ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പന്മാർക്ക് സഹായമാകുന്ന തരത്തിൽ അയ്യൻ മൊബൈൽ ആപ്പ് പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ വനം മന്ത്രി എ കെ ശശീന്ദ്രൻ പ്രകാശനം ചെയ്തു. പെരിയാർ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷൻ്റെ നേതൃത്വത്തിലാണ് ആപ്പ് നിർമിച്ചത്. പമ്പ, സന്നിധാനം, സ്വാമി അയ്യപ്പൻ റോഡ്, പമ്പ-നീലിമല -സന്നിധാനം എരുമേലി- അഴുതക്കടവ്- പമ്പ, സത്രം – ഉപ്പുപാറ -സന്നിധാനം എന്നീ പാതകളിൽ ലഭിക്കുന്ന സേവനങ്ങൾ ഈ ആപ്പിലൂടെ ലഭ്യമാണ്. പരമ്പരാഗത കാനന പാതകളിലെ സേവന കേന്ദ്രങ്ങൾ, മെഡിക്കൽ എമർജൻസി […]
Latest news
ലാമിനേഷന്‍ പേപ്പര്‍ വാങ്ങാന്‍ പണമില്ല; പാകിസ്താനിൽ പാസ്പോര്‍ട്ട് അച്ചടി പ്രതിസന്ധിയില്‍
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പാകിസ്താൻ. രാജ്യം സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ വിവിധ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. എന്നാൽ ഇപ്പോൾ പൗരന്മാർക്ക് പാസ്‌പോർട്ട് നൽകാനും ഭരണകൂടത്തിന് സാധിക്കാതെ വരുന്നു. ലാമിനേഷൻ പേപ്പറിന് ക്ഷാമം നേരിട്ടതിനെ തുടർന്നാണ് പുതിയ പാസ്‌പോർട്ടുകൾ പ്രിന്റ് ചെയ്യാൻ സാധിക്കത്തതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. ഫ്രാൻസിൽ നിന്നായിരുന്നു പാകിസ്താൻ ലാമിനേഷൻ പേപ്പറുകൾ ഇറക്കുമതി ചെയ്തിരുന്നത്. പ്രതിദിനം 3,000 മുതൽ 4,000 വരെ പാസ്പോർട്ടുകളായിരുന്നു മുമ്പ് തയ്യാറാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ 12 മുതൽ 13 വരെ പാസ്പോർട്ടുകൾ […]
കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു
ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്. നിരവധി സിനിമകളിലും ഹാസ്യ പരിപാടികളിലും വേഷമിട്ടിട്ടുണ്ട്. എറണാംകുളം ജില്ലയിലെ മട്ടാംചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനാണ് മുഹമ്മദ് ഹനീഫ്. വിദ്യാഭ്യാസത്തിന് ശേഷം ഒരു സെയിൽസ്മാനായി അദ്ദേഹം ജോലിചെയ്തിരുന്നതിനോടൊപ്പം നാടക വേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനിൽ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി […]
‘ജനങ്ങൾക്ക് എന്നേക്കാളും ഇഷ്ടം കാർത്തിയെ’; പലപ്പോഴും അസൂയ തോന്നാറുണ്ട്: സൂര്യ
തമിഴകത്ത് തിളങ്ങി നില്‍ക്കുന്ന താരസഹോദരങ്ങളാണ് സൂര്യയും കാര്‍ത്തിയും. അനിയൻ കാര്‍ത്തിയെ കുറിച്ച് സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ആളുകള്‍ക്ക് തന്നേക്കാള്‍ ഇഷ്ടം കാര്‍ത്തിയെ ആണെന്ന് കേൾക്കുമ്പോൾ അസൂയ തോന്നാറുണ്ടെന്നും കാര്‍ത്തിയുടെ വളര്‍ച്ചയെ അഭിമാനത്തോടെയാണ് നോക്കി കാണുന്നതെന്നും സൂര്യ പറയുന്നു. “കാര്‍ത്തി അഭിനയിക്കാൻ തുടങ്ങിയതില്‍ പിന്നെ ആളുകള്‍ വന്ന് ഞാൻ നിങ്ങളുടെ ഫാനല്ല, തമ്പിയുടെയുടെ ഫാനാണ് എന്നു പറയും. നിങ്ങളേക്കാള്‍ ഞങ്ങള്‍ക്കിഷ്ടം കാര്‍ത്തിയെ ആണെന്നു പറയും. അമ്പലങ്ങളിലും എയര്‍പോര്‍ട്ടുകളിലും എല്ലാം ആളുകള്‍ എന്റെ അടുത്ത് വന്ന് […]
