International

ഓങ് സാൻ സൂചിക്ക് നാല് വർഷം തടവുശിക്ഷ വിധിച്ച് കോടതി

മ്യാന്മാറിലെ വിമോചന നേതാവ് ഓങ് സാൻ സൂചിക്ക് നാല് വർഷം തടവുശിക്ഷ വിധിച്ചു. പട്ടാള ഭരണകൂടത്തിനെതിരായ പ്രവർത്തനങ്ങൾക്കെതിരെയാണ് ശിക്ഷ എന്നാണ് റിപ്പോർട്ട്. ഇവർക്കെതിരെ പതിനൊന്നോളം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതെല്ലാം ഇവർ നിരസിക്കുകയും ചെയ്തിട്ടുണ്ട്. ഫെബ്രുവരി മുതൽ സൈന്യത്തിന്റെ വീട്ടുതടങ്കലിലായിരുന്നു ഓങ് സാൻ സൂചി. ഇവരുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ പുറത്താക്കിയും നേതാക്കളെ തടവിൽ വെച്ചുമാണ് മ്യാന്മറിൽ സൈന്യം ഭരണം പിടിച്ചത്. സൂചിക്കെതിരായ ശിക്ഷാനടപടിക്കെതിരെ ശക്തമായ വിമർശനം ഉയരുന്നുണ്ട്. 76 കാരിയാണ് ഓങ് സാൻ സൂചി. കോടതി ശിക്ഷിച്ചെങ്കിലും […]

International

നമുക്കൊപ്പം അവരെയും ചേർത്ത് നിർത്താം; ഇന്ന് ലോക ഭിന്നശേഷി ദിനം…

ഇന്ന് ലോകഭിന്നശേഷി ദിനം. പരിമിതികളെ അതിജീവിച്ച് പ്രചോദനത്തിന്റെ മാതൃകകളാകുന്ന ഒരു കൂട്ടം മനുഷ്യരുടെ ദിവസം. ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടാനും എല്ലാ മേഖലകളിലും ബാക്കിയുള്ളവരെ പോലെ തന്നെ അവരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കപ്പെടാനും വേണ്ടിയാണ് ഈ ദിവസം ആചരിക്കുന്നത്. ശാരീരിക മാനസിക പരിമിതികൾ നേരിടുന്നവർക്ക് ഒപ്പം നിൽക്കേണ്ടത് നമ്മുടെ കടമ കൂടിയാണെന്ന് ഓർമിപ്പിക്കുകയാണ് ഈ ദിവസം. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും വികസനത്തിനും നിരവധി പദ്ധതികൾ രാജ്യങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും ഇത് ഉറപ്പുവരുന്നതിനും അവർക്കൊപ്പം നിൽക്കാൻ സമൂഹത്തിനെ ഓർമ്മിപ്പിക്കുക […]

International

ഗൂഗിൾ മുതൽ ഐബിഎം വരെ; അമേരിക്കൻ ബിഗ് ടെക് കമ്പനിയിലെ ഇന്ത്യൻ വംശജരായ സിഇഒമാർ…

ടെക്ക് ലോകം ഭരിക്കാൻ ഒരു ഇന്ത്യക്കാരൻ കൂടി. ട്വിറ്റർ തലപ്പത്തേക്ക് പരാഗ് അഗർവാൾ നിയമിതനായതോടെ ചൂട് പിടിച്ച ചർച്ചയിലാണ് സോഷ്യൽ മീഡിയ. മറ്റൊരു ഇന്ത്യൻ വംശജൻ കൂടി ഐടി ഭീമൻ കമ്പനിയുടെ തലപ്പത്തേക്ക് എത്തിയിരിക്കുകയാണ്. പരാഗ് അഗർവാളിനെ കൂടാതെ നിരവധി ഇന്ത്യൻ തലച്ചോറുകൾ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ തലപ്പത്ത് ഇരിക്കുന്നവരിൽ ഉണ്ട്. ഗൂഗിളിന്റെ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റിന്റെ സത്യ നദെല്ല, അഡോബിന്റെ ശാന്തനു നാരായൻ, ഐബിഎമ്മിന്റെ അരവിന്ദ് കൃഷ്ണ തുടങ്ങിയവരുടെ പട്ടിക നീളുകയാണ്. പരിശോധിക്കാം അമേരിക്കൻ ആഗോള […]

