എന്നാല്‍ നിലവില്‍ അരലക്ഷത്തിലധികം പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്, ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളവരും സുഖം പ്രാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷത്തോടടുക്കുന്നു. എന്നാല്‍ നിലവില്‍ അരലക്ഷത്തിലധികം പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളവരും സുഖം പ്രാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ന് 37 പേരാണ് സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള രോഗികള്‍ സുഖം പ്രാപിക്കുന്നതായ റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചായായി ഇന്നും 18 പേര്‍ കൂടി അത്യാസന്ന […]
International
വന്ദേഭാരത് വിമാനങ്ങൾക്ക് കുവൈത്ത് അനുമതി നിഷേധിച്ചു; പലരുടെയും യാത്ര അവസാന നിമിഷം മുടങ്ങി
വരും ദിവസങ്ങളിലെ വന്ദേഭാരത് സർവീസുകളുടെ കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുകയാണ് വന്ദേഭാരത് വിമാനങ്ങൾക്ക് കുവൈത്ത് അനുമതി നിഷേധിച്ചു. വിമാനത്താവളങ്ങളിലെ തിരക്ക് ചൂണ്ടിക്കാട്ടിയാണ് കുവൈത്തിന്റെ നടപടിയെന്നാണ് വിവരം. ഇതോടെ ഇന്ന് പുറപ്പെടേണ്ടിയിരുന്ന നിരവധി പ്രവാസികളുടെ യാത്ര അവസാന നിമിഷം മുടങ്ങി. വന്ദേ ഭാരത് ദൗത്യത്തിന് കീഴിൽ വ്യാഴാഴ്ച കുവൈത്തിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് പുറപ്പെടേണ്ടിയിരുന്ന സർവീസുകളാണ് അവസാന നിമിഷം റദ്ദാക്കിയത്. വിമാനത്താവളത്തിലെ തിരക്ക് ചൂണ്ടിക്കാട്ടി കുവൈത്ത് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ലാൻഡിംഗ് അനുമതി നൽകാത്തതാണ് സർവീസ് മുടങ്ങാൻ കാരണം. […]
ഒബാമയും ബില്‍ ഗേറ്റ്സും ഉള്‍പ്പെടെ പ്രമുഖരുടെ ട്വിറ്റര്‍ അക്കൌണ്ടുകള്‍ ഹാക്ക് ചെയ്തു; പ്രത്യക്ഷപ്പെട്ടത് ഒരേ ട്വീറ്റ്
ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ ആവശ്യപ്പെട്ടാണ് രാഷ്ട്രീയ നേതാക്കളും വ്യവസായികളും ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്തത്. സാമൂഹ്യ മാധ്യമമായ ട്വിറ്ററിൽ ഗുരുതര സുരക്ഷാ പിഴവ്. അമേരിക്കൻ മുൻ പ്രസിഡന്‍റ് ബറാക്ക് ഒബാമ, മൈക്രോസോഫ്റ്റ് ഉടമ ബിൽഗേറ്റ്‌സ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു. ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ ആവശ്യപ്പെട്ടാണ് രാഷ്ട്രീയ നേതാക്കളും വ്യവസായികളും ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്തത്. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളിലെല്ലാം പ്രത്യക്ഷപ്പെട്ടത് ഒരേ സന്ദേശമാണ്- ‘കോവിഡ് കാരണം ഞാൻ എന്റെ സമൂഹത്തിന് തിരികെ നൽകുകയാണ്! […]
ലോകത്ത് പട്ടിണിയേറും; 100 ദശലക്ഷം പേര്‍ ദാരിദ്ര്യത്തിന്‍റെ പടുകുഴിയിലേക്ക് വീഴും
