണിയൻതുരുത്ത് സെൻറ് മാത്യൂസ് ചർച്ചിലെ കുടുംബക്കല്ലറയിൽ .

Association Europe Pravasi Switzerland

അനിത് ചാക്കോ WMC യൂറോപ്പ് റീജിയൻ പ്രസിഡന്റ്, നേതൃമാറ്റം സ്വിറ്റ്സർലാന്റിൽ നിന്നുള്ള പ്രസിഡന്റ് രാജിവച്ചതിനാൽ .

ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന പ്രവാസി സംഘടനയായ വേൾഡ് മലയാളീ കൗൺസിലിന്റെ യൂറോപ്പ് റീജിയൺ, യൂറോപ്പിലെ പതിനൊന്നു പ്രോവിൻസുകൾ കൂടിയതാണ് .മൂന്നു മാസങ്ങൾക്കു മുൻപാണ് യൂറോപ്പ് റീജിയന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തത് . WMC സ്വിസ് പ്രൊവിൻസിൽ നിന്നുമുള്ള ശ്രീ. ജോഷി പന്നാരക്കുന്നേൽ ആയിരുന്നു WMC യൂറോപ്യൻ റീജിയൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്.പക്ഷേ കമ്മിറ്റിയുടെ വെറും മൂന്നുമാസത്തെ ആയുസ്സിന് ശേഷം വ്യക്തിപരമായ അസൗകര്യങ്ങളോടൊപ്പം റീജിയൻ കമ്മറ്റിയിൽ രൂപപ്പെട്ട അസ്വാരസ്യങ്ങളുടെയും പേരിൽ ജോഷി പന്നാരക്കുന്നേൽ തൻറെ […]

Cultural Europe Pravasi Switzerland

ശ്രീ തോമസ് മുക്കോംതറയിൽ ആദ്യമായി സംഗീത സംവിധാനം ചെയ്‌ത “സെന്റ് മാർട്ടിൻ പ്രവാസി കൂട്ടായ്മയുടെ ” സ്വർഗീയ നാഥാ എന്ന മരിയൻ ഭക്തിഗാനം റിലീസ് ചെയ്‌തു .

പ്രവാസലോകത്തുനിന്നും നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നാട്ടിലെ അശരണർക്കായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവാസി കൂട്ടായ്മയായ സെന്റ് മാർട്ടിൻ പ്രവാസി കൂട്ടായ്മ എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് ആണ് ഈ ഗാനം സംഗീതാസ്വാദകർക്കായി യുട്യൂബ് വഴി റിലീസ് ചെയ്തിരിക്കുന്നത് .കേരളത്തിലുള്ള വയനാട് ജില്ലയിലെ അമ്പലവയൽ സെന്റ് മാർട്ടിൻ പള്ളി ഇടവകയിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയിരിക്കുന്നവരാണ് ഈ കൂട്ടായ്മയിലെ അംഗങ്ങൾ . ഈ കൂട്ടായ്മയിൽ നിന്ന് ഉദയം ചെയ്ത അതി മനോഹരമായ മരിയൻ ഭക്തി ഗാനമാണ് ” സ്വർഗീയനാഥ” ഈ ഗാനത്തിന്റെ […]

Association Europe Pravasi Switzerland

വേൾഡ് മലയാളീ കൗൺസിൽ സ്വിസ് പ്രൊവിൻസ് “ഇന്ത്യ കോവിഡ് റിലീഫ് ഫണ്ട്” കാമ്പയിൻ ആരംഭിച്ചു ..നിങ്ങൾക്കും നൽകാം ഒരു ചെറു കൈസഹായം

കൊറോണ വൈറസിന്റെ കടന്ന് വരവ് മൂലം ഇന്ത്യയിലെ ജനങ്ങൾ ഏറെ ഭീതിയിലായിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധിയിലായ ജനങ്ങൾക്ക് കൈത്താങ്ങാകാൻ വേൾഡ് മലയാളീ കൗൺസിൽ സ്വിസ് പ്രൊവിൻസിന്റെ നേതൃത്വത്തിൽ ഇന്ത്യ കോവിഡ് റിലീഫ് ഫണ്ട് ആരംഭിച്ചു .കോവിഡ് മൂലം അതിജീവനത്തിനായി പോരാടുന്ന വ്യക്തികളെയും കുടുംബങ്ങളെയും കണ്ടെത്തി അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് WMC സ്വിസ്സ് പ്രൊവിൻസ് ഈ ധനസമാഹാരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ മാസം ഒൻപതിന് നടന്ന കാബിനറ്റ് സൂം മീറ്റിങ്ങിൽ പ്രൊവിൻസ് ചെയർമാൻ ശ്രീ ജോണി ചിറ്റക്കാട്ട് കോവിഡ് മഹാമാരിയിൽ […]