International

ഇന്ന് ലോക എയ്ഡ്‌സ് ദിനം

ഇന്ന് ലോക എയ്ഡ്‌സ് ദിനം. 1988 മുതലാണ് ലോകാരോഗ്യ സംഘടന ഡിസംബർ ഒന്ന് ലോക എയ്ഡ്‌സ് ദിനമായി ആചരിച്ചു തുടങ്ങിയത്. അസമത്വങ്ങൾ അവസാനിപ്പിക്കുക. എയ്ഡ്‌സ് അവസാനിപ്പിക്കുക’ എന്നതാണ് ഈ വർഷത്തെ പ്രമേയം. ( today world aids day ) 1982 ജൂൺ….ക്രമേണ തൂക്കം കുറയുകയും പേശീവേദന അനുഭവപ്പെടുകയും ചെയ്ത ഏതാനും യുവാക്കൾ അമേരിക്കയിലെ കാലിഫോർണിയയിൽ ചികിത്സ തേടിയെത്തി. ആശുപത്രി അധികൃതർ നടത്തിയ തുടരന്വേഷണത്തിൽ ലോകത്തിന്റെ പലഭാഗത്ത് നിന്നും ഇതേ രോഗത്തെക്കുറിച്ചുള്ള നിരവധി റിപ്പോർട്ടുകൾ. കോംഗോയിൽ അജ്ഞാത […]

International

ട്വിറ്ററിന്റെ പുതിയ സിഇഒ ആയി ഇന്ത്യൻ വംശജൻ എത്തുന്നു

ട്വിറ്റർ സഹ സ്ഥാപകനായ ജാക്ക് ഡോർസെ സിഇഒ സ്ഥാനം രാജിവയ്ക്കുന്നു. ട്വിറ്ററിന്റെ ചീഫ് ടെക്‌നോളജി ഓഫിസറായ പരാഗ് അഗർവാളാകും പുതിയ സിഇഒ. 2022 വരെ ജാക്ക് ഡോർസെ തന്നെ സ്ഥാനത്ത് തുടരുമെന്ന് ട്വിറ്റർ അറിയിച്ചിട്ടുണ്ട്. ( Parag Agrawal Replace Jack Dorsey As Twitter CEO ) സ്ഥാപകരിൽ നിന്ന് മുന്നോട്ട് പോകാൻ ട്വിറ്റർ പര്യാപ്തമായെന്ന് താൻ വിശ്വസിക്കുന്നുവെന്നും അതുകൊണ്ടാണ് രാജിവയ്ക്കുന്നതെന്നും ജാക്ക് പറയുന്നു. ‘ട്വിറ്ററിന്റെ പുതിയ സിഇഒ ആയി എത്തുന്ന പരാഗിനെ ഞാൻ അത്യധികം […]

International

“ബഹിരാകാശത്തേക്ക് പറക്കാൻ ഒരു ലോട്ടറി അടിച്ചു”; പോകാൻ തയ്യാറെടുത്ത് അമ്മയും മകളും…

ബഹിരാകാശത്തേക്ക് പോകുക എന്നത് ഈ കലാഘട്ടത്തിൽ അക്ഷരാർത്ഥത്തിൽ ഏതൊരു വ്യക്തിയുടെയും സ്വപ്ന സാക്ഷാത്കാരമാണ്. ആ സ്വപ്നം സാക്ഷാത്കരിക്കാൻ ഒരാൾ ഇനി ഒരു ബഹിരാകാശ യാത്രികനാകണമെന്നില്ല. വിർജിൻ ഗാലക്‌റ്റിക്‌സിലെ ആദ്യത്തെ ബഹിരാകാശ സഞ്ചാരികളിൽ ഒരാളായി കരീബിയൻ രാജ്യത്തു നിന്നുള്ള ഒരു അമ്മയും മകളും തെരെഞ്ഞെടുത്ത വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. കരീബിയന്‍ രാജ്യമായ ആന്റിഗുവ ആന്‍ഡ് ബര്‍ബുഡയില്‍നിന്നുള്ള അമ്മയും മകളുമാണ് സ്വകാര്യ അമേരിക്കന്‍ ബഹിരാകാശ കമ്പനിയായ വിര്‍ജിന്‍ ഗാലക്ടിക്കിന്റെ ആദ്യ ബഹിരാകാശ ദൗത്യത്തില്‍ പങ്കാളിയാകാന്‍ അവസരം ലഭിച്ചിരിക്കുന്നത്. […]

International

ദക്ഷിണാഫ്രിക്കയിൽ കൊവിഡിന്റെ പുതിയ വകഭേദം

ദക്ഷിണാഫ്രിക്കയിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. B.1.1.529 എന്ന പുതിയ വകഭേദം ആശങ്കയ്ക്ക് വകയുള്ളതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. പരിശോധിച്ച 100 സാമ്പിളുകളിൽ B.1.1.529 വകഭേദം കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഗൗട്ടെങ്ങ് പ്രവിശ്യയിൽ പുതിയ വകഭേദം അതിവേഗം പടർന്നിട്ടുണ്ടെന്നാണ് നിഗമനം. ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ ബോട്‌സ്വാനയിലും ഹോങ്ങ് കോങ്ങിലും ഈ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ലോകാരോഗ്യ സംഘടനയുമായി അടിയന്തര കൂടിക്കാഴ്ചയ്ക്ക് അഭ്യർത്ഥിച്ചിട്ടുണ്ട് ദക്ഷിണാഫ്രിക്ക. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം […]