‘കേരളീയത്തില്‍ കുടുംബശ്രീക്ക് കൈനിറയെ നേട്ടം’; 1.37 കോടി രൂപയുടെ വിറ്റുവരവ്
കലയും സംസ്കാരവും സമന്വയിച്ച കേരളീയത്തില്‍ കുടുംബശ്രീക്ക് കൈ നിറയെ നേട്ടം. നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ കനകക്കുന്നില്‍ സംഘടിപ്പിച്ച കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ട്, ഉല്‍പന്ന പ്രദര്‍ശന വിപണന സ്റ്റാളുകള്‍ എന്നിവയിലൂടെ 1.37 കോടി രൂപയുടെ വിറ്റുവരവാണ് വനിതാ സംരംഭകര്‍ സ്വന്തമാക്കിയത്. ‘മലയാളി അടുക്കള’ എന്നു പേരിട്ട ഫുഡ് കോര്‍ട്ടില്‍ നിന്നു മാത്രം 87.99 ലക്ഷം രൂപയും ഉല്‍പന്ന പ്രദര്‍ശന വിപണന മേളയില്‍ നിന്നും 48.71 ലക്ഷവും ലഭിച്ചു. ആകെ 1,36,69,911 രൂപയുടെ വിറ്റുവരവ്. കുടുംബശ്രീ എക്സിക്യൂട്ടീവ് […]
ഇടുക്കിയില്‍ ഭാര്യാപിതാവിനെ മരുമകന്‍ വെട്ടികൊന്നു, ഭാര്യക്കും വെട്ടേറ്റു
ഇടുക്കി നെടുങ്കണ്ടത്ത് ഭാര്യാ പിതാവിനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. പുതുപ്പറമ്പിൽ ടോമിയാണ് കൊല്ലപ്പെട്ടത്. മരുമകൻ ജോബിൻ തോമസ് പൊലീസ് കസ്റ്റഡിയിലാണ്. ജോബിന്റെ ഭാര്യ ടിന്റുവിനും വെട്ടേറ്റു. ടിന്റു ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വെട്ടേറ്റ് ടിന്‍റുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ബംഗളൂരുവില്‍ കച്ചവടം ചെയ്തുവരുകയായിരുന്നു ജോബിന്‍. ഏറെ നാളായി ഭാര്യ ടിന്‍റുവുമായി ജോബിന്‍ തര്‍ക്കത്തിലായിരുന്നു. ഇരുവരും അകന്നുകഴിയുകയായിരുന്നു. ഇന്നലെ അര്‍ധരാത്രിക്കുശേഷമാണ് നെടുംകണ്ടം കൗന്തിയിലെ ടോമിയുടെ വീട്ടിലെത്തി ജോബിന്‍ ആക്രമണം നടത്തിയത്. കൊലപാതക കാരണം കുടുംബവഴക്കെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കേസെടുത്ത […]
കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മൃതദേഹം മാറി നൽകി; മാറിനൽകിയ മൃതദേഹം ദഹിപ്പിച്ചു
കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മൃതദേഹം മാറി നൽകി. കാഞ്ഞിരപ്പള്ളി സ്വദേശിനി ശോശാമ്മ (86) യുടെ മൃതദേഹത്തിനു പകരമാണ് ബന്ധുക്കൾക്ക് മറ്റൊരു മൃതദേഹം നൽകിയത്. ചോദ്യം ചെയ്തപ്പോൾ ശോശാമ്മയുടെ മൃതദേഹം ആളുമാറി ദഹിപ്പിച്ചെന്ന് ആശുപത്രി വിശദീകരിച്ചു. കാഞ്ഞിരപ്പള്ളി മേരി ക്വിൻസ് ആശുപത്രിക്കെതിരെയാണ് പരാതി. സംഭവത്തിൽ ആശുപത്രിയിൽ ബന്ധുക്കളുടെ പ്രതിഷേധിക്കുകയാണ്.
