Latest news Must Read Sports

‘മുൻ കാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു’; മലയാളി ബൈക്ക് റേസർ അറസ്റ്റിൽ

മുന്‍ കാമുകിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച മലയാളി റേസിംഗ് താരം പിടിയിൽ. തൃശൂർ സ്വദേശി ആൽഡ്രിൻ ബാബുവാണ് കോയമ്പത്തൂരില്‍ അറസ്റ്റിലായത്. കോയമ്പത്തൂർ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. തന്‍റെ പേരിലുള്ള വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതായി കാണിച്ച് യുവതി കഴിഞ്ഞ മാസം കോയമ്പത്തൂര്‍ സൈബര്‍ ക്രൈം പൊലീസിനെ സമീപിച്ചിരുന്നു. ഐപി അഡ്രസ് പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആൽഡ്രിന്‍റെ മൊബൈൽ ഫോണിൽ നിന്ന് ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തതായി കണ്ടെത്തിയത്. ആൽഡ്രിൻ കുറ്റം സമ്മതിച്ചതായും […]

India Latest news National

റെയില്‍വേ ട്രാക്കിൽ പടക്കങ്ങൾ കൂട്ടിയിട്ട് കത്തിച്ചു, പാമ്പിന്‍റെ രൂപത്തിൽ ചാരം; യൂട്യൂബറെ തേടി റെയില്‍വെ പൊലീസ്

രാജസ്ഥാനിലെ റെയില്‍വേ ട്രാക്കിൽ പടക്കങ്ങൾ കൂട്ടിയിട്ട് കത്തിച്ച യൂട്യൂബറെ തേടി റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സ്. രാജസ്ഥാനിലെ ഫുലേര – അജ്മീർ പ്രദേശത്തെ ദന്ത്രാ സ്‌റ്റേഷന് സമീപമാണ് സംഭവം നടന്നത്. യൂട്യൂബറുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ആര്‍ പി എഫ് ഇക്കാര്യം ശ്രദ്ധിച്ചതും ദൃശ്യത്തിലെ ആളെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതും. ട്രാക്കിന്റെ മധ്യത്തിൽ വച്ച് പടക്കത്തിന് തീ കൊടുത്തു. തുടർന്ന് കനത്ത പുക ഉയര്‍ന്നു. പാമ്പിന്‍റെ രൂപത്തിലായിരുന്നു ചാരം. എത്രയും വേഗം യൂട്യൂബര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ […]

Entertainment India Latest news Movies Must Read National

‘സോണിയാ ​ഗാന്ധി’, അമ്പരപ്പിക്കുന്ന രൂപസാദൃശ്യം; മമ്മൂട്ടി മുഖ്യമന്ത്രിയാകുന്ന ചിത്രത്തിലെ നടിയെ തിരക്കി സോഷ്യൽ മീഡിയ

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ‘യാത്ര 2’ വിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിലെ സോണിയാ ഗാന്ധിയുടെ കഥാപാത്രത്തിന്റെ ലുക്കാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. സോണിയാ ഗാന്ധി രൂപ സാദൃശ്യമുള്ള ക്യാരക്ടര്‍ ലുക്ക് വൻ ഹിറ്റായിരിക്കുകയാണ്. സോണിയാ ഗാന്ധിയോട് രൂപസാദൃശ്യമുള്ള ക്യാരക്ടര്‍ ലുക്ക് ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടിയിരിക്കുകയാണ്. ഈ നടി ആരാണെന്നായി പ്രേക്ഷകരുടെ അന്വേഷണം. ജര്‍മൻ നടി സൂസെയ്ൻ ബെര്‍ണെര്‍ട്ടാണ് ചിത്രത്തില്‍ സോണിയാ ഗാന്ധിയായി വേഷമിട്ടിരിക്കുന്നത്. നിരവധി ഇന്ത്യൻ സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ട്. ‘ദി ആക്സിഡന്റല്‍ […]

India Latest news Must Read National

‘എബിവിപി സ്ഥാനാർത്ഥിയായി മുസ്ലീം വിദ്യാർത്ഥിനി’; മത്സരിക്കുന്നത് ഹൈദരാബാദ് സെൻട്രൽ ‌യൂണിവേഴ്സിറ്റിയിൽ

ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ എബിവിപി സ്ഥാനാർത്ഥിയായി മുസ്ലീം വിദ്യാർത്ഥിനി മത്സരിക്കുന്നു. എബിവിപി ആദ്യമായാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്ലിം വിദ്യാർഥിനിയെ മത്സരിപ്പിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ, എൻ ഡി ടി വി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത നൽകുന്നത്. വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്കാണ് മുസ്ലിം പെൺകുട്ടിയെ സ്ഥാനാർഥിയാക്കിയിരിക്കുന്നത്. വിശാഖപട്ടണം സ്വദേശിയും രസതന്ത്രം ​ഗവേഷക വിദ്യാർഥിയുമായ ഷെയ്ക് ആയിഷയാണ് യൂണിവേഴ്സ്റ്റി ക്യാംപസിൽ എബിവിപിയുടെ പ്രതിനിധിയായെത്തുന്നത്. നവംബർ ഒമ്പതിനാണ് തെരഞ്ഞെടുപ്പ്. മറ്റ് സ്ഥാനാർത്ഥികളുടെ പേരുകളും എബിവിപി പ്രഖ്യാപിച്ചു. സേവ […]

India Latest news Must Read National Uncategorized

അലിഗഡ് മാറ്റി ‘ഹരിഗഡ്’ ആക്കണം; യുപിയില്‍ വീണ്ടും പേരുമാറ്റ നീക്കം; പ്രമേയം പാസായി

യുപിയിലെ പ്രശസ്‍ത നഗരമായ അലിഗഢ് പേര് മാറ്റാനൊരുങ്ങുകയാണ്. ഇതുസംബന്ധിച്ച്‌ നീക്കങ്ങള്‍ നടത്തുന്നത് അലിഗഢ് മുൻസിപ്പല്‍ കോര്‍പറേഷനാണ്. അലിഗഢിന്റെ പേര് ഹരിഗഡ് എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നിര്‍ദേശം മുനിസിപ്പല്‍ കോര്‍പ്പറേഷൻ ബോര്‍ഡാണ് പാസാക്കിയത്. എൻ.ഡി ടി.വിയാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ബിജെപിയുടെ മുനിസിപ്പൽ കൗൺസിലർ സഞ്ജയ് പണ്ഡിറ്റാണ് അലിഗഢിന്റെ പേര് ഹരിഗഢ് എന്നാക്കി മാറ്റാൻ നിർദ്ദേശിച്ചത്. അലിഗഡ് മുനിസിപ്പൽ കോർപ്പറേഷനിൽ ഈ നിർദ്ദേശം പാസായി. ഇനി ഈ നിർദേശം സർക്കാരിന് അയക്കും. ഉടൻ ഭരണാനുമതി ലഭിക്കുമെന്ന് […]

Entertainment Latest news

‘കേരളത്തെ സ്വന്തം നാടെന്ന നിലയിൽ കാണുന്ന കമൽ നാം കൈവരിച്ച സാമൂഹിക പുരോഗതിയിൽ അഭിമാനം കൊള്ളുന്നു’; പിണറായി വിജയൻ

നടൻ കമലഹാസന് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കലാമേഖലയിലെ സംഭാവനകൾക്കൊപ്പം സാമൂഹിക പ്രതിബദ്ധതയും അദ്ദേഹത്തിന് ജനഹൃദയങ്ങളിൽ വലിയ ഇടം നൽകിയെന്നും ഭാവുകങ്ങളും ആയുരാരോഗ്യ സൗഖ്യവും നേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രി നടന് ആശംസകൾ നേർന്നത്.(Pinarayi Vijayan Birthday wish Kamal Haasan) മതനിരപേക്ഷ, പുരോഗമനാശയങ്ങൾ മുറുകെപ്പിടിക്കുന്ന പൊതുപ്രവർത്തകൻ കൂടിയാണദ്ദേഹം. കലാമേഖലയിലെ സംഭാവനകൾക്കൊപ്പം ഈ സാമൂഹിക പ്രതിബദ്ധതയും അദ്ദേഹത്തിന് ജനഹൃദയങ്ങളിൽ വലിയ ഇടം നൽകി. കേരളത്തെ സ്വന്തം നാടെന്ന നിലയിൽ കാണുന്ന കമൽ നാം […]

Entertainment Latest news

രജനികാന്തിന് തമിഴ്‌നാട്ടിൽ ക്ഷേത്രം: 250 കിലോ ഭാരമുള്ള പ്രതിഷ്ഠ; ഇതാണോ തലൈവരെന്ന് ആരാധകർ