Europe International Pravasi Switzerland

അഴകും പൗരാണികതയും കവിളിലുരുമ്മി നിൽക്കുന്ന വ്യത്യസ്ത നാടുകളിലൂടെയുള്ള ആഢംബരകപ്പലിലെ ഏഴു സുന്ദര രാത്രികൾ

TOM KULANGARA ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമെന്തെന്ന് ആരെങ്കിലും എന്നോട് ചോദിച്ചാൽ നിസ്സംശയം പറയും, പോയ യാത്രകളും ഇനി പോകാനിരിക്കുന്ന യാത്രകളുമാണെന്ന്. അഴകും പൗരാണികതയും കവിളിലുരുമ്മി നിൽക്കുന്ന വ്യത്യസ്ത നാടുകളിലൂടെ ഏഴു ദിവസം നീളുന്ന കപ്പൽയാത്ര ഞങ്ങളെ കൂടുതൽ ഉത്സുകരാക്കുന്നു. ക്ഷീണം ഞങ്ങളുടെ നിഘണ്ടുവിൽ നിന്ന് അപ്രത്യക്ഷമായി. ദിനം തോറും കഥകൾക്ക് നീളം കൂടിക്കൂടി വരുന്നു. സന്ധ്യ മയങ്ങിയാൽ കപ്പൽ തിര മുറിച്ച് മറുതീരം തേടിയോടും. ഇറ്റലിയിലെ വെനീസിൽ നിന്ന് ആരംഭിച്ച് അടുത്ത ദിവസം ഇറ്റലിയിലെ തന്നെ […]

International Travel

ഏഷ്യയുടെ ന്യൂയോർക്ക്; എണ്ണിയാൽ തീരാത്ത വിശേഷങ്ങളുമായി ഷാങ്ഹായി…

ജനസംഖ്യയിൽ വളരെയധികം മുന്നിൽ നിക്കുന്ന രാജ്യമാണ് ചൈന. അവിടെ തന്നെ ഏറ്റവും മുന്നിലാണ് ഷാങ്ഹായി നഗരം. അറിയാം ഷാങ്‌ഹായിയുടെ വിശേഷങ്ങൾ… 2014 ലെ കണക്കുകൾ വെച്ച് ഇവിടുത്തെ ജനസംഖ്യ 24 ദശലക്ഷം ആയിരുന്നു. വർഷം തോറും ഈ കണക്കുകൾ വർധിച്ചുവരികയാണ്. സാധ്യതയുടെയും വളർച്ചയുടെയും ഈ നഗരം ഏഷ്യയുടെ ന്യൂയോർക്ക് ആക്കുക എന്നതായിരുന്നു ചൈനീസ് സർക്കാരിന്റെ ലക്‌ഷ്യം. ഒരിക്കലും ഉറങ്ങാത്ത നഗരമെന്ന വിശേഷണവും അവർ അതിന് നൽകി. ലോകത്തിന്റെ സാംസ്‌കാരിക-ധനകാര്യ കേന്ദ്രമായാണ് ഷാങ്ഹായിയെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് ദശകങ്ങളിലെ […]

International

ഇന്ത്യ ചൈന ഉന്നതതല യോഗം ഇന്ന്

അതിർത്തിയിലെ സംഘർഷാവസ്ഥയ്ക്ക് അയവുണ്ടാക്കാൻ ലക്ഷ്യമിട്ട് ഇന്ന് ഇന്ത്യ ചൈന ഉന്നതതല യോഗം. വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോർഡിനേഷൻ ഓൺ ഇന്ത്യ ചൈന ബോർഡർ അഫയേഴ്‌സ് യോഗമാണ് ഇന്ന് നടക്കുക. ( india china high level meeting today ) സൈനിക തല ചർച്ചകൾ അടക്കം അതിർത്തിയിലെ പ്രശ്‌നങ്ങൾ പരിഹരിയ്ക്കുന്നതിൽ ഭലപ്രദമകാത്ത സാഹചര്യത്തിലാണ് യോഗം. ഇരു രാജ്യങ്ങളുടെയും വിദേശകര്യമന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി റാൻകിലുള്ള ഉദ്യോഗസ്ഥർ നയിക്കുന്ന സംഘം തുടർ ചർച്ചകൾ അടക്കം നിശ്ചയിക്കും. പതിനൊന്ന് […]