അതേസമയം ലോകത്ത് കോവിഡ് രോഗികള്‍ ഒരു കോടി മുപ്പത്തി അയ്യായിരത്തിലേക്ക് അടുത്തു ആഗോള സാമ്പത്തിക രംഗത്തെ കോവിഡ് പിന്നോട്ടടിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടന. നൂറ് ദശലക്ഷം പേര്‍ അങ്ങേയറ്റം ദാരിദ്ര്യത്തിലേക്ക് പോകുമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് പറഞ്ഞു. അതേസമയം ലോകത്ത് കോവിഡ് രോഗികള്‍ ഒരു കോടി മുപ്പത്തി അയ്യായിരത്തിലേക്ക് അടുത്തു. 1870ല്‍ ഉണ്ടായിരുന്ന ആളോഹരി വരുമാനത്തിലേക്ക് സമ്പദ് വ്യവസ്ഥ കൂപ്പുകുത്തും എന്നിങ്ങനെയാണ് ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണം. വിവിധ മേഖലഖളുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് ഈ ദുരവസ്ഥയെ മറികടക്കാന്‍ വേണ്ടതെന്ന് […]
ഭീമന്‍ സൗരോർജ പദ്ധതി ഉപേക്ഷിച്ച് കുവെെത്ത് നാഷണല്‍ പെട്രോളിയം കമ്പനി
രാജ്യത്തെ പെട്രോളിയം മേഖലയിലേക്ക് ആവശ്യമായ വൈദ്യുതിയുടെ 15 ശതമാനം ലഭിക്കുമായിരുന്ന പദ്ധതിയാണ് കെ.എൻ.പി.സി ഒഴിവാക്കിയത്. കുവൈത്തിൽ നാഷണൽ പെട്രോളിയം കമ്പനി പ്രഖ്യാപിച്ചിരുന്ന സൗരോർജ പദ്ധതി ഉപേക്ഷിച്ചു . 439 ദശലക്ഷം ദീനാർ ചെലവിൽനടപ്പാക്കാനിരുന്ന ദബ്ദബ സോളാർ പ്ലാൻറ് പ്രോജക്റ്റ് ആണ് കോവിഡ് പ്രതിസന്ധിയും എണ്ണ വില ഇടിഞ്ഞതും കാരണം ഉപേക്ഷിച്ചത്. രാജ്യത്തെ പെട്രോളിയം മേഖലയിലേക്ക് ആവശ്യമായ വൈദ്യുതിയുടെ 15 ശതമാനം ലഭിക്കുമായിരുന്ന പദ്ധതിയാണ് കെ.എൻ.പി.സി ഒഴിവാക്കിയത്. 2030നകം രാജ്യത്തെ ഊർജോപഭോഗത്തിന്റെ പതിനഞ്ചു ശതമാനം പുനരുപയോഗ ഊർജമാമാക്കി മാറ്റാനുള്ള […]
ഫലസ്തീൻ ഭൂമി കയ്യേറ്റം: ഇസ്രയേലിനെതിരെ തുറന്ന നിലപാടുമായി 11 യൂറോപ്യൻ രാജ്യങ്ങൾ
യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച നയതന്ത്ര പദ്ധതിയുടെ ചുവടുപിടിച്ചാണ് ഫലസ്തീൻ ഭൂമി കയ്യേറുന്ന നീക്കവുമായി മുന്നോട്ടുപോകാൻ നെതന്യാഹു ഭരണകൂടം തീരുമാനിച്ചത്. ഫലസ്തീൻ പ്രവിശ്യയായ വെസ്റ്റ്ബാങ്കിൽ അനധികൃത കുടിയേറ്റവും നിർമാണ പ്രവർത്തനവും നടത്തുന്ന ഇസ്രയേലിനെതിരെ ശക്തമായ നിലപാടുമായി യൂറോപ്യൻ യൂണിയനിലെ പതിനൊന്ന് അംഗരാജ്യങ്ങൾ. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഫലസ്തീൻ ഭൂമിയിൽ സയണിസ്റ്റ് രാഷ്ട്രം നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ നിർത്തിക്കുന്നതിനുള്ള വഴിതേടണമെന്നും എത്രയും വേഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും യൂറോപ്യൻ യൂണിയൻ വിദേശനയ തലവൻ ജോസപ് ബോറലിനയച്ച കത്തിൽ ഫ്രാൻസ്, […]
അടുത്ത കാലത്തൊന്നും പഴയ സാധാരണ ജീവിതം സാധ്യമല്ല, കോവിഡ് വ്യാപനം രൂക്ഷമാകും: ലോകാരോഗ്യ സംഘടന
വിവിധ രാജ്യങ്ങള്‍ കൈക്കൊളളുന്ന പ്രതിരോധ നടപടികള്‍ ശരിയായ രീതിയില്‍ അല്ലെന്നും ലോകാരോഗ്യ സംഘടന ലോകത്ത് കോവിഡ് വ്യാപനം ഇനിയും രൂക്ഷമാകുമെന്ന് ലോകാരോഗ്യ സംഘടന. അടുത്ത കാലത്തൊന്നും പഴയ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാവില്ല. വിവിധ രാജ്യങ്ങള്‍ കൈക്കൊളളുന്ന പ്രതിരോധ നടപടികള്‍ ശരിയായ രീതിയില്‍ അല്ലെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൂണ്ടിക്കാട്ടി. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്കയിലെ ഒരു സംസ്ഥാനത്തെ രോഗബാധ വളരെ ഉയര്‍ന്നതാണ്. ഇത് ആശങ്കാജനകമാണ്. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ കഴിഞ്ഞ ദിവസം പ്രതിദിന […]