നിര്‍മാണം തുടരുന്നതിനിടെ മൂന്ന് കിലോമീറ്റര്‍ റോഡ് മോഷണം പോയി; ഒരു ഗ്രാമം മുഴുവൻ പ്രതികള്‍
നിര്‍മാണം തുടരുന്നതിനിടെ മൂന്ന് കിലോമീറ്റര്‍ റോഡ് മോഷണം പോയി. ബീഹാറിലാണ് സംഭവം. ബീഹാറിലെ ജെഹ്വാബാദിലെ ഔദാൻ ബിഘ എന്ന ഗ്രാമത്തിലാണ് വിചിത്രമായ മോഷണം നടന്നത്. ഒന്നോ രണ്ടോ പേരല്ല, നാട്ടുകാര്‍ മുഴുവൻ ചേര്‍ന്നാണ് റോഡ് നിര്‍മാണത്തിനുപയോഗിച്ച സാധനങ്ങള്‍ വാരിക്കൊണ്ടുപോയത്. രണ്ട് മാസം മുമ്പ് ആര്‍ജെഡി എംഎല്‍എ സതീഷ് കുമാറാണ് റോഡ് നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. ‘റോഡ് പണി ഭാഗികമായി പൂര്‍ത്തിയായിരുന്നു. കോണ്‍ക്രീറ്റ് ഉണങ്ങുന്നതിന് മുമ്പാണ് നാട്ടുകാരില്‍ ചിലര്‍ അതെല്ലാം മോഷ്ടിച്ചുകൊണ്ട് പോയത്. ‘- സതീഷ് കുമാര്‍ പറഞ്ഞു. […]
വിഴിഞ്ഞം തുറമുഖത്ത് ഇന്ന് രണ്ടാമത്തെ കപ്പൽ എത്തും
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമ്മാണത്തിനാവശ്യമായ ക്രെയിനുമായി രണ്ടാമത്തെ കപ്പൽ ഇന്നെത്തും.ചൈനയിലെ ഷാംഗ്ഹായിൽ നിന്നുള്ള ഷെൻഹുവ 29 എന്ന കപ്പലാണ് രാവിലെ എട്ടോടെ വിഴിഞ്ഞത്തെത്തുക.ഒരു ഷിപ്പ് ടു ഷോർ ക്രെയിൻ, അഞ്ച് യാർഡ് ക്രെയിനുകൾ എന്നിവയാണ് കപ്പലിലുള്ളത്. ഇതിൽ ഷിപ്പ് ടു ഷോർ ക്രെയിൻ വിഴിഞ്ഞത്തിറക്കിയശേഷം ബാക്കിയുള്ളവയുമായി കപ്പൽ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് പോകും. ആറ് യാർഡ് ക്രെയിനുകളുമായി ഷെൻഹുവ 24 കപ്പൽ 25നെത്തും.വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പലായ ഷെൻഹുവ 15 ഡിസംബർ 15ന് മൂന്ന് ക്രെയിനുകളുമായി വീണ്ടുമെത്തും. ജനുവരി […]
‘കേരളീയം’ ലോഗോ തയാറാക്കിയത് ഒറ്റരാത്രികൊണ്ട് ; പ്രതിഫലം വാങ്ങിയിട്ടില്ല ; ബോസ്കൃഷ്ണമാചാരി
‘കേരളീയം’ പരിപാടിയുടെ ലോഗോ തയാറാക്കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടിയുമായി ബോസ് കൃഷ്ണമാചാരി. പ്രതിഫലം കൈപറ്റാതെയാണ് ലോഗോ തയ്യാറാക്കിയതെന്ന് ബോസ് കൃഷ്ണമാചാരി പറയുന്നു. ലോഗോ തയ്യാറാക്കാന്‍ തനിക്ക് ഏഴു കോടി രൂപ ലഭിച്ചു എന്ന പ്രചരണം വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കേരളീയത്തിന്റെ ലോഗോ തയ്യാറാക്കാന്‍ സര്‍ക്കാര്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാല്‍ കേരളീയം വിഭാവനം ചെയ്യുന്ന സന്ദേശം ലഭിച്ച ലോഗോകളില്‍ പ്രതിഫലിക്കാത്തതിനാല്‍ ലോഗോ തയ്യാറാക്കാന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു. ഒറ്റ രാത്രി കൊണ്ടാണ് കേരളീയത്തിന്റെ ലോഗോ തയ്യാറാക്കിയത്. […]