International

കൊറോണ വൈറസ് കൂടുതല്‍ ശക്തിയുള്ളതായി മാറുന്നുവെന്നുള്ള പ്രചാരണത്തിന് തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 64 ലക്ഷത്തിലേക്ക്; സ്പെയിനില്‍ മൂന്നുമാസത്തിനിടെ ആദ്യമായി പുതിയ കോവിഡ് മരണമില്ല ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 63,55000 പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മധ്യ അമേരിക്കയിലും ദക്ഷിണ അമേരിക്കയിലും രോഗവ്യാപനം മുര്‍ധന്യാവസ്ഥയിലെത്തിയതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ബ്രസീല്‍, പെറു, ചിലി, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ ഇതുവരെയുള്ള കണക്കുകളെ മറികടന്നാണ് ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ബ്രസീലില്‍ പതിനായിരത്തിലേറെ […]

International

ജോര്‍ജ് ഫ്ലോയ്ഡിന്‍റെ കൊലപാതകത്തിനെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തം; പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സൈന്യത്തെ സജ്ജമാക്കി

ആഭ്യന്തര പ്രശ്നങ്ങളില്‍ സൈന്യത്തെ ഉപയോഗിക്കുന്നത് അമേരിക്കയില്‍ അപൂര്‍വ നടപടിയാണ് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിനെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തം. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ രാജ്യത്താകെ സൈന്യത്തെ സജ്ജമാക്കി. ആഭ്യന്തര പ്രശ്നങ്ങളില്‍ സൈന്യത്തെ ഉപയോഗിക്കുന്നത് അമേരിക്കയില്‍ അപൂര്‍വ നടപടിയാണ്. അതേസമയം തുടര്‍ച്ചയായി ശ്വാസതടസമുണ്ടായതാണ് ഫ്ലോയിഡിന്‍റെ മരണത്തിന് കാരണമായതെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്ത് വന്നു. വര്‍ണവെറിക്കെതിരായ ജനങ്ങളുടെ പ്രതിഷേധം ആളിക്കത്തുകയാണ് അമേരിക്കയില്‍. പ്രതിഷേധക്കാര്‍ക്ക് നേരെ പലയിടങ്ങളിലും പൊലീസ് ഗ്രനേഡുകളും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. കര്‍ഫ്യു മറികടന്ന് തുടര്‍ച്ചയായ ഏഴാം ദിവസവും […]

International

വരാനിരിക്കുന്നത് കൊറോണയേക്കാള്‍ മാരകം; മുന്നറിയിപ്പുമായി അമേരിക്കന്‍ ഡോക്ടര്‍

വരാനിരിക്കുന്ന മഹാമാരിയില്‍ ലോകത്തെ പകുതി ജനസംഖ്യയും അപ്രത്യക്ഷമാകുമെന്നാണ് മുന്നറിയിപ്പ്… വരാനിരിക്കുന്നത് കോവിഡിനേക്കാള്‍ മാരകമായ മഹാമാരിയെന്ന് അമേരിക്കന്‍ ഗവേഷകനായ ഡോ. മൈക്കിള്‍ ഗ്രെഗര്‍. കോവിഡ് 19നേക്കാള്‍ മരണനിരക്ക് ഏറെ കൂടിയ മഹാമാരി വരുന്നതോടെ ലോകത്തെ ജനസംഖ്യയുടെ പകുതി ഇല്ലാതാകുമെന്നാണ് മുന്നറിയിപ്പ്. അദ്ദേഹം എഴുതിയ ‘ഹൗ ടു സര്‍വൈവ് എ പാന്‍ഡമിക് ‘ എന്ന പുസ്തകത്തിലാണ് വിവരങ്ങളുള്ളത് മൃഗങ്ങളുമായുള്ള മനുഷ്യന്റെ ഇടപഴകലും ക്രൂരതയുമാണ് രോഗങ്ങള്‍ക്ക് കാരണമാവുകയെന്നാണ് ഡോ. മൈക്കിള്‍ ഗ്രെഗര്‍ പറയുന്നത്. ഇതിന് മുന്‍കാല അനുഭവങ്ങളും അദ്ദേഹം നിരത്തുന്നുണ്ട്. ക്ഷയരോഗത്തിന് […]