ശരിക്കുള്ള അയോധ്യ നേപ്പാളില്‍, ശ്രീരാമന്‍ നേപ്പാളി: വിവാദ പ്രസ്താവനയുമായി നേപ്പാള്‍ പ്രധാനമന്ത്രി
സാംസ്കാരികമായ കടന്നുകയറ്റവും അടിച്ചമര്‍ത്തലും ഇന്ത്യ നടത്തുന്നുവെന്ന് നേപ്പാള്‍ പ്രധാനമന്ത്രി യഥാര്‍ഥ അയോധ്യ ഇന്ത്യയിലല്ലെന്നും നേപ്പാളിലാണെന്നുമുള്ള വിവാദ പ്രസ്താവനയുമായി നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഓലി. ശ്രീരാമന്‍ ഇന്ത്യക്കാരനല്ല, നേപ്പാളിയാണെന്നും അദ്ദേഹം പറഞ്ഞെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രിയുടെ വസതിയില്‍ സാംസ്കാരിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശര്‍മ ഓലി. സാംസ്കാരികമായ കടന്നുകയറ്റവും അടിച്ചമര്‍ത്തലും ഇന്ത്യ നടത്തുന്നുവെന്ന് നേപ്പാള്‍ പ്രധാനമന്ത്രി ആരോപിച്ചു. ശാസ്ത്ര രംഗത്ത് നേപ്പാള്‍ നല്‍കിയ സംഭാവനകളെ വിലകുറച്ചാണ് കാണുന്നത്. ബിര്‍ഗുഞ്ച് ജില്ലയുടെ പശ്ചിമ ഭാഗത്താണ് അയോധ്യ. […]
സുരക്ഷിതത്വം കൂടുതല്‍, കുറ്റകൃത്യങ്ങള്‍ കുറവ്; ലോകത്തെ ഏറ്റവും സമാധാനം നിറഞ്ഞ രാജ്യമായി ഖത്തര്‍
ഇന്ത്യക്ക് ഈ പട്ടികയില്‍ അറുപത്തിയൊമ്പതാം സ്ഥാനത്താണ് ലോകത്ത് ഏറ്റവും സമാധാനം നിറഞ്ഞ രാജ്യമെന്ന ബഹുമതി സ്വന്തമാക്കി ഖത്തര്‍. സുരക്ഷിതത്വം കൂടുതലുള്ളതും കുറ്റകൃത്യം കുറഞ്ഞതുമായ രാജ്യമെന്ന നിലയിലാണ് ഖത്തര്‍ റാങ്കിങില്‍ ഒന്നാമതെത്തിയത്. പട്ടികയില്‍ ഒമാന്‍ നാലാം സ്ഥാനവും സ്വന്തമാക്കി. ലോകത്തെ ഏറ്റവും വലിയ ഇന്‍റര്‍നെറ്റ് ഡാറ്റാബേസായ നമ്പിയോ ആണ് വിശദമായ സര്‍വേ വഴി ലോകത്തെ ഏറ്റവും സുരക്ഷിതവും സമാധാനം നിറഞ്ഞതുമായ രാജ്യങ്ങളുടെ റാങ്ക് തിരിച്ചുള്ള പട്ടിക പുറത്തുവിട്ടത്. മൊത്തം 133 രാജ്യങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വെയില്‍ അറബ് മേഖലയുടെയും […]
വ്യാപാര മേഖലയിലെ സ്വദേശിവത്കരണം വീണ്ടും ശക്തമാക്കാനൊരുങ്ങി സൌദി അറേബ്യ
സൌദിയിൽ അടുത്ത മാസം മുതൽ ഒമ്പത് വ്യാപാര മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കും. ചില്ലറ-മൊത്ത വ്യാപാര മേഖലകളിൽ 70 ശതമാനമാണ് സൌദിവൽക്കരണം നടപ്പിലാക്കുക. സൌദിയിൽ അടുത്ത മാസം മുതൽ ഒമ്പത് വ്യാപാര മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കും. ചില്ലറ-മൊത്ത വ്യാപാര മേഖലകളിൽ 70 ശതമാനമാണ് സൌദിവൽക്കരണം നടപ്പിലാക്കുക. മലയാളികളടക്കം നിരവധി വിദേശികളെ പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ പദ്ധതി. ചില്ലറ – മൊത്ത വ്യാപാര മേഖലകളിലെ ഒമ്പത് വിഭാഗം സ്ഥാപനങ്ങളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കുമെന്ന്, ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ തന്നെ […]