മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ സൂപ്പർ ഹീറോ ചിത്രമെന്ന വിശേഷണവുമായി എത്തിയ മിന്നൽ മുരളി ആഗോള ഹിറ്റ്. വിവിധ രാജ്യങ്ങളിൽ മിന്നൽ മുരളി നെറ്റ്‌ഫ്ലിക്സിൻ്റെ ആദ്യ മികച്ച പത്ത് സിനിമകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഫ്ലിക്സ് പട്രോളിൻ്റെ കണക്ക് പ്രകാരം ബംഗ്ലാദേശ്, യുഎഇ, ന്യൂസീലൻഡ്, നൈജീരിയ തുടങ്ങി 16ഓളം രാജ്യങ്ങളിൽ മലയാളത്തിൻ്റെ കൊച്ചുചിത്രം ആദ്യ പത്തിലുണ്ട്. ഇത് ആദ്യമായാണ് ഒരു ഏഷ്യൻ സിനിമ ആദ്യ 24 മണിക്കൂറിൽ ഇത്ര ട്രെൻഡ് ആവുന്നത്. ഓസ്ട്രേലിയ അടക്കം വിവിധ രാജ്യങ്ങളിൽ വമ്പൻ പ്രമോഷനാണ് മിന്നൽ […]
Movies
ഭീഷ്മ പർവ്വം ഫെബ്രുവരി 24ന് തീയറ്ററുകളിൽ
അമൽ നീരദ്-മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വം 2022 ഫെബ്രുവരി 24ന് തീയറ്ററുകളിലെത്തും. അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 2007ൽ ബിഗ് ബിയിലൂടെ ഒന്നിച്ച സഖ്യം 15 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഒത്തുചേരുന്നത്. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലും അണിയറയിൽ ഒരുങ്ങുന്നുണ്ട്. തൻ്റെ ആദ്യ ചിത്രമായ ബിഗ് ബിയിലൂടെ സ്റ്റൈലിഷ് ഫിലിം മേക്കിംഗ് മലയാളികൾക്ക് പരിചയപ്പെടുത്തിയ അമൽ നീരദ് വീണ്ടും മമ്മൂട്ടിയുമായി ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ബിഗ് ബിയ്ക്ക് ശേഷം അൻവർ, ബാച്ചിലർ പാർട്ടി, ഇയ്യോബിൻ്റെ […]
’83ന്’ വിനോദനികുതി ഒഴിവാക്കി ഡൽഹി സർക്കാർ
1983ലെ ഇന്ത്യയുടെ ലോകകപ്പ് വിജയകഥ പറയുന്ന ’83’ എന്ന സിനിമയ്ക്ക് വിനോദനികുതി ഒഴിവാക്കി ഡൽഹി സർക്കാർ. സംവിധായകൻ കബീർ ഖാൻ തന്നെയാണ് തൻ്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെ വിവരം പങ്കുവച്ചത്. ഡിസംബർ 24ന് ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം തീയറ്ററുകളിലെത്തും. ടീം ക്യാപ്റ്റൻ കൂടിയായ കപിൽ ദേവിനെ രൺവീർ സിംഗാണ് അവതരിപ്പിക്കുക. ഇതിനകം തന്നെ സിനിമയിൽ താരത്തിൻ്റെ അപ്പിയറൻസ് ഏറെ ചർച്ച ആയിക്കഴിഞ്ഞു. കപിലിൻ്റെ ഭാര്യ റോമി ഭാട്ടിയ ആയി ദീപിക പദുക്കോണും ചിത്രത്തിൽ […]
‘നൈസർഗികമായി കിട്ടിയതൊന്നും നമ്മളായി കളയാതെ സൂക്ഷിക്കുക’; ഷൈൻ ടോം ചാക്കോയെ പുകഴ്ത്തി ഭദ്രൻ
നടൻ ഷൈൻ ടോം ചാക്കോയെ പുകഴ്ത്തി സംവിധായകൻ ഭദ്രൻ മാട്ടേൽ. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഭദ്രൻ യുവനടനെ പുകഴ്ത്തി രംഗത്തെത്തിയത്. ഷൈൻ ടോം ചാക്കോ ചുണ്ടിൽ ബീഡിയോ സിസറോ പുകയ്ക്കുമ്പോൾ ഇവനൊരു ചുണക്കുട്ടൻ ആണല്ലോയെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് എന്ന് അദ്ദേഹം കുറിച്ചു. ചില മുഖങ്ങൾ കാഴ്ച്ചയിൽ സൗന്ദര്യമുള്ളതാവണമെന്നില്ല. പക്ഷേ, ആ മുഖം പല വേഷങ്ങൾക്കും ഒഴിച്ചു കൂടാൻ പറ്റാത്ത റോ മെറ്റീരിയൽ ആണെന്ന് ഓർക്കുക എന്നും ഭദ്രൻ കുറിച്ചു. കുറിപ്പിന് ഷൈൻ ടോം നന്ദി പറഞ്ഞിട്ടുണ്ട്. […]
ചുരുളി സിനിമയ്‌ക്കെതിരായ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി; സംവിധായകനും നടൻ ജോജു ജോർജിനും നോട്ടീസ്
ചുരുളി സിനിമയ്‌ക്കെതിരായ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി. സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സിനിമയുടെ സംവിധായകൻ ലിജോ ജോസ് പെല്ലിശേരിക്കും നടൻ ജോജു ജോർജിനും ഹൈക്കോടതി നോട്ടീസ് അയച്ചു. തുടർന്ന് കേന്ദ്ര സെൻസർ ബോർഡിനും ഹൈക്കോടതി നോട്ടീസ് നൽകി. ഹർജിയിൽ വിശദമായ വാദം കേൾക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സർട്ടിഫൈ ചെയ്ത കോപ്പിയല്ല ഓ.ടി.ടി യിൽ വന്നതെന്ന് സെൻസർ ബോർഡ് ചൂണ്ടിക്കാട്ടി. തൃശൂർ സ്വദേശിയായ അഭിഭാഷകനാണ് ഹർജി സമർപ്പിച്ചത്.