International

വിവാദ ഭൂപടത്തിന് അംഗീകാരം നല്‍കാനുള്ള ബില്‍ നേപ്പാള്‍ പാര്‍ലമെന്റില്‍

ഇന്ത്യന്‍ ഭൂപടത്തില്‍ പെട്ട ലിംപിയാദുരെ, കാലാപനി, ലിപുലേഖ് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് നേപ്പാളിന്റെ പുതിയ ഭൂപടം. ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയുള്ള വിവാദ ഭൂപടത്തിന് അംഗീകാരം നല്‍കുന്ന ഭരണഘടനാ ഭേദഗതി ബില്‍ നേപ്പാള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. നേപ്പാള്‍ നിയമ മന്ത്രി ശിവ മായ തുംബഹന്‍ഗെയാണ് ബില്‍ പാര്‍ലമെന്റിന് മുമ്പാകെ വെച്ചത്. നേപ്പാളിലെ ഗോത്ര വിഭാഗമായ മദേശികളുടെ കക്ഷികള്‍ ബില്ലിനെ എതിര്‍ക്കുന്നുണ്ട്. നേപ്പാള്‍ ഭരണഘടനയുടെ മൂന്നാം ഷെഡ്യൂളില്‍ പെടുന്ന ഭൂപടം മാറ്റുകയാണ് ഭേദഗതിയുടെ ലക്ഷ്യം. ഇന്ത്യന്‍ ഭൂപടത്തില്‍ പെട്ട ലിംപിയാദുരെ, […]

International

ഖത്തറില്‍ 2355 പുതിയ കോവിഡ് ബാധിതര്‍; 5235 രോഗമുക്തര്‍

ആകെ അസുഖം സ്ഥിരീകരിക്കപ്പെട്ടവര്‍ 55,262 ആയി ഖത്തറില്‍ 2355 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികള്‍ തന്നെയാണ്. അകെ അസുഖം സ്ഥിരീകരിക്കപ്പെട്ടവര്‍ 55,262 ആയി. എന്നാല്‍ തുടര്‍ച്ചയായ എട്ട് ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്യാത്തത് ആശ്വാസകരമാണ്. അതെ സമയം രോഗമുക്തി വീണ്ടും ഗണ്യമായി ഉയര്‍ന്നു. പുതുതായി 5235 പേര്‍ക്ക് കൂടി അസുഖം ഭേദമായി. ആകെ അസുഖം ഭേദമായവര്‍ ഇതോടെ 25,839 ആയി അസുഖം മൂര്‍ച്ചിച്ച 18 പേരെ കൂടി […]

International

കോവിഡ്: കുവൈത്തിൽ 1008 പുതിയ കേസുകൾ, 11 മരണം

883 പേർക്ക് രോഗമുക്തി, പുതിയ രോഗികളിൽ 229 ഇന്ത്യക്കാർ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3661 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ 1008 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 26192 ആയി. പുതിയ രോഗികളിൽ 229 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 8125 ആയി. 24 മണിക്കൂറിനിടെ 11 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ […]

Gulf International

കുവൈത്തിൽ 845 പേർക്ക് കൂടി കോവിഡ്; ഇന്ന് 10 മരണം

ആകെ രോഗികളുടെ എണ്ണം 24112 ആയി; പുതിയ രോഗികളിൽ 208 ഇന്ത്യക്കാർ,  ഇന്ന് 752 പേർക്ക് രോഗമുക്തി  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3396 പേരെയാണ് കോവിഡ്  ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ 845 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 24112 ആയി. പുതിയ രോഗികളിൽ 208 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 7603 ആയി. 24 മണിക്കൂറിനിടെ 10 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു […]