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരമാണ് രജനികാന്ത്. എല്ലാ കാലഘട്ടത്തിലെ ജനങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ്. രജനികാന്തിന് തമിഴ്‌നാട്ടില്‍ ആരാധകര്‍ പണിത ക്ഷേത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.(Fan Builds Temple for Rajinikanth in Madurai) മധുരയിലെ അദ്ദേഹത്തിന്‍റെ വസതിക്ക് സമീപമാണ് ക്ഷേത്രം പണി പുരോഗമിക്കുന്നത്. രജനികാന്തിന്റെ ഒരു പ്രതിമയും ക്ഷേത്രത്തിന് വേണ്ടി പണിതിട്ടുണ്ട്. എന്നാല്‍ ഈ പ്രതിമയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും മറ്റും ചർച്ചയായിരിക്കുന്നത്. 250 കിലോഗ്രാം ഭാരമുള്ള ഈ പ്രതിമയ്ക്ക് രജനിയുടെ രൂപമുണ്ടോ എന്ന സംശയമാണ് […]

Kerala Latest news

പലസ്തീനോട് ഇത്രയും വിരോധമോ?; കെ സുധാകരന്റെ നടപടിക്കെതിരെ പി കെ ശ്രീമതി

മലപ്പുറത്ത് കോണ്‍ഗ്രസ് എ ഗ്രൂപ്പ് നടത്താനിരുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി വിലക്കിയ സംഭവത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ പി കെ ശ്രീമതി. പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് നടത്തിയാല്‍ നടപടി. പലസ്തീനോട് ഇത്രയും വിരോധമോയെന്ന് ശ്രീമതി ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.(P K Sreemathi Against K Sudhakaran) ‘പലസ്തീനോട് ഇത്രയും വിരോധമോ? മലപ്പുറത്ത് പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് നടത്തിയാല്‍ നടപടി എടുക്കുമെന്ന് കെസുധാകരന്‍’, എന്നാണ് പി കെ ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചത്.പലസ്തീന് ഐക്യപ്പെട്ടുകൊണ്ട് ഇതിനകം മലപ്പുറത്ത് ഡിസിസി […]

Kerala Latest news

തമ്പാനൂരിൽ ടാറ്റൂ സെന്ററിന്റെ മറവിൽ ലഹരി കച്ചവടം; മൂന്നു ലക്ഷം രൂപയുടെ എംഡിഎംഎ പിടികൂടി

തലസ്ഥാനത്ത് വൻ എംഡിഎംഎ ശേഖരം പിടികൂടി. ടാറ്റൂ സെൻറിൻറെ മറവിൽ നടന്ന ലഹരി കച്ചവടം എക്സൈസ് സ്പെഷ്യൽ സ്ക്വാഡാണ് പിടികൂടിയത്. തമ്പാനൂർ എസ്എസ് കോവിൽ റോഡിൽ പ്രവർത്തിക്കുന്ന സ്റ്റെപ്പ് അപ്പ് ടാറ്റൂ സ്റ്റുഡിയോയിൽ നിന്നും 78 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. രാജാജിനഗർ സ്വദേശി മജീന്ദ്രൻ,പെരിങ്ങമല സ്വദേശി ഷോൺ അജി എന്നിവർ പിടിയിൽ.എംഡിഎംഎക്ക് മൂന്നു ലക്ഷം രൂപ വില വരുമെന്ന് എക്സൈസ് അറിയിച്ചു.

Kerala Latest news

കോഴിക്കോടിന് യുനെസ്കോയുടെ സാഹിത്യ നഗര പദവി; തലമുറകള്‍ക്ക് ലോകം നൽകിയ ആദരമെന്ന് മന്ത്രി എം ബി രാജേഷ്

യുനെസ്കോയുടെ സാഹിത്യ നഗര പദവി ലഭിച്ച ഇന്ത്യയിലെ ആദ്യ നഗരമായി കോഴിക്കോട്‌ മാറിയ സന്തോഷം പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്. തലമുറകള്‍ക്ക് ലോകം നൽകിയ ആദരമായാണ് സാഹിത്യ നഗര പദവി കോഴിക്കോടേക്ക് എത്തുന്നത്. ആഗോള അംഗീകാരത്തിലേക്ക് കോഴിക്കോടിനെ നയിച്ച കോർപറേഷനെയും എല്ലാ കോഴിക്കോട്ടുകാരെയും പ്രവർത്തനത്തിന് എല്ലാ പിന്തുണയും നൽകിയ കിലക്കും അഭിനന്ദനം എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.(kozhikode became the first city in india to receive unesco city of literature) ലോകത്തെ […]