‘മിന്നൽ മുരളി’യ്ക്ക് ആശംസകളുമായി അവഞ്ചേഴ്സ് സംഗീത സംവിധായകൻ
ബേസിൽ ജോസഫിൻ്റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനായെത്തുന്ന സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’യ്ക്ക് ആശംസകളുമായി ഹോളിവുഡ് സംഗീത സംവിധായകൻ അലൻ സിൽവെസ്ട്രി. തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അലൻ മിന്നൽ മുരളിയ്ക്ക് ആശംസകൾ നേർന്നത്. ചിത്രത്തിൻ്റെ ട്രെയിലർ പങ്കുവച്ച അദ്ദേഹം ‘ഈ മനോഹര സിനിമയ്ക്ക് ആശംസകൾ നേരുന്നു’ എന്ന് കുറിച്ചു. (alan silvestri minnal murali) എമ്മി പുരസ്‌കാര ജേതാവായ അലൻ സിൽവെസ്ട്രി ‘ബാക്ക് ടു ദ ഫ്യൂച്ചർ സിനിമാ പരമ്പര’, ‘ഫോറസ്റ്റ് ഗംപ്’, ‘പ്രെഡേറ്റർ, ‘കാസ്റ്റ് […]
മിതാലി രാജ് ബയോപിക്ക് ‘ഷബാഷ് മിത്തു’ ഫെബ്രുവരി നാലിന് തീയറ്ററുകളിൽ
ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിൻ്റെ ബയോപിക്ക് ‘ഷബാഷ് മിത്തു’ 2022 ഫെബ്രുവരി 4ന് തീയറ്ററുകളിൽ എത്തും. മിതാലിയുടെ 39ആം ജന്മദിനമായ ഇന്നാണ് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും മിതാലി രാജും ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവച്ചു. ശ്രീജിത് മുഖർജിയാണ് ലോകം കണ്ട ഏറ്റവും മികച്ച വനിതാ ക്രിക്കറ്ററുടെ ബയോപിക്ക് സംവിധാനം ചെയ്യുക. തപ്സി പന്നു ചിത്രത്തിൽ മിതാലി രാജിനെ അവതരിപ്പിക്കും. വിജയ് റാസും ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. പ്രിയ ആവെൻ ആണ് ചിത്രത്തിനു […]
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്. വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രിയാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യുക. ഇത്തവണ 48 പേരാണ് പുരസ്‌ക്കാരത്തിന് അര്‍ഹരായത്. വെള്ളത്തിലെ അഭിനയത്തിലൂടെ മികച്ച നടനായി ജയസൂര്യയും കപ്പേളയിലെ പ്രകടനത്തിലൂടെ അന്ന ബെന്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ് മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്. ഡിസംബര്‍ ഒമ്പത് മുതല്‍ 14 വരെ നടക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയുടെ പോസ്റ്റര്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി […]
ഷോർട്ട് മിഡ്‌വിക്കറ്റിൽ നിന്ന് പിന്നിലേക്കോടി കപിൽ ദേവ് എടുത്ത ആ ക്യാച്ച്; ’83’ ടീസർ പുറത്ത്
ഇന്ത്യയുടെ ആദ്യ ഏകദിന ലോകകപ്പിൻ്റെ കഥ പറയുന്ന ’83’ എന്ന സിനിമയുടെ ടീസർ പുറത്ത്. വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന ഫൈനൽ മത്സരത്തിൽ ഇതിഹാസ താരം വിവിയൻ റിച്ചാർഡ്സിനെ അതിശകരമായി പുറത്താക്കിയ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിൻ്റെ ക്യാച്ചാണ് ടീസറിലുള്ളത്. ഒരു മിനിട്ട് മാത്രം ദൈർഘ്യമുള്ള ടീസറാണ് റിലയൻസ് എൻ്റർടൈന്മെൻ്റിൻ്റെ യൂട്യൂബ് ചാനലിലൂടെ റിലീസായിരിക്കുന്നത്. ആരാധകർ ടീസർ ഏറ്റെടുത്തുകഴിഞ്ഞു. ഡിസംബർ 24ന് ചിത്രം തീയറ്ററുകളിലെത്തും. ഹിന്ദി കൂടാതെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസാവും. ടീം […]
തീയറ്ററുകളില്‍ ഇനി മരക്കാര്‍ ആവേശം; ടീസര്‍ പുറത്ത്
സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ സിനിമയുടെ ഒഫിഷ്യല്‍ ടീസര്‍ റിലീസ് ചെയ്തു. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മരക്കാര്‍ ഡിസംബര്‍ 2ന് തീയറ്ററുകളിലെത്തും. വിവിധ രാജ്യങ്ങളിലായി 3300ലധികം തീയറ്ററുകളിലാണ് മരക്കാര്‍ റിലീസ് ചെയ്യുന്നത്. കേരളത്തില്‍ അറുനൂറോളം സ്‌ക്രീനുകളില്‍ എത്തുന്ന ചിത്രം മലയാളത്തിനുപുറമേ തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. നൂറുകോടി ബജറ്റില്‍ പുറത്തിറങ്ങുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. റോയ് സി ജെ, സന്തോഷ് […]