International

കോവിഡ്: ലക്ഷം മരണം കടന്ന് അമേരിക്ക

ഇപ്പോഴും ലോക്ഡൗണ്‍ ഒഴിവാക്കാനായി സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണര്‍മാര്‍ക്കു മേല്‍ സമ്മര്‍ദം തുടരുകയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്… കോവിഡ് ബാധിച്ച് ഒരു ലക്ഷത്തിലേറെ പേര്‍ മരിക്കുന്ന ലോകത്തെ ആദ്യ രാജ്യമായി അമേരിക്ക. കോവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷമാവുകയും ചെയ്തു. 2020 തുടങ്ങുമ്പോള്‍ അസംഭവ്യമെന്ന് ഏതാണ്ടെല്ലാവരും കരുതിയിരുന്ന ഞെട്ടിക്കുന്ന വാര്‍ത്തകളാണ് അമേരിക്കയില്‍ നിന്നും വരുന്നത്. ഇപ്പോഴും ലോക്ഡൗണ്‍ ഒഴിവാക്കാനായി സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണര്‍മാര്‍ക്കു മേല്‍ സമ്മര്‍ദം തുടരുകയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതിന്റെ ഭാഗമായി അമേരിക്കയിലെ അമ്പത് സംസ്ഥാനങ്ങളും പല രീതിയില്‍ […]

International

ലോകത്ത് കോവിഡ് ബാധിതര്‍ 58 ലക്ഷത്തിലേക്ക്; സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ 75,000 കോടിയുടെ പദ്ധതി

അമേരിക്കയില്‍ വീണ്ടും മരണനിരക്ക് ക്രമാതീതമായി ഉയരുകയാണ് ലോകത്ത് കോവിഡ് ബാധിതര്‍ 58 ലക്ഷത്തിലേക്ക്. മരണം മൂന്ന് ലക്ഷത്തി അന്‍പത്തി ആറായിരം കടന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ 75,000 കോടി യൂറോയുടെ സാമ്പത്തിക സഹായ പദ്ധതിക്ക് രൂപം നല്‍കി. അമേരിക്കയില്‍ വീണ്ടും മരണനിരക്ക് ക്രമാതീതമായി ഉയരുകയാണ്. 24 മണിക്കൂറിനിടെ 1365 പേര് മരിച്ചു. മെക്സിക്കോ, ഇക്വഡോര്‍ തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ കോവിഡ് കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ബ്രസീല്‍, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ മരണനിരക്ക് കുറയുന്നുണ്ടെങ്കിലും രോഗവ്യാപനം വര്‍ധിക്കുകയാണ്. […]

International

ഇന്ത്യ- ചൈന സംഘര്‍ഷം: ചര്‍ച്ചക്കും മധ്യസ്ഥതയ്ക്കും തയ്യാറാണെന്ന് ട്രംപ്

സ്ഥിതി ഗുരുതരമല്ലെന്ന് ദേശീയ സുരക്ഷ ഉപദേശക സമിതിയംഗം. പ്രശ്നം നിയന്ത്രണ വിധേയമാണെന്ന് ചൈന ഇന്ത്യാ-ചൈന അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുകയാണ്. തര്‍ക്കത്തില്‍ ഇടപെടാമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ചര്‍ച്ചക്കും, മധ്യസ്ഥതക്കും തയ്യാറാണെന്ന് ഇരു രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ഡൊണള്‍ഡ് ട്രംപ്. എന്നാൽ സ്ഥിതി ഗുരുതരമല്ലെന്ന് ദേശീയ സുരക്ഷ ഉപദേശക സമിതിയംഗം. പ്രശ്നം നിയന്ത്രണ വിധേയമാണെന്ന് ചൈന. കിഴക്കൻ ലഡാക്കിലെ നിയന്ത്രണാതിർത്തിയിലാണ് സംഘർഷ സാധ്യത നിലനിൽക്കുന്നത്. ഇവിടെ ചൈനയുടെ 10,000 ലധികം പീപ്പിൾസ് ലിബറേഷൻ ആർമി സൈനികരും വാഹനങ്ങളും തമ്പടിച്ചിട്ടുണ്ടെന്ന